St.Joseph's College - Autonomous, Irinjalakuda, Kerala, India - 680121

St.Joseph's College - Autonomous, Irinjalakuda, Kerala, India - 680121 St. Joseph's College, Irinjalakuda opened its doors to the world on 1964. It was a dream come true!!

It is 5 years today since Dr APJ Abdul Kalam sir (1931-2015) departed from us.Whether it was his career in science or po...
27/07/2020

It is 5 years today since Dr APJ Abdul Kalam sir (1931-2015) departed from us.

Whether it was his career in science or politics, APJ Abdul Kalam, former President of India, inspires people across the world. Fondly called India's 'Missile Man', Dr Kalam was particularly close to young people and he loved to be among students. India is remembering APJ Abdul Kalam on his death anniversary today.
Avul Pakir Jainulabdeen Abdul Kalam was born on October 15, 1931, at Rameswaram in Tamil Nadu. His life as a student was very challenging, filled with hardships and struggles. There was a time when he had to sell newspapers from door to door to support his family and education.

But his commitment towards education was such that he overcame all hardships and achieved excellence not only in academics; but also held the highest constitutional post in India. He will remain as a role model for generations to come.

Dr Kalam was a pioneer in developing the country's missile projects. In 1997, he received the Bharat Ratna, the highest civilian award in India. He is a recipient of several other awards including the Padma Bhushan (1981) and the Padma Vibhushan (1990). In 2002, Dr Kalam became the 11th President of India. But he always referred to himself as a teacher first.

Dr APJ Abdul Kalam's inspirational quotes

>> "Man needs his difficulties because they are necessary to enjoy success"

>> "We will be remembered only if we give to our younger generation a prosperous and safe India, resulting out of economic prosperity coupled with civilizational heritage"

>> "If a country is to be corruption free and become a nation of beautiful minds, I strongly feel there are three key societal members who can make a difference. They are the father, the mother and the teacher"

>> "Failure will never overtake me if my determination to succeed is strong enough"

>> "All of us do not have equal talent. But, all of us have an equal opportunity to develop our talents"

>> "Don't take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck."

>> "Dream, dream, dream. Dreams transform into thoughts and thoughts result in action"

>> "If you fail, never give up because FAIL means "First Attempt In Learning"

Dr APJ Abdul Kalam: "If You Fail, Never Give Up..."

We salute you, Sir!

Read more @.... https://en.wikipedia.org/wiki/A._P._J._Abdul_Kalam

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് ഉത്ഘാടനം ചെയ്തു.ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്...
28/03/2018

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് ഉത്ഘാടനം ചെയ്തു.

ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്‌- പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. 27-3-2018ന് രാവിലെ 10 മണിയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്‌ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

കേരളത്തില്‍ ഇതാദ്യമായാണ് ഒരു ആര്‍ട്സ് & സയന്‍സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് നിര്‍മ്മിക്കപ്പെടുന്നത്. സെന്‍ട്രലൈസ്ഡായ ലബോറട്ടറി സംവിധാനങ്ങളുള്ള ഈ സെന്‍റര്‍ കേരളത്തില്‍ ഗവേഷണരംഗത്തു വന്‍കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സി. ക്രിസ്റ്റി പറഞ്ഞു.

മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ്, മാനേജര്‍ ഡോ. സി. രഞ്ജന, കോഴിക്കോട് സര്‍വ്വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. നാസര്‍, ഡോ. എസ്. ശ്രീകുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീമതി നിമ്യ ഷിജു, കൌണ്‍സിലര്‍ ശ്രീ റോക്കി ആളൂക്കാരന്‍, ഡോ. ആശ തോമസ്‌, സൊ. എന്‍. ആര്‍. മംഗളാംബാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ് കോളേജില്‍ മലയാളവിഭാഗം "അമ്മ മലയാളമേ" ആല്‍ബം പ്രകാശനം ചെയ്യുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ വ...
22/02/2018

ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ് കോളേജില്‍ മലയാളവിഭാഗം "അമ്മ മലയാളമേ" ആല്‍ബം പ്രകാശനം ചെയ്യുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ന് (22-2-2018) ഉച്ചക്ക് 2:30 ന് ചലച്ചിത്ര താരവും , എം.പി. യുമായ ശ്രീ. ടി. വി. ഇന്നസെന്‍റ് പ്രകാശനം നിര്‍വഹിക്കും.

പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍, ചലച്ചിത്ര താരം സ്വാതി നാരായണന്‍, പ്രശസ്ത കവി വി. ജി. തമ്പി, മാതൃഭൂമി ചാനല്‍ പ്രോഗ്രാം ഹെഡ് എം. പി. സുരേന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ ജിജു അശോകന്‍, ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്‍റ് വി. ആര്‍. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ 1993 വർഷത്തിൽ കോളേജിൽ നിന്നും പിരിഞ്ഞു പോയ ബിരുദധാരികളുടെ, ബിരുദദാന ചടങ്ങിന്‍റെ ഇര...
14/12/2017

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിൽ 1993 വർഷത്തിൽ കോളേജിൽ നിന്നും പിരിഞ്ഞു പോയ ബിരുദധാരികളുടെ, ബിരുദദാന ചടങ്ങിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചു 2018 ജൂൺ – ജൂലൈ മാസത്തിൽ ഒരു റീയൂണിയൻ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസമാക്കിയിട്ടുള്ള ‘ജോസഫൈററ്സ്’ (1993 ബിരുദധാരികൾ മാത്രം) ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം . മായലക്ഷ്മി (യൂണിയൻ ചെയർപേഴ്സൺ, 1993) ഫോൺ: +91 8606578924 , സുധ കെ , ജനറൽ സെക്രട്ടറി +91 9495855428

സെന്‍റ്  ജോസഫ് വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയില്‍ പഠനശിബിരം നടത്തുന്നു.സെന്‍റ്  ജോസഫ് കോളേജിലെ സാമൂഹ്യപ്രവര്‍ത്തന വിദ്യാര...
21/08/2017

സെന്‍റ് ജോസഫ് വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയില്‍ പഠനശിബിരം നടത്തുന്നു.

സെന്‍റ് ജോസഫ് കോളേജിലെ സാമൂഹ്യപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടി ജനതയുടെ ജീവിതം, സംസ്‌ക്കാരം എന്നിവയെ കുറിച്ച് ശാസ്ത്രീയ അപഗ്രഥനം നടത്തുന്നതിനായി "സ്‌നേഹതീരം 2017" എന്ന പേരില്‍ പഞ്ചദിന പഠനശിബിരം നടത്തുന്നു. ക്യാമ്പിന്‍റെ ഉദ്ഘാടനം കൊല്ലംങ്കടവിലെ ഊര് നിവാസികളോടൊപ്പം അട്ടപ്പാടി സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ റവ.ഫാ.ബിജു മാപ്രാണത്തുക്കാരന്‍ നിര്‍വഹിച്ചു.

സെന്‍റ് ജോസഫ് കോളേജ് സാമൂഹ്യപ്രവര്‍ത്തക വിഭാഗം അദ്ധ്യാപിക പ്രിയ ആന്‍റണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഊര് മൂപ്പന്‍ റൂണി, അദ്ധ്യാപിക സുനിത കെ വി, വിദ്യാര്‍ത്ഥികളായ അയന കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ സംസാരിച്ചു. 40 വിദ്യാര്‍ത്ഥിനികള്‍ പഠനശീബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.

India is entering into its 71st year of independence on August 15, 2017. The Indian Independence Day is a celebration wh...
15/08/2017

India is entering into its 71st year of independence on August 15, 2017. The Indian Independence Day is a celebration when millions of Indians remember the great sacrifices that helped in overthrowing the British rule. The struggle for India’s independence is well known all over the world and this year marks 70 years of India being independent.

Every single Indian look back and remembers great heroes of Independence like Mahatma Gandhi, Subhash Chandra Bose, Bhagat Singh, Chandrashekhar Azad and others. India finally set free from the British Raj after struggling under their rule for more than 200 years. While Mahatma Gandhi and his non-violent struggles played a key role in setting out country free, other notable unsung heroes of India’s fight for freedom are also remembered.

HAPPY INDEPENDENCE DAY WISHES TO YOU ALL

സെന്‍റ് ജോസഫ്‌സ് കോളിജിലെ സ്റ്റുഡന്‍റ് സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സനായി നസ്രിന്‍ മന്‍സൂര്‍, വൈസ് ചെയര്‍പേഴ്...
14/08/2017

സെന്‍റ് ജോസഫ്‌സ് കോളിജിലെ സ്റ്റുഡന്‍റ് സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സനായി നസ്രിന്‍ മന്‍സൂര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജിയ റോസ് ജോണ്‍സന്‍, ജനറല്‍ സെക്രട്ടറി റോസ് ആന്‍റണി, ജോയിന്‍റ് സെക്രട്ടറി സന ടി നവാസ്. എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടൂ.

തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍ താഴെപറയുന്നവരാണ്:

യു.യു.സി.മാര്‍ - ദേവിക എം. അനില്‍കുമാര്‍, തസ്ലീമ സി.എന്‍.
ജനറല്‍ ക്യാപ്റ്റന്‍ അപര്‍ണ എബ്രഹാം
സ്റ്റുഡന്‍റ് എഡിറ്റര്‍ ഗംഗ ഗോപി
ക്ലാസ് റെപ്രന്‍സെന്‍ററ്റീവ് മൃദുല ഗോവിന്ദ്, അപര്‍ണ രഞ്ജിത്ത്, വാണി നായര്‍, അമീന സാബു, ടെസിലിന്‍ സാബു.

