KAU Employees Union - KAUEU

KAU Employees Union - KAUEU Official FB page of Kerala Agricultural University Employees Union - KAUEU, the organisation of non-teaching staff of Kerala Agricultural University

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളെ ബഹു. കൃഷി മന്ത്രി ആദരിക്കുന്നു
22/07/2026

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളെ ബഹു. കൃഷി മന്ത്രി ആദരിക്കുന്നു

20/07/2026
💙💙💙
18/06/2026

💙💙💙

ജനറൽ കൗൺസിൽ ഇലക്ഷനിൽ കോൺഗ്രസ് പാനലിൽ മത്സരിച്ച  സ്ഥാനാർത്ഥികൾക്ക്‌ ലഭിച്ച മിന്നും വിജയത്തിൽ എംപ്ലോയീസ് യൂണിയൻ പടന്നക്കാട...
18/06/2026

ജനറൽ കൗൺസിൽ ഇലക്ഷനിൽ കോൺഗ്രസ് പാനലിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക്‌ ലഭിച്ച മിന്നും വിജയത്തിൽ എംപ്ലോയീസ് യൂണിയൻ പടന്നക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ ടീച്ചേഴ്സ് ഫോറം, INTUC, KSU അംഗങ്ങൾ പങ്കെടുക്കുന്നു.

16/06/2026

ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം എംപ്ലോയീസ് യൂണിയൻ, INTUC, KSU യുടെ നേതൃത്വത്തിൽ വെള്ളാനിക്കര സർവ്വകലാശാല ആസ്ഥാനത്ത്

KAU General Council Election (Non Teaching Category)John Koshy (Union)  411 votes WINS Krishnadas N  (Association) 435 v...
15/06/2026

KAU General Council Election (Non Teaching Category)

John Koshy (Union) 411 votes WINS
Krishnadas N (Association) 435 votes WINS
Manu M (Federation) 192 votes
Sujith AD (Sangh) 47 votes

‎ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് ‎‎നമ്മുടെ സർവകലാശാലയുടെ പരമോന്നത ഭരണ സഭയാണ് ജനറൽ കൗൺസിൽ. ഈ സഭയിലേക്ക് അദ്ധ്യാപക, വിദ്യാർത്ഥി,...
11/06/2026

‎ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ്

‎നമ്മുടെ സർവകലാശാലയുടെ പരമോന്നത ഭരണ സഭയാണ് ജനറൽ കൗൺസിൽ. ഈ സഭയിലേക്ക് അദ്ധ്യാപക, വിദ്യാർത്ഥി, അനദ്ധ്യാപക, സ്ഥിരം തൊഴിലാളി മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു. അദ്ധ്യാപകരിൽ നിന്നു നാലു പേരെയും, വിദ്യാർത്ഥി--അനദ്ധ്യാപക--സ്ഥിരം തൊഴിലാളികളിൽ നിന്നു രണ്ടു പേരെ വീതവുമാണ് തെരഞ്ഞെടുക്കുന്നത്.

‎ജൂൺ 11 വ്യാഴാഴ്ച രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന തെരഞ്ഞെടുപ്പിനായി വിവിധ കേന്ദ്രങ്ങളിൽ 40 പോളിങ്ങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കോളേജുകൾ ഒഴികെയുള്ള മിക്കവാറും കേന്ദ്രങ്ങളിൽ എല്ലാ വിഭാഗം ജീവനക്കാർക്കുമായി ഒരു ബൂത്ത് മാത്രമേ ഉണ്ടാകൂ. വിവിധ മണ്ഡലങ്ങളിലേക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ബൂത്തുകളിലെ Presiding Officerമാരെ സർവകലാശാലാ ആസ്ഥാനത്തു നിന്നും, Polling Officerമാരെ അതതു കേന്ദ്രങ്ങളിൽ നിന്നു നിയമിച്ചുകൊണ്ട് സർവകലാശാലയുടെ ഉത്തരവ് വന്നിട്ടുണ്ട്. Polling Agentമാരെയും നിയോഗിച്ചിട്ടുണ്ട്.

‎വോട്ട് ചെയ്യാൻ ഐഡി കാര്‍ഡ് നിർബന്ധമില്ല (ഉണ്ടെങ്കിൽ നല്ലത്). ഒരു ബൂത്തിലെ എല്ലാ വിഭാഗം വോട്ടർമാർക്കുമായി ഒരൊറ്റ ക്യൂ മാത്രമേ ഉണ്ടാകൂ. Presiding Officer മുൻപാകെ വോട്ടർ പട്ടികയിൽ നമ്മുടെ പേരിനു നേരേ ഒപ്പിടണം.

