National Service Scheme, S.D.College

National Service Scheme, S.D.College NATIONAL SERVICE SCHEME
UNIT NO : 40 KERALA UNIVERSITY
SANATANA DHARMA COLLEGE, ALAPPUZHA

1972 ൽ നാഷണൽ സർവീസ് സ്കീമിന്റെ എസ്. ഡി. കോളേജിലെ ആദ്യ യൂണിറ്റ് ഡോ.കേശവപ്പണിക്കർ പ്രോഗ്രാം ഓഫീസറായി തുടക്കം കുറിച്ചു. 1985 ൽ മലയാള വിഭാഗത്തിലെ പ്രൊഫ.ഈശ്വരൻ നമ്പൂതിരിയും പ്രോഗ്രാം ഓഫീസറായി ചേർന്നു. 1987 ൽ ഫിസിക്സ് വിഭാഗത്തിലെ അധ്യാപകൻ പ്രൊഫ. എസ്. രാമാനന്ദ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. ഇക്കാലയളവിൽ ജില്ലയുടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം കൊണ്ട് യൂണിറ്റ് ശ്രദ്ധിക്കപ്പെട്ടു .കേരള സർവ്

വകലാശാലയുടെ അംഗീകാരങ്ങൾക്ക് യൂണിറ്റ് അർഹമാവുകയും അതിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്തു.ഈ സേവന മനോഭാവം യൂണിറ്റിന്റെ തുടർ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പുരസ്കരങ്ങൾ പ്രോഗ്രാം ഓഫീസർമാർക്കും യൂണിറ്റിനും ലഭിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് 1990-91 ൽ പ്രൊഫ.എസ്.രാമാനന്ദ്, 2003-04 ൽ ഡോ.എ.സുബ്രഹ്മണ്യൻ എന്നിവർക്ക് ലഭിച്ചു. 2005-06 ൽ കേരള സർക്കാരിന്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഡോ.കെ.പി.രാമചന്ദ്രൻ പിള്ള ഏറ്റുവാങ്ങി. 2007-08 വർഷത്തിൽ സർവ്വകലാശാലയുടെ പ്രത്യേക പുരസ്കാരത്തിനും അദ്ദേഹത്തെ തിരഞ്ഞെടുത്തു. കേരള സർവകലാശാല ഈ യൂണിറ്റിനെ മികച്ച യൂണിറ്റിനുള്ള പ്രത്യേക അവാർഡിന് തിരഞ്ഞെടുത്തു. 2009-10 ൽ പ്രോഗ്രാം ഓഫീസർ ഡോ. ടി. ആർ. അനിൽകുമാറിനെ മികച്ച പ്രകടനത്തിനുള്ള പ്രത്യേക അവാർഡിന് തിരഞ്ഞെടുത്തു. 2015-16 ലും 2016-17 ലും ഡോ. വിനീത് ചന്ദ്ര കെ. എസിനു മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചു. 2014-15 ൽ യൂണിവേഴ്സിറ്റിയുടെ പ്രത്യേക പുരസ്കാരത്തിനും അദ്ദേഹം അർഹനായി. 2013-14 ൽ പ്രോഗ്രാം ഓഫീസറായ ഡോ. എസ്. അജയകുമാറിനും യൂണിവേഴ്സിറ്റിയുടെ പ്രേത്യേക അവാർഡ് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കേരള സർവകലാശാലയുടെ പുരസ്കാരത്തിന് 2018-19 ൽ ഡോ. ജെ. വീണ, 2020-21 ൽ ഡോ. എസ്. ലക്ഷ്മി എന്നിവരും അർഹരായി.

