Sree Krishna College Nss Unit

Sree Krishna College Nss Unit Page is primarily focused to announce various inside and outside college activities of the NSS Unit 190 & 191 in Sree Krishna College, Guruvayur

NSS❤️
24/09/2020

NSS❤️

08/08/2019

കഴിഞ്ഞ വർഷത്തെ പ്രളയവും പേമാരിയും നാം ഒറ്റക്കെട്ടായിട്ടാണ് അതിജീവിച്ചത്. പെരുന്നാളും ഓണവും മലയാളിയുടെ ഒത്തൊരുമയിൽ നാം ക്യാമ്പുകളിൽ അതിജീവിക്കാൻ പഠിച്ചു...
ചുമൽ ചവിട്ടുപടിയാക്കിയ ജയ്സലിനെയും, കേരളത്തിന്റെ സ്വന്തം സൈന്യത്തെയും നാം കണ്ടു...അണ്ണാൻ കുഞ്ഞിനു തന്നാൽ ആവുന്നത് പോലെ ഓരോ മലയാളിയും ഉത്തരവാദിതബോധത്തോടെ അവസരത്തിനൊത്ത് പ്രവർത്തിച്ചു. പേരോ പെരുമയോ മുഖവിലയ്ക്കെടുക്കാതെ!!!! ആസാമിൽ ഇത്തവണ ഉണ്ടായ പ്രളയത്തിൽ അവരെ സഹായിക്കാൻ മറ്റു സംസ്ഥാനങ്ങളെക്കാൾ ആവേശത്തോടെ കേരളം മുന്നിട്ടു നിന്നതും നാം കണ്ടു...

വീണ്ടും ഒരു ആഗസ്റ്റ് !!!!
മഴ കനത്തു കൊണ്ടിരിക്കുന്നു...പ്രളയം ഇല്ലാതിരിക്കാനും നമ്മുടെ സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനും നമുക്കു പ്രാർത്ഥിക്കാം, പ്രവർത്തിക്കാം!!!!!
ഒപ്പം ചില മുൻ കരുതലുകളും!!! സത്യമലാത്തകാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക..!!!!

വരൂ നമ്മുക്ക് ഒന്നായി അതിജീവിക്കാം
(നാം അതിജീവിച്ച ജനതയാണ്)

Congratulation to Zainul Abid, selected for National Integration Camp at Sri Sathya Sai Arts & Sc. College, Trivandrum f...
04/12/2018

Congratulation to Zainul Abid, selected for National Integration Camp at Sri Sathya Sai Arts & Sc. College, Trivandrum from 10th to 16th Dec, 2018

NSS ❤💙
SKC

04/12/2018

ഒരിക്കൽ NSS ൽ വന്നാൽ മരണം വരെ NSS കാരൻ തന്നെയാണ് ....വെറും 2 കൊല്ലം മാത്രമല്ല അത്‌.....ഈ ഗ്രൂപ്പിന്റെ ലക്ഷ്യം വെക്കുന്നത് നമ്മള് മറ്റുള്ളവരുടെ ഒരു നേരത്തെ പുഞ്ചരിക്ക് കാരണം ആവുന്നു എങ്കിൽ അത് തന്നെ അല്ലെ NSS നമ്മെ പഠിപ്പിച്ചത്
നിർബന്ധിത ചേർക്കൽ അല്ല ...നിങ്ങൾക്ക് കടന്നു വരാം ..വാതിൽ അടയുന്നില്ല

നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട Sainul Abid ന് ഞങ്ങടെ സൈനൂ ന് അഭിനന്ദനങ്ങൾ.മുന്നൂറോളം വളണ്ടിയർമാരിൽ ...
04/12/2018

നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട Sainul Abid ന് ഞങ്ങടെ സൈനൂ ന് അഭിനന്ദനങ്ങൾ.
മുന്നൂറോളം വളണ്ടിയർമാരിൽ നിന്നും 12 പേരാണ് (6 Boys & 6 Girls ) സെലക്ടായത്.
ഒരു NSS വൊളണ്ടിയറിന് കിട്ടാവുന്ന ഏറ്റവും മികച്ചൊരു നേട്ടം നമ്മുടെ കുടുംബത്തിലെ അംഗത്തിനായതിൽ നമുക്കോരോരുത്തർക്കും അഭിമാനിക്കാം..😍😍😍

