Govt arts and science college meenchandha,calicut

Govt arts and science college meenchandha,calicut The Govt. Arts & Science College, Kozhikode was established on 1964. Prof.Karimpuzha Ramakrishnan, the well known writer and scholar was the first Principa

Govornment Arts & Science College, Meenchanda, Kozhikode. Prof.Karimpuzha Ramakrishnan, the well known writer and scholar was the first Principal of the college. The college is affiliated to the University of Calicut. This is a prime institute to impart quality education in Malabar region of Kerala. The College now offers 12 undergraduate courses and 5 post graduate courses. The Department of Hind

i is a Research Centre. At present there are 78 faculty members and 33 Technical and administrative staff. Around 1500 students are enrolled. The college maintains an atmosphere conducive to the development of curricular as well as co-curricular activates. Seperate NCC wings for boys and girls, three NSS units, Active Nature Club, Productive Career Guidance and Placement Centre, Grievance Redressal Forum, Strong Parent-Teacher Association, Active Alumni Association, Kazcha Film Club, Cricket Club etc. add colour to the campus. The College has a General Library and each Department has thier own Libraries. The total volume comes around 70,000. The College has a Computer Lab and Internet Kiosk to provide computational and surfing facilities to the the students and teachers. The Herbarium Garden and Botanical Garden are added attractions. Ladies’ Haven provides basic aminities for girls students. A canteen with food at a subsidized rate caters the needs of the students and staff members. The Post Office and Co-operative Store functioning inside the campus are higly helpful to the students as well as the public.

21/07/2024
Welcome
20/03/2024

Welcome

14/03/2024

07/03/2024

പത്രക്കുറിപ്പ്

വജ്ര ജൂബിലി നിറവിൽ
കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പുതിയ ഉയരങ്ങളിലേക്ക്

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിൽ കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് നേട്ടങ്ങളുടെ അറുപതുവർഷം അടയാളപ്പെടുത്തിയിരിക്കുകയാണ്. മലബാർ മേഖലയിലെ സാധാരണ കുടുംബങ്ങളിലെ പതിനായിരക്കണക്കിനു വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയാണ് ആർട്സ് ആന്റ് സയൻസ് കോളേജ് വേറിട്ട ചരിത്രം സൃഷ്ടിച്ചത്. ആർട്സ് കോളേജിന്റെ വൈവിദ്ധ്യമേറിയ അനുഭവങ്ങളുടെ കരുത്തിൽ പിറന്ന വിദ്യാർഥികൾ ഇന്ന് ലോകത്തെമ്പാടുമുണ്ട്. ലോകത്തെവിടെയായിരിക്കുമ്പോഴും ആർട്സിന്റെ ഹൃദയമിടിപ്പ് അറിയുന്നവരാണ് ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ.
കേരളത്തിന്റെ സാമൂഹ്യപുരോഗതിയ്ക്ക് ഇന്ധനമായിത്തീർന്ന ആർട്സ് കോളേജിന്റെ അറുപതുകൊല്ലത്തെ ചരിത്രം അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയാണ് വജ്രജൂബിലി ആഘോഷം. നാടിന്റെ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റത്തിലെ നിർണായക സാന്നിധ്യം കൂടിയാണ് പ്രശസ്തമായ ഈ കലാലയം.

കോഴിക്കോട്ട് ഒരു സർക്കാർ കോളേജ് വേണമെന്ന ജനകീയ ആവശ്യം സഫലമാക്കിയാണ്
മാനാഞ്ചിറയിലെ ഗവ. ട്രെയിനിംഗ് കോളേജ് കെട്ടിടത്തിൽ കോളേജ് പ്രവർത്തനമാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. MS. No. 309/Edn. Dated 26.07.1964 എന്ന ഉത്തരവുപ്രകാരം അന്നത്തെ അവിഭക്ത കേരളസർവകലാശാലയ്ക്ക് കീഴിൽ 1964 ആഗസ്റ്റ് 10ന് നഗരഹൃദയത്തിൽ ഗവ. ട്രെയിനിംഗ് കോളേജിലെ രണ്ടു ക്ലാസ്സ്‌മുറികളിലായി കോളേജ് പ്രവർത്തനമാരംഭിച്ചു. ഗവ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന പ്രൊഫസർ കരിമ്പുഴ രാമകൃഷ്ണൻ ആയിരുന്നു ആർട്സ് കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ .
1968ൽ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നപ്പോൾ കോളേജ് സർവകലാശാലയ്ക്ക് കീഴിലേക്ക് മാറി . 1970 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന മീഞ്ചന്തയിലെ കെട്ടിടത്തിലേക്ക് കോളേജ് പ്രവർത്തനം മാറ്റുന്നത്.
ഈവ്നിങ്ങ് കോളേജിന്റെതായ ഒരു ചരിത്രം കൂടി ആർട്സിന് സ്വന്തമായുണ്ട്. 1991 ലാണ് ഈവ്നിങ്ങ് കോളേജ് പ്രവർത്തനം അവസാനിപ്പിച്ചത്.
പകൽ മുഴുവൻ ജോലി ചെയ്ത് വൈകുന്നേരം പഠിക്കാനെത്തുന്ന ഒരുപാടുപേരുടെ ആശ്രയമായിരുന്നു
ഈവ്നിങ്ങ് കോളേജ്.