‎നമുക്കു തരുന്ന ബാലറ്റ് പേപ്പറില്‍, ബന്ധപ്പെട്ട മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് ഔദ്യോഗിക വിലാസം സഹിതം ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‎നമ്മൾ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുള്ള മൂന്നാമത്തെ കോളത്തില്‍ 1 (Arabic numerals) എന്ന് എഴുതുക. ഒന്ന്, one, I (Roman numerals) എന്നിങ്ങനെ എഴുതാൻ പാടുള്ളതല്ല. നമ്മുടെ പേരോ ഒപ്പോ തിരിച്ചറിയാന്‍ സഹായകമായ ഏതെങ്കിലും രേഖപ്പെടുത്തലുകളോ വരുത്താൻ പാടില്ല.

‎നമ്മുടെ സ്ഥാനാര്‍ത്ഥിയായ ശ്രീ ജോൺ കോശിയുടെ പേരാണ് അനദ്ധ്യാപക മണ്ഡലത്തിലെ ബാലറ്റ് പേപ്പറില്‍ ആദ്യത്തേത്. ബാലറ്റ് പേപ്പറിലെ ആദ്യത്തെ കോളത്തില്‍ ക്രമ നമ്പർ, രണ്ടാമത്തേതിൽ സ്ഥാനാര്‍ത്ഥിയുടെ പേരും ഔദ്യോഗിക വിലാസവും, മൂന്നാമത്തെ കോളത്തില്‍ വോട്ട് എന്നിങ്ങനെ കാണാം. ജോൺ കോശിയുടെ പേരിനു നേരെയുള്ള ഈ മൂന്നാമത്തെ കോളത്തില്‍ 1 എന്ന് എഴുതുക.

‎സ്ഥിരം തൊഴിലാളി മണ്ഡലത്തിലെ ബാലറ്റ് പേപ്പറില്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയായ ശ്രീ ഹനീഷ് പി എച്ചിന്റെ പേര് രണ്ടാമതാണ്. ഹനീഷിന്റെ പേരിനു നേരെയുള്ള മൂന്നാമത്തെ കോളത്തില്‍ 1 എന്ന് എഴുതുക.

‎വോട്ട് ചെയ്തതിനു ശേഷം ബാലറ്റ് പേപ്പർ മടക്കി ബൂത്തിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ (ballot box) നിക്ഷേപിക്കുക. ഒരു ബൂത്തിൽ വോട്ട് ചെയ്യുന്ന എല്ലാ വിഭാഗം വോട്ടർമാരും ഒരൊറ്റ പെട്ടിയിലാണ് ballot paper ഇടേണ്ടത്. വോട്ടെടുപ്പിനു ശേഷം എല്ലാ ബൂത്തിലെയും ballot boxes സീൽ ചെയ്യുകയും സർവകലാശാലാ ആ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യും.

‎ഈ ballot boxes വോട്ടെണ്ണല്‍ ദിവസം ഓരോന്നായി തുറക്കുകയും ഓരോ മണ്ഡലങ്ങളിലെയും വോട്ടുകൾ ബാലറ്റ് പേപ്പറിന്റെ നിറം നോക്കി വെവ്വേറെ ട്രേകളിലേക്ക് മാറ്റുന്നതും, എല്ലാ ബൂത്തിലെയും ballot boxes ഇപ്രകാരം തരംതിരിച്ചതിനു ശേഷം മാത്രം വോട്ടെണ്ണല്‍ നടത്തുന്നതുമാണ്. (ഒരു ബൂത്തിലെ ballot box തുറന്ന് അതു മുഴുവന്‍ എണ്ണിത്തീർത്ത ശേഷം അടുത്ത പെട്ടി തുറക്കുകയല്ല ചെയ്യുന്നത്. എല്ലാ പെട്ടിയും തുറന്ന് മണ്ഡലം തരംതിരിച്ചതിനു ശേഷം 40 പെട്ടികളിലെയും വോട്ടുകൾ mix ചെയ്താണ് എണ്ണുന്നത്).

Address

Kerala Agricultural University
Thrissur
680656

Alerts

Be the first to know and let us send you an email when KAU Employees Union - KAUEU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to KAU Employees Union - KAUEU:

Shortcuts

Share