02/10/2026
പ്ലാസ്റ്റിക് വിമുക്തക്ത പാതയൊരുക്കി എസ് ജെ സി സി എൻ എസ് എസ് യൂണിറ്റ്
മീഡിയാ വില്ലേജ് മുതൽ അഞ്ചുവിളക്ക് സ്ക്വയർ വരെ
ചങ്ങ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ് ജെ സി സി, എൻ എസ് എസ് യൂണിറ്റും റേഡിയോ മീഡിയാ വില്ലേജും സംയുക്തമായി പ്ലാസ്റ്റിക് മുക്ത പാത ശുചീകരണ യജ്ഞo നടത്തി. ബഹുമാനപ്പെട്ട വിനു ജോബ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. മാത്യു മുരിയങ്കരി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് ഗാന്ധി ജയന്തി ദിന സന്ദേശം നൽകി. മീഡിയാ വില്ലേജിലെ ഗാന്ധി സ്മാരകത്തിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്ലാസ്റ്റിക് മുക്ത പാത ശുചീകരണ യജ്ഞം വിനു ജോബ് എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു. എൻ എസ് എസ് വോളന്റിയേഴ്സ് ഗ്രൂപ്പുകളായി കുരിശുംമൂട് മീഡിയാ വില്ലേജ് മുതൽ അഞ്ചു വിളക്ക് സ്ക്വയർ വരെ റോഡിനിരിവശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഹരിത കർമ്മ സേനയ്ക്ക് കൈമാറുമെന്ന് എൻ എസ് എസ് ഡയറക്ടർ ഫാ. ലിപിൻ തുണ്ടുകളം അറിയിച്ചു . ശുചീകരണ പരിപാടികൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിഷ്ണു വി നായർ മറ്റ് അദ്ധ്യാപകർ. സ്റ്റുഡന്റ് കോർഡിനേറ്റർ അജീഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
(ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ് ജെ സി സി എൻ എസ് എസ് യൂണിറ്റും റേഡിയോ മീഡിയാ വില്ലേജും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് വിമുക്തപാത ശുചീകരണ യജ്ഞo വിനു ജോബ് എം എൽ എ ഫ്ളാഗ് ഓഫ് ചെയ്യുന്നു.)