Kannur University Union

Kannur University Union കണ്ണൂർ സർവകലാശാല യൂണിയൻ 2021-22

Last date to apply for admission to UG/PG programmes in the Uty. Depts. extended upto 30-05-2023.
20/04/2023

Last date to apply for admission to UG/PG programmes in the Uty. Depts. extended upto 30-05-2023.

കണ്ണൂർ സർവ്വകലാശാല യൂണിയൻ  പരിസ്ഥിതി ക്യാമ്പ് സർവ്വകലാശാല മാനന്തവാടി ക്യാമ്പസിൽ യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ എം ഫ...
18/02/2023

കണ്ണൂർ സർവ്വകലാശാല യൂണിയൻ പരിസ്ഥിതി ക്യാമ്പ് സർവ്വകലാശാല മാനന്തവാടി ക്യാമ്പസിൽ യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

13/02/2023
സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു കണ്ണൂർ :ഗവ ബ്രണ്ണൻ കോളേജിൽ വച്ച് മാർച്ച്‌ 1മുതൽ 5വരെ നടക്കുന്ന കണ്ണൂർ സർവ്വകലാശാല കലോത...
10/02/2023

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കണ്ണൂർ :ഗവ ബ്രണ്ണൻ കോളേജിൽ വച്ച് മാർച്ച്‌ 1മുതൽ 5വരെ നടക്കുന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രമുഖ മാധ്യമപ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ബാബുരാജ്, സംഘാടകസമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, സർവകലാശാല യൂണിയൻ ചെയർമാൻ സാരംഗ്, സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ സഞ്ജീവ്, ശരത് രവീന്ദ്രൻ, സംഘാടക സമിതി അംഗങ്ങളായ നിമൽ , നിവേദ്, വിനിൽ എന്നിവർ പങ്കെടുത്തു.

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ക്യാപ്ഷൻ പ്രഖ്യാപനം
05/02/2023

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ക്യാപ്ഷൻ പ്രഖ്യാപനം

കണ്ണൂർ സർവകലാശാല യൂണിയൻ സെമിനാർ
05/02/2023

കണ്ണൂർ സർവകലാശാല യൂണിയൻ സെമിനാർ

വെബ്സൈറ്റ് പ്രകാശനം ചെയ്തുധർമടം : ഗവ ബ്രണ്ണൻ കോളേജിൽ വച്ചു മാർച്ച്‌ ഒന്ന് മുതൽ അഞ്ചു വരെ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണി...
03/02/2023

വെബ്സൈറ്റ് പ്രകാശനം ചെയ്തു
ധർമടം : ഗവ ബ്രണ്ണൻ കോളേജിൽ വച്ചു മാർച്ച്‌ ഒന്ന് മുതൽ അഞ്ചു വരെ നടക്കുന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം 2023 ന്റെ വെബ്സൈറ്റ് സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസ് പ്രകാശനം ചെയ്തു.
ബ്രണ്ണൻ കോളേജിൽ വച്ചു നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ മഞ്ജുള കെ വി അധ്യക്ഷത വഹിച്ചു. പരിഷ്കരിച്ച കലോത്സവ മാന്വൽ വിശദീകരിച്ചുകൊണ്ട് പ്രൊഫസർ സുജിത്ത് സംസാരിച്ചു,സംഘാടക സമിതി കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ, കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർമാൻ സാരംഗ് ,കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി, മാന്വൽ പരിഷ്കരണ സമിതി അംഗം സിപി ഷിജു, സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗം കെ നിവേദ്, സഞ്ജീവ് പി എസ്, സംഘാടകസമിതി രജിസ്ട്രേഷൻ കൺവീനർ അഞ്ജലി സന്തോഷ്, സംഘാടകസമിതി രജിസ്ട്രേഷൻ ജോയിൻ കൺവീനർ ജിജു എം പി എന്നിവർ പങ്കെടുത്തു.

കണ്ണൂർ സർവ്വകലാശാലാ കലോത്സവം ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകണ്ണൂർ : മാർച്ച്‌ 1 മുതൽ 5 വരെ തലശ്ശേ...
29/01/2023

കണ്ണൂർ സർവ്വകലാശാലാ കലോത്സവം ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കണ്ണൂർ : മാർച്ച്‌ 1 മുതൽ 5 വരെ തലശ്ശേരി ഗവ:ബ്രണ്ണൻ കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാലാ യൂണിയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് മുഴപ്പിലങ്ങാട് വച്ച് നിർവ്വഹിച്ചു.കലോത്സവത്തിന്റെ സംഘാടക ചെയർമാൻ എൻ കെ രവി, വൈസ് ചെയർമാൻ കെ അനുശ്രീ, കൺവീനർ വൈഷ്ണവ് മഹേന്ദ്രൻ യൂണിവേഴ്സിറ്റി ചെയർമാൻ സാരംഗ് കെ,സംഘാടക സമിതി എക്സിക്യൂട്ടിവ് അംഗം ജോയൽ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

പുതുക്കിയ കലോത്സവ മാന്വൽ പ്രകാശനം ചെയ്തുകണ്ണൂർ :മാർച്ച് 1 മുതൽ 5 വരെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ...
23/01/2023

പുതുക്കിയ കലോത്സവ മാന്വൽ പ്രകാശനം ചെയ്തു

കണ്ണൂർ :മാർച്ച് 1 മുതൽ 5 വരെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. കണ്ണൂർ സർവ്വകലാശാല യൂണിയൻ ചെയർമാൻ സാരംഗ് കെ വിദ്യാർത്ഥി ക്ഷേമ വിഭാഗം മേധാവി ഡോ നഫീസ ബേബി എന്നിവർ നിയമാവലി ഏറ്റുവാങ്ങി. യൂണിയന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി
15 വർഷത്തിന് ശേഷമാണ് നിയമാവലി പരിഷ്കരിക്കുന്നത്. വിക്കി ആർട്ടിക്കിൾ, കുറുങ്കഥ ,മെഹന്തി ,വട്ടപ്പാട്ട്, അറബനമുട്ട്, അക്രിലിക് പെയിന്റിംഗ് , ഷോർട്ട് ഫിലിം തുടങ്ങിയ 21 ഇനങ്ങൾ പുതിയതായി കലോത്സവത്തിൽ ഉൾപ്പെടുത്തുകയും ഭരതനാട്യം കുച്ചിപ്പുടി എന്നീ ഇനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഉൾപ്പെടുത്തുകയും ചെയ്തു.
കലോത്സവ നിയമാവലി കാലാനുസൃതമായി പുതുക്കാത്തത് വലിയ അക്ഷേപങ്ങൾക്ക് ഇടയാക്കി രുന്നു. തുടർന്നാണ് വിദ്യാർത്ഥി ക്ഷേമ വിഭാഗം കോളേജ് യൂണിയൻ പ്രതിനിധികളുടെയും യൂണിയൻ അഡ്വൈസർമാരുടെയും ശില്പശാലയിലൂടെയും യൂണിവേഴ്സിറ്റി യൂണിയൻ വിവിധ കോളേജുകളിൽ സംഘടിപ്പിച്ച ശില്പശാലകളിലൂടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച പുതിയ നിയമാവലിക്ക് രൂപം നല്കുകയായിരുന്നെന്ന് യൂണിവേഴ്സിറ്റി യൂണിയൻ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ഫേസ്ബുക്ക് പേജ് ലോഞ്ച്
23/01/2023

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ഫേസ്ബുക്ക് പേജ് ലോഞ്ച്

Address

Kannur

Telephone

+917559878221

Website

Alerts

Be the first to know and let us send you an email when Kannur University Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Kannur University Union:

Share