രാഷ്ട്രീയാടിസ്ഥാനത്തിലല്ലാതെ പാര്‍ലിമെന്‍ററി രീതിയിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സെന്‍റ്  ജോസഫ്‌സ് കോളേജില്‍ മാഗസിന്‍ പ്രകാശനം നടന്നു. 'കാറ്റു പൂക്കും കാലം' എന്ന മാഗസിന്‍ റേഡിയോ ജോക്കി മാത്തുക്കുട്ടി  ...
14/08/2017

സെന്‍റ് ജോസഫ്‌സ് കോളേജില്‍ മാഗസിന്‍ പ്രകാശനം നടന്നു. 'കാറ്റു പൂക്കും കാലം' എന്ന മാഗസിന്‍ റേഡിയോ ജോക്കി മാത്തുക്കുട്ടി പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റിക്കു നല്‍കി പ്രകാശനം ചെയ്തു.

സി. ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റര്‍ ലിറ്റി ചാക്കോ സ്വാഗതവും സ്റ്റുഡന്‍റ് എഡിറ്റര്‍ തസ്ലീമ സി. എന്‍. നന്ദിയും പറഞ്ഞു.

Congratulations Prof. Jency K. A.മാഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളസാഹിത്യത്തില്‍ പ്രൊഫസര്‍ ജെന്‍സി.കെ.എ. ...
27/07/2017

Congratulations Prof. Jency K. A.

മാഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളസാഹിത്യത്തില്‍ പ്രൊഫസര്‍ ജെന്‍സി.കെ.എ. ഡോക്ടറേറ്റ് നേടി.
ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ മലയാളവിഭാഗം അസിസ്റ്റന്‍റ് പ്രൊഫെസ്സറാണ്.
ഏനാമാക്കല്‍ കൊമ്പന്‍ ആന്‍റണി അച്ചുമണി ദമ്പതികളുടെ മകളും, ഒല്ലൂര്‍ അക്കര പോള്‍സന്‍റെ ഭാര്യയുമാണ്.

സെന്‍റ്  ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട:ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍(IQAC) ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി "സ്‌കോള...
27/07/2017

സെന്‍റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട:
ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍(IQAC) ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി "സ്‌കോളര്‍ സമ്മിറ്റ്" എന്ന പേരില്‍ ഈ വരുന്ന 27 (വ്യാഴം), 28( വെള്ളി) തിയ്യതികളില്‍ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക ഗവേഷണത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള വിചിന്തനങ്ങളാണ് ശില്പശാലയുടെ ചര്‍ച്ചാവിഷയം. കോഴിക്കോട് സര്‍വ്വകലാശാല റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ഡോ. എം. നാസ്സര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മൈസൂര്‍ സര്‍വ്വകലാശാല ജെനറ്റിക്‌സ് & ജെനോമിക്‌സ് വിഭാഗം തലവന്‍ ഡോ. എന്‍. ബി. രാമചന്ദ്ര, തൃശ്ശൂര്‍ ചേതന മീഡിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി. മുരളീധരന്‍, എം. ജി.സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അജു.കെ. നാരായണന്‍എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

വിവര സാങ്കേതിക വിദ്യയും ഗവേഷണവും എന്ന വിഷയത്തില്‍ കുസാറ്റ് എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഡോ. സുരേന്ദ്രന്‍ ചെറുകോടന്‍ ശില്പശാല നയിക്കും.സര്‍വ്വകലാശാലകളിലോ, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി നിങ്ങളുടെ ഗവേഷണവും,നിങ്ങളുടെ സമൂഹവും എന്ന വിഷയത്തില്‍ ഒരു പവര്‍പോയിന്റ് പ്രസന്‍ന്റേഷന്‍ മത്സരവും നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക : 9447815724

