HADIA Bangalore Chapter

HADIA Bangalore Chapter 'HADIA Banglore Chapter' is the organization of the 'Hudawi's(gratuated students in Islamic studies from Darul Huda Islamic University, Kerala )

25/07/2025

ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക

മലപ്പുറം: മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ല്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയില്‍ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുല്‍ഹുദായും ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദുമാര്‍ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയില്‍ സമയോചിതമായി മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.
ഇന്ത്യയിലെ മുസ്്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കി സമസ്തയുടെ അഭിമാനമുയര്‍ത്തുന്ന സ്ഥാപനമാണ് ദാറുല്‍ഹുദാ. കേരളത്തിന് പുറത്ത് 5 സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകളും 17 സംസ്ഥാനങ്ങളിലായി 2800 ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി മുന്നോട്ട് പോകുന്നതോടൊപ്പം ദേശീയാടിസ്ഥാനത്തില്‍ 'സമസ്ത'യുടെ ആദര്‍ശ പ്രചരണത്തിനായി SMF, SKSSF അടക്കമുള്ള സമസ്ത കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ദാറുല്‍ഹുദാ-ഹുദവി സംരംഭങ്ങളെ പിന്തുണക്കുന്നതിന് പകരം ചില ക്ഷുദ്രശക്തികള്‍ നിരന്തരമായി അവ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണം.
ദാറുല്‍ഹുദാക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ സമൂഹം തിരിച്ചറിയണം. സംഘടനാ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയും ഭിന്നിപ്പിന് ആക്കം കൂട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമസ്തയുടെ ദേശീയ മുഖമായി ദാറുല്‍ഹുദായും ഹാദിയയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഇനിയുമുണ്ടാകണമെന്നും ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ട്രഷറര്‍ കെ.എം സൈതലവി ഹാജി, ഹാദിയ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, വൈസ് പ്രസിഡന്റുമാരായ ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ജനറല്‍ സെക്രട്ടറി ഡോ. കെ.ടി ഹാരിസ് ഹുദവി, ട്രഷറര്‍ ഷഫീഖ് ഹുദവി കണ്ണൂര്‍ സംയുക്തമായി ആവശ്യപ്പെട്ടു.

     !Congratulations to the newly elected committee! Wishing you all the best as you take on your new roles and respons...
22/07/2024

!
Congratulations to the newly elected committee! Wishing you all the best as you take on your new roles and responsibilities. May your term be productive and successful!

May your collective efforts bring benefits to all🤲🏻

31/05/2024

23 places - Assalamualaikum Dears, Here is the list of *pramary islamic school (Madrasa)* in *Bangalore* recognized by *Samastha Kerala Islam Matha Vidyabyasa Board (SKIMVB).* Follow this Google maps link to find nearest one to your residence. Share this to your circle and help them to get admission...

31/01/2022
13/04/2021
Meet Our Team
08/02/2021

Meet Our Team

 #നൻമയുടെ_വൻമരം              6️⃣3️⃣  #ലോകത്തോളം_വളർന്നപ്പോഴും_ഭൂമിയിലേക്ക_തലകുനിച്ച്മഖ്ദൂമുമാർ തുടങ്ങിവെച്ച ആഗോള വൈജ്ഞാന...
27/07/2020

#നൻമയുടെ_വൻമരം
6️⃣3️⃣
#ലോകത്തോളം_വളർന്നപ്പോഴും_ഭൂമിയിലേക്ക_തലകുനിച്ച്

മഖ്ദൂമുമാർ തുടങ്ങിവെച്ച ആഗോള വൈജ്ഞാനിക പ്രസരണ ദൗത്യം ലളിത സുന്ദരമായി സാധ്യമാക്കിയ പ്രതിഭാധനനായ ജ്ഞാനിയായിരുന്നു സമസ്തയുടെ പ്രസിഡണ്ട് ആയിരുന്ന അസ്ഹരി തങ്ങൾ. നൂറ്റാണ്ടുകളായി അറേബ്യയും കേരളവും തമ്മിൽ നിലനിന്ന് പോന്നിരുന്ന വൈജ്ഞാനിക ബന്ധത്തെ വികസിപ്പിക്കുന്നതിലും ഊഷ്മളമാക്കുന്നതിലും തന്റെതായ ഭാഗധേയം നിർവഹിച്ച മഹാപണ്ഡിതൻ. കേരളത്തിൽ ജനിച്ച് അറബി സാഹിത്യ രചനാ രംഗങ്ങളിൽ അനിഷേധ്യ സാന്നിധ്യമാകാൻ മാത്രം വളർന്ന ബഹു ഭാഷാപണ്ഡിതൻ.

