University of Calicut

University of Calicut Officially it's University of Calicut. It caters to billions of knowledge thirsty souls around the g

University of Calicut was founded in 1968 with the objective of extending avenues of higher education and purposeful academic research to a wider section of the society to who it has been hitherto inaccessible. Providing particular emphasis on technology, art and culture of Kerala and the great Indian philosophy of education, all round uplift of the downtrodden mass by liberating them through educ

ation has been the declared aim behind the establishment. The beginning of the University was by taking into its fold the four postgraduate departments set up by the University of Kerala at Calicut and 54 constituent colleges spread across seven northern districts. The Upanishad mantra ‘Nirmaya Karmana Sree’, which means prosperity throiugh austere actions, was selected as its tagline, rather the sole motto upon which it’s founded. University of Calicut has emerged as the largest residential cm affiliating University of Kerala. It has 31 post graduate departments and 374 affiliated colleges now. It is real beacon of erudition and higher learning; it’s the Alma Matre to many a great scholars and technocrats, artists and artisans, physicians and scientist, educationists and entrepreneurs

https://www.youtube.com/live/hjk-6JETpjc?si=1j7wTLPq59uPJU3N*പി.എം. ഉഷാ പദ്ധതികളുടെ ശിലാസ്ഥാപനം*കാലിക്കറ്റ് സർവകലാശാലാ ക...
09/03/2026

https://www.youtube.com/live/hjk-6JETpjc?si=1j7wTLPq59uPJU3N
*പി.എം. ഉഷാ പദ്ധതികളുടെ ശിലാസ്ഥാപനം*

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പുതുതായി നിർമിക്കുന്ന കോമൺ അക്കാദമിക് ബ്ലോക്കിന്റെയും മൾട്ടിസ്റ്റോറി ഹോസ്റ്റലിന്റെയും ശിലാസ്ഥാപന ചടങ്ങ് മാർച്ച് 09-ന് നട ക്കും. പരിപാടി രാവിലെ 10 മണിക്ക് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പി. അ ബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ശിലാസ്ഥാപന കർമം നിർവഹിക്കും. വൈസ് ചാൻ സിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷനാകും.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് വകുപ്പ് കേരള പോലീസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന “പ്രൊഫഷണൽ ഡോഗ് ട്രെയ...
17/12/2025

കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് വകുപ്പ് കേരള പോലീസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന “പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക്സ്” സർട്ടിഫിക്കറ്റ് കോഴ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കാലിക്കറ്റ് സർവകലാശാലാപബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കുന്ന ഇ-പേപ്പർ 'സിയു വാർത്ത' യുടെ പുതിയ പതിപ്പ് വായിക്കാം
22/10/2025

കാലിക്കറ്റ് സർവകലാശാലാ
പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കുന്ന ഇ-പേപ്പർ 'സിയു വാർത്ത' യുടെ പുതിയ പതിപ്പ് വായിക്കാം

*ഏവർക്കും കാലിക്കറ്റ് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗത്തിൻ്റെ ഓണാശംസകൾ*
04/09/2025

*ഏവർക്കും കാലിക്കറ്റ് സർവകലാശാലാ പബ്ലിക് റിലേഷൻസ് വിഭാഗത്തിൻ്റെ ഓണാശംസകൾ*

*ബിരുദ പ്രവേശനം 2025**ലേറ്റ് രജിസ്‌ട്രേഷൻ എട്ട് വരെ*കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തി...
03/09/2025

*ബിരുദ പ്രവേശനം 2025*
*ലേറ്റ് രജിസ്‌ട്രേഷൻ എട്ട് വരെ*

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനും ലേറ്റ് രജിസ്ട്രേഷനുമുള്ള സൗകര്യം സെപ്റ്റംബർ എട്ടിന് വൈകീട്ട് നാല് മണി വരെ ലഭ്യമാകും ( https://admission.uoc.ac.in/ ). ലേറ്റ് രജിസ്‌ട്രേഷന് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലെ സീറ്റ് വിവരവും പ്രവേശന സാധ്യതയും പരിശോധിച്ച് ഉറപ്പ് വരുത്തണം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും അവർ നിർദേശിക്കുന്ന സമയം പാലിക്കേണ്ടതുമാണ്.

*മലപ്പുറം സി.സി.എസ്.ഐ.ടിയിൽ**എം.സി.എ. / ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്*മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോ...
03/09/2025

*മലപ്പുറം സി.സി.എസ്.ഐ.ടിയിൽ*
*എം.സി.എ. / ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്*

മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ., ബി.സി.എ., ബി.എസ് സി. - എ.ഐ. പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. ഫോൺ : 9995450927, 8921436118.

*പരീക്ഷാഅപേക്ഷ*അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. (ഫുൾ ടൈം ആന്റ് പാർട്ട് ...
03/09/2025

*പരീക്ഷാഅപേക്ഷ*

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജനുവരി 2026 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 22 വരെയും 200/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 10 മുതൽ ലഭ്യമാകും.

*പരീക്ഷാഫലം*രണ്ടാം സെമസ്റ്റർ (CCSS - 2023 പ്രവേശനം) എം.എ. സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരി...
03/09/2025

*പരീക്ഷാഫലം*

രണ്ടാം സെമസ്റ്റർ (CCSS - 2023 പ്രവേശനം) എം.എ. സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ - (CBCSS - UG - 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം., ബി.ബി. എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., (CUCBCSS - UG - 2019 മുതൽ 2023 വരെ പ്രവേശനം) ബി.കോം. ഹോണേഴ്‌സ് / പ്രൊഫഷണൽ - ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

*എം.എഡ്. പ്രവേശനം 2025* കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ...
30/08/2025

*എം.എഡ്. പ്രവേശനം 2025*

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 12 വൈകീട്ട് നാല് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

*എം.എഡ്. പ്രവേശനം 2025* കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ...
30/08/2025

*എം.എഡ്. പ്രവേശനം 2025*

കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 12 വൈകീട്ട് നാല് മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.

*ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം*വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. സോഷ്യോളജി, എം.എ. ഹ...
29/08/2025

*ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം*

വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. സോഷ്യോളജി, എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റർ (CBCSS - 2020 പ്രവേശനം) എം.എസ് സി. സൈക്കോളജി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ( CBCSS - 2020 പ്രവേശനം ) എം.എസ് സി. ബോട്ടണി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.

*പരീക്ഷ*നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ( CBCSS V UG 2022 പ്രവേശനം ) ബി.വോക്. ഹോട്ടൽ മാന...
29/08/2025

*പരീക്ഷ*

നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ( CBCSS V UG 2022 പ്രവേശനം ) ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് നവംബർ 2024 റഗുലർ സ്പെഷ്യൽ പരീക്ഷ സെപ്റ്റംബർ 16-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

Address

Calicut

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914942660600

Alerts

Be the first to know and let us send you an email when University of Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to University of Calicut:

Share