ജൂനിയർ കോളേജായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 13 ബിരുദകോഴ്സുകളാണുള്ളത് - മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി , സാമ്പത്തികശാസ്ത്രം, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, കോമേഴ്‌സ്.
8 ബിരുദാനന്തര ബിരുദ കോഴ്സുകളുണ്ട് -
ഹിന്ദി, മലയാളം,ഇംഗ്ലീഷ്, ഫിസിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, സാമ്പത്തികശാസ്ത്രം, കോമേഴ്‌സ് എന്നിവ.
ഹിന്ദി,മലയാളം, ചരിത്രം, സാമ്പത്തികശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കോമേഴ്സ് എന്നീ ഏഴ് വിഭാഗങ്ങളിലായി ഗവേഷണസെന്ററുകളും പ്രവർത്തിക്കുന്നു.

കോളേജിന്റെ അക്കാദമിക്ക് നിലവാരം ഉയർത്തിയും, ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിച്ചും National Assessment and Accreditation Council അംഗീകാരo (NAAC) നേടി എടുക്കുകയാണ് വജ്ര ജൂബിലി വർഷത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന ലക്ഷ്യം. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിനെ ഒരു എഡുക്കേഷണൽ ഹബ് ആക്കി ഉയർത്തുന്നതിന് ഇത് വഴിയൊരുക്കും.

കോളേജിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിനായി പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഈ പദ്ധതി
വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ National Assesment and Accreditation Council (NAAC) ന്റെ അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അതോടെ കോളേജിന്റെ നിലവാരം ഉയരുക മാത്രമല്ല, പുതിയ കോഴ്സുകൾ ആരംഭിക്കാനും, പഠനമികവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനും വഴിയൊരുങ്ങുകയും ചെയ്യും.

വികസന പദ്ധതി നിർദ്ദേശങ്ങൾ യാഥാർഥ്യമാക്കുന്നതിന് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി 2024 ഫെബ്രുവരി 20 ന് ബഹുമാനപ്പെട്ട ശ്രീ എളമരം കരീം എം.പി. യുടെ നേതൃത്വത്തിൽ ആർട്സ് കോളേജിൽ ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചിരുന്നു. കോളേജിന്റെ വികസന പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. പൂർവ വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയും.

മെയ് ഒന്നിന്
പൂർവ വിദ്യാർഥികളുടെ
മഹാ സംഗമം

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി OLD STUDENTS ASSOCIATION
Govt. Arts & Science College, Kozhikode എന്ന പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ
പരമാവധി പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ച് 2024 മെയ് ഒന്നിന് കോളേജ് കാമ്പസിൽ മെഗാ അലുമ്നി മീറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആർട്സ്
കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മഹാസംഗമം സംഘടിപ്പിക്കുന്നത്.
വിവിധ കാലഘട്ടത്തിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർഥികളുടെ കൂട്ടായ്മ വിപുലപ്പെടുത്തി, അവരെ കോളേജിന്റെയും, സമൂഹത്തിന്റെയും നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

മെഗ അലുമ്നി മീറ്റ് വിജയിപ്പിക്കുന്നതിന് പൂർവ വിദ്യാർഥികളുടെ DATA BASE ആവശ്യമാണ്. എല്ലാ പൂർവ വിദ്യാർഥികളും ഇതിനായി
ഗൂഗിൾ ഫോം ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

