CES Calicut

CES Calicut Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CES Calicut, College & University, NH-66, Feroke Chungam, Calicut, Feroke.

Centre of Excellence for Skills is an initiative of Jain (Deemed-to-be University) established with the objective of facilitating the young generation to acquire quality learning embedded with practical training and industry exposure.

B.Voc Information Technology     3 years full time
22/08/2020

B.Voc Information Technology




3 years full time

പതിനഞ്ച് വർഷത്തിലപ്പുറം കലാലയങ്ങൾക്ക്  എൽപ്പിച്ചുകൊടുത്തിട്ടും എന്തുകൊണ്ടാണ് ഒരു വിദ്യാർത്ഥി  മികച്ചൊരു ജോലിയിലേക്കോ അർഹ...
27/05/2020

പതിനഞ്ച് വർഷത്തിലപ്പുറം കലാലയങ്ങൾക്ക് എൽപ്പിച്ചുകൊടുത്തിട്ടും എന്തുകൊണ്ടാണ് ഒരു വിദ്യാർത്ഥി മികച്ചൊരു ജോലിയിലേക്കോ അർഹിക്കുന്ന ശമ്പളത്തിലേക്കോ എത്തിച്ചേരാത്തത്?

കലാനുഗതമായ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വരുന്നില്ല എന്നതും, വന്നാൽതന്നെ ഉൾക്കൊള്ളാൻ നാം ഒരു പരിധിവരെ തയ്യാറല്ല എന്നതും ഒരു പ്രശ്നമാണ്. നല്ലജോലിയോ ശമ്പളമോ എന്നതിലപ്പുറം നല്ലൊരു മനുഷ്യനാക്കി മാറ്റാൻ പോലും സാധിക്കുന്നതല്ല നമ്മുടെ ഈ കാലഹരണപ്പെട്ട വിദ്യാഭ്യാസസംബ്രദായം എന്നതാണ് മമ്മുടെ മറ്റൊരു ഗതികേട്.

നൈപുണ്ണ്യവികസനം (Skill Development) എന്നത് വിദ്യാർത്ഥികൾക്ക് കേട്ടുകേൾവിപോലും ഇല്ല. സർട്ടിഫിക്കറ്റ് കഴിവിന്റെ മാനദണ്ഡം അല്ല എന്ന് നാം മനസ്സിലാക്കണം. ആയിരുന്നെകിൽ interview കൾ വേണ്ടതില്ലല്ലോ മറിച്ച് റാങ്ക് അടിസ്ഥാനത്തിൽ ജോലി നിശ്ചയിച്ചാൽ മതിയാകും. നല്ല മാർക്ക് വാങ്ങി വിജയിക്കുക എന്നതും കഴിവിന്റെ വിലയിരുത്തലാണ് എന്ന് കൂട്ടി വായിക്കാൻ മറക്കണ്ട.

തൊഴിൽ വിപണിയിലെ (Job Market) പങ്കാളിത്തത്തിനായി ഉപയോഗിക്കാവുന്ന അറിവിന്റെ/കഴിവിന്റെ വികേന്ദ്രീകരണമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും അടിസ്ഥാന ലക്ഷ്യം. ഇത് ഒരു പ്രത്യേക പ്രായോഗിക മേഖലയിലെ സ്പെഷ്യലൈസേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, മാത്രമല്ല വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ ഇത് നടക്കുന്നു. ഉദാഹരണത്തിന് Logistics, Information Technology, Accounting and Business, Retail Management, Hospitality and Tourism, Healthcare etc...

തൊഴിലിടങ്ങളിലേക്കായുള്ള നൈപുണ്യവികസനം ലക്ഷ്യമിട്ടുള്ള ബിരുദം (Vocational Degree) എന്തൊക്കെ നേടിത്തരുന്നു എന്ന് നോക്കുക.

1. Work readiness
2. Interview and job search skills
3. Social and communication skills.
4. Task analysis.
5. Career choice
6. Safety

പരമ്പരാഗത അക്കാദമിക് വിഷയങ്ങൾക്ക് വൊക്കേഷണൽ വിദ്യാഭ്യാസം ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെയാണ് B.Voc (Bachelor's in vocational Education) പ്രസക്തി നേടുന്നത്‌. Vocational Degree എന്നാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നാണ് ആർത്ഥമാക്കുക. ഇത് വ്യക്തികളെ ജോലികൾക്ക് സജ്ജമാക്കുന്നു. ഇതിന് മതിയായ തൊഴിൽ സാധ്യത ഇന്ന് ആഗോളതലത്തിൽ നിലനിൽക്കുന്നു. 3 വർഷം കൊണ്ട് നേടാവുന്ന ഒരു റെഗുലർ ഡിഗ്രി ആയി Jain University യുടെ B.Voc programme മാറുന്നത് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസരംഗത്തെ വലിയോരു ചുവടുവയ്പ്പായിമാറുന്നത് അതുകൊണ്ടുതന്നെയാണ്. 30% - 40% Theory Based ആയിട്ടും ബാക്കി 60% - 70% വരെ പ്രായോഗിക പരിജ്ഞാനം നേടുന്നതിനും ആണ് B.Voc ഡിഗ്രിയിൽ പ്രാധാന്യം നകുന്നത്.

