Assabah arts & science college

Call Website Contact the university

Assabah arts & science college Assabah Arts & Science College, Valayamkulam, is an un-aided college affiliated to the university of Calicut .The college was established in 2005.

🎓 Assabah Arts & Science College, Valayamkulam
A NAAC-accredited (B++) institution affiliated with the University of Calicut, dedicated to quality education, research, and holistic student development. The college is run by the Assabah association trust. Other institutions under this management are Assabah arabic college, Pavittappuram, Assabah higher secondary school, Pavittappuram & M.V.M residential higher secondary school, Valayamkulam.

03/10/2026

സ്വച്ഛതാ ഹി സേവ 2026 ന്റെ ഭാഗമായി ആലംകോട് ഗ്രാമപഞ്ചായത്തും NSS ആസ്സബാഹ് കോളേജും സംയുക്തമായി സംഘടിപ്പിച്ച 'കൈയ്യോട് കൈ' ക്യാമ്പയിൻ* 🫱🏻‍🫲🏼♥️

SAFI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ വെച്ച് നടന്ന 'ആരോഹ '26' (AAROHA'26) ത്രിദിന NSS സ്റ്റേറ്റ് ക്യാമ്പിൽ ബ...
22/09/2026

SAFI ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ വെച്ച് നടന്ന 'ആരോഹ '26' (AAROHA'26) ത്രിദിന NSS സ്റ്റേറ്റ് ക്യാമ്പിൽ ബെസ്റ്റ് ക്യാമ്പറായി (Best Camper) — ക്യാമ്പിലെ ഏറ്റവും മികച്ച വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ കോളേജിലെ മൂന്നാം സെമസ്റ്റർ ബികോം ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥി അയ്മൻ നദ്റന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏

വിവിധ കോളേജുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ഈ സംസ്ഥാനതല ക്യാമ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാമതെത്താൻ കഴിഞ്ഞത് നമ്മുടെ കോളേജിന് ഒന്നടങ്കം അഭിമാനകരമാണ്. 🙌🏼

നേതൃപാടവവും സേവനസന്നദ്ധതയും കൊണ്ട് ഇനിയും ഒരുപാട് വലിയ ഉയരങ്ങൾ കീഴടക്കാൻ അയ്മന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ♥️

23/08/2026

അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇടം ന്യൂസ് ലെറ്ററിൻ്റെ മൂന്നാം പതിപ്പ് കവിയും, പരിസ്ഥിതി പ്രവർത്തകനും സംവിധായകനുമായ ശ്രീ.രാജേഷ് നന്ദിയംകോട് പ്രകാശനം ചെയ്തു.
ഈ ലിങ്കിൽ Click ചെയ്താൽ online book ആയും വായിക്കാവുന്നതാണ്.
https://heyzine.com/flip-book/92a2268fbf.html

20/08/2026
The Onam Fair 26, organized by the Entrepreneurship Development (ED) Club of Assabah Arts and Science College, Valayamku...
19/08/2026

The Onam Fair 26, organized by the Entrepreneurship Development (ED) Club of Assabah Arts and Science College, Valayamkulam, in collaboration with the Institution’s Innovation Council (IIC) and monitored by IQAC, was inaugurated by the Management Committee on 19 August 2026 at the Seminar Hall of the college.

The programme commenced at 10.00 a.m. with a warm welcome to the management committee members, faculty members and students. The inauguration marked the beginning of the Onam Fair, which was organized to celebrate the spirit and traditions of Onam while encouraging entrepreneurial skills, creativity and student participation.

The Management Committee members inaugurated the fair and appreciated the initiatives of the ED Club in providing students with opportunities to develop entrepreneurial abilities through practical activities. Various products and traditional items were displayed and made available at the fair, creating an interactive platform for students to showcase their talents and entrepreneurial ideas.

The fair also aimed to promote traditional products, support budding entrepreneurs and create awareness about sustainable and locally made products. The active participation of students and staff contributed to the success of the programme.

The programme continued from 10.00 a.m. to 3.30 p.m. and concluded successfully. The Onam Fair 26 served as a meaningful platform for combining tradition, entrepreneurship, innovation and student empowerment.