ആർഭാടങ്ങളിൽ വശംവദനകാതെ, അറിവിൻ്റെ വിസ്മയ വീഥിയിൽ സംശുദ്ധ വ്യക്തി ജീവിതം നയിച്ച ആത്മജ്ഞാനി.
ലാളിത്യത്തിൽ ആനന്ദം കണ്ടെത്തിയ വിനയാന്വിതനായ പണ്ഡിത കേസരി.
അവർ സാഹചര്യങ്ങൾക്കനുസൃതം ഉയരുകയും താഴുകയും ചെയ്തു. മഹാനവർകൾ ജാമിഅഃ പ്രിൻസിപ്പാൾ ആയി സേവനം ചെയ്യുന്ന കാലത്ത്, സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഈജിപ്ഷ്യൻ എംബസി സന്ദർശിക്കാൻ ആലിക്കുട്ടി ഉസ്താദ് പദ്ധതിയിട്ടു. സഹയാത്രികരായി കുറച്ചു വിദ്യാർത്ഥികളെ കൂടി കൂടെ കൂട്ടി യാത്ര പ്ലാൻ ചെയ്തു. യാത്രാപരിപാടി ആലിക്കുട്ടി ഉസ്താദ് തങ്ങളവർകളുടെ മുമ്പാകെ വിശദീകരിച്ചു. ഈജിപ്ഷ്യൻ എംബസിയിലേക്കാണെങ്കിൽ ഞാനും കൂടെ വരാം എന്ന് സംസാരത്തിന് ഒടുവിൽ തങ്ങൾ പറഞ്ഞു.
തങ്ങൾ അടക്കമുള്ള യാത്ര സംഘം ഡൽഹിയിലെ ഈജിപ്ഷ്യൻ എംബസി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. 48 മണിക്കൂർ കൊണ്ട് എത്തേണ്ട ട്രെയിൻ, 7 മണിക്കൂർ അധികസമയം എടുത്ത് 55 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അപ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കൽ പ്രയാസമായിരുന്നു. റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൽ നേരംവെളുപ്പിക്കാൻ അവർ തീരുമാനിച്ചു. ട്രെയിനിൽ നിന്ന് വായിക്കുന്നതിനു വേണ്ടി വാങ്ങിയ ന്യൂസ് പേപ്പർ നിലത്തു വിരിച്ച് സമസ്തയുടെ പ്രസിഡണ്ടും ജാമിഅഃ പ്രിൻസിപ്പാളുമായിരുന്നു മഹാനവർകൾ അന്തിയുറങ്ങി. ആ യാത്രയുടെ ഫലമായി ആറു വിദ്യാർത്ഥികളെ വിദ്യ നുകരുന്നതിനായി ജാമിഅഃ അസ്ഹറിലേക്ക് പറഞ്ഞയക്കാൻ ആയി.