പഠനം കലാലയത്തിന്റെ നാല് ചുവരുകൾക്ക് അപ്പുറത്തേക്ക് ചിറകുകൾ നീട്ടി പറക്കാൻ ഉതകുന്നതല്ലെങ്കിൽ നമ്മുടെ സ്വപ്നങ്ങൾക്കും ചിറകുകൾ നൽകാൻ നമുക്ക് കഴിയാതെ വരും. നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുണ്ടാവട്ടെ, കളറുണ്ടാവട്ടെ, കരുത്തുണ്ടാവട്ടെ!! അതിരില്ലാത്ത ആകാശം അവർക്കായി നമുക്ക് തുറന്നിടാം !

24/05/2020
14/05/2020

Top 10 Future Trends in Supply Chain and LogisticsFrom the first assembly lines to today’s advanced robotic solutions, t...
14/05/2020

Top 10 Future Trends in Supply Chain and Logistics

From the first assembly lines to today’s advanced robotic solutions, the supply chain process is constantly evolving. The latest trends in supply chain and logistics focus on smart, tech-driven management to reduce operating expenses and increase efficiency.

Know More: https://bit.ly/2Yvucc9

Thank you for inspiring & Impacting our hearts during this tough time. International Nurses Day wishes to every nurse ar...
12/05/2020

Thank you for inspiring & Impacting our hearts during this tough time. International Nurses Day wishes to every nurse around the globe! Thank you one and all...

B.Voc IT - 3 years Regular degree ProgrammeIntroducing our brand new B.Voc Program on Information Technology at our cent...
11/05/2020

B.Voc IT - 3 years Regular degree Programme

Introducing our brand new B.Voc Program on Information Technology at our centre.

This is a job-oriented program which focuses on building skills for the IT industry. We are working in partnership with Jain (Deemed-to-be) University to deliver this unique experience to our students.

B.Voc ലോജിസ്റ്റിക്സ് മാനേജ്മെന്റ്*മികച്ച ശമ്പളത്തോടെ സ്വദേശത്തും വിദേശത്തും തൊഴിലവസരം*ലോജിസ്റ്റിക്സ് ശൃംഖല ശക്തമല്ലാത്ത ...
09/05/2020

B.Voc ലോജിസ്റ്റിക്സ് മാനേജ്മെന്റ്

*മികച്ച ശമ്പളത്തോടെ സ്വദേശത്തും വിദേശത്തും തൊഴിലവസരം*

ലോജിസ്റ്റിക്സ് ശൃംഖല ശക്തമല്ലാത്ത രാജ്യങ്ങൾ വ്യാപാരത്തിന്റെ കാര്യത്തില് പുറകിലായിരിക്കുമെന്നാണ് സാധാരണ പറയാറുള്ളത്. ആഗോള സമ്പദ് വ്യവസ്ഥയിൽ മത്സരക്ഷമതയോടെ നിലനില്ക്കണമെങ്കിൽ മികവുറ്റ ലോജിസ്റ്റിക്സ് ശൃംഖല അനിവാര്യമാണ്. പുതിയ വിപണികളിലേക്ക് കടന്നുകയറുന്നതിനും രാജ്യത്തെ എല്ലായിടങ്ങളിലും സ്വതന്ത്രമായ വ്യാപാരം നടക്കുന്നതിനും ഇത് നിര്ണായകമാണ്.

കേരളത്തില് നിര്മാണത്തിലിരിക്കുന്ന വിഴിഞ്ഞം ട്രാന്സ്ഷിപ്മെന്റ് തുറമുഖവും, വല്ലാര്പാടം അന്താരാഷ്ട്ര തുറമുഖവും കണ്ണൂര്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും ഒട്ടേറെ തൊഴിലവസരങ്ങള് കേരളത്തില് പോലും സൃഷ്ടിക്കും. അതിനാല് തന്നെ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റില് പഠനം നടത്തിയാല് മികച്ച തൊഴിലവസരങ്ങളാണു ലഭിക്കുക.

വിമാനത്താവളങ്ങൾ, ഷിപ്പിങ് കമ്പനികല്, ഗതാഗത കമ്പനികല്, ഇ–കൊമേഴ്സ് കമ്പനികല് തുടങ്ങി ഒട്ടേറെ മേഖലയില് ഇന് വെന്ററി മാനേജര്, ഇന്റര്നാഷനൽ ലോജിസ്റ്റിക്സ് സോഫ്റ്റുവെയര് മാനേജര്, പ്രൊഡക്ഷൻ മാനേജര്, സപ്ലൈ ചെയിന് മാനേജര്, വെയര്ഹൗസ് മാനേജര്, ട്രാൻസ്പോർട്ടേഷന് മാനേജര് അല്ലെങ്കിൽ സൂപ്പര് വൈസര് ജോലികള് ഉറപ്പാണ്.

