15/09/2015
പെൺകുട്ടികളോട് സംസാരിക്കാൻ ഉള്ളിൽ ഭയം തോന്നിയിരുന്ന കാലത്ത് മനസ്സിലെ സ്വപ്നങ്ങളും ഭാവനകളും ആയിരുന്നു എൻ്റെ പ്രണയം ,
പിന്നീട് എപ്പൊഴോ മനസ്സിലെ പ്രണയം തൂലികയിലൂടെ പുറത്ത് വന്നു .ആരും കാണാതെ ഒരു തുണ്ട് കടലാസിൽ എഴുതി ഒളിപ്പിച്ചു ഞാൻ അന്നും ഒരു ആസ്വാദകനായി മാറി,
കൺമുന്നിൽ പൂത്തുലുഞ്ഞ പ്രണയങ്ങൾ എൻ്റെ പ്രണയത്തിന് പുതിത ലോകം തുറന്ന് തന്നു .അടർന്നു വീണ പ്രണയം പഠിപ്പിച്ചത് യാത്ഥാർത്തൃങ്ങളെ ആയിരുന്നു .
ആദ്യ പ്രണയം അടർന്നു വീണപ്പോൾ സൌന്ദരൃം എന്ന മൂന്ന് അക്ഷരങ്ങളിൽ അധിഷ്ടിതമായ ഒന്നാണ് പ്രണയമെന്ന് ഞാൻ അറിഞ്ഞു . ഞാൻ അറിയാതെപോയ ഒരു പ്രണയം , ഒരുപക്ഷേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ..................
കാലങ്ങൾക്കൊപ്പം എൻ്റെ പ്രണയവും വളർന്നു . പലതും കണ്ടും കേട്ടും , പുതിയ അർത്ഥ തലങ്ങൾ തേടി.
ഒരു നേരംപോക്കിനായി,ഒരു നിമിഷത്തെ സുഖത്തിനായി, ഒരാളുടെ മാത്രം സന്തോഷത്തിനായി , മറ്റാരെയോ ആഗ്രഹങ്ങൾ പൂർത്തികരിക്കാനായി അങ്ങനെ പല രീതീയിൽ പ്രണയം എൻ്റെ കൺമുന്നിലൂടെ കടന്ന് പോയി .അത്മാർത്ഥയുള്ള പ്രണയത്തെ കുറിച്ചറിയാൻ ശ്രമിച്ചപ്പോൾ എന്നെ തേടിയെത്തിയത് പരിഹാസങ്ങളും കുറ്റപെടുത്തലുകളുമാരുന്നു .
എൻ്റെ യാത്രയിൽ ഞാൻ കണ്ടെത്തിയത് വിരലിൽ എണ്ണാവുന്ന നല്ല കുറച്ചു പ്രണയങ്ങൾ .അതെനിക്ക് നൽകിയ ആനന്ദം വളരെ വലുതായിരുന്നു . എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോയ അ പ്രണയങ്ങളെ ഞാൻ അസൂയയോടെ നോക്കി കണ്ടു.
മന്സ്സിൻ്റെ മണിച്ചെപ്പിൽ പലരും താഴിട്ടുപൂട്ടിയ പ്രണയം, മറ്റുള്ളവർക്ക് വേണ്ടി അർത്ഥതലങ്ങൾ മാറ്റി ആടി തീർക്കുന്പോൾ പ്രണയിക്കാൻ കൊതിച്ച മനസ്സുകൾ പാരിൽ എവിടെയോ അലഞ്ഞുതിരിയുകാണ് കാലങ്ങളായി...........