കേരള സംസ്ഥാന സർക്കാരിന്റെയും, കേരള സർവകലാശാലയുടെയും നിരവധി അവാർഡുകൾ യൂണിറ്റിനും പ്രോഗ്രാം ഓഫീസർമാർക്കും ലഭിച്ചിട്ടുണ്ട്. 1987 മുതൽ 1992 വരെ എസ്. ഡി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിനെ മികച്ച യൂണിറ്റിനുള്ള അവാർഡിനായി യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു. 1993-94 ൽ ഡ്രഗ് ഫ്രീ ക്യാമ്പസ് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിറ്റിന് കേരള സർവകലാശാലയുടെ പ്രത്യേക അർഡ് ലഭിച്ചിട്ടുണ്ട്. 2003 മുതൽ 2006 വരെ മികച്ച യൂണിറ്റിനുള്ള അവാർഡ് നമ്മുടെ യൂണിറ്റിന് ലഭിച്ചു. 2010മുതൽ 2015വരെ തുടർച്ചയായി യൂണിറ്റിന് കേരള സർവകലാശാലയുടെ പ്രത്യേക അവാർഡും ലഭിച്ചു. 2015-16 മുതൽ 2020-21 വരെ തുടർച്ചയായി മികച്ച എൻ. എസ്സ്. എസ്സ്. യൂണിറ്റിനുള്ള അവാർഡ് എസ്. ഡി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിന് ലഭിച്ചിട്ടുണ്ട്.

കേരള സർവകലാശാലയെ പ്രതിനിധീകരിച്ച് ഡൽഹിയിൽ വെച്ചു നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ 2005-06 ൽ അൽ അമീൻ, 2007-08 ൽ അരുൺ പുരുഷോത്തമൻ, സൂര്യ എസ്. കുമാർ, 2021-22 ൽ വാണി എസ്. എന്നിവർ പങ്കെടുത്ത് എസ്. ഡി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിന്റെ അഭിമാനമുയർത്തി........................................................................

മെഗാ പ്രൊജക്റ്റ്

1. 2016-17 : സനാതന സുമംഗലി
സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെയും ആലപ്പുഴയിലെ നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മന്തിരത്തിലെ അന്തേവാസികളായ എസ്. രാജി, ഗീത സാഹു എന്നിവരുടെ വിവാഹം നടത്തുന്നതിനായി എൻ. എസ്സ്. എസ്സ്. യൂണിറ്റിന്റെ നേതൃത്വത്തിൽ "സനാതനം സുമംഗലി" എന്ന പേരിൽ ധനം സമാഹരിച്ചു വിവാഹത്തിന്റെ ഭൂരിഭാഗം ചെലവും നടത്താൻ കഴിഞ്ഞു.

2. 2017-18 : സനാതന ഭവനം
എസ്. ഡി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാരാരിക്കുളത്ത് ഒരു നിർധന കുടുംബത്തിന് "സനാതന ഭവനം" എന്ന പേരിൽ വീട് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാന കർമം എസ്. ഡി. കോളേജ് മാനേജർ പി.കൃഷ്ണകുമാർ നിർവഹിച്ചു.

3. 2018-19 : ജീവനം
ആലപ്പുഴ എസ്. ഡി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിന്റെ 2018-2019 അദ്ധ്യയന വർഷത്തെ മെഗാ പ്രൊജക്ട് "ജീവനം" പദ്ധതിയുടെ ഭാഗമായി ഗീതാഭവനത്തിൽ ഉണ്ണിക്കൃഷ്ണപ്പിള്ളയ്ക്ക് ഓട്ടോറിക്ഷ നൽകി സഹായിച്ചു.

4. 2019-20 : സനാതനലയം
നാഷണൽ സർവീസ് സ്കീമിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 50 വീടുകൾ നിർമ്മിച്ചു നൽകുക എന്ന കേരള യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീമിന്റെ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി ആലപ്പുഴ എസ്. ഡി. കോളേജ് എൻ.എസ്സ്. എസ്സ്. യൂണിറ്റ് "സനാതനാലയം" ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കി. കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിന്റെ ദത്ത് ഗ്രാമമായ ഇരവുകാട് വാർഡിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി.

5.2020-21 : പ്രയാണം
2020-2021വർഷത്തെ മേഗാ പ്രൊജെക്ടിന്റെ ഭാഗമായി പ്രയണം എന്നപേരിൽ ശാരീരികമായി അസ്വസ്ഥതകൾ നേരിടുന്ന ഒരു ലോട്ടറി വില്പന തൊഴിലാളിക്ക് അദ്ദേഹത്തിന്റെ പ്രയാണം സുഗമമാക്കുന്നതിന് ഒരു മുച്ചക്രവഹനം വാങ്ങി നൽകി.