ഗൂഗിൾ ഫോം ലിങ്ക് :

https://forms.gle/GVDjcPs2xeQ81oD99

പൂർവ വിദ്യാർഥികൾക്ക് ബന്ധപ്പെടാനുള്ള
വാട്സ് ആപ് നമ്പർ:

9633133900
Prabhakaran PM
ജനറൽ കൺവീനർ,

98952 83939
Viswas Viswam K.C.
കൺവീനർ,
Mega Alumni Committee

ലാൻഡ് സ്കേപ്പിൻ്റെ ഹൈഡെഫനിഷൻ കാഴ്ചകളിൽ  സസ്റ്റേയ്ൻഡ് ചിരിയുടെ പത്ത്മണിക്കൂർ അതായിരുന്നു മിലൻ 2k23. (25/12/23)രാവിലെ ഏഴുമ...
03/01/2024

ലാൻഡ് സ്കേപ്പിൻ്റെ ഹൈഡെഫനിഷൻ കാഴ്ചകളിൽ സസ്റ്റേയ്ൻഡ് ചിരിയുടെ പത്ത്മണിക്കൂർ അതായിരുന്നു മിലൻ 2k23. (25/12/23)

രാവിലെ ഏഴുമണിക്ക് പുതിയസ്റ്റാൻ്റിൽ നിന്നും ഇസ്മയിലിനോട് പതിയെ ചിരിച്ചുകൊണ്ട് തുടങ്ങിയ ട്രിപ്പ് കാരപ്പറമ്പിൽ നിന്നും സസ്റ്റേയ്ൻഡ് ചിരിയുടെ ഉപഞ്ജാതാവ് ശ്രീജിത്തിന്റെ Sreejith E Sreedhar കാൽവെയ്പ്പോടെ ടൂർ മോഡിലേക്ക് ചെയ്ഞ്ചായി..
കക്കയം ഡാമിന്റെ താഴ് വാരത്ത് തോണിക്കടവിലേക്ക് കോഴിക്കോട് നിന്നും പത്ത് നാൽപത്തഞ്ച് കിലോമീറ്റർ ദൂരമുണ്ടെങ്കിലും പതിനേഴ് വർഷങ്ങൾക്കിപ്പുറവും ആ പതിനൊന്ന് പേർക്കിടയിൽ യാതൊരു ദൂരവുമില്ലായിരുന്നു...
ബാലുശ്ശേരിയിലെ പേരറിയാത്ത ചായക്കടയിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച്
തലയാട് വഴി മലകയറി തോണിക്കടവിൽ വണ്ടിയിറങ്ങി. കായൽക്കരയിൽ നിന്ന് ട്രിപ്പിലെ ആദ്യത്തെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴും ഷിബില Shibila V യുടെ ചിന്ത കരിയാത്തൻപാറയിലെ കുറത്തിമലയെ കുറിച്ചായിരുന്നു. ഏകരൂൽ മുതൽ പാറകൾക്കിടൽ അവൾ തിരഞ്ഞത് ഇടുക്കിയിലെ കുറത്തിമലയായിരുന്നുപോലും...
പ്രജിതയുടെ വിഖ്യാതമായ ഉഞ്ഞാലാട്ടവും സിജില്ല Silja Prasanth യുടെ നിർദ്ദേശങ്ങളും ജിതേഷിൻ്റെ Jithesh V S മേൽനോട്ടത്തിൽ പിന്നാമ്പുറ കാഴ്ചകളും പകർത്തി നട്ടുച്ചയോടെ നീർച്ചാലുകൾ തേടിയിങ്ങി... അരുവിയിലെ നീരൊഴുക്ക് ഉരുളൻ കല്ലുകളുടെ മൊട്ടത്തല നല്ല മിനുസമുള്ളതാക്കിയതുകൊണ്ട് ഓരോ സ്റ്റെപ്പും സൂക്ഷിച്ചു നീക്കി ഞങ്ങൾ അക്കരെ കാട്ടിൽ കയറി... അക്കേഷ്യയും പൈൻമരങ്ങളും തണൽ വിരിച്ച പുൽമേട്ടിൽ ഞങ്ങൾ ആ പഴയ ഓർമ്മകളെ മേയാൻ വിട്ടു....