അടുത്തറിഞ്ഞവരും
അടുത്തിടപഴകിയവരും ആ സ്വഭാവമഹിമയിൽ ആകൃഷ്ടരായി. അതിന്റെ പ്രചാരകരായി. നാട്യങ്ങളില്ലാത്ത ലാളിത്യം. വിശാലമായ ഉദാരമനസ്കത, നിഷ്കപടമായ സ്നേഹം, സരളമായ ഇടപെടൽ, സ്പഷ്ടമായ സംസാരം. ആരെയും ആകർഷിക്കുന്ന സ്വഭാവത്തിന് ഉടമയായിരുന്നു അവർ.
ദാറുൽ ഹുദായിൽ പഠിക്കുന്നകാലത്ത് അബ്ദുൽ മലിക് ഹുദവി ക്ലാരി യും മുഹമ്മദ് ഉഗ്രപുരവും തങ്ങളവർകളെ കാണാൻ തീരുമാനിച്ചു. 'സാമൂഹിക പുരോഗതിയിൽ വഖ്ഫിൻ്റെ സ്വാധീനം' എന്ന വിഷയത്തിൽ കുവൈത്ത് വഖ്ഫ് മന്ത്രാലയം നടത്തുന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തേടലും ദുആ ചെയ്യിപ്പിക്കലുമായിരുന്നു ഉദ്ദേശ്യം. ഏറെ ആധിയോടെ, അതിലേറെ ഭയത്തോടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് അവർ കയറിച്ചെന്നു. സ്വയം പരിചയപ്പെടുത്തലുകൾക്ക് ശേഷം ആഗമന ഉദ്ദേശ്യം കൂടി പറഞ്ഞൊപ്പിച്ചു. കൊച്ചു വായിൽ നിന്ന് വലിയ സംസാരങ്ങൾ കേട്ടപ്പോൾ തങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വാർദ്ധക്യത്തിലെ അവശതകളിലും ഊർജ്ജസ്വലനായി. എല്ലാവിധ ആതിഥ്യമര്യാദകളോടെയും അവരെ സ്വീകരിച്ചു. മഹാനവർകൾ തന്നെ ചായയും പലഹാരങ്ങളും നൽകി. ശേഷം അവരെ വീടിനകത്തെ വിശാലമായ ലൈബ്രറിയിലേക്ക് കൊണ്ടുപോയി. വിഷയാടിസ്ഥാനത്തിൽ വളരെ ഒതുക്കത്തിലും ചിട്ടയിലും അടുക്കിവെച്ച വലിയ പുസ്തകശേഖരം കണ്ട് അവരുടെ കണ്ണുകൾ തള്ളിപ്പോയി. വീടിനകത്ത് ഇത്രയും സുന്ദരവും വിശാലവുമായ ലൈബ്രറിയോ അവർ ചിന്തിച്ചു. ഒന്ന് രണ്ട് പുസ്തകങ്ങൾ പുറത്തെടുത്ത ശേഷം തങ്ങൾ ഒരു സ്റ്റൂളുമായി വന്നു. പിന്നെ അതിൽ കയറി നിന്നായി പുസ്തക തിരച്ചിൽ. വന്ദ്യവയോധികനായ ആ മഹാനുഭാവൻ സ്റ്റൂളിൽ കയറി നിന്ന് പുസ്തകങ്ങൾ തപ്പിയെടുക്കുന്ന കാഴ്ച അവരിൽ വിഷമമുണ്ടാക്കി. കിതാബുകളുടെ പേര് പറഞ്ഞു തന്നാൽ മതി ഞങ്ങൾ നോക്കി എടുത്തോളാം അവർ പറഞ്ഞു. അപ്പോൾ അവരോട് മഹാനവർകൾ പ്രതികരിച്ചു:
നിങ്ങൾ എൻ്റെ അതിഥികളാണ്. അതിഥികളെ ബഹുമാനിക്കണം എന്നാണ് റസൂലുല്ലാഹി പഠിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നിങ്ങൾ മുതഅല്ലിമീങ്ങളാണ്. മുതഅല്ലിമീങ്ങൾക്ക് ഖിദ്മത്ത് ചെയ്യുന്നത് വളരെ പുണ്യമുള്ള കാര്യമാണ്.

ആകാശത്തോളം വളർന്നപ്പോഴും ഭൂമിയോളം താഴ്ന്ന് അവർ ജീവിച്ചു. വിനയത്തെ ഉയർച്ചയുടെ ചവിട്ടുപടിയാക്കി. അറിവ് തേടി നാടും വീടും കുടുംബവും വിട്ട് അലഞ്ഞു. അതുവരെ ആരും തന്നെ പ്രവേശിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു. വാതിലുകൾ ആയ വാതിലുകൾ മുഴുവൻ മുട്ടി. പ്രയാസങ്ങൾ സഹിച്ചു. പ്രതിസന്ധികൾ തരണം ചെയ്തു. തടസ്സങ്ങൾ വകഞ്ഞുമാറ്റി. തൽഫലമായി ആർജ്ജിച്ചെടുത്ത അറിവിനൊപ്പം ബാഖവി, ഖാസിമി, അസ്ഹരി തുടങ്ങി വലിയ വലിയ അംഗീകാരങ്ങൾ ചേർത്തുവച്ചു.
കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും രാജ്യത്തിനും ഉപകാരപ്രദമാകും വിധം ജീവിച്ചു.
അവർ ചെയ്ത സേവനങ്ങളെ അള്ളാഹു സ്വീകരിക്കട്ടെ.
അവരുടെ ബർസഖിയായ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടേ
ആമീൻ.