6. 2021-22 : പുനർജ്ജനി
സനാതന ധർമ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2021-22 വർഷത്തെ മെഗാ പ്രൊജക്റ്റായി "പുനർജ്ജനി" എന്ന പേരിൽ സനാതന എൻ. എസ്സ്. എസ്സ്. കുടുംബം നിർധനരായ ഒരു കുടുംബത്തിൽ നിന്ന് വന്ന ഞങ്ങളുടെ തന്നെ ഒരു സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ പ്രൊജക്റ്റിലൂടെ ആ ജീവിതങ്ങൾക്ക് ഒരു പുനർജ്ജന്മം നൽകാനാണ് എൻ. എസ്സ്. എസ്സ്. യൂണിറ്റ് മുന്നോട്ടിറങ്ങുന്നത്........................................................................

നിലവിലെ പ്രോഗ്രാം ഓഫീസർമാർ

1. ഡോ. എസ്. ലക്ഷ്മി (അസിസ്റ്റന്റ് പ്രൊഫസർ & മേധാവി , ഫിസിക്സ് വിഭാഗം)
2. ശ്രീമതി. നീത പ്രസാദ് (അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം)

(07/08/2026)കരുതലിൻ്റെ കൈത്താങ്ങ് - ദിവസം രണ്ട് വെള്ളപ്പൊക്ക ഭീഷണിയാൽ ആലപ്പുഴ എച്ച്. എസ് എസ് തിരുവമ്പാടി സ്കൂളിൽ ക്യാമ്പ...
09/08/2026

(07/08/2026)
കരുതലിൻ്റെ കൈത്താങ്ങ് - ദിവസം രണ്ട്
വെള്ളപ്പൊക്ക ഭീഷണിയാൽ ആലപ്പുഴ എച്ച്. എസ് എസ് തിരുവമ്പാടി സ്കൂളിൽ ക്യാമ്പ് ചെയ്യുന്നവർക്കായി തുടർന്ന് രണ്ടാം ദിനത്തിലും അവർക്കാവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു. ഏത് പ്രതിസന്ധിയിലും ഒരുമിച്ച് നിലക്കാൻ നമ്മൾക്ക് ഇനിയും സാധിക്കും.. സഹജീവികളോട് സ്നേഹമുള്ളവരായിരിക്കാം..🤍

(06/08/2026)ഹിരോഷിമ ദിനം 🌹"സമാധാനത്തിന്റെ സന്ദേശം പേറി ഒരോർമ്മപ്പെടുത്തൽ"..ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് എസ്...
09/08/2026

(06/08/2026)
ഹിരോഷിമ ദിനം 🌹
"സമാധാനത്തിന്റെ സന്ദേശം പേറി ഒരോർമ്മപ്പെടുത്തൽ"..
ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി വോളണ്ടിയർമാർക്കായി കോളേജിൽ വെച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.
യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. ലോകസമാധാനത്തിനായുള്ള ഓർമ്മപ്പെടുത്തലായി മാറിയ ഈ ദിനത്തിൽ, തുടർന്നും
യുദ്ധമില്ലാത്ത, ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു നാളെക്കായി നമുക്കൊന്നിച്ച് കൈകോർക്കാം.🤍

(05/08/2026)കരുതലിൻ്റെ കൈത്താങ്ങ് - ദിവസം ഒന്ന് ഈ കാലവർഷകെടുതിയിൽ വെള്ളപ്പൊക്കഭീഷണിയാൽ ആലപ്പുഴ എച്ച്. എസ്. എസ് തിരുവമ്പാ...
09/08/2026