ഓൺലൈന് ചില്ലറ വില്പനരംഗത്തെ അതികായരായ ഫ്ളിപ്കാര്ട്ടും ആമസോണും പോലുള്ള കമ്പനികൾ വന് തൊഴിലവസരങ്ങളാണ് ലോജിസ്റ്റിക്സ്, വെയര്ഹൗസിങ് മേഖലയില് ഒരുക്കിയിട്ടുള്ളത്. ഈ കമ്പനികള് വഴി വില്പന നടത്തുന്ന സ്ഥാപനങ്ങള് അവരുടെ മേഖലയില് നേരിട്ട് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നു.

ഉത്പാദനം മുതല് വിതരണം വരെ അടങ്ങുന്ന ഇന്ഫര്മേഷന്, ട്രാന്സ്പോര്ട്ടേഷന്, വേര്ഹൗസിങ്, മെറ്റീരിയല് ഹാന്ഡ്ലിങ്, പാക്കേജിങ് തുടങ്ങി സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളില് അവഗാഹമുണ്ടാവണം ഈ രംഗത്ത് പ്രവർത്തിക്കുന്നവര്ക്ക്.

ലോജിസ്റ്റീഷ്യന് എന്ന് പേരിട്ട് വിളിക്കുന്ന ഈ വിഭാഗക്കാര്ക്ക് നല്ല ശമ്പളമാണ് പല അന്താരാഷ്ട്ര കമ്പനികളും നീക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകള്ക്ക് മികച്ച തൊഴില് സാധ്യതയാണുള്ളത്.

കമ്പനികള് ഈ രംഗത്ത് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണ്. ഷിപ്പിങ് കമ്പനികളിലാണ് ഏറ്റവും കൂടുതല് തൊഴില് സാധ്യത. അസംസ്കൃത വസ്തുക്കളോ മറ്റ് ഉത്പന്നങ്ങളോ ഇറക്കുമതി ചെയ്യുകയോ കയറ്റി അയയ്ക്കുകയോ ചെയ്യുന്ന സാധാരണ മാനുഫാക്ചറിങ് കമ്പനികള്ക്ക് വരെ ലോജിസ്റ്റിക്സ് വിദഗ്ദ്ധരെ ആവശ്യമാണ്. ഇന് വെന്ററി മാനേജേഴ്സ്, വെയര്ഹൗസ് മാനേജേഴ്സ്, കസ്റ്റമര് കെയർ മാനേജേഴ്സ്, സ്റ്റോറേജ് എക്യുപ്മെന്റ് ഹാന്ഡ്ലിങ് മാനേജേഴ്സ്, മെഷിനറി മാനേജേഴ്സ് തുടങ്ങി സപ്ലൈ ചെയിന്റെ വിവിധ ഇടങ്ങളിലാണ് തൊഴിൽ സാധ്യതയുള്ളത്.

പട്ടാളക്കാർക്ക് പടക്കോപ്പുകളും ഭക്ഷണവുമെല്ലാം യുദ്ധസ്ഥലത്ത് എത്തിക്കുന്ന പ്രത്യേക സേനാവിഭാഗത്തെ വിശേഷിപ്പിക്കാനാണ് ലോജിസ്റ്റിക്സ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. ഇന്നും സൈന്യത്തിലെ അതിപ്രധാനമായൊരു വിഭാഗമാണ് ലോജിസ്റ്റിക്സ്. ഇന്ത്യന് നേവി ലോജിസ്റ്റിക്സ് ബ്രാഞ്ചിലേക്ക് ഉദ്യോഗാര്ഥികളെ തിരഞ്ഞെടുക്കാറുണ്ട്. ഏറെ വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും വേണ്ട തൊഴിലാണ് ലോജിസ്റ്റിക്സ്. ഉത്പാദന വിതരണ നിയമ മേഖലകളിലെ അവഗാഹം ഈ പ്രവര്ത്തനത്തിന് കൂടിയേ തീരൂ.

അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരുമായും ഉത്പന്നങ്ങളുടെ വിതരണക്കാരുമായും നിരന്തരം ഓരോ ലോജിസ്റ്റിക്സ് മാനേജരും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. നേതൃപാടവം, കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷി, എന്നിവയാണ് ലോജിസ്റ്റീഷ്യന് പ്രധാനമായും വേണ്ട ഗുണം. സുഗമമായ ചരക്കുനീക്കം ഉറപ്പുവരുത്താൻ വിവിധ രാജ്യങ്ങളിലെ വാണിജ്യനിയമങ്ങള്, ചരക്കുനീക്കത്തിനുള്ള നിയന്ത്രണം എന്നിവയെക്കുറിച്ചും ഓരോ ലോജിസ്റ്റീഷ്യനും അറിവുണ്ടാവണം.



+2

Address

NH-66, Feroke Chungam, Calicut
Feroke

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918156998111

Website

Alerts

Be the first to know and let us send you an email when CES Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share