Adrenaline 2019

Adrenaline 2019 Official account of College students union
Govt .Medical College Kannur

GRAD 15
08/08/2021

GRAD 15

Dr Vivek PK

ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന ഈ കുട്ടിസഖാവ്‌ വിയ്യൂർ സെൻട്രൽ ജയിലിന്റെ സമീപത്ത് നിന്നും MBBS സ്വപ്നവുമായി ജന്മനാടായ കണ്ണൂരിന്റെ മണ്ണിലേക്കു തന്റെ passion pro -ൽ ചേക്കേറി..🏍️

കാഴ്ച്ചയിൽ വീരശൂര പരാക്രമിയായ ഇവൻ, MH ലെ സീനിയർച്ചേട്ടന്മാരുടെ അമിത സ്നേഹപ്രകടനങ്ങൾ താങ്ങാൻ ആവാതെ , ആദ്യ ആഴ്ചയിൽ തന്നെ MH ഇൽ നിന്നും പടിയിറങ്ങി.

തന്റെ LP സ്കൂളിലെ പിഞ്ചോമനകൾക്കു വേണ്ടി, തിരക്കേറിയ first year ജീവിതത്തിൽ നിന്നും വിലപ്പെട്ട സമയം മാറ്റിവെച്ചു, chief guest ആയി മാതൃക നൽകിയ ടിയാനെ കണ്ട് anatomy lecturers അന്തംവിട്ടിട്ടുണ്ട്....😐

ഒഴിവു സമയങ്ങളിൽ സ്ത്രീകഥാപാത്രങ്ങളെ tiktok ഇൽ അവതരിപ്പിച്ച്, പരിയാരത്തെ യുവാക്കളെ പുളകം കൊള്ളിക്കുകയും🤩, അതു സ്വയം status ഇട്ടു പലതവണ കണ്ടു നിർവൃത്തി ആണയുകയും ആണ് ടിയാന്റെ ഹോബികൾ.

അറിയപ്പെടുന്ന body builder ഉം💪🏻 ഉരുക്കുകൈയകൾക്കുടമയുമായ ഈ Mr പോഞ്ഞിക്കര, ബാച്ചിന്റെ വടംവലി ടീമിന്റെ കരുത്തൂറ്റ സാനിധ്യമായിരുന്നു..

Third year ഇൽ UUC ആയും, house surgency ഇൽ HSA President ആയും സ്ഥാനം വഹിച്ചു കൊണ്ട് , പരിയാരം ഇന്നേ വരെ കണ്ടിട്ടില്ലാത്ത സമരങ്ങൾക്കു നേതൃത്വം നൽകിയ ടിയാനെ, ഒരേ സമയം സമരപന്തലിൽ നിരാഹാരം കിടക്കുകയും, കാന്റീനിൽ ബിരിയാണി കഴിക്കുകയും ചെയ്യുന്നതായി കണ്ടവർ ഉണ്ടത്രേ....🙄😵

ആംഗലേയ ഭാഷയിൽ ഉള്ള ഇവന്റെ പ്രാവീണ്യം കൊണ്ട്, oxford dictionary ലേക്ക് Salery, combra, nusea, headeake, എന്നി പദങ്ങൾ സംഭാവന ചെയ്യുകയും, ഇറക്കുന്ന എല്ലാ ഓർഡറുകളിലും ഇംഗ്ലീഷ് ഭാഷകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ടിയാൻ പ്രത്യേകം ശ്രദ്ധചെലുത്താ റുമുണ്ട്...

തന്റെ ചിലവിന്റെ വലിയൊരു അംശം fair & lovely വാങ്ങി തേക്കുവാൻ ഉപയോഗിച്ച ഇദ്ദേഹം, first year ൽ നിന്നും final year ലേക്കുള്ള makeover ന് fair & lovely companyod എന്നും കടപെട്ടിരിക്കുന്നു...

