08/09/2026
മലപ്പുറം നിലമ്പൂർ സ്വദേശിയായ വിപിൻ, പ്ലസ് ടു തോറ്റ് കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ്, അവിടുത്തെ ട്രൈബൽ പ്രൊമോട്ടർ സുരേഷ് ബാബു അവനെ
ലൊകുത്തരയിൽ എത്തിക്കുന്നത് തുടർന്ന് ലൊകുത്തരയിൽനിന്നുകൊണ്ട് പ്ലസ് ടു എഴുതിയെടുത്തു. ശേഷം ഞങ്ങൾ അവനെ നാഗ്പൂരിലെ നാഗാർജുന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു. അവിടെനിന്നും ബുദ്ധിസം ആൻഡ് സോഷ്യൽ വർക്കിൽ ഡിപ്ലോമ പൂർത്തിയാക്കി, പിന്നീട് ഏകലവ്യ ഫൗണ്ടേഷനിൽ സി യു ഇ ടി ട്രെയിനിങ്ന് അയച്ചു, അങ്ങനെ കാലടി സംസ്കൃത സർവകലാശാലയിൽ സോഷ്യൽ വർക്കിൽ ബിരുദത്തിന് അഡ്മിഷൻ നേടി.
ഇപ്പോൾ അവന് തുൾജാപ്പൂരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിക്ക് പ്രവേശനം നേടിയിരിക്കുകയാണ്. വിപിനെപ്പോലെയുള്ള ഒരാൾക്ക് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ഒരു പ്രശസ്തമായ സ്ഥാപനത്തിൽ അഡ്മിഷൻ ലഭിച്ചതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. സോഷ്യൽ വർക്ക് ൽ ഡിഗ്രി പഠിക്കാൻ പോകുന്ന വിബിന് എല്ലാവിധ ആശംസകളും നേരുന്നു!
Vipin, a native of Nilamboor in Malappuram, was working as a daily wage laborer after failing his Plus Two when the local tribal promoter, Suresh Babu, brought him to Lokothara. He subsequently passed his Plus Two while at Lokuttara.Afterward, we sent him to the Nagarjuna Training Institute in Nagpur. There, he completed a diploma in Buddhism and Social Work, and later was sent to the Eklavya Foundation for CUET training, through which he secured admission for a degree in Social Work at the Sree Sankaracharya University of Sanskrit, Kalady.
Currently, he has secured admission for a degree at the Tata Institute of Social Sciences (TISS) in Tuljapur. We are immensely proud that someone like Vipin has received admission to such a prestigious institution as the Tata Institute. Wishing Vipin all the very best as he goes on to pursue his degree in Social Work!