Brilliance College Ayoor

Brilliance College Ayoor കുറച്ചു ഹാർഡ് വർക്ക് നല്ല പരിശീലനം ന?

15/09/2024

🏵️🌸🌼Happy Onam🌼🌸🏵️

04/09/2024

🤔 *PSC പരീക്ഷ ജയിക്കാൻ എത്ര മാസം പഠിക്കണം* 🤔
പലരുടെയും സംശയമാണ് ഇത്.
• +2 - രണ്ടു വർഷം.
• DEGREE - 3 വർഷം.
• PG - 2 വർഷം.
അതു പോലെ PSC യ്ക്ക് എത്ര നാൾ പഠിക്കണം ?
*ഉത്തരം*
• ഒരു മാസം പഠിച്ചവർക്ക് ജോലി കിട്ടിയിട്ടുണ്ട്.
15 വർഷം പഠിച്ചിട്ടും കിട്ടാത്തവരും ഉണ്ട്.
☆ *പ്രശ്നം പരീക്ഷയുടേതല്ല.... പഠനത്തിന്റെയാണ്.*
• അക്കാഡമിക് പരീക്ഷകൾക്ക് നിശ്ചിത % മാർക്ക് കിട്ടിയാൽ ജയിക്കും.
• PSC പരീക്ഷകൾ ജയിക്കാൻ ഏറ്റവും മുന്നിൽ വരണം.
☆ *പലരും പരീക്ഷയ്ക്ക് തയാറെടുക്കുന്നത് ഹോൾ ടിക്കറ്റ് കിട്ടിയ ശേഷമാണ്*.
• പരീക്ഷയ്ക്ക് 1 മാസം അവശേഷിച്ചിരിക്കെ ഒരു റാങ്ക് ഫയൽ വാങ്ങിച്ച് പഠിക്കാൻ തുടങ്ങുന്നു.
• അവരുടെ ചിന്താഗതി ഈ ബുക്ക് ഒരാവർത്തി മുഴുവൻ വായിച്ചാൽ ജോലി കിട്ടുമെന്നാണ്.
☆ *Rank file വാങ്ങിച്ചാൽ തന്നെ പാതി ജോലി കിട്ടിയെന്ന് കരുതുന്നവരും ഇല്ലാതില്ല.*
_ഇതുപയോഗിച്ചുള്ള പഠനമാണ് ഏറെ രസം._
• ആദ്യ 2 പേജ് വായിക്കുമ്പോൾ ഒരു രസം തോന്നില്ല.
• താൻ ബിരുദത്തിനോ മറ്റു കോഴ്സുകൾക്കോ പഠിച്ച വിഷയത്തിന്റെ ഭാഗം കുറച്ച് വായിക്കും.
അതു കുറച്ച് മനസിലാകും.
• ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം (May be maths) അവസാനത്തേയ്ക്ക് മാറ്റിവയ്ക്കും.
• പലരും പേജുകൾ എണ്ണി നോക്കി ആകെ പേജിനെ അവശേഷിക്കുന്ന ദിവസം കൊണ്ട് ഹരിച്ച് , ഒരു ദിവസം തീർക്കേണ്ട പേജുകൾ കണക്കു കൂട്ടിവയ്ക്കാറുണ്ട്.
☆ *ഒരു രസം കേൾക്കുക*
• ഇന്നുവരെ ഒരാളും ആ ടൈംടേബിൾ അനുസരിച്ച് പoനം പൂർത്തിയാക്കിയിട്ടില്ല.
• പഠനത്തിന് എളുപ്പവഴി നോക്കുന്നവരാണ് ഇവർ.
പഠനം പൂർത്തിയാക്കാറുമില്ല, ജോലി ലഭിക്കാറുമില്ല.
• ചിലരാകട്ടെ ഹോൾ ടിക്കറ്റ് കിട്ടിയാൽ ഉടൻ ഒരു കോച്ചിംഗ് സെൻററിൽ ചേരും.
• ഉദ്ദേശം 2 ഉണ്ട്.
1] ഫീസ് ലാഭിക്കാം.
2] പിന്നെ കുറച്ചു നാൾ പഠിച്ചാൽ മതി.
• കോച്ചിംഗിന് ചേരുമ്പോഴുള്ള ആവേശം പിന്നെ ഉണ്ടാവാറില്ല.
• ഏതാനും ദിവസത്തിനു ശേഷം നിർത്തും.