ക്ളാസ് റൂമിന്റെ നാല് ചുമരുകൾക്കപ്പുറമാണ് അറിവിന്റെ ലോകമെന്ന് ഇസ്മയിൽ പറഞ്ഞപ്പോൾ ലൈബ്രറിയിലെ എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങളുടെ ചിന്താഭാരം പേറിയ നിമിഷങ്ങളെ അംബികയും ഷിബിലയും തള്ളിപ്പറഞ്ഞു. ലൈബ്രറിയിലെക്കുള്ള ശരിയായ വഴി അന്ന് അംബിക ജിതേഷിന് പറഞ്ഞുകൊടുത്തു.... ക്ളാസ്സിൽ ഇതേവരെ കയറാത്ത ഇസ്മയിൽ കൂട്ടുകാരെ ഓരോരുത്തരേയും കൃത്യമായി ഓർത്തെടുത്തു... അവരുടെ പ്രത്യേകതകൾ പറഞ്ഞ് ഓരോ നിമിഷവും ആർട്സ് കോളേജിലെ നിഴൽവിരിച്ച വരാന്തയിലൂടെ കൈപിടിച്ച് നടത്തിച്ചു...
കോളേജിലെ തല്ലുമാല മുതൽ കല്ല്യാണത്തലേന്ന് ചട്ടിപൊട്ടിച്ചതും തേങ്ങചിരവിയതും വരെ മുന്നിൽ നിറപ്പകിട്ടാർന്ന ഫ്രെയ്മുകളായി കടന്നുപൊയ്ക്കൊണ്ടിരുന്നു...
ഉപ്പിലിട്ടത് തട്ടിക്കൊണ്ട് ഞാൻ ഗിറ്റാറിൽ മീട്ടിയ ഏതൊക്കെയോ പാട്ടുകൾ ആ തണലിൽ ഞങ്ങൾ ഏറ്റുപാടി...
പല അടിപിടികളുടെയും യഥാർഥ കാരണം വർഷങ്ങൾക്ക് ശേഷം വെളിച്ചത്ത് വന്നു.
പ്രജിതയുടെ അക്കൗണ്ടിൽ കോളേജിന് പുറത്ത് നടന്ന തല്ല് കഥ അവൾക്കും പുതിയൊരറിവായി.
അറിയപ്പെടാതെ പോയ എത്രയെത്ര പ്രണയങ്ങൾ...
മലവെള്ളത്തിൽ കുളിക്കാനിറങ്ങിയെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അമീബ ഇരപിടിക്കാനിറങ്ങിയാലോ എന്ന് കരുതി പ്ളാൻ ബി ആക്ടീവാക്കി...
കള്ള് ഷാപ്പിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ കക്കയത്തെ സായാഹ്നകാറ്റ് ചുണ്ടിലെ എരിവ് ശമിപ്പിച്ചു..
അടിച്ചുപൊളിക്കാനായി അടുത്ത് കണ്ട പാർക്കിലേക്ക് ഇടിച്ചുകയറി... റീൽസിൻ്റെ വൈബിൽ ഡാൻസ് ക്ളാസെടുത്തത് സജിതയും ഷിബിലയും... നാട്യശാസ്ത്രത്തിന് സമാന്തരമായി സജിത Sajitha Pradeep കണ്ടെത്തിയ സ്റ്റെപ്പുകളും റബിഷയുടെ Rabisha Das മുദ്രയും ലീമയുടെ ഷാളിൽ കോർത്തതായിരുന്നു ഐറ്റം... പെയ്ൻ്റടിച്ച തെങ്ങും മരങ്ങളും കുട്ടികളുടെ ഒച്ചപ്പാടും രസം കയറ്റി പരിപോയ ഏതോ രാജ്യത്തെത്തിച്ചത് ഷിബിലയായിരുന്നു. ചിരിച്ച് ചിരിച്ച് കുടലൊട്ടിപ്പോയ ദിവസം... പരിധികളില്ലാതെ ആഘോഷിച്ച് തിമിർത്ത ദിവസം...
ചിരിമാല കത്തിക്കയറി നിൽക്കെ ഞങ്ങൾക്ക് തിരിച്ചുപോവേണ്ട സമയമായി... ഇനിയൊരിക്കലും തിരികെകിട്ടാത്ത കോളേജ് കാലത്തേക്കൊരു തിരിച്ചുപോക്കായിരുന്നു ഈ യാത്ര...
പാട്ടും ഡാൻസും ഒച്ചപ്പാടുമായി ഞങ്ങൾ മലയിറങ്ങി,
ഓർമ്മച്ചെപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളുമായി...❤️❤️❤️

