St Michaels College Cherthala National Service Scheme

St Michaels College Cherthala National Service Scheme NOT ME BUT YOU

24/08/2024
അമ്മയ്ക്കൊരു മരം പദ്ധതിക്ക് തുടക്കം ഒറ്റദിവസം 11 ലക്ഷം മരങ്ങൾ നട്ട് ലോക റെക്കോർഡ് സൃഷ്ടിച്ച ഭാരത സർക്കാരിൻ്റെ അമ്മയ്ക്കൊ...
23/08/2024

അമ്മയ്ക്കൊരു മരം പദ്ധതിക്ക് തുടക്കം

ഒറ്റദിവസം 11 ലക്ഷം മരങ്ങൾ നട്ട് ലോക റെക്കോർഡ് സൃഷ്ടിച്ച ഭാരത സർക്കാരിൻ്റെ അമ്മയ്ക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു. സെന്റ് മൈക്കിൾസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കോളേജ് വളപ്പിൽ അമ്മമരം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നേദിവസം കോളേജ് വളപ്പിലും വീടുകളിലുമായി ആയിരം വൃക്ഷത്തൈകൾ എൻ.എസ്.എസ്. ൻ്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു.

ഇന്നു നിങ്ങൾ ഒരു കുട്ടിയെ പോലെ മരത്തെ പരിപാലിച്ചാൽ നാളെ അമ്മയെപ്പോലെ മരം നിങ്ങളെ പരിപാലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ്. നായർ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ.ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരക്കൽ, വൈസ് പ്രിൻസിപ്പാൾ ഡോ. ആൻറണി കുര്യാക്കോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. സീന കുര്യൻ, ഡോ. രാജേഷ്, ഡോ. ബിനിൽ കെ.പി, വോളണ്ടിയർ സെക്രട്ടറിമാരായ മിഥുൻ എസ്, ദേവി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

കേരള യൂണിവേഴ്സിറ്റിയുടെ 2022-23 വർഷത്തെ മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഡോ. സീന കുര്യൻ മികച്ച വോളണ്ടിയ...
01/07/2024

കേരള യൂണിവേഴ്സിറ്റിയുടെ 2022-23 വർഷത്തെ മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഡോ. സീന കുര്യൻ മികച്ച വോളണ്ടിയർക്കുള്ള പുരസ്കാരം നേടിയ ആദിത്യൻ എസ്. പണിക്കർ സ്പെഷ്യൽ അപ്രിസിയേഷൻ പുരസ്കാരം നേടിയ ആഷ്ന പി.എസ് എന്നിവർക്ക് സെന്റ് മൈക്കിൾസ് കോളേജ് നൽകിയ അനുമോദനം സുപ്രീംകോട്ട് ജസ്റ്റിസ് സിറിയക് ജോസഫ് നൽകുന്നു.

Yoga Day Celebration
25/06/2024

Yoga Day Celebration

ഇന്നത്തെ മാതൃഭൂമി
24/06/2024

ഇന്നത്തെ മാതൃഭൂമി

അഭിമാനം ! വാനോളം...ടട്ടടട്ടട്ടട്ടട്ടെ ഈയ ഹുവാ NSS ... വീണ്ടും സർവകലാശാല പുരസ്കാരങ്ങളുമായി സെൻ്റ് മൈക്കിൾസ് കോളേജ്കേരള സർ...
21/06/2024

അഭിമാനം !
വാനോളം...

ടട്ടടട്ടട്ടട്ടട്ടെ ഈയ ഹുവാ NSS ...

വീണ്ടും സർവകലാശാല പുരസ്കാരങ്ങളുമായി സെൻ്റ് മൈക്കിൾസ് കോളേജ്

കേരള സർവകലാശാല എൻ.എസ്.എസ്. പുരസ്കാരങ്ങൾ സെന്റ് മൈക്കിൾസ് കോളേജിന്.

കേരള സർവകലാശാലയുടെ 2022-23 വർഷത്തെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനും (സെന്റ് മൈക്കിൾസ് കോളേജ് )മികച്ച പ്രോഗ്രാം ഓഫീസർക്കും (ഡോ. സീന കുര്യൻ ) മികച്ച വോളണ്ടിയർക്കും ( ആദിത്യൻ എസ് പണിക്കർ) ഉള്ള പുരസ്കാരം സെന്റ് മൈക്കിൾസ് കോളേജിന്. സ്പെഷ്യൽ അപ്രീസിയേഷൻ (ആഷ്ന
പി എസ്) പുരസ്കാരവും ലഭിച്ചു.

വിദ്യാഭ്യാസം, സേവനം, സാമൂഹ്യപ്രതിബദ്ധത, ആരോഗ്യം, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ മേഖലകളിലെ അക്ഷീണവും നിരന്തരവുമായ പ്രവർത്തനങ്ങളാണ് കോളേജിനെ ഈ ബഹുമതിക്ക് അർഹമാക്കിയത്.

നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, ദത്തെടുത്ത ഗ്രാമങ്ങളിലും സമൂഹത്തിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്രരോഗ നിർണയ ക്യാമ്പുകൾ, കരൾ രോഗനിർണയ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, മന്ത് രോഗനിർണയ ക്യാമ്പുകൾ, പൊതുക്കുളങ്ങളുടെയും തോടുകളുടെയും പുഴകളുടെയും, കടൽ തീരത്തിൻ്റെയും, റോഡുകളുടെയും പൊതു ഇടങ്ങളുടെയും ശുചീകരണ പ്രവർത്തനങ്ങൾ, ഇക്കോബ്രിക്സ് നിർമ്മാണം, ജൈവ പച്ചക്കറി കൃഷി, മത്സ്യകൃഷി, നെൽകൃഷി, പൂ കൃഷി, കപ്പ കൃഷി, വാഴ കൃഷി, സൂര്യകാന്തി കൃഷി, ബന്ദിപ്പൂ കൃഷി, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ, യൂത്ത് എംപവർമെന്റ് ശില്പശാലകൾ, പി.എസ്. സി. പരീക്ഷ കോച്ചിംഗ്, വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം (ഇലട്രോണിക്സ് സാക്ഷരത പ്രവർത്തനം), ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ, കാൻസർ രോഗികൾക്ക് കേശദാനം, അംഗൺവാടികളുടെ ശക്തീകരണം എന്നിവ ജൂറിയുടെ പ്രത്യേക പ്രശംസ നേടി.

Address

St. Michael's College, Mayithara Market PO
Cherthala

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Website

Alerts

Be the first to know and let us send you an email when St Michaels College Cherthala National Service Scheme posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share