28/09/2022
പ്രിയപ്പെട്ട സുമേഷിനു വിട....
കൊയിലി കോളേജ് ഓഫ് നഴ്സിംഗിലെ (2004 - 2008) പൂർവ്വവിദ്യാർത്ഥിയാണ് ശ്രീ സുമേഷ്.
വെറും 35 വയസ്സിൽ എയിംസ് പോലെയുള്ള ഒരു സ്ഥാപനത്തിൽ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് എന്ന ഉയർന്ന പദവിയിൽ ഇരിക്കുമ്പോഴാണ് ഇദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്..
എയിംസ് റായ്പൂർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 14 മലയാളി നഴ്സിംഗ് ഓഫീസർമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
പ്രിയ സുമേഷ്.. നിന്റെ ഈ അകാല വിയോഗം നിന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, നിന്നെ സ്നേഹിക്കുന്നവർക്കും, നിന്റെ സഹപാടികൾക്കും ഒരിക്കലും വിശ്വസിക്കാൻ ആകുന്നതല്ല.
ഒരുപാട് വേദനയോടെ....... 💐