മുൻ ബാച്ചുകൾക്ക് വർഷങ്ങളുടെ കാത്തിരിപ്പിന്റെ സുഖം സമ്മാനിച്ചുകൊണ്ടിരുന്ന caution deposit എന്ന കിട്ടാക്കനി നേടിയെടുക്കുന്നതിൽ ഇവൻ വഹിച്ച പങ്ക് ചെറുതല്ല...

GP ൽ ഒരേ ഒരു രാജാവ് 👑ആയി വിലസിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ കൈ വെള്ളയിൽ ആയിരുന്നു ജില്ലയിലെ പല കോർപറേറ്റ് ഹോസ്പിറ്റലുകളും.

2K15 batch നെ തന്റെ ഉള്ളംകയ്യിൽ ഭദ്രമാക്കിയ കാവൽമാലാഖ......
ജൂനിയർ പെൺകുട്ടികളുടെ ആരാധനാപാത്രം...
പരിയാരത്തിന്റെ സ്വന്തം comrade.....
GP സിസ്റ്റർമാരുടെ സ്വന്തം വിവേക് സർ.....
കൂട്ടുകാർക്കിടയിൽ വായ തുറന്നാൽ മണ്ടത്തരം മാത്രം വിളമ്പുന്ന സ്വന്തം കരടിക്കുട്ടൻ...
വീട്ടുകാരുടെയും നാട്ടിലെ കുട്ടിപട്ടാളങ്ങളുടെയും സ്വന്തം Umbe...

ഏതൊരു പ്രതിസന്ധിയെപോലും തന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ടു നേരിടുന്ന 2K15 ന്റെ എല്ലാമെല്ലാം ആയ Dr Vivek PK ക്ക് എല്ലാവിധ ആശംസകളും നേരുന്നു..

Grad 15 presents ,Roll No 100.... The കലാശക്കൊട്ട്🥁📯 , Dr. Vivek PK...!!!!!!!!!!

GRAD 15
08/08/2021

GRAD 15

Dr.Thamanna Haya

ഏറനാടിന്റെ നിഷ്കളങ്കതയും നാടുകാണി ചുരത്തിൽ നിന്നും ഊർന്നിറങ്ങുന്ന മഞ്ഞു മഴയുടെ നൈർമല്യതയും ചാലിയാർ പുഴയുടെ ഓളപരപ്പും നിലമ്പൂർ കാടുകളുടെ വശ്യയതയും ഒത്തുചേർന്ന മലപ്പുറത്തിന്റെ മൊഞ്ചത്തിപ്പെണ്ണ്😍.പറഞ്ഞു വരുന്നത്‌ നമ്മുടെ Thamanna Haya🧕🏻 യെ കുറിച്ചാണ്. തെന്നിന്ത്യൻ സിനിമാനടിയുമായുള്ള 💃🏻നാമസാദൃശ്യം കാരണം ഫസ്റ്റ്‌ ഇയറിൽ സീനിയേഴ്സിന്റെ നൊട്ടപ്പുള്ളി ആയിരുന്നു കക്ഷി 😂.

ഒരുപാട് കാലം സൗദിയിൽ പഠിച്ചു Al BAIK ചിക്കൻ 🍗തിന്നത് കൊണ്ടാവാം കേരളത്തിലെ kfc കാണുമ്പോൾ അവൾക്കൊരു പുച്ഛ 😏മനോഭാവം ആണ്‌😇😇.

ഡിസംബറിലെ ❄️അതിശൈത്യമാണെങ്കിലും പുലർവേളയുടെ 🌞കുളിരിൽ ഒരു കുളി 🚿ഇവൾക്ക് നിർബന്ധമാണ്.