• ഇത് വീട്ടിലിരുന്നും പഠിക്കാം എന്നാണ് മനോഭാവം.
• ഫലം പഠനവുമില്ല, ജോലിയുമില്ല.
• പരീക്ഷയ്ക്ക് പോകുമ്പോൾ ബസിലിരുന്ന് ‘തീവ്രമായി’ പഠിക്കുന്നവരെ കാണാറുണ്ട്.
• പലരുടേയും അവസാന വട്ടനോട്ടമല്ല.
• അടുത്തിരിക്കുന്ന ആളിന്റെ Rank file ആദ്യമായി മറിച്ച് നോക്കുന്നതാവാം.
പ്രിയമുള്ള ഉദ്യോഗാർത്ഥികളെ,
ഇതൊന്നും തീവ്രമായ പഠനത്തിന്റെ ലക്ഷണമല്ല.
☆ *എന്നു മുതൽ പഠനം ആരംഭിക്കണം എന്നത് ചിന്തിക്കേണ്ടതില്ല.*
☆ *എത്ര നേരത്തെയോ അത്രയും നല്ലത്.*
☆ *+2 പഠനത്തോടൊപ്പം ഞായറാഴ്ച കോച്ചിങ്ങ് ക്ലാസ്സിൽ പോകുന്നത് വളരെ നല്ലത്.*
☆ *പലരും 30 വയസിന് ശേഷമാണ് PSC പരീക്ഷയെ ഗൗരവമായി കാണുന്നത്. അതുകൊണ്ടു തന്നെ അധികം test കൾ എഴുതാനും സാധിക്കാറില്ല.*
☆ *ചെറുപ്പത്തിൽ തുടങ്ങിയാൽ 22 വയസിനുള്ളിൽ ജോലിയിൽ കയറാം.*
☆ *ഇപ്പോഴേ പഠിച്ചു തുടങ്ങുക. 2 വർഷത്തിനു ശേഷം വരുന്ന പരീക്ഷയിൽ നിങ്ങൾ നല്ല തയ്യാറെടുപ്പ് നടത്തിയവരായി മാറും.*
☆ *ഒരിയ്ക്കൽ നല്ല തയ്യാറെടുപ്പ് നടത്തിയവർക്ക് പിന്നീടുള്ള പരീക്ഷകൾ വളരെ എളുപ്പമാകും.*
☆ *മനസ് മടുക്കുന്നവർക്ക് സർക്കാർ ജോലി എന്നും വിദൂരത്തായിരിക്കും.*
☆ *നിങ്ങൾക്കും ഒരിയ്ക്കൽ ഇത് സാധ്യമാകും.*
☆ *നിശ്ചയദാർഢ്യവും കഠിനശ്രമവും മാത്രമാണ് PSC യുടെ വിജയത്തിനു പിന്നിൽ.*
☆ *ഓർക്കുക.....മടി പിടിച്ച മനസ് വിജയത്തിന് എന്നും തടസമാണ്*
☆ *നിങ്ങളുടെ ശ്രമങ്ങൾക്ക് ഏതെങ്കിലും ചെറിയ രീതിയിലെങ്കിലും ഈ ഗ്രൂപ്പിന്റെ പ്രവർത്തനം സഹായകരമാകുമെങ്കിൽ അതു തന്നെയാണ് നമ്മുടെ എല്ലാവരുടെയും വിജയം.*…..

05/04/2018
GK TOP TEN For PSC Assistant Company/Corporation/Board Exams
19/02/2018

GK TOP TEN For PSC Assistant Company/Corporation/Board Exams

Address

Brilliance College, Ayoor(P.O),Kollam-691533
Ayur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919747963405

Website

Alerts

Be the first to know and let us send you an email when Brilliance College Ayoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share