ഡിസ്റ്റിംഗ്വിഷ്ഡ് സ്പീക്കര്‍ സീരീസ് - വോയ്‌സസ് അറ്റ് എസ്. ജെ. സി.ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഇന്റേണല്‍ ക്വാളിറ്റിഅഷ്വറന്‍സ് സെല്ലിന്റെ (IQAC) ആഭിമുഖ്യത്തില്‍ വോയ്‌സസ് അറ്റ് എസ്.ജെ.സി.എന്ന പേരില്‍ ഡിസ്റ്റിംഗ്വിഷ്ഡ് സ്പീക്കര്‍ സീരീസ് എന്ന പരിപാടിക്ക് പ്രാരംഭം കുറിക്കുന്നു. ഈ സംരംഭത്തിന്റെ ഉദ്ഘാടനം നിലവിലെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കമ്മീഷന്‍ ചെയര്‍മാനും, മുന്‍ എം. ജി. സര്‍വ്വകലാശാല വൈസ് ചാന്‍സലറും, ചരിത്രകാരനുമായ പ്രൊഫസര്‍ ഡോ. രാജന്‍ഗുരുക്കള്‍ വരുന്ന 25-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നിര്‍വഹിക്കുന്നു. തുടര്‍ന്ന് അദ്ദേഹം കോളേജ് അദ്ധ്യാപകര്‍ക്കായി ഉന്നത നിലവാരംപുലര്‍ത്തുന്ന അദ്ധ്യാപന രീതി എന്ന വിഷയത്തില്‍ ഉച്ചവരെ ക്ലാസ്സെടുക്കുന്നു. താല്പര്യമുള്ള അദ്ധ്യാപകര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക : 9447815724

26/07/2017

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ.ജോസ് തെക്കന്‍ (53) അന്തരിച്ചു. ചെന്നൈ അടയാറിലെ മലര്‍ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രകൃയക്ക് ശേഷം വിശ്രമത്തിലായിലുന്നു.

മങ്ങാടിക്കുന്നിന്റെ വിദ്യാജ്യോതിയ്ക്ക് പ്രണാമം. മറക്കില്ലൊരിക്കലും ഫലിതം കലർന്ന ഉപദേശങ്ങൾ, മനസ് തുറന്ന് ചിരിക്കുന്ന ആ മുഖം.

നല്ലൊരു അധ്യാപകനായി നല്ലൊരു സുഹൃത്തായി നല്ലൊരു അഭ്യുദയകാംക്ഷിയായി എന്നും നല്ല ഓർമകൾ സമ്മാനിച്ച, ഇരിങ്ങാലക്കുടയുടെ യശസ്സ് ഉയർത്തിയ കർമ്മ ശ്രേഷ്ഠനായ ഡോ.റവ.ഫാ.ജോസ് തെക്കൻ സി.എം.ഐ അച്ചന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...

May your soul rest in peace...
Respectful homage to Dr. Rev. Fr. Jose Thekkan CMI

ST.JOSEPH'S COLLEGE, IRINJALAKUDA

ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജില്‍ ''മീറ്റ് ദി ലെജന്‍ഡ്'' പ്രോഗ്രാമും മോട്ടിവേഷണല്‍ ക്ലാസ്സും ജൂലൈ 25ന്.മുന്‍ പ്...
24/07/2017

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജില്‍ ''മീറ്റ് ദി ലെജന്‍ഡ്'' പ്രോഗ്രാമും മോട്ടിവേഷണല്‍ ക്ലാസ്സും ജൂലൈ 25ന്.

മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആനി കുര്യാക്കോസിനോടുള്ള ബഹുമാനാര്‍ത്ഥം സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആവിഷ്‌കരിച്ച എന്‍ഡോവ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി ''മീറ്റ് ദി ലെജന്‍ഡ്' പ്രോഗ്രാം നടക്കുന്നു. കേരള ഗവണ്‍മെന്‍റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ എം.ജി.യൂണിവേഴ്‌സിറ്റി വി.സി. യുമായിരുന്ന ചരിത്രകാരന്‍ പ്രൊഫ. രാജന്‍ ഗുരുക്കളോടാണ് വിദ്യാര്‍ഥികള്‍ ഇത്തവണ സംവദിക്കുന്നത്.

കേന്ദ്രഗവണ്മെന്‍റിെന്‍റ കലാലയ റാങ്കിങ്ങില്‍ മികച്ച നേട്ടം കരസ്ഥമാക്കിയതിനുള്ള അനുമോദനവും ഇതേ വേദിയില്‍ നടക്കും.
ജൂലൈ 25 നു ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്.

അതേദിവസം രാവിലെ കോളേജിലെ അക്കാദമിക് എക്‌സലന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സയന്‍സ് ആന്‍ഡ് എഡ്യുക്കേഷന്‍ രംഗത്തു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പി-നോളഡ്ജ് ഫൗണ്ടേഷനുമായി (Epi-knowledge Foundation) ചേര്‍ന്ന് ഒരു മോട്ടിവേഷണല്‍ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
How to make mind brilliant? എന്നതാണ് വിഷയം. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ആറ്റമിക് എനര്‍ജിയിലെ സയന്‍റിസ്റ്റ് പ്രൊഫ. ഡോ. ലളിത് മോഹന്‍ കുഖ്രേജയാണ് ക്ലാസ് നയിക്കുന്നത്.

Address

Irinjalakuda
680121

Alerts

Be the first to know and let us send you an email when St.Joseph's College - Autonomous, Irinjalakuda, Kerala, India - 680121 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share