24/08/2019
അൻവർ ഹുസൈൻ T. ആ T ഞങ്ങൾ KTഎന്നാക്കി മാറ്റി😄. എന്നുവെച്ചാൽ കേറ്റി. ആളെ മോട്ടറടിച്ച് കേറ്റാൻ ഇവനെ കഴിഞ്ഞേ വേറെ ആളുണ്ടായിരുന്നൊള്ളൂ🤠. അതിനാൽ അവനു കിട്ടിയ ടൈറ്റ് പേരായിരുന്നു കേറ്റി😈.
പിന്നെ അവൻ സ്വന്തം പേരിന്റെ കൂടെ ചേർത്ത ഒരു ഷോർട്ട് ഫോമായിരുന്നു INR. സ്വന്തം നാടായ ഇന്ത്യനൂരിനോടുള്ള🇮🇳 സ്നേഹം💓 അതായിരുന്നു അത്. അങ്ങനെ അവൻ Anwer INR എന്നും അറിയപ്പെട്ടു. ബാച്ചിൽ 2⃣ അൻവർ ഉണ്ടായകാരണം കൺഫ്യൂഷൻ🤔 ഒഴിവാക്കാൻ ഈ പേരുകൾ എല്ലാർക്കും സൗകര്യമായി.
കേറ്റി,അഫ്സൽ,മുനീബ്,കോച്ചി,മമ്മാലി ഇവരടങ്ങുന്ന കോട്ടക്കൽ ടീം👨👨👦 ആയിരുന്നു ഇവന്റെ ഗാങ്ങ്. കേറ്റിയും മുനീബും പിന്നെ ഷെഫീക്ക് ഡ്രോപ്പ് ചെയ്തപ്പൊ കടന്നുകൂടിയ അഫ്സലും ആയിരുന്നു റൂംമേറ്റസ്👬. അവസാന വർഷം വരെയും കട്ടക്ക്🎲 നിന്ന ടീം. മെസ്സിൽ🍛 പോണതും ക്ലാസിൽ📝 പോണതും എല്ലാം ഒന്നിച്ച്.
എന്തൊക്കെ പറഞ്ഞാലും കേറ്റി ഒരു പഞ്ചപാവമായിരുന്നു😶. പക്ഷേ തന്റെ മസിൽ പിടുത്തവും💪🏼 കേറ്റി വച്ചുള്ള സ്ലോമോഷൻ നടത്തവും😎 കണ്ടാൽ അങ്ങനെ പറയുകയും ഇല്ല!!,അതുകൊണ്ട് തന്നെ തുടക്കത്തിൽ കുറച്ച് പണിയും👊🏼 കിട്ടിയിരുന്നു അവന്. കിട്ടിയതെല്ലാം തിരിച്ചും കൊടുത്തവൻ,അപ്പളല്ല..പിന്നെ❗❕😂
വാട്സാപ്പ് സജീവമാകുന്നതിനു മുന്നേ നിമ്പസ്🎃,വി ചാറ്റ്👾,ഫ്ലിംഗ്🤡,ഫ്രിം👻,കുലുക്കി🤖...അങ്ങനെ പല കലപില സാധനങ്ങളും ഉണ്ടായിരുന്നു. അതിലെയെല്ലാം സ്റ്റാറായിരുന്നു⭐ നമ്മുടെ കേറ്റി. റൂമിലെ തന്റെ ബെഡ്സ്പെയ്സിന്റെ ഒരു മൂലയിലിരുന്നാണ് ഇതെല്ലാം അവൻ നിയന്ത്രിച്ചിരുന്നത്🕹. പിന്നീട് ആ മൂല കേറ്റിമുക്ക് എന്നറിയപ്പെട്ടു. ഏറ്റവും വലിയ അത്ഭുതം ബ്രസീലിലെ🇧🇷 തന്റെ ഫാൻസിനെ കണ്ട്രോൾ ചെയ്യാൻ അവൻ പോർച്ചുഗീസ്🤤 ഭാഷയിൽ ജ്ഞാനം നേടിയതായിരുന്നു. അതിനവൻ ഗൂഗിലിനോട് പ്രത്യേകം കടപ്പാട് രേഖപ്പെടുത്തുണം🙏🏼.
എന്നാലും 3⃣rd ഇയറിൽ അവനെന്താ സംഭവിച്ചതെന്നു ഒരു പിടിയുമില്ല. തൊപ്പി👒 വെച്ച് നടക്ക്ണു, സുബ്ഹിക്കൊക്കെ🌄 എണീക്ക്ണു,പള്ളീൽ🕌 പോണു...ആഹാ...എന്തായിരുന്നു ഭക്തി🤣.
ലാസ്റ്റ് സെമസ്റ്റർ ഡിസ്റ്റി📜 അടിച്ചുപോന്ന കേറ്റി വാപ്പാന്റെ കൂടെ ദുഫായിൽ🇦🇪 പോയി വല്യ ഷേക്കായി. തോപ്പും ചുവപ്പ് ഇമാറാത്തി കെട്ടും🧣 കെട്ടിവന്നവൻ ആഗസ്റ്റ് 3⃣1⃣ന് സുഹ്റാനെ നിക്കാഹ്🤝🏼 കഴിച്ചു. പിന്നെ അയലിമ്മേ കയറിയ കോഴിന്റെ🐔 അവസ്ഥയായിരുന്നു അവന്. ജൂൺ 3⃣0⃣ന് കല്യാണം കഴിയുന്നത് വരെ അത് അങ്ങനെതന്നെയായിരുന്നു. എല്ലാരുംക്കൂടെ കൈകൊട്ടിപ്പാടി👏🏼 അന്ന് ആ കല്യാണവും സർവമംഗളമാക്കിക്കൊടുത്തു🥳.
എന്തൊക്കെയായാലും എടുത്തു പറയേണ്ടത് ചെക്കന്റെ എന്ട്രികൾ ആണ്. നിക്കാഹിനിറങ്ങിയപ്പോ അവൻ ദുബായ് ഷേക്കായി🤓 കല്യാണത്തിനിറങ്ങിയപ്പോ മുഗൾ ചക്രവർത്തിയായി👑. ഏറ്റവും ഒടുവിൽ യൂടൂബ് തരംഗമായി വെഡ്ഡിംഗ് പ്രോമോ വീഡിയോയും📹 ഇറങ്ങി. എല്ലായിടത്തും കേറ്റി തന്നെ സ്റ്റാർ💫.
WISH YOU A GREAT MARRIED LIFE Anwer Inr