Pavanatma College Murickassery

Pavanatma College Murickassery Pavanatma College Murickassery It was established in 1982 by His Excellency Rt. Rev. The college was raised to the First Grade by introducing B.Com.

Pavanatma is a First Grade College, located at Murickassery, about 15 kms away from Idukki en route to Thopramkudy, in VathikudyPanchayath, UdumbancholaTaluk, Idukki District and it is affiliated to Mahatma Gandhi University, Kottayam . Dr. George Punnakottil, the Bishop of Kothamangalam, taking into consideration the dire need of an institution imparting higher education to the youth of the high

ranges, especially that of the Catholic community . Course in Sept. 1991. Commencement of the Post Graduate Course in M.Com. in 1995 was a landmark in its history.

21/09/2019

ദേശീയ പവർലിഫ്റ്റിങ് ചാംപ്യൻഷിപ് മുരിക്കാശ്ശേരിയിൽ!!!

02/09/2018

*ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത്‌ വന്നാൽ.... *

1. കേരളത്തിലെ 123 വില്ലേജുകൾ മാത്രമല്ല പശ്ചിമഘട്ട സംസ്ഥാനങ്ങളെ പൂർണമായും ESA ആക്കണം. പരിസ്ഥിതി എല്ലായിടത്തും സംരക്ഷിക്കപ്പെടണം.

2. പശ്ചിമഘട്ടം പരിസ്ഥിതി ദുർബ ലമാണെങ്കിൽ അത് പോലെ തന്നെയോ അതിൽ കൂടുതലോ പരിസ്ഥിതി ദുർബമാണ് തീരദേശം. തീരദേശ പരിപാലനം ഉറപ്പാക്കാൻ കഴിയണം. സ്വകാര്യ വ്യക്തിക്ക് വേണ്ടി പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം.

3. പശ്ചിമ ഘട്ടത്തിലെ ഗാഡ്ഗിൽ പറയുന്ന പരിസ്ഥിതി ദുർബല പ്രദേശമായ തേനി ജില്ലയിലെ പൊട്ടിപ്പുറത്തു നിന്നും ആരംഭിച്ചിരിക്കുന്ന കണികാ പരീക്ഷണ ശാലയുടെ നിർമാണം അവസാനിപ്പിക്കണം. 8.5 ലക്ഷം മെട്രിക് ton പാറയാണ് ഭൂ ഗർഭത്തിൽ നിന്നും പരീക്ഷണ ശാലയ്ക്കായി തുരന്നെടുക്കുന്നത്. 2,35,000 ചതുരശ്ര മീറ്റർ വിസ്തൃതി ഉള്ള പരീക്ഷണ ശാലയാണ് ഉപരിതലത്തിൽ നിന്ന് രണ്ട്‌ കിലോമീറ്റർ താഴ്ചയിൽ ഒരുക്കുന്നത്. അതും ഗാഡ്ഗിൽ പറയുന്ന പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശത്തു.

ഇത് കൊണ്ട് യാതൊരു പാരിസ്ഥിക പ്രശ്നവും ഉണ്ടാവില്ലെന്ന് ഗാഡ്ഗിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആസ്ഥാനമായ SACON എന്ന പരിസ്ഥിതി സംഘടനയും പരിസ്ഥിതി ആഘാത പഠനം നടത്തി ക്ലീയറൻസ് കൊടുക്കുമ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ പാറമടകൾ പ്രവർത്തിച്ചത് കൊണ്ടാണ് ഇടുക്കിയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായത് എന്ന് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരുപറ്റം so called പരിസ്ഥിതിക്കാരു ഗാഡ്ഗിലും കൂടാതെ ലോകത്തിലെ ഏറ്റവും നുണ പ്രചാരകരായ മാധ്യമങ്ങൾ എന്ന ബഹുമതി നേടിയ കേരളത്തിലെ മാധ്യമങ്ങളും പറയുന്നു. ഇടുക്കിയിലെ ഉരുൾ പൊട്ടലും മണീടിച്ചിലും അതിവൃഷ്ടി കൊണ്ടല്ലത്രേ.

ഉദാഹരണത്തിന് പ്രഷർ കുക്കറിനുള്ളിലോ അടച്ചിട്ട മുറിയിലോ പടക്കം കത്തിച്ചിട്ട് പൊട്ടിക്കുമ്പോൾ ആണോ വെറുതെ മുറ്റത്ത്‌ പടക്കം കത്തിച്ചിട്ട് പൊട്ടിക്കുമ്പോഴാണോ കൂടുതൽ പ്രകമ്പനം ഉണ്ടാകുന്നത്? ഇത് സാധാരണ മനുഷ്യന് മനസിലാകും. പക്ഷെ ഗാഡ്ഗിലിനും കൂടെയുള്ള അനുചരന്മാർക്കും മനസിലാവില്ല. കാരണം നിന്റെ സമ്പാദ്യം എവിടെയാണോ അവിടെയായിരിക്കും നിന്റെ മനസും. പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പേരിൽ അച്ചാരം വാങ്ങിയവർക്ക് ഇങ്ങനെയല്ലേ പറയാനാവൂ. അവർക്ക് വേണ്ടത് ഇടുക്കിയിലെയും കോഴിക്കോട്ടെയും വയനാട്ടിലെയും അദ്ധ്വാനിക്കുന്ന കർഷകരുടെ ചോരയാണ്.