Christ കോളേജിൽ വെച്ച് ഇന്നലെ നടന്ന പ്രതിഭ 2K18 എന്ന പരിപാടിയിൽ മ്മടെ കോളേജിലെ ഒരുപറ്റം Nss volunteers പങ്കെടുക്കുകയും സമ...
25/11/2018

Christ കോളേജിൽ വെച്ച് ഇന്നലെ നടന്ന പ്രതിഭ 2K18 എന്ന പരിപാടിയിൽ മ്മടെ കോളേജിലെ ഒരുപറ്റം Nss volunteers പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യ്തു.പങ്കെടുത്തവർക്കും സമ്മാനത്തിന് അർഹരായവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

ശ്രീകൃഷ്ണ കോളേജ് എൻ.എസ്.എസ്സിന്റ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി അത്താഴക്കൂട്ടവുമായ...
24/11/2018

ശ്രീകൃഷ്ണ കോളേജ് എൻ.എസ്.എസ്സിന്റ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി അത്താഴക്കൂട്ടവുമായി സഹകരിച്ച് 'പരിണയസദ്യ 2018' സംഘടിപ്പിക്കുന്നു.

വളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ നിർധനരായ പെൺകുട്ടികളുടെ വിവാഹസദ്യ തയ്യാറാക്കുകയും വിളമ്പി കൊടുക്കുകയും ചെയ്യുന്ന പരിപാടിയാണിത്.

ഇതിന്റെ തുടക്കമെന്ന നിലയിൽ ഇന്ന് കുന്ദംകുളം കൊച്ചന്നൂരിലെ എം.ജി ഓഡിറ്റോറിയത്തിൽ നടന്ന ഒരു സാധുപെൺകുട്ടിയുടെ വിവാഹസദ്യയിൽ എൻ.എസ്.എസ് വളണ്ടിയർമാർ പങ്കാളികളായി.

ശ്രീകൃഷ്ണ കോളേജിലെ Nss യൂണിറ്റ് ശിശുദിനത്തോടനുബന്ധിച്ചു കോളേജിന് അടുത്തുള്ള അങ്കണവാടിയിലെ കുട്ടികളുമൊത്ത് അൽപ സമയം പങ്കി...
16/11/2018

ശ്രീകൃഷ്ണ കോളേജിലെ Nss യൂണിറ്റ് ശിശുദിനത്തോടനുബന്ധിച്ചു കോളേജിന് അടുത്തുള്ള അങ്കണവാടിയിലെ കുട്ടികളുമൊത്ത് അൽപ സമയം പങ്കിട്ടു.

ഉച്ചക്ക് ശേഷം നടത്തിയ പരിപാടിയിൽ കുട്ടികൾക്ക് വേണ്ടി മത്സരങ്ങൾ സംഘടിപ്പിച്ചു.കോളേജിലെ മറ്റു അധ്യാപകരും രക്ഷിതാക്കളും ആശംസകൾ അറിയിച്ച് പരിപാടിയുടെ ഭാഗമായതോടെ ഞങ്ങൾ വിചാരിച്ചതിലും ഭംഗിയായി നടത്താൻ സാധിച്ചു.

തപാൽ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ശ്രീകൃഷ്ണ കോളേജ് NSS ന്റെയും ഗുരുവായൂർ തപാൽ വകുപ്പിന്റെയും സംയുക്തതയിൽ നാളെ രാവിലെ 1...
11/10/2018

തപാൽ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ശ്രീകൃഷ്ണ കോളേജ് NSS ന്റെയും ഗുരുവായൂർ തപാൽ വകുപ്പിന്റെയും സംയുക്തതയിൽ നാളെ രാവിലെ 10ന് #സന്ദേശം_പോസ്റ്റ്_കാർഡിലൂടെ എന്ന പരിപാടി സംഘടിപ്പിക്കുന്നു.