Courtesy https://m.facebook.com/prasanth.kumar.16121?eav=AfbteB_x70UI-fMy0l-queLvPWKZP2i56d7QSf0cvOkCjb8AbcamJRlzAA5poeI0Bms&paipv=0&wtsid=rdr_0dyuC4M8ylywcprwQ&_rdr

അന്ന്... ആദ്യമായി ലീമ നേരത്തേ വന്നു. ജിതേഷും ഞാനും മനോജും സുധീഷും  എട്ടുമണിയെന്ന കൃത്യസമയം അറിയാതെ കൃത്യമായി പാലിച്ചു. പ...
29/09/2022

അന്ന്... ആദ്യമായി ലീമ നേരത്തേ വന്നു. ജിതേഷും ഞാനും മനോജും സുധീഷും എട്ടുമണിയെന്ന കൃത്യസമയം അറിയാതെ കൃത്യമായി പാലിച്ചു. പുലർച്ചെ മൂന്നു മണിവരെ വീട്ടിൽ കഥപറഞ്ഞ് പാട്ടുപാടി തിമിർത്തതിൻ്റെ യാതൊരു ആലസ്യവുമുണ്ടായിരുന്നില്ല.... മിലൻ 2022 എന്ന വർഷങ്ങളുടെ സ്വപ്നം പൂവണിയുകയാണ്...