4. ഗാഡ്ഗിൽ പറഞ്ഞത് പോലെ 30 വർഷത്തിൽ അധികം പഴക്കം ചെന്ന എല്ലാ ഡാമുകളും, ഇടുക്കിയും മുല്ല പെരിയാറും ഉൾപ്പെടെ ഡി കമ്മീഷൻ ചെയ്യണം. കുടിവെള്ളവും വൈദ്യുതിയും ഒക്കെ നൂതന സംവിധാനത്തിലൂടെ നമുക്കെല്ലാവർക്കും കൂടി ഒരുക്കാം. ഇല്ലെങ്കിൽ അല്പം ഇരുട്ടത്തു വേണേലും ഇരിക്കാം. കുടിവെള്ളവും അങ്ങനെ ഒക്കെ ഉണ്ടാക്കാം.

5. 123 വില്ലേജുകളെ മാത്രം ESA ആക്കുന്നത് കൊണ്ട് സംരക്ഷിക്കപ്പെടുന്നതിനേക്കാൾ വിശാലമായ കാഴ്ചപ്പാടോടെ പരിസ്ഥിതി സംരക്ഷിക്കാൻ വിശാല മനസ്കരായ എല്ലാവരും തയ്യാറാവണം. ഇടുക്കിയിലെയും വയനാട്ടിലെയും കോഴിക്കോട്ടെയും മലയോര മേഖല മാത്രം പരിസ്ഥിതി ദുർബലമാക്കണം എന്ന് പറയുമ്പോൾ പോസ്റ്റിടാനും ഷെയർ ചെയ്യാനും ഒക്കെ കാണിക്കുന്ന ആവേശം എല്ലാവരും ഒന്ന് കാണിക്കണം. നമുക്ക് നമ്മുടെ പ്രകൃതിയെ പൂർണമായി സംരക്ഷിക്കണ്ടേ?

മഞ്ഞ പത്രവും ചാനലുമുള്ള രാഷ്ട്രീയ മുതലാളി തന്റെ ഭൂമി ഉൾപ്പെടുന്ന ഒരു താലൂക്ക് മുഴുവൻ ESA യിൽ നിന്ന് ഒഴിവാക്കിച്ചതും, അങ്ങനെ ഒഴിവാക്കി കൊടുത്തതിന്റെ പ്രത്യുപകാരമായി നിരന്തരം ഗാഡ്ഗിലിനു വേണ്ടി പറയുന്നതും എഴുതുന്നതും, മൊട്ടക്കുന്നും പുൽത്തകിടിയും നിറഞ്ഞ വാഗമണ്ണിന്‌ മുകളിലൂടെ ഏരിയൽ സർവ്വേ നടത്താൻ പറന്നപ്പോൾ ഗാഡ്ഗിലിന്റ കണ്ണിൽ കരട് വീണു ഒന്നും കാണാതെ അവിടം ESA യിൽ നിന്നും ഒഴിവായതും, ഇടുക്കിയിലെ കർഷകർ നട്ട് വളർത്തിയ പ്ലാവും, മാവും, കാപ്പിയും, കൊടിയും, പുളിയും ഒക്കെ മുകളിരുന്നു കണ്ട ഗാഡ്ഗിലിന് ഘോരവനമായി തോന്നിയതും ജനങ്ങൾ അറിയണം. (റിപ്പോർട്ട് തയ്യാറാക്കിയതിനു ശേഷം നടത്തിയ പ്രഹസനമായിരുന്നു ഗാഡ്ഗിലിന്റെ ഏരിയൽ സർവ്വേ എന്നറിയാത്തതു കൊണ്ടല്ല)

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത്‌ വന്നാൽ കണ്ട് നിൽക്കാൻ ശേലാ. അത് വേണ്ട. അവനവന്റെ അമ്മയ്ക്കും കൂടി വരട്ടെ. എന്നിട്ട് പ്രതികരിക്കൂ. ഇപ്പൊ കാണിക്കുന്ന വീറോടും ആവേശത്തോടും കൂടി. കഴിഞ്ഞ 60 - 65 വർഷമായി ഇടുക്കിയിലെ 20 ലക്ഷത്തിൽ പരം ജനങ്ങൾ മരം വെട്ടുകാർ മാത്രമായിരുന്നെങ്കിൽ ഗാഡ്ഗിലിനു കാണാൻ ഇടുക്കിയിൽ മരം കാണുമായിരുന്നോ? ഞങ്ങൾ അത്യാവശ്യം മരം വെട്ടും അത് ഇനിയും തുടരും പക്ഷെ ഒരു മരം വെട്ടുമ്പോൾ രണ്ട്‌ തൈ കുഴിച്ചു വെക്കും. കേവലം 10 സെന്റ് സ്ഥലത്ത് പ്ലാവും മാവും നെല്ലിയും പുളിയും ജാതിയും ഒക്കെയായി 21 മരങ്ങൾ നട്ടുവളർത്തുന്ന അഭിമാനത്തോടെയാ പറയുന്നത്. ഞങ്ങൾ പരിസ്ഥിതി നശിപ്പിക്കുന്നവരല്ലാ എന്ന്.

Young faculties of Pavanatma on a PICNIC
07/09/2017

Young faculties of Pavanatma on a PICNIC

Onam celebrations....
01/09/2017

Onam celebrations....

13/06/2017

Address

Pavanatma College Murickassery, P. O Idukki District Kerala-India
Idukki

Alerts

Be the first to know and let us send you an email when Pavanatma College Murickassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Pavanatma College Murickassery:

Share