15/08/2026
ക്യാമ്പസിന് മുന്നിൽ വിദ്യാർത്ഥികളുടെ Independence Day വീഡിയോ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ്, കാലിനും ശരീരത്തിനും പ്രയാസമുള്ള ഒരു സഹോദരൻ റോഡിലൂടെ സൈക്കിളിൽ വരുന്നത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്.
നമുക്ക് അദ്ദേഹത്തോടൊപ്പവും വീഡിയോ എടുക്കാം എന്ന് ചിലർ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും സഹായം നൽകാതെ വീഡിയോ എടുക്കുന്നത് ശരിയല്ലെന്ന് അവർക്ക് തോന്നി.😘
ആരുടെയെങ്കിലും കൈയിൽ ചില്ലറയുണ്ടോ?” എന്ന് പരസ്പരം ചോദിച്ചു. ആരുടെയും കൈയിൽ ഉണ്ടായിരുന്നില്ല. അപ്പോൾ കൂടെയുണ്ടായിരുന്ന ഉസ്താദിനോട് ചോദിച്ചു:
“ഉസ്താദേ, എന്തെങ്കിലും കാശുണ്ടോ?” ഞങ്ങൾ പിന്നെ തരാം 🥰
ഉസ്താദ് കൈയിലുണ്ടായിരുന്ന ചില്ലറ അവർക്ക് നൽകി. കുട്ടികൾ അദ്ദേഹത്തെ സലാം പറഞ്ഞ് ആ പൈസ നൽകി. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
നല്ല വെയിലായിരുന്നതിനാൽ അധികം നേരം നിർത്താതെ അദ്ദേഹത്തെ പോകാൻ അനുവദിച്ചു . 😊🤲
ആ സഹോദരനും വലിയ സന്തോഷം… അതിലേറെ സന്തോഷം കുട്ടികൾക്കും. 😘🤲
ദാറുൽ ഹുദ ബംഗാൾ
🇮🇳🇮🇳🇮🇳