ഇന്റർമെഡിക്കോസിലെ ഇവളുടെ ഒപ്പനപ്പാട്ടു 🎤🎼കേട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ചുള്ളന്മാരൊക്കെ ഇവളുടെ ഫാൻ ആയി എന്നാണ് കരക്കമ്പി🙃. വിധിയുടെ വിളയാട്ടം പോലെ അതിലൊരു ചുള്ളൻ അവളുടെ മാരനുമായി👩‍❤️‍👨.
pg കിട്ടാനുള്ള ത്വര കാരണം സെക്കൻഡ് ഇയറിൽ തന്നെ 📚bhatia യും Marrow യും പിന്നീട് അത് പോരാത്തത് കൊണ്ടാവാം prepladder കൊണ്ട് നടക്കുകയാണ് കക്ഷി 🤷‍♀️.

ഇവളുടെ OCD ഹോസ്റ്റലിൽ പ്രസിദ്ധമാണ് . റൂം മേറ്റ്സിനു പോലും ഇവളുടെ 🛏ബെഡിലൊന്നു തൊടാനോ ഇരിക്കാനോ അനുവാദമില്ലായിരുന്നു😭.ബെഡിനു ചുളിവ് വരുന്നത് പേടിച്ചു റോഷൻ നിലത്തു കിടക്കാറാണ് എന്നാണ് നാട്ടുകാർ പറഞ്ഞു നടക്കുന്നത് 😉🤣.

ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഇവൾ ബ്രാൻഡഡ് ഐറ്റംസിന്റെ സ്ഥിരം കസ്റ്റമർ ആണ്.

ശാന്തതയാണ് 💆🏻‍♂️സ്ഥായി ഭാവമെങ്കിലും ചില കാര്യങ്ങളിലുള്ള ഇവളുടെ കണിശതയും രൗദ്രഭാവവും 🧛🏻‍♀️പേടിച്ചു ക്ലിനിക്കൽ പോസ്റ്റിംഗിൽ മുങ്ങാതിരിക്കുന്ന ആൺകുട്ടികൾ വരെയുണ്ട്.ortho🦴 case മാനേജ്മന്റിലെ പ്രാവീണ്യം കാരണം PGs വരെ 'ortho hod' 👩🏻‍🎓എന്നാണ് ഇവളെ അഭിസംബോധന ചെയ്യാറ്.

ചോറു പോലെ ഡാർക്ക്‌ ചോക്കലേറ്റ്‌ 🍫തിന്നുന്ന ഇവൾ കടുത്ത ഒരു കോഫി☕️ പ്രേമി കൂടിയാണ്.

സൗമ്യയും കഠിനാധ്വാനിയുമായ ഈ ഡോക്ടർക്ക്‌ തന്റെ ആഗ്രഹം പോലെ ശോഭനമായ ഒരു ഭാവി ജീവിതം ആശംസിച്ചു കൊണ്ട്‌

Grad 15 presents👩🏻‍🎓 the gorgeous young lady, utmost sincere and soft spoken ,queen of melodies,an upcoming paediatrician , Dr Thamanna Haya

GRAD 15
08/08/2021

GRAD 15

Dr Swetha U V

നമ്മടെ UV

സ്വന്തമായി ഉറുമി ⚔️ഉണ്ടെന്നു പറഞ്ഞു പറ്റിച്ച.. ഉറുമിയെടുത്ത വീട്ടിൽ Swetha UV.

എമ്പതുകാരിയുടേത് പോലുള്ള ആ അട്ടഹാസത്തിൽ തെറിച്ചു പോയതാണോ മുൻനിരയിലെ പല്ലുകൾ 🦷എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ആ പല്ലിന്റെ വിടവിലൂടെ ചൂളമടിച്ചു പാട്ടുപാടി പലരേയും വീഴ്ത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും dental appliance കൾടെ കടന്നാക്രമണം മൂലം പിന്നീട് ആ കഴിവു കാലഹരണപ്പെട്ടു പോവുകയായിരുന്നു

തീർത്തും family person ആയ ഇവൾ first yearil വീട്ടീന്നു തിരിച്ചെത്തി calender നോക്കി ഒരു മൂലയിൽ നിന്നു കരയുന്നതു കാണുമ്പോൾ കുമ്പളങ്ങി nights ile ഷമ്മിയുടെ നില്പുമായി🙈 സാമ്യം തോന്നുന്നത് തികച്ചും യാദച്ഛികം.😂😂

