16/02/2013
കലിക്കറ്റ് സര്വരകലാശാലാ ഡിസോണ്‍ കലോത്സവത്തില്‍ കലാകിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. 126 പോയിന്റുമായാണ് ക്രൈസ്റ്റ് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായത്. തൃശൂര്‍ ശ്രീ കേരളവര്മള കോളേജ് 114 പോയിന്റുമായി രണ്ടാംസ്ഥാനം നേടി. 110 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജാണ് മൂന്നാംസ്ഥാനത്ത്. മികച്ച വനിതാ കോളേജായി തൃശൂര്‍ വിമല കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റേജിതര ഇനങ്ങളില്‍ 47 പോയിന്റും സ്റ്റേജിനങ്ങളില്‍ 79 പോയിന്റുമാണ് ക്രൈസ്റ്റിലെ വിദ്യാര്ഥി.കള്‍ വാരിക്കൂട്ടിയത്. അവസാന നിമിഷംവരെ രണ്ടുപോയിന്റിന്റെ വ്യത്യാസത്തില്‍ ഒന്നാംസ്ഥാനത്തിന് അല്പ്പം ഭീഷണിയുയര്ത്തിഇനിന്ന ആതിഥേയരായ ശ്രീകേരളവര്മികോളേജിനെ അവസാന ഇനമായ നാടന്പാനട്ട് മത്സരത്തിന്റെ ഫലം വന്നതോടെ 12 പോയിന്റിന് പിന്തള്ളിയാണ് ക്രൈസ്റ്റ് വിജയകിരീടമുറപ്പിച്ചത്. സ്റ്റേജിതരയിനങ്ങളില്‍ 20ഉം സ്റ്റേജിനങ്ങളില്‍ 94ഉം പോയിന്റാണ് ശ്രീകേരളവര്മ്യ്ക്ക് ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ ശ്രീകൃഷ്ണ കോളേജിനാകട്ടെസ്റ്റേജില്‍ 95ഉം സ്റ്റേജിതരയിനങ്ങളില്‍ 15 പോയിന്റുമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എസ് ലക്ഷ്മിയാണ് കലാതിലകം. ഓട്ടന്തു ള്ളല്‍, കുച്ചിപ്പുടി എന്നിവയില്‍ ഒന്നാംസ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാംസ്ഥാനവും നേടിയ ലക്ഷ്മി 16 പോയിന്റോടെയാണ് കലാതിലകപ്പട്ടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കൃഷ്ണപ്രസാദ്, ചെറുതുരുത്തി ജ്യോതി എന്ജിലനിയറിങ് കോളേജിലെ ജിത്തു ക്രൂസണ്‍ എന്നിവര്‍ കലാപ്രതിഭപ്പട്ടം പങ്കിട്ടു. ചെണ്ട തായമ്പകയിലും ചെണ്ട പെര്ക്യൂ ഷന്‍ ടൈപ്പ് ഈസ്റ്റേണിലും ഒന്നാമനാണ് കൃഷ്ണപ്രസാദ്. ജാസ്, ട്രിപ്പിള്‍ ഡ്രം എന്നീ ഇനങ്ങളിലാണ് ജിത്തു ഒന്നാംസ്ഥാനം നേടിയത്. വ്യക്തിഗത ഇനങ്ങളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളില്‍ 15 പോയിന്റ് നേടിയ തൃശൂര്‍ വിമല കോളേജിലെ മായ ഡേവി ചാലിശേരിയും മാള കാര്മഗല്‍ കോളേജിലെ ആര്‍ ബി സുജിതയും കലോത്സവത്തിലെ സര്ഗജപ്രതിഭകളായി. സ്റ്റേജിനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടിയത് ശ്രീകൃഷ്ണ കോളേജാണ്. 95 പോയിന്റ്. സ്റ്റേജിതര മത്സരങ്ങളില്‍ തൃശൂര്‍ ഗവണ്മെലന്റ് എന്ജിതനിയറിങ് കോളേജിനാണ് കൂടുതല്‍ പോയിന്റ്. 49 പോയിന്റാണ് ജിഇസി കരസ്ഥമാക്കിയത്. ശ്രീ കേരളവര്മേ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സമാപനസമ്മേളനം കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്ക്കു ള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.