(05/08/2026)
കരുതലിൻ്റെ കൈത്താങ്ങ് - ദിവസം ഒന്ന്
ഈ കാലവർഷകെടുതിയിൽ വെള്ളപ്പൊക്കഭീഷണിയാൽ ആലപ്പുഴ എച്ച്. എസ്. എസ് തിരുവമ്പാടി സ്കൂളിൽ ക്യാമ്പ് ചെയ്യുന്നവർക്കായി എസ്. ഡി കോളേജ് എൻ.എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവർക്കാവശ്യമായുള്ള ആവശ്യസാധനങ്ങൾ വിതരണം ചെയ്തു.. ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവും പിന്തുണയും നൽകുന്നതോടൊപ്പം അവരെ ചേർത്തുപിടിക്കുകയും ചെയ്തുകൊണ്ട് എൻ. എസ്. എസ് അവരോടൊപ്പം..🤍

(02/08/2026)ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവത്വം ഒന്നിച്ച് അണിചേരുന്നു! സനാതന ധർമ്മ കോളേജ് എൻ.എസ്.എസ് യൂണിറ്റ്  ആഭിമുഖ...
04/08/2026

(02/08/2026)
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവത്വം ഒന്നിച്ച് അണിചേരുന്നു!
സനാതന ധർമ്മ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ആഭിമുഖ്യത്തിൽ '"നാശ മുക്ത യുവ ഫോർ വികസിത് ഭാരത്" ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ തന്നെ ഏഴ് കോളേജുകളിൽ മാത്രം നടത്തുന്ന ഈ ക്യാമ്പയിൻ്റെ ആ ഏഴിൽ ഒന്നായി പ്രവർത്തിക്കാനും കൂടുതൽ ഊർജ്ജം മറ്റുവരിലേക്ക് പകരുവാനും ഈ ക്യാമ്പയിനിലൂടെ എസ്.ഡി കോളേജിന് സാധിച്ചു.
എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി എസ്., ശ്രീ സി.കെ. പ്രമോദ്, ഡോ. സിന്ധു അന്തർജനം ഡി., ഡോ. കൃഷ്ണൻ എം. എന്നിവർ പ്രധാന സാന്നിധ്യം അറിയിച്ചു.
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മനസ്സിനും ശരീരത്തിനും ഉന്മേഷം പകർന്ന ശ്രീ.സി.കെ പ്രമോദ് നയിച്ച യോഗ & ഹാർട്ട്‌ഫുൾനസ്സ് സെഷൻ, നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തത്സമയ സന്ദേശം,ലഹരിമുക്ത ഭാരതത്തിനായി പുതിയ പ്രതിജ്ഞ എടുക്കൽ,പരിപാടിയുടെ പ്രതീകമായി ഒപ്പുശേഖരണ ക്യാമ്പയിനും സെൽഫി ബൂത്തും,
ലഹരിയോടല്ല, സ്വപ്നങ്ങളോടും ലക്ഷ്യങ്ങളോടുമാണ് നമ്മുടെ പ്രിയം എന്ന സന്ദേശം മുന്നോട്ട് വയ്ക്കൽ അങ്ങനെ ഏറെ കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള പരിപാടി ആയിരുന്നു സംഘടിപ്പിച്ചത്. ലഹരിമുക്തമായ ഒരു നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം!❤️

(01/08/2026)ലഹരിയില്ലാത്ത നാളെയ്ക്കായി ഒരൊറ്റ മനസ്സോടെ! ✊ആലപ്പുഴയിലെ മുഴുവൻ സന്നദ്ധ യൂണിറ്റുകളെയും ഏകോപിപ്പിച്ചുകൊണ്ട് "...
04/08/2026