She is a good listener;👂
മനസ്‌ തുറക്കാൻ വരുന്ന പലരും ഇവൾ ഒരു ആകാശവാണി📻 ആണെന്ന കാര്യം മറന്നുപോകാറുണ്ട് .😅ആൾക്കാരെ വിളിച്ചുകൂട്ടി midnight movie plans ഇടാൻ ഉഷാറാണെങ്കിലും ഒരു സിനിമ പോലും ഇതുവരെ മുഴുവനായി കണ്ടുതീർത്ത ചരിത്രം ഇല്ല🥴

കണ്ണൂർകാരുടെ അതിഥി സൽക്കാരം കാണണമെങ്കിൽ കണ്ണപുരത്ത് പോണം. അതുകൊണ്ടുതന്നെ ഓരോ തവണ വീട്ടിൽപോകുമ്പോഴും കൂടെ വാലു പോലെ അഞ്ചാറെണ്ണം കാണും🐒.

ആകാശത്ത് വിമാനങ്ങൾ✈️ കാണാമറയത്താവോളം നോക്കി നിൽക്കുന്നത് ഈ പ്രായത്തിലും ഇവൾക്ക് ഒരു weakness ആണ് .🐽
ഈ Al tripper 🚗ന്റെ മറ്റൊരു favourite destination ആണ് മാടായിപ്പാറ ..ആദ്യം എല്ലാരുടെയും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും... അവിടെ vibe🌬️🌬️🌬️ അടിച്ചു നിന്ന പലരും ഇവളെ shoulder il തട്ടി "well done വാസു"👏👏 എന്നു പറഞ്ഞിട്ടുണ്ടെന്നാണ് കേട്ടറിവ്... columbus അമേരിക്ക കണ്ടു പിടിച്ച അത്ര ഇല്ലെങ്കിലും മാടായിപ്പാറയുടെ unpaid promoter🤓 ആയി താനിനിയും നിർവൃതിയോടെ ഉണ്ടാവുമെന്ന് ഇവൾ ഉറപ്പിച്ചു പറയുന്നു ..

കൂടെ നിൽക്കുന്നവരെ കൈവിടാത്ത ഒരു ആത്മാർത്ഥ സുഹൃത്ത്.
She is skillful planner,
a good combine study partner👩🏻‍🏫 ; topper ആക്കാൻ പറ്റീലേലും പാസ്സ് ആക്കി കയ്യിൽ തരും.

If honesty was a person it would be her.
കണ്ണൂര് വിട്ട് പോവാൻ ഒട്ടും താത്പര്യപെടാത്ത ഈ ambitious ,elegant lady കണ്ണൂർകാരുടെ സ്വന്തം gynaecologist ആവട്ടെ എന്നു ആശംസിക്കുന്നു
Here's wishing that all the success comes her way🥳🥳!!
Grad 15 presents Dr Swetha UV

GRAD 15
08/08/2021

GRAD 15

Dr .Sufana Muhammed

Chuppiമോൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒമാനിൽ നിന്നും കുടിയേറി പാർത്ത ഈ ചുന്ദരി പിന്നീട് പത്മശ്രീ നേടിയ വലിയൊരു കലാകാരന്റെ നാടായ മട്ടന്നൂരിൽ നിന്നും പരിയാരത്തിന്റെ സ്വന്തം "Dinchak Pooja" ആയി മാറിയ കഥയാണ് ഇവിടെ പറയുന്നത്.