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 സുഹൈർ ഹുദവി പുത്തനഴി

 #നൻമയുടെ_വൻമരം              6️⃣2️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
25/07/2020

#നൻമയുടെ_വൻമരം
6️⃣2️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍

#ജീവിതം_പകർന്ന_സന്ദേശം

സി.എച്ച് കുഞ്ഞീൻ മുസ്ലിയാർ. ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹമന്ത്രമോതി
നാടിനും സമൂഹത്തിനും ആത്മീയ വെളിച്ചം നൽകിയ പരിത്യാഗി.
മരണത്തെ കാലേകൂട്ടി കണ്ട്, അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ഒരാഴ്ച മുമ്പേ അതിനുള്ള എല്ലാ സൂചനകളും നൽകി കടന്നുപോയ സാത്വികൻ.
അജയ്യമായ സമസ്തയുടെ പ്രവർത്തനങ്ങൾക്ക് ആത്മീയ-ഭൗതിക പിൻബലം നൽകിയ പറപ്പൂർ സി.എച്ച് ബാപ്പുട്ടി ഉസ്താദിൻ്റെ വന്ദ്യ പിതാവ്.
മഹാനവർകളുടെ പിതാവും പ്രപിതാവും മകനും ഉസ്താദുമാരും ശിഷ്യരും അറിയപ്പെടുന്ന സൂഫി സരണികളിലെ വെള്ളിനക്ഷത്രങ്ങളായിരുന്നു. തന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അധിക സൂഫിവര്യൻമാരുമായി അവർക്ക് അടുത്തബന്ധമുണ്ടായിരുന്നു. അവരിൽ നിന്ന് ഇജാസത്തുകൾ കരസ്ഥമാക്കുകയും ചെയ്തിരിന്നു.
അവരുടെ തിരു നോട്ടത്തിലും നിർദ്ദേശങ്ങൾക്കും അനുസൃതമായി മാത്രമാണ് അവർ ജീവിച്ചു പോയിരുന്നത്.
ആകയാൽ ആത്മീയതയുടെ അകപ്പൊരുൾ അറിഞ്ഞ വ്യക്തിത്വമാകാൻ മാത്രം അവർ വളർന്നു.
മഹാനവർകൾ മണ്ണാർക്കാട് ഭാഗത്ത് സേവനം ചെയ്യുന്ന കാലത്ത് എവിടെ നിന്നോ ഒരു ശൈഖ് അവിടെയെത്തി. ശൈഖിന്റെ നടപ്പും സംസാരവും മറ്റു രീതികളും ജനങ്ങളെ ആകർഷിക്കാൻ തുടങ്ങി. ശൈഖുമായി ബൈഅത്ത് ചെയ്യാൻ പലരും ആഗ്രഹിച്ചു. അവർക്കിടയിൽ അതുവരെ ആത്മീയ വെളിച്ചം പകർന്നു ജീവിക്കുന്ന ബഹുമാന്യനായ കുഞ്ഞീൻ മുസ്ലിയാർ ബൈഅത്ത് ചെയ്താലേ ഞങ്ങളും ബൈഅത്ത് ചെയ്യൂ എന്നവർ തീരുമാനിച്ചു. വിഷയങ്ങൾ അവർ ഉസ്താദിനെ ധരിപ്പിച്ചു. നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞ അറിവ് വച്ച് അവരുടെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി അയാളെ ബൈഅത്ത് ചെയ്യാൻ കുഞ്ഞീൻ മുസ്ലിയാർ തീരുമാനിച്ചു. ബൈഅത്ത് ചെയ്യാനൊരുങ്ങി അയാളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞീൻ മുസ്‌ലിയാരുടെ പുറത്ത് ഒരു അടി വീണു. അതോടെ അയാളെ ബൈഅത് ചെയ്യുന്നതിൽ നിന്നു ഉസ്താദ് പിന്മാറി.
വ്യാജ ശൈഖിന് ബൈഅത്ത് ചെയ്യുന്നതിൽ നിന്നും ഉസ്താദിനെ തൻ്റെ ശൈഖുമാർ തടയുകയായിരുന്നു.
അതോടെ അയാളെ ബൈഅത് ചെയ്യുന്നതിൽ നിന്ന് എല്ലാവരും പിന്തിരിഞ്ഞു. വ്യാജനായ അയാളെ നാട്ടിൽ നിന്ന് കെട്ടുകെട്ടിച്ചു.

ശംസുൽ ഉലമ അവരെ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. 1960 ലാണ്. പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിക്കടുത്ത ഒരു പ്രദേശത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശംസുൽ ഉലമ. യോഗ സ്ഥലത്തെത്തിയത് മുതൽ ശംസുൽ ഉലമയുടെ മുഖം ഏറെ പ്രസന്നമാണ്. കണ്ണ് തിളക്കമുള്ളതാണ്. മനസ്സ് സന്തുഷ്ടമാണ്. ശരീരം ഊർജ്ജസ്വലമാണ്. വാക്കുകൾ ഗാംഭീര്യമുള്ളതാണ്.
പ്രഭാഷണ മധ്യേ അതിനുള്ള കാരണം വ്യക്തമാക്കി മഹാനവർകൾ പറഞ്ഞു: വർഷങ്ങളായി ഞാൻ അന്വേഷിക്കുന്ന ഒരാൾ ഇവിടെയുണ്ട്. അവരെ നേരിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
ചെറുപ്പുളശ്ശേരിയിലെ പള്ളിയുടെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു കുഞ്ഞീൻ മുസ്ലിയാർ അപ്പോൾ.

സുഖമായാലും ദുഃഖമായാലും അല്ലാഹു നല്കുന്നത് കൊണ്ട് പൂർണ തൃപ്തനായിരുന്നു അവർ. പരാതികൾക്കും പരിഭവങ്ങൾക്കും ഇടം കൊടുക്കാതെ ജീവിച്ചു. ഉസ്താദിൻ്റെ അവസാന കാലഘട്ടത്തിൽ ഒരു അപകടം പറ്റി. പതിവുപോലെ സുബഹി നിസ്കാരത്തിനു വേണ്ടി വടക്കുമുറി പള്ളിയിലേക്ക് നടന്നു പോവുകയായിരുന്നു അവർ. വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം സഞ്ചരിക്കാനുണ്ട് പള്ളിയിലേക്ക്. കുണ്ടും കുഴിയും തോടും കടന്നുവേണം അവിടെയെത്താൻ. തോട് മുറിച്ചു കടക്കുന്നതിനിടെ മഹാനവർകൾ കാൽവഴുതി വീണു. ഉസ്താദിൻ്റെ കൈയൊടിഞ്ഞു. കലശലായ വേദന. എല്ലാം മഹാനവർകൾ ക്ഷമിച്ചു. പലരും ഡോക്ടറെ കാണിക്കാൻ നിർദ്ദേശിച്ചു. സുഖങ്ങളെ പോലെ ഇതും അല്ലാഹു നൽകിയ ഒന്നുതന്നെയാണ്. ഇതിനെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല എന്ന നിലപാടായിരുന്നു അവർക്ക്.
നാടിന്റെയും നാട്ടുകാരുടെയും വേദനകളിലും പ്രയാസങ്ങളിലും പ്രതിസന്ധികളിലും തണലായി സ്വാന്ത്വനമേകി കൂടെ നിന്നപ്പോഴും സ്വന്തം വിഷമങ്ങൾ അവർ സഹിച്ചു. ക്ഷമിച്ചു.
അവർ കൊളുത്തിവെച്ച ആത്മീയ തിരിനാളം കെടാതെ സൂക്ഷിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ.