ഇന്ന് സെപ്തംബർ 21...
റൈമയിൽ തുടങ്ങി ദിവ്യയിലെത്തിനിൽക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആണ് പ്ളാറ്റ്ഫോം... പതിനാറ് വർഷമെന്ന നൊസ്റ്റാൾജിയ ആർട്സെന്ന വികാരം ഇതാണ് പ്ളോട്ട്... വരാതിരിക്കുന്നതെങ്ങനെ എന്നതാണ് ടാഗ് ലൈൻ...
കാല് പഞ്ചറാണെങ്കിലും അവൻമാരെന്നെയും പൊക്കി ഇറങ്ങി...
കല്ല്യാണത്തലേന്ന് ചട്ടിപൊട്ടിച്ചതുമുതൽ പ്രണയസാഫല്ല്യത്തിന് ഗിഫ്റ്റ് വാങ്ങി വീടു താമസത്തിന് കൊടുത്തതു വരെയുള്ള മെയിനും സപ്ലിയുമായ അറ്റമില്ലാത്ത കഥകൾ പറഞ്ഞ് അന്നൊരു മഴക്കാലത്ത് കുടചൂടി പാതി നനഞ്ഞ് വന്ന് കയറിയ പോലെ വീണ്ടും ആ മുറ്റത്ത്.... ഉയിർത്തുവരുന്ന വെയിലിനൊപ്പം മെയിൻ ഗെയ്റ്റിലൂടെ ഞങ്ങളും നടന്നു. ആരോ തൂക്കിയ തോരണങ്ങൾ ഞങ്ങളെ എതിരേറ്റു... മൂന്നുവർഷം മരച്ചുവട്ടിലിരുന്നിട്ടും ബോധമുണ്ടായില്ലേ എന്ന് ആ മരങ്ങൾ ചോദിച്ചപ്പോഴാണ് ഞങ്ങളിവിടെ ജീവിച്ചിരുന്നു എന്നത് എവിടെയൊക്കെയോ എഴുതപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. ആളൊഴിഞ്ഞ ക്യാമ്പസിലെ കരിയിലകൾക്കിടയിൽ നിന്നും ചീവീടുകളുടെ ആർപ്പുവിളികൾ മലയാളം ക്ളാസിൻ്റെ അരികിലൂടെ യുള്ള കോണിപ്പടിയിലൂടെ ഹിസ്റ്ററി യുടെ വരാന്തയിലൂടെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ലേക്ക് ആനയിച്ചു.....
കുപ്പിവളകളും പൊട്ടിച്ചിരികളും ലഹള കൂട്ടുന്ന ഇത്തിരികുഞ്ഞൻമാരുടെയും കുഞ്ഞികളുടെയും കടിഞ്ഞൂൽ കോളേജ് ക്ളാസ്സ്...
അലസിപ്പോയതും അലസിപ്പിച്ചതും പോരാടി വിജയിപ്പിച്ചതുമായ പ്രണയസമരങ്ങളുടെ തീച്ചൂളയായിരുന്നു അത്..
സെമിനാർ ഹാളിൽ ലീമയ്ക്ക് ജിതേഷിൻ്റെ ക്ളാസ്സ്... ശേഷം പൊറാട്ടപെയ്ൻ്റടിക്കാറുള്ള കടയിൽ നിന്നും സുധീഷ് വക ചായ, വട.
കാലം തെറ്റി പെയ്ത മഴപോലെ അല്പം വൈകിയെങ്കിലും റബിഷയും പ്രസൻ്റ്. ക്ളാസ് റെപ്രസൻ്റേറ്റീവ് എന്ന എംഎൽഎ സ്ഥാനം വീണ്ടും നൽകി ആദരിച്ചേക്കാം എന്നുകരുതി സ്റ്റേജ് ഡെക്കറേഷൻ പോയിൻ്റിലേക്ക് ചെന്നതാണ്... മൈ ഗോഡ് ഐശ്വര്യയുടെ മാസ്സ് എൻട്രി.. വന്നതുമുതൽ ഐശ്വര്യമായി ബലൂണിൽ കാറ്റിനിറച്ച് കെട്ടുന്ന തിരക്കിലായിരുന്നു കുട്ടുകാരി.. തൊട്ടുപുറകെ അംബികയും ഷിബിലയും... ചാക്കോയും സേതുരാമയ്യരും വന്നപോലെ... ബലൂണ് പൊട്ടിയ ബി.ജി.എം ആയിരുന്നു ഇൻട്രോ എന്നുമാത്രം...
വിളക്ക് ചുമന്ന് കഷ്ടപ്പെട്ട് കയറിവന്ന ശ്രീജിത്ത് പതിവുപോലെ വാതിലിൽ വന്ന് അകത്തേക്കൊന്ന് എത്തിനോക്കി... ഈ തിരക്കിനിടയിലും പതിവുതെറ്റിച്ചില്ലല്ലോ... സമ്മതിക്കണം...
വിളക്ക് വാങ്ങിവെച്ച് റബിഷ റോസാപ്പൂക്കളുമായി എൻ്റെ അടുത്തേക്ക് വന്നു. സ്വിഫ്റ്റ് ബസ്സിന് കാത്തുനിന്നവൻ്റെയടുത്തേക്ക് മദ്രാസ് മെയിലോ ഭഗവാനെ.. "ഇതാ ബ്ളേയ്ഡ് മുള്ള് നീക്കിക്കോ.. ടീച്ചേഴ്സ് ന് കൊടുക്കാനുള്ളതാ..." എംഎൽഎ സസ്പെൻസ് പൊളിച്ചു. ആയുധം വെച്ചുള്ള കളിയായതുകൊണ്ട് വൈകിവന്നവരുടെ ലിസ്റ്റ് എനിക്ക് മിസ്ഡ്..
മാറ്റത്തിന് പതിനാറ് വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല... വിജിനയും പ്രബിതയും പ്രവിതയും എന്നത്തെയും പോലെ ഒരുമിച്ച് കടന്നുവന്നു...
അടക്കച്ചമ്മന്തി റബ്ബർ പൊറോട്ട കോമ്പിനേഷൻ്റെ ഉപജ്ഞാതാവ് കോയക്കുട്ടി സാറ് കോഴിക്കോടൻ ഭാഷയിൽ സൗഹൃദം പെരുക്കിയടിച്ച് വീണ്ടും ഇന്ത്യൻ ഇക്കണോമിയുടെ അകത്തളങ്ങളിലൂടെ കൈപിടിച്ച് ഓടിനടന്നു... ഒരുവർഷത്തെ ഓർമ്മയിൽ മായാത്ത മുഖമായിരുന്നു രാധടീച്ചർ. കോളേജിലെ ആദ്യത്തെ ക്ളാസ് ടീച്ചർ... വിശേഷങ്ങൾ പങ്കിട്ട് സെമിനാർ ഹാളിലെ ബാക്കിലെ കസേരയിൽ തള്ളിമറിക്കുമ്പോഴാണ് രാജൻ സാറും ജോർജ് സാറും കടന്നുവന്നത്...
നിഴൽ വീണ വരാന്തയിൽ വർഷങ്ങൾക്കപ്പുറത്ത് നിന്നും ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ച ശബ്ദമായി അവർ...
ഗുരുനാഥരെ ആദരിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിൽ ചങ്ങാതിമാർ എന്നെയും ആദരിച്ചു... ഗുരുനാഥർ ശിഷ്യനെ ആദരിച്ച ചടങ്ങിൽ അത് കാണാൻ പ്രിയപ്പെട്ടവൾ ഇല്ലാതിരുന്നത് ഖേദകരം...