ഇതിന്റ ഭാഗമായി 1000 പോസ്റ്റ് കാർഡുകളുടെ സൗജന്യ വിതരണം ഉണ്ടാകും.
സന്ദേശ മെഴുതിയ കാർഡുകൾ Post Box ൽ നിക്ഷേപിക്കുകയും സീൽ പതിച്ച പോസ്റ്റ് കാർഡുകൾ അല്പദിവസങ്ങൾക്കുള്ളിൽ സ്വീകർത്താവിലേക്കെത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി നടത്തുന്നത്.

സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും മഷി പുരണ്ട സന്ദേശങ്ങൾ പഴയ ഓർമ്മകളായി മാറിയ ഈ കാലഘട്ടത്തിൽ ഇത്തരത്തിലൊരു പരിപാടി പുതുമ നിറഞ്ഞതായിരിക്കും.
അവസാനമായി പോർട്ടിക്കോയിലെ പോസ്റ്റ്‌ Box ൽ നിങ്ങൾ എഴുതിയ കത്തുകൾ നിക്ഷേപിച്ചു കൊണ്ട് ഈ പരിപാടിയിൽ നിങ്ങളുടെ പൂർണമായ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

IMA Blood Bank ന്റെ 2017-2018 വർഷത്തെ Blood Donation Organization Award ശ്രീകൃഷ്ണ കോളേജ് NSS ന്.ഏറ്റവും കൂടുതൽ രക്തദാതാക...
08/10/2018

IMA Blood Bank ന്റെ 2017-2018 വർഷത്തെ Blood Donation Organization Award ശ്രീകൃഷ്ണ കോളേജ് NSS ന്.ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകിയതിലും ഏറ്റവും നന്നായി Blood Donation Camp organize ചെയ്തതിനുമാണ് ഈ നേട്ടം..

ശ്രീകൃഷ്ണ കോളേജ് എൻ.എസ്എസ്സിന്റെ നേതൃത്വത്തിൽ ഇന്ന് ഓണക്കിറ്റ് വിതരണം ഗംഭീരമായി നടത്താൻ സാധിച്ചു.കണ്ടാണശ്ശേരി ബ്ലോക്ക് ത...
23/08/2018

ശ്രീകൃഷ്ണ കോളേജ് എൻ.എസ്എസ്സിന്റെ നേതൃത്വത്തിൽ ഇന്ന് ഓണക്കിറ്റ് വിതരണം ഗംഭീരമായി നടത്താൻ സാധിച്ചു.

കണ്ടാണശ്ശേരി ബ്ലോക്ക് തല വൈസ് പ്രസിഡന്റ് ഉഷ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ മിനി സന്നിഹിതയായിരുന്നു.
അഞ്ച് കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി കൊണ്ടാണ് ഓപചാരികമായ ഉദ്ഘാടനം നടന്നത്.തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിർധനരായ 100 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

കോളേജിലെ അദ്ധ്യാപകർ ,പൂർവ്വ വിദ്യാർത്ഥികൾ ,എൻ.സി.സി, മുൻ കോളേജ് യൂണിയൻ ,നാട്ടുകാർ എന്നിവരുടെ സഹകരണവും പങ്കാളിത്തവും പരിപാടിയെ കൂടുതൽ ശോഭയുള്ളതാക്കി.
നിരവധി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള സംഭരണ കേന്ദ്രവും വിതരണ കേന്ദ്രവുമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ശ്രീകൃഷ്ണകോളേജ് പ്രവർത്തിച്ചിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ന് താല്ക്കാലിമായ സമാപനമായി.നാൽപതോളം ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ നൽകാൻ കോളേജിന് കഴിഞ്ഞു.

പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ഉദാരമായ സംഭാവനങ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.😍🙏

Address

Guruvayoor

Telephone

9446723993

Website

Alerts

Be the first to know and let us send you an email when Sree Krishna College Nss Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Krishna College Nss Unit:

Share