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 #സുഹൈർ_ഹുദവി_പുത്തനഴി

 #നൻമയുടെ_വൻമരം              6️⃣1️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
21/07/2020

#നൻമയുടെ_വൻമരം
6️⃣1️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#കൃത്യനിഷ്ഠയുടെ_ഉദാത്ത_മാതൃക

ഉത്തരവാദിത്ത ബോധത്തിന്റെ ഉദാത്ത മാതൃകകൾ കാണിച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ കെ.സി ജമാലുദ്ദീൻ മുസ്ലിയാർ വിട പറഞ്ഞത്. കൃത്യനിഷ്ഠ അവർ ജീവിതവ്രതമാക്കി. കൃത്യസമയത്ത് ദർസ് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാൻ അവർ ശ്രദ്ധിച്ചു. ആലത്തൂർപടി യിലെ സേവനത്തിന്റെ അവസാന കാലഘട്ടത്തിൽ ബൈളാവിയുടെ ഒരു ക്ലാസ്സ്. ഞായറാഴ്ച ദിവസം ആയതിനാൽ കുട്ടികൾക്കും ഉസ്താദവർകൾക്കും ഒരു വിവാഹ സൽകാരത്തിന് ക്ഷണമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് അവർ ക്ലാസ്സിൽ എത്തി. ഉസ്താദ് അവർകളുടെ ഇഷ്ട ശീലമായ വെറ്റിലമുറുക്ക് തീർന്നതു കൊണ്ട് അതില്ലാതെയാണ് ക്ലാസ്സ് ആരംഭിച്ചത്. വെറ്റില വാങ്ങിക്കാൻ ഒരാളെ കടയിലേക്ക് അയച്ചിരുന്നു. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെയാണ് അയാൾ വെറ്റിലമുറുക്കുമായി കയറിവന്നത്. പൊതി വാങ്ങി വച്ച് പുഞ്ചിരി തൂകിക്കൊണ്ട് ഉസ്താദ് പറഞ്ഞു:
ഇവൻ ഒരല്പം വായിൽ ഇല്ലെങ്കിൽ എന്തോ ഒന്ന് മറന്നുപോയ പോലെയാണ്. ഇതാ ഒരു അര മിനിറ്റ് മാത്രം ഇത് ഒരല്പം ഞാൻ വായിൽ ഇട്ടോട്ടെ, ഇതിനുവേണ്ടി നഷ്ടപ്പെടുന്ന സമയം നമുക്ക് നിർണയിക്കപ്പെട്ട സമയത്തിനുശേഷം ഞാൻ കൂടുതൽ എടുത്തോളാം. നിങ്ങളൊക്കെ വിവാഹ സൽകാരത്തിൽ പങ്കെടുത്തുവന്നവർ ആയതുകൊണ്ട് ഭക്ഷണത്തിന് പോകാനുള്ള ധൃതിയും ഇല്ലല്ലോ?
ക്ലാസിനൊടുവിൽ മഹാനവർകൾ വാക്ക് പാലിച്ചു. രണ്ടു മണിക്ക് അവസാനിപ്പിക്കേണ്ട ക്ലാസ്സ് രണ്ടു മണി 30 സെക്കൻഡ് കഴിഞ്ഞാണ് നിർത്തിയത്.

അവർ ദീനും ദീന് പഠിക്കുന്നതും പഠിപ്പിക്കുന്നതും ഏറെ ഇഷ്ടപ്പെട്ടു. മരിക്കുന്നതുവരെ അല്ലാഹുവിൻ്റെ ദീന് പഠിപ്പിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹവുമായി ജീവിച്ചു. അതുകൊണ്ടാണ്
വഫാത്തിൻ്റെ തൊട്ടുമുമ്പത്തെ റമളാൻ ലീവിന് പോലും തീരെ സുഖമില്ലാതെ കട്ടിലിൽ കിടക്കുമ്പോഴും തന്നെ സന്ദർശിച്ച പൊടിയാട് മഹല്ല് കമ്മിറ്റി ഭാരവാഹികളോട് എനിക്ക് മരിക്കുവോളം ദർസ് നടത്തണമെന്നാണ് അവർ പറഞ്ഞത് . എസ്കെഎസ്എസ്എഫ് പത്താം വാർഷിക മഹാസമ്മേളനത്തിൽ താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച ജനലക്ഷങ്ങളെ നേരിൽകണ്ട് അവർ അല്ലാഹുവിലേക്ക് മടങ്ങി.
വഫാത്തിൻ്റെ തലേന്നാൾ വരെ ദർസ് നടത്താൻ അവർക്ക് സൗഭാഗ്യം ഉണ്ടായി.
കൃത്യനിഷ്ഠ ജീവിതചര്യയാക്കിയ അവരുടെ എല്ലാ വാക്കുകളും പ്രവർത്തനങ്ങളും വലിയ മാതൃകകളും പാഠങ്ങളുമാണ്. അവരെപ്പോലെ നിഷ്ഠയോടെ ജീവിക്കാൻ അല്ലാഹു നമുക്കും തൗഫീഖ് നൽകട്ടേ - ആമീൻ