(01/08/2026)
ലഹരിയില്ലാത്ത നാളെയ്ക്കായി ഒരൊറ്റ മനസ്സോടെ! ✊
ആലപ്പുഴയിലെ മുഴുവൻ സന്നദ്ധ യൂണിറ്റുകളെയും ഏകോപിപ്പിച്ചുകൊണ്ട് "തൂഫാൻ" ദൗത്യത്തിന്റെ ഭാഗമായി ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിൽ (Leo XIII School) സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിൽ എസ്.ഡി. കോളേജ് എൻ.എസ്.എസ് യൂണിറ്റും സജീവ പങ്കാളികളായി.
ലഹരിയെന്ന വൻവിപത്തിനെതിരെ പോരാടാൻ നാമൊന്നാണ് എന്ന വലിയ സന്ദേശം പങ്കുവെച്ചുകൊണ്ട് നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് പരിപാടിയിൽ അണിനിരന്നത്. പ്രശസ്ത സിനിമാ താരം കുഞ്ചാക്കോ ബോബനും, തൂഫാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയും ഏവർക്കും ആവേശം പകരുകയും ചെയ്തു..നമ്മുടെ യുവത്വത്തെയും ഭാവി സ്വപ്നങ്ങളെയും ഇല്ലാതാക്കുന്ന ലഹരി, ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തിന്റെ ശാന്തിയും ഒരു സമൂഹത്തിന്റെ പ്രതീക്ഷകളെയുമാണ് തകർത്തെറിയുന്നത്. താത്കാലിക ആനന്ദത്തിനു പിന്നാലെ പോയി ജീവിതം ഇരുട്ടിലാക്കാതെ, ലഹരിയോട് "നോ" എന്ന് ഉറക്കെ പറയാൻ ഈ നാട് ഒന്നിക്കുകയാണ്..ലഹരിമുക്തമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ, നാളെയുടെ പ്രതീക്ഷകളായ യുവജനങ്ങളെ നേർവഴിക്ക് നയിക്കാൻ എസ്.ഡി കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നും മുൻപന്തിയിൽ തന്നെയുണ്ടാകും.👍🏻

(29/06/2026)പ്രതീക്ഷയുടെ വെളിച്ചമായി, സ്നേഹം കരുതൽ നൽകി വീടുകളിലേക്ക്... 💗എസ്.ഡി കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ഭാഗമാ...
04/08/2026

(29/06/2026)
പ്രതീക്ഷയുടെ വെളിച്ചമായി, സ്നേഹം കരുതൽ നൽകി വീടുകളിലേക്ക്... 💗
എസ്.ഡി കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ഭാഗമായി പതിവായി നടത്തി വരുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി, ആലപ്പുഴ കളരിക്കലിൽ ഭാഗത്തുള്ളവർക്ക് വേണ്ടി പാലിയേറ്റീവ് കെയർ പരിപാടി സംഘടിപ്പിച്ചു. അവിടെ ഉള്ളവരിൽ നിന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തെ എൻ.എസ്.എസ് വോളന്റിയർമാർ കണ്ടെത്തുകയും, അവരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ അവശ്യസാധനങ്ങൾ നൽകി സഹായിക്കുകയും ചെയ്തു.വേദന അനുഭവിക്കുന്നവർക്കും പ്രയാസപ്പെടുന്നവർക്കും ഒരു താങ്ങാവുമ്പോൾ, അവർ നമുക്കായി നൽകുന്ന സ്നേഹത്തേക്കാൾ വലിയൊരു സമ്പാദ്യം വേറെയില്ല... ചേർത്തുപിടിക്കലുകളും സ്നേഹവുമായി എൻ. എസ്. എസ് തുടർന്നും മുന്നോട്ട്..💗

(28/06/2026)"സേവനത്തിന്റെ തണലിൽ പ്രകൃതിക്കായൊരു ഹരിതസ്പർശം"🤍ഓരോ പ്രകൃതി സംരക്ഷണ ദിനവും നമ്മളെ ഓർമ്മിപ്പിക്കുന്നത് നമ്മൾ ...
03/08/2026

(28/06/2026)
"സേവനത്തിന്റെ തണലിൽ പ്രകൃതിക്കായൊരു ഹരിതസ്പർശം"🤍
ഓരോ പ്രകൃതി സംരക്ഷണ ദിനവും നമ്മളെ ഓർമ്മിപ്പിക്കുന്നത് നമ്മൾ ജീവിക്കുന്ന ഈ ഭൂമിയോട് നമുക്കുള്ള വലിയ ഉത്തരവാദിത്തത്തെക്കുറിച്ചാണ്. 'നാളെ' എന്നൊന്നില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ കാലത്ത്, അതിനെ ചേർത്തുപിടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആ ബോധ്യത്തോടെയാണ് ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ, NSS യൂണിറ്റിന്റെ ഭാഗമായി ക്യാമ്പസ് മുറ്റത്ത് ഒരു കുഞ്ഞുതൈ നടുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയ ഡോ.എസ്.ലക്ഷ്മിയും ,എസ്. ഡി കോളേജിലെ മറ്റു അധ്യാപകരായ ശ്രീജ, ഗൗരി കൃഷ്ണ.യു എന്നിവർ ചേർന്നാണ് വൃക്ഷത്തൈ നട്ടത്.ഈ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ വേരുകളും വരാനിരിക്കുന്ന ഒരു നല്ല നാളെയുടെ പ്രതീക്ഷയാണ്. നമ്മൾ നട്ടുവളർത്തുന്ന ഈ തണൽ നാളെ ഇവിടെ പഠിക്കാൻ വരുന്നവർക്കും ജീവജാലങ്ങൾക്കും കുളിർമ പകരട്ടെ. പ്രകൃതിക്കായി ഒരു കുഞ്ഞു കൈത്താങ്ങ്! 🌿

(27/062026)കർമ്മനിരതമായ ഒരു നാളേക്ക് കൈകോർത്ത്... ✨എനിക്കല്ല, നിനക്ക്" (Not Me, But You) എന്ന ഉദാത്തമായ ആശയം നെഞ്ചിലേറ്റ...
03/08/2026

(27/062026)
കർമ്മനിരതമായ ഒരു നാളേക്ക് കൈകോർത്ത്... ✨
എനിക്കല്ല, നിനക്ക്" (Not Me, But You) എന്ന ഉദാത്തമായ ആശയം നെഞ്ചിലേറ്റിക്കൊണ്ട് എൻ. എസ് .എസ് കുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി എൻറോൾമെന്റ് മീറ്റിംഗ് വിജയകരമായി സംഘടിപ്പിച്ചു.മീറ്റിംഗിൽ ബഹുമാനപ്പെട്ട പ്രോഗ്രാം ഓഫീസർ ഡോ.എസ് ലക്ഷ്മി പുതിയ വിദ്യാർത്ഥികളോട് സംസാരിക്കുകയും, എൻഎസ്എസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വരും ദിവസങ്ങളിൽ നമ്മൾ ഏറ്റെടുക്കാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.വരും ദിവസങ്ങളിൽ ക്യാമ്പസിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ പുതിയ ബാച്ചിന് സാധിക്കട്ടെ!
എല്ലാ പുതിയ എൻ . എസ്.എസ് വോളന്റിയർമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ! ❤️

(27/06/2026)"സ്വപ്നം കാണാൻ പഠിപ്പിച്ച മഹാപ്രതിഭയ്ക്ക് പ്രണാമം..🌹🤍""ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മളെ ഉറങ്ങാൻ അനുവദി...
30/07/2026

(27/06/2026)
"സ്വപ്നം കാണാൻ പഠിപ്പിച്ച മഹാപ്രതിഭയ്ക്ക് പ്രണാമം..🌹🤍"
"ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നം..." എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഭാരതത്തിന്റെ മിസൈൽ മാൻ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് എസ്.ഡി കോളേജ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ✨
വിദ്യാർത്ഥികളിൽ അറിവിന്റെയും അന്വേഷണത്തിന്റെയും പുതിയ തീപ്പൊരികൾ പടർത്താനും, അദ്ദേഹത്തിന്റെ ഉന്നതമായ ആശയങ്ങളെയും ജീവിത മൂല്യങ്ങളെയും വീണ്ടും ഓർത്തെടുക്കാനും ഈ മത്സരം വേദിയായി. ചിന്തകൾക്ക് ചിറകുനൽകി!
അദ്ദേഹം തെളിച്ച അറിവിന്റെ വെളിച്ചം നമ്മിലൂടെ, വരുംതലമുറകളിലൂടെ എന്നും ജ്വലിച്ചുനിൽക്കട്ടെ...🌹

Address

National Service Scheme, S. D. College, Sanatanapuram P. O
Alappuzha
688003

Website

Alerts

Be the first to know and let us send you an email when National Service Scheme, S.D.College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to National Service Scheme, S.D.College:

Shortcuts

Share