സാമൂഹിക മാധ്യമ നിയന്ത്രണം: ഡിബേറ്റ് മത്സരം സംഘടിപ്പിച്ചുവളയംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട...
13/08/2026

സാമൂഹിക മാധ്യമ നിയന്ത്രണം: ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

വളയംകുളം : വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം, ഐ.ടി. ക്ലബ്, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ (IIC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “Should Social Media Be Regulated for Young People?” എന്ന വിഷയത്തിൽ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു.

ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 1.30ന് കോളേജിലെ ലൈബ്രറി ഹാളിലായിരുന്നു മത്സരം. യുവാക്കൾക്കിടയിലെ സാമൂഹിക മാധ്യമ ഉപയോഗവും അതിന് നിയന്ത്രണം ആവശ്യമാണോ എന്നതും സംബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. മത്സരത്തിന്റെ വിധിനിർണയകരായി ഫിസിക്സ് വിഭാഗത്തിലെ അജിത്ത് സാറും കോളേജ് ലൈബ്രേറിയൻ സിനോജ് സാറും പങ്കെടുത്തു.

പരിപാടിയിലൂടെ വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ആശയവിനിമയ ശേഷി, സാമൂഹിക മാധ്യമങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുന്നതിനാണ് ലക്ഷ്യമിട്ടത്.

പരിപാടി IQAC-ന്റെ മേൽനോട്ടത്തിലാണ് സംഘടിപ്പിച്ചത്.

ഇല നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു വളയംകുളം: അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇല നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനം പരി...
05/08/2026

ഇല നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചു

വളയംകുളം: അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇല നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തക കെ കെ ലതിക നിർവഹിച്ചു.ഭൂമിയുടെ നിലനിൽപ്പിന് പാരിസ്ഥിതിക ബോധം അനിവാര്യമാണെന്ന് കെ കെ ലതിക അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജിംഗ് പ്രസിഡൻറ് പി പി എം അഷറഫ് പ്രഭാഷണം നടത്തി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബൈജു, സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ യു, കോളേജ് യൂണിയൻ ചെയർമാൻ സിനാജ്, ഡോ. ഗീത, ക്ലബ് കോർഡിനേറ്റർ മുഹമ്മദ് ആസിഫ് എന്നിവർ ആശംസകൾ നേർന്നു.വിദ്യാർത്ഥികളായ തൽമിയ സ്വാഗതവും ഫിദ നന്ദിയും അറിയിച്ചു

https://www.facebook.com/100091928096799/posts/1006400475767546/

28/07/2026

ED ക്ലബ് – പേപ്പർ ബാഗ് നിർമ്മാണ ശില്പശാല
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ED ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2026 ജൂലൈ 28-ന് രാവിലെ 10.00 മണിക്ക് ചങ്ങരംകുളം വച്ച് ഹരിത കർമ്മ സേന അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുമായി പേപ്പർ ബാഗുകളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയിൽ പേപ്പർ ബാഗ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി അവതരിപ്പിക്കുകയും, ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് മികച്ച നിലവാരത്തിലുള്ള പേപ്പർ ബാഗുകൾ നിർമ്മിക്കുന്ന രീതികൾ പരിശീലിപ്പിക്കുകയും ചെയ്തു.
ഹരിത കർമ്മ സേന അംഗങ്ങൾ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. പരിശീലനത്തിലൂടെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സ്വയംതൊഴിൽ സാധ്യതകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിൽ പേപ്പർ ബാഗുകളുടെ പങ്ക് എന്നിവയെക്കുറിച്ച് അവബോധം വർധിച്ചു. ഭാവിയിൽ ഇത്തരം സംരംഭങ്ങൾ സമൂഹതലത്തിൽ വ്യാപിപ്പിക്കാനുള്ള താൽപര്യവും പങ്കെടുത്തവർ പ്രകടിപ്പിച്ചു.
പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ED ക്ലബ് അംഗങ്ങളെയും സഹകരിച്ച എല്ലാ ഹരിത കർമ്മ സേന അംഗങ്ങളെയും സംഘാടകർ അഭിനന്ദിച്ചു. IQACയുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി പരിസ്ഥിതി സംരക്ഷണത്തിനും സംരംഭകത്വ വികസനത്തിനും ഒരുപോലെ പ്രചോദനമായ ഒരു മികച്ച പ്രവർത്തനമായി മാറി.

Address

Valayamkulam/Kokkur
Changaramkulam
679591

Alerts

Be the first to know and let us send you an email when Assabah arts & science college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Assabah arts & science college:

Shortcuts

Share