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 #സുഹൈർ_ഹുദവി_പുത്തനഴി

 #നൻമയുടെ_വൻമരം              6️⃣0️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
16/07/2020

#നൻമയുടെ_വൻമരം
6️⃣0️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#ലോകത്തിന്റെ_ആദരം

അടുത്തറിഞ്ഞവരൊക്കെ ആദരിച്ചിട്ടുണ്ട്; പ്രാർത്ഥനകൊണ്ട് വസിയ്യത്ത് ചെയ്തിട്ടുണ്ട് ശൈഖുനാ ശംസുൽ ഉലമ എന്ന ബഹുമുഖപ്രതിഭയോട്.
ഭാഷയും ദേശവും വിട്ട് പ്രസരിച്ച ആ അറിവിന്റെയും ആത്മീയതയുടെയും വെളിച്ചം ലോകത്തെയാണ് ജാജ്വല്യമാനമാക്കിയത്.
എല്ലാ വർഷവും പ്രബോധന പ്രവർത്തനവുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ വ്യാപൃതരാകുന്ന ദാഇമാരെ അതിഥികളായി ആദരിക്കുന്ന പതിവുണ്ട് യു.എ.ഇക്ക്.
ശംസുൽ ഉലമയെ 1989 ലാണ് യു എ ഇ ഗവൺമെന്റ് അദരിച്ചത്.
22 ദിവസം നീണ്ടുനിന്ന പര്യടനം. എല്ലാ സ്റ്റേറ്റുകളിലും വമ്പിച്ച സ്വീകരണം. അറബികളും അനറബികളും ആ മഹൽ വ്യക്തിത്വത്തെ ആദരിച്ചു. വാർത്താമാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ആ വരവ് റിപ്പോർട്ട് ചെയ്തു. അമീറിന്റെ മുഖ്യ മതകാര്യ ഉപദേഷ്ടാവ് അലിയ്യുൽ ഹാശിമിയടക്കം നിരവധി മഹത്തുക്കളും മന്ത്രിമാരും പ്രത്യേക സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചു.
അബുദാബിയിലെ ഷെറാട്ടൺ ഹോട്ടലിലായിരുന്നു മഹാനവർകളുടെ താമസം. തൊട്ടടുത്ത റൂമിൽ മറ്റൊരു അതിഥിയായി സൗദി അറേബ്യയിലെ സുന്നത്ത് ജമാഅത്തിന്റെ ധീരപോരാളിയും അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമായ മക്കയിലെ സയ്യിദ് മുഹമ്മദ് ബ്നു അലവി അൽമാലികിയുമുണ്ടായിരിന്നു.
ശംസുൽ ഉലമയെ നേരിൽ കാണാനും തബറുക് കരഗതമാക്കാനുമായി മുഹമ്മദ് മലികി മഹാനവർകളുടെ റൂമിലെത്തി.
ആ ജ്ഞാന സാഗരത്തിന്റെ ആഴവും പരപ്പും നന്നായി ഗ്രഹിച്ചിരുന്ന മുഹമ്മദ് മാലികി റൂമിൽ കടന്നുവന്ന് ശംസുൽ ഉലമ ഉപയോഗിക്കുന്ന ഊന്നുവടി കയ്യിലെടുത്ത് പിടുത്തം പതിഞ്ഞ ഭാഗത്ത് മുഖം ചേർത്തുവച്ചു.
പിന്നെ ഒരല്പം മാറിയിരുന്ന് സംസാരിക്കാൻ തുടങ്ങി. അങ്ങയുടെ കൈചുംബിക്കാൻ പോലും ഈയുള്ളവൻ അർഹനല്ലെന്ന് പറയാതെ പറയുകയായിരുന്നു വിശ്രുത പണ്ഡിതനായ അദ്ദേഹം.
മാലികി പ്രകടിപ്പിച്ച ആദരവും ബഹുമാനവും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുവെന്ന് ഈ കൂടിക്കാഴ്ചക്ക് സാക്ഷിയായ മർഹും കെ.ടി. ഉസ്താദ് പറയാറുണ്ട്.
സമുദായ നന്മക്ക് അവർ നടന്ന വഴിയേ നടക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടേ
-ആമീൻ

#സമസ്ത_ഒരു_സംസ്കാരമാണ്
നമുക്കത് കാത്തുസൂക്ഷിക്കാം
✍🏻 സുഹൈർ ഹുദവി പുത്തനഴി

 #നൻമയുടെ_വൻമരം              5️⃣9️⃣സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത...
15/07/2020

#നൻമയുടെ_വൻമരം
5️⃣9️⃣
സ്വഹാബിമാരുടെയും താബിഉകളുടെയും ആദർശവും സംസ്കാരവും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് സമസ്ത നേതാക്കൾ. അവരുടെ ജീവിതത്തിൽ ആ മാതൃക കാണുക സ്വാഭാവികമാണ്.
📍📍📍📍
#പരസ്പരം_മാനിച്ചും_വിയോജിക്കാം

"അസ്തമയ ശേഷവും പ്രകാശിക്കുന്ന ജ്യോതിസ്സാണ് ഇ.കെ".
മഹാനായ കെ.വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് ശംസുൽ ഉലമയെ കുറിച്ച് എഴുതിവച്ചതാണ് ഈ വാക്കുകൾ. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നത സ്വാഭാവികവും സർവസാധാരണവുമാണ്. അതവർക്ക് എഴുതുകയോ പറയുകയോ ആവാം.
ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട് രണ്ടുപേരും വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. എന്നാൽ മസ്അലകളിലെ അഭിപ്രായവ്യത്യാസം രണ്ടുപേരെയും ഒരിക്കൽപോലും വ്യക്തിപരമായ പൊരുത്തക്കേടിലേക്ക് നയിച്ചില്ല. പണ്ഡിതന്റെ സ്വാതന്ത്ര്യങ്ങൾ വകവച്ചു നൽകിയ പണ്ഡിതരിലെ സൂര്യനായിരുന്നു ശംസുൽ ഉലമ. അത്തരം വ്യത്യാസങ്ങൾ വിരോധത്തിനും വിദ്വേഷത്തിനും നിമിത്തമായി കൂടാ എന്ന നിർബന്ധബുദ്ധിയും അവർക്കുണ്ടായിരുന്നു.
ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട ഒരു ലേഖനം കെ. വി ഉസ്താദ് സുന്നിവോയ്സിനു അയച്ചുകൊടുത്തിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ എഴുതി നിറച്ച് സമൂഹത്തിനെ രണ്ടുപക്ഷക്കാരാക്കേണ്ടെന്നും മഹാനായ ശംസുൽ ഉലമയെ വിഷമിപ്പിക്കേണ്ടന്നും വിചാരിച്ച് അന്നത്തെ പത്രാധിപർ അത് പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചു.
ഇതറിഞ്ഞ ശംസുൽ ഉലമ പത്രാധിപരോട് ചോദിച്ചു: എന്തുകൊണ്ട് നിങ്ങൾ ആ ലേഖനം പ്രസിദ്ധീകരിച്ചില്ല?
പത്രാധിപസമിതിയിലെ ഒരാൾ പറഞ്ഞാണ് ഈ സംഭവം കെ വി ഉസ്താദ് അറിഞ്ഞത്.

എല്ലാം വ്യക്തിപരമായി എടുക്കുകയും സ്വന്തം അഭിപ്രായത്തിനിടയിൽ മറ്റുള്ളവർ എല്ലാം ഒപ്പു ചാർത്തണമെന്നും ശഠിക്കുന്നവർ പാരമ്പര്യത്തിലെ ഈ വിശാലത ഓർത്തിരുന്നെങ്കിൽ.

#സമസ്ത_ഒരു_സംസ്കാരമാണ്
_നമുക്കത് കാത്തുസൂക്ഷിക്കാം_
✍🏻 സുഹൈർ ഹുദവി പുത്തനഴി

Address

Bangalore

Telephone

9900400744

Alerts

Be the first to know and let us send you an email when HADIA Bangalore Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share