ഒരു രാത്രിയുടെ ആവേശത്തിൽ മെഡ്ലേ പാടിയതും പലരാത്രികളുടെ തയ്യാറെടുപ്പിൽ ചങ്ങാതി പാട്ട് പഠിപ്പിച്ചതും കുട്ടുകാരുടെ ഓസ്കാർ വിന്നിങ് ടാലൻ്റും തുറന്നു പറച്ചിലുകാരുടെ ധൈര്യവും ഫോട്ടോ എടുത്തപ്പോൾ കരഞ്ഞ് പിണങ്ങി പോകാതിരുന്നതും എല്ലാം പുസ്തകത്താളിൽ പൗഡറിട്ട് മയിൽപീലിപോലെ സൂക്ഷിക്കുന്ന ഓർമ്മകൾ...

കേക്ക് തിന്നാനും ഐസ്ക്രീം വാങ്ങാനും നടന്നുചെല്ലാറുള്ള ഹിന്ദി ക്ളാസ്സിലേക്ക് പോകുമ്പോൾ കൈ പിടിച്ചു നടക്കാൻ അവളുണ്ടായിരുന്നെങ്കിൽ എന്നോർത്തു. ലൈബ്രറിയിലെ ഇനിയും വായിച്ചുതീരാത്ത പുസ്തകത്തിൽ അവൾക്കായ് മറന്നുവച്ച പ്രണയലേഖനമുണ്ടായിരുന്നു.

ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാണ് നമ്മൾ കാണുക..
കാലമെത്ര കഴിഞ്ഞാലും ഈ ക്യാമ്പസിൽ നമ്മൾ പിള്ളേര് തന്നെ.... തലമുറകൾ കഴിഞ്ഞാലും ആ മരങ്ങൾ നമ്മളെയെല്ലാം ഓർമ്മിക്കും... ആ ഓർമ്മകളിൽ നമ്മൾ ജീവിക്കും....
ആരും ആർക്കും അപരിചിതരല്ലെന്ന് തമ്മിൽ കാണുമ്പോഴാണ് മനസ്സിലാകുക..

പോകാൻ മനസ്സുവരാതെ ഞങ്ങൾ ആളൊഴിഞ്ഞ ക്യാമ്പസിലെ ചെടികളെ അസൂയയോടെ നോക്കി..
മുറ്റത്തു വീണ മഞ്ഞമന്ദാരങ്ങളും കരിയിലകളും സാക്ഷിയായി അന്ന് രാത്രി ഞങ്ങൾ പാടി... ഞങ്ങളുടെ പ്രിയപ്പെട്ട രഞ്ജിത്ത് കേൾക്കാൻ... ഉറക്കെ....പാടി...

_വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു....._

ഒരു ഹോയ് വിളിയുടെ അകലത്തിൽ അവൻ അവിടെ വന്നിട്ടുണ്ടാകും... ആർക്കും കാണാൻ കഴിയാതെ എല്ലാവരെയും കണ്ട് തിരികെ പോകുമ്പോൾ അവനും ചോദിച്ചുകാണും
ഇനിയെന്ന്....

Courtesy : A Prashanth Kumar

Milan 2022 Get  Back to Golden days
21/08/2022

Milan 2022
Get Back to Golden days

പുതിയ ആകാശം
12/08/2022

പുതിയ ആകാശം

പ്രിയപ്പെട്ടവരേ,നമ്മുടെ സുവർണ്ണ ജൂബിലി മെഗാ മീറ്റ് ഈ ശനിയാഴ്ച്ച (26/06/2021) വൈകുന്നേരം 7 മണി മുതൽ നടക്കുകയാണല്ലോ. വിവിധ...
24/06/2021

പ്രിയപ്പെട്ടവരേ,

നമ്മുടെ സുവർണ്ണ ജൂബിലി മെഗാ മീറ്റ് ഈ ശനിയാഴ്ച്ച (26/06/2021) വൈകുന്നേരം 7 മണി മുതൽ നടക്കുകയാണല്ലോ. വിവിധ ബാച്ചുകളിലെ വിവരം ലഭ്യമായ എല്ലാവരെയും ഫോൺ ,വാട്ട്സ്ആപ്പ്, മെയിൽ എന്നീ മാധ്യമങ്ങൾ ഉപയോഗിച്ച് വിവരം എത്തിക്കാൻ ശ്രമം തുടരുകയാണ്.1970 മുതലുള്ള 50 ബാച്ചിലെ നിരവധി പേരെ ഇനിയും വിവരം അറിയിക്കേണ്ടതും അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുമുണ്ട്.അതുകൊണ്ട് നമ്മൾ എല്ലാവരും വിവരങ്ങൾ ക്ലാസ്‌ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തു നമ്മുടെ ഓരോ ബാച്ചിലെയും പരമാവധി വ്യക്തികളെ പങ്കെടുപ്പിച്ച് ആർട്ട്സിലെ ഏറ്റവും വലിയ കൂടി ചേരലിനുള്ള പുതിയ തുടക്കം കുറിക്കാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സാമ്പത്തിക ശാസ്ത്ര വിഭാഗം അലൂംനി

13/06/2021

സാമ്പത്തിക ശാസ്ത്ര വിഭാഗം സുവർണ ജൂബിലിയാഘോഷം:
മെഗാ അലൂനി മീറ്റ് 2021

സുഹൃത്തേ,

കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളജിൽ 1970 സ്ഥാപിതമായ സാമ്പത്തിക ശാസ്ത്ര വിഭാഗം 50 വർഷങ്ങൾ പൂർത്തിയാക്കി സുവർണജൂബിലിയിലെത്തി നിൽക്കുകയാണ്.
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.

സുവർണ ജൂബിലിയാഘോഷ പരിപാടികളുടെ ഉദ്ഘാടനം
ആഗസ്ത് 11 ന് ബഹു.
ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.കെ.ടി.ജലീൽ
നിർവഹിച്ചു. തുടർന്ന് സെമിനാറുകളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും
നടന്നുവരുന്നു.

ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 2021 June 26ന്
ശനിയാഴ്ച ഒരു മെഗാ അലൂംനി മീറ്റ് നടത്താൻ ദിവസം
കഴിഞ്ഞ ചേർന്ന
പൂർവ്വ വിദ്യാർത്ഥി യോഗം
തീരുമാനിച്ചിരിക്കുന്നു.
മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും
പഴയകാല അധ്യാപകരേയും പങ്കെടുപ്പിച്ചു കൊണ്ടാണ്
മെഗാ അലൂനി മീറ്റ് നടത്താൻ ഉദ്ദേശിക്കുന്നത്.
ആയത് വിജയിപ്പിക്കാൻ
എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

മെഗാ അലൂംനി മീറ്റിന്റെ
മുന്നോടിയായി മുഴുവൻ
പൂർവ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിക്കാൻ
ഉദ്ദേശിക്കുന്നു. താഴെ നൽകിയിരിക്കുന്ന ഗൂഗിൾ
ഫോം വഴി വിവരങ്ങൾ
നൽകണമെന്ന് എല്ലാ
പൂർവ്വ വിദ്യാർത്ഥികളോടും
അഭ്യർത്ഥിക്കുന്നു.

എന്ന്

ഡോ. സി.പി. ഷഹീദ് റംസാൻ (ജനറൽ കൺവീനർ, ഗോൾഡൻ ജൂബിലിയാഘോഷം)

പ്രമോദ് ഇ.കെ
(കൺവീനർ, അലൂംനി 9447558515)

സുധീഷ് കുമാർ കെ.സി
(കോർഡിനേറ്റർ അലൂംനി മീറ്റ് 2021 -
9744821018 )

https://docs.google.com/forms/d/e/1FAIpQLScCnwC1TlsyAqRa3QbljKH5wadMBnMUEU3JJiT1qUCkXn9biA/viewform?usp=sf_link

ഗൂഗിൾ ഫോം
☝️☝️☝️☝️

Address

Meenchanda
Calicut
673018

Website

Alerts

Be the first to know and let us send you an email when Govt arts and science college meenchandha,calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share