തടിവെക്കാൻ പെടാപാട് പെടുന്ന ഇവൾ സ്വന്തമായി ഉണ്ടാക്കിയ ഡയറ്റിൽ ഒരു ഇഞ്ച് പോലും തടിവച്ചിട്ടില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഇടക്കിടെ ഓരോ ഭക്ഷണ പദാർത്ഥങ്ങളെ വർണിച്ച് കൊണ്ട് വായിൽ വെള്ളം ഇറക്കുന്നതാണ് main hobby😋😛🥱 . First yearil ഏവരെയും പേടിപ്പെടുത്തുന്ന തൻ്റെ tone മൂലം ജാഡ ആണെന്ന് കരുതിയ ഇവൾ പിന്നെ കൂട്ടുകാർക്ക് ഇടയിൽ തുള്ളി കളിക്കുന്ന കുഞ്ഞി പുഴുവായി മാറി🐛🙊.

Second year clinical posting കാലഘട്ടത്തിൽ dance ലും 💃 പാട്ടിലും തൻ്റെ അസാമാന്യ പാടവം പുറത്തെടുത്ത് സ്വന്തം യൂണിറ്റ് മറെസിനെ ഇവൾ കൊല്ലാകൊല ചെയ്തു. പൊട്ടതെറ്റ് lyrics വളരെ confident ആയി ഒരു tune ഇല്ലാതെ പാടുന്നത് ഇവളുടെ പ്രത്യേക കഴിവാണ്.അടിപൊളി cook ആണെന്ന് സ്വയം പറഞ്ഞു പരത്തുന്ന ഇവളുടെ main dish കടുക് ഇട്ട noodles ആണ്🥴.(ഇവൾ ഉണ്ടാക്കിയ ഉപ്പിലാത്ത കല്ലുമ്മക്കായ fry നിരസിച്ച സുഹൃത്തിനെ ഭയപ്പെടുത്തി കഴിപ്പിച്ച ചരിത്രം ഉണ്ടെന്ന് കെട്ട്കേൾവി)

അങ്ങ് മട്ടന്നൂരിൽ മാത്രം അല്ല ഇവിടെ പരിയാരത്തും ഉണ്ടെടാ പിടി എന്ന പഴയ കാല dialogue അന്വർത്ഥമാക്കുന്ന വിധം പരിയാരത്ത് വരുന്ന 95% രോഗികളും ഈ പ്രസ്ഥാനത്തിന്റെ ബന്ധുകൾ ആയിരിക്കും (Mainly OBG, Cardiology). വൈവിധ്യമാർന്ന dress collections ഉണ്ടെങ്കിലും, എല്ലാo പെട്ടികളിൽ ആക്കി സുക്ഷിക്കുന്ന ഇവൾ, കോളേജ് functionte തലേന്നും തനിക്ക് dress ഇല്ലെന്നു പറഞ്ഞ് അലമുറയിട്ട് കരയുന്നത് room mates നിസ്സംഗതയോടെ നോക്കി നിൽകാറുണ്ട്.

ഇങ്ങനെ ഒക്കെ ആണെങ്കിലും exam ആയാൽ ആളൊരു പുലിയാണ് കേട്ടോ ...exam ൻ്റെ തലേന്ന് പോലും ബുക്കിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ഇവൾ ഇതുവരെയുള്ള ഒരു യൂണിവേഴ്സിറ്റി എക്സാമിന് പോലും അടിപതറി ഇല്ല എന്നതാണ് വാസ്തവം(Underrated ബുജി In our ബാച്ച് ) 🤓😎. exam എഴുതി കഴിഞ്ഞ് വന്ന് താൻ തോൽക്കും എന്ന് പറഞ്ഞു Tension അടിച്ച് Question Paper discuss ചെയ്യ്ത് ബാക്കി ഉള്ളവരെ Tension ആക്കുന്നത് ഇവളുടെ സ്ഥിരം തൊഴിൽ ആണ്. ഒരു ഉളുപ്പുമില്ലാതെ മണ്ടത്തരങ്ങൾ വിളിച്ച് പറയുകയും എന്നാൽ താൻ ഒരു തൃകാല ജ്ഞാനി ആണെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന ഇവൾ ആരുടേയും (അറിയുന്നതും അറിയാത്തതുമായ) ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിൽക്കുകയും ചെയ്യും.

ഉദാര മനസ്‌കത ഏറെ ഉള്ള ഇവൾ House Surgency കാലഘട്ടത്തിൽ co HS മാർക്ക് തന്റെ സഹായഹസ്ഥം എപ്പോഴും നീട്ടി കൊണ്ടേയിരുന്നു. രോഗികൾക്കിടയിൽ ഒരു 100 % dedicated ആയ ഡോക്ടറായും 👩🏻‍⚕️രൂപാന്തരപ്പെട്ടു.

Here we present sincere, bold ,the gorgeous lady, our drama queen..🧚🏻‍♂️ ,an upcoming gynaecologist🌹🌹
Dr.Sufana Muhammed

GRAD 15
08/08/2021

GRAD 15

Dr. Sudarshana KV

സുധു എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കണ്ണൂരിന്റെ സ്വന്തം മുത്ത് എന്ന് സ്വയം പുകഴ്ത്തുന്ന ഇവൾ ശരിക്കും ഇന്ത്യയുടെ പല കോണുകളിലായി ആണ് തന്റെ ബാല്യകാലം ചിലവിട്ടത്. പുള്ളിക്കാരിയുടെ മലയാളവും ഹിന്ദിയും കൂട്ടികലർത്തിയുള്ള. പ്രത്യേകമായ ഭാഷ മറ്റുള്ളവരെ കൺഫ്യൂഷൻ ആക്കുന്നത് പതിവാണ്🤭.

മറ്റുള്ളവർ കൊറിയൻ ഫിലുമും സീരിസും കണ്ട് നടക്കുമ്പോൾ ടർക്കിഷ് ഫിലിമിനെയും സീരിസിനെയും പ്രണയിച്ചവൾ. ചളി പറഞ്ഞു സ്വന്തമായി അഭിമാനം കൊള്ളുന്നത് ഇവളുടെ സ്ഥിരം ഹോബിയാണ്😂. പുറമെ ആർക്കും പരിചിതമല്ലെങ്കിലും വിവിധ നൃത്തരൂപങ്ങളിൽ💃 അഗ്രകണ്യയായ ഇവൾ smule ലും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ മറന്നിട്ടില്ല🎤. മറ്റുള്ളവർ തന്നെ കുറ്റപ്പെടുത്തുമ്പോൾ "എന്റെ കണ്ണിൽ ചോരയില്ല " എന്ന് പറഞ്ഞു തടി തപ്പുന്നത് ഇവളുടെ ഒരു സ്ഥിരം ഏർപ്പാടാണ്. താനൊരു കുക്കിംഗ്‌ pro ആണെന്ന് സ്വയം വിശേഷിപ്പിക്കുമെങ്കിലും afc യിലെ burger🍔 കഴിക്കാതെ പുള്ളിക്കാരിക്ക് ഉറക്കം വരില്ല.

കപ്പലിൽ തൻ്റെ ഭാവി വരനൊപ്പം ശിഷ്ട കാലം ചിലവഴിക്കാൻ ആണ് ഇവളുടെ ആഗ്രഹം😌😌.
വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ ഇവൾ ആളൊരു പഠിപ്പിസ്റ്റ് കൂടിയാണ്🤓. സുദർശന ഡോക്ടറിനെ 👩🏻‍⚕️ഒരു നോക്ക് കണ്ട് മടങ്ങുവാനായി നാട്ടുകാരുടെ ക്യൂ വീട്ടിനു മുന്നിലെ സ്ഥിരം കാഴ്ചയാണ്. എല്ലാ സ്വപ്നങ്ങളും നിറവേറി ഉയരങ്ങൾ കീഴടക്കാൻ സുദർശന എന്ന ഞങ്ങളുടെ സുധുവിനു ഹൃദയം നിറഞ്ഞ ആശംസകൾ.

We present to you this extremely hardworking and studious lady of 2k15, a future surgeon in the bringing, Dr.Sudarshana KV

GRAD 15
08/08/2021

GRAD 15

Dr Sreelakshmi M
വരുന്നു ചേകവരുടെ നാട്ടിലേക്ക് സാംസ്‌കാരിക നഗരത്തിന്റെ റാണി എന്ന സ്വയം പ്രഖ്യാപിത വിളമ്പരവുമായി 5.5 വർഷം ഒരു ടേപ്പ് റെക്കോർഡർനെ വെല്ലുന്ന റിപീറ്റ് മോടുമായി ഇരിഞ്ഞാലക്കുടയിൽ നിന്ന് പരിയാരത്തേക്ക് ട്രെയിൻ കയറിയ പെൺകുട്ടി.
മലയാളത്തനിമ നിറഞ്ഞ മുഖശ്രീയും, തൃശൂർ ഭാഷയും, പുഞ്ചിരി മത്സരത്തിലെ സ്ഥിരം ഒന്നാം സ്ഥാനവുമായി, വന്ന് കുറച്ചു നാളുകൾ കൊണ്ട് തന്നെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൃദയം കീഴടക്കിയ പെൺകുട്ടി.
എല്ലാവർക്കും ലൈഫിൽ ഒരു ടേണിങ് പോയിൻറ് ഉണ്ടാകും, തൻറെ കൈയക്ഷരത്തിൻ്റെ ഭംഗി കൊണ്ടാണോ എന്ന് അറിയില്ല MBBS മതി എന്ന് ചെറുപ്പത്തിലെ തീരുമാനിച്ചു ഇവൾ.
ടെൻഷൻ ഒട്ടും ഇല്ലാത്തത് കൊണ്ടാണോ, പുറമെ ഒരു നിഷ്കളങ്ക ആയതുകൊണ്ടാണോ എന്നറിയില്ല സ്വന്തം ബാച്ച്മേറ്റ്സ്ന് വരെ imaginary പെണ്ണുകാണലിനു ചായ ഉണ്ടാക്കി കൊടുത്ത ചരിത്രം ഉണ്ട് ഇവൾക്ക്.
പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന് പ്രതിലിപി ആപ്പ് വായിച്ചു കൂട്ടുക്കാർക് suggest ചെയ്യുന്ന ഒരു കള്ള unromantic. നല്ല സിനിമകളുടെയും പാട്ടുകളുടെയും ഒരു കടുത്ത ആരാധിക, അതിൽ GV മേനോൻ ട്വിസ്റ്റ്‌ഉം ARR മാജിക്‌ കൂടെ ചേർന്നാൽ പുള്ളിക്കാരി flat.
സ്വയം design ചെയ്ത ചുരിദാറുകളിൽ തുടങ്ങി റെഡ് palazo ഇട്ട് ട്രെൻഡ്സെറ്റർ ആയി, ഓണത്തിന് പുലി ആയു൦ finally lh fashion ഷോയിൽ തീ പാറിച്ചു ഈ പാവങ്ങളുടെ Deepika Padukkone.
കോപ്പിയടി ഓടും മോഷണത്തിനോടും ഉള്ള ശക്തമായ വിയോജിപ്പ് കൊണ്ടാകാം സ്വയമായി വികസിപ്പിച്ച് എടുത്ത ഗെയിംസ് കളിക്കാൻ ആണ് ഇഷ്ടം. (future music games)
ഒരു ചെറിയ shopaholicകൂടെയാണ് ഇവൾ. കമ്മൽ ഡ്രസ്സ് പൊട്ട് മാല ഇതൊക്കെ കണ്ടാൽ ആളുടെ control, പോകും ഇതൊക്കെ ആണെങ്കിലും ഒരു സ്ഥലത്ത് പോകുമ്പോൾ ഡ്രസ്സ് ഇല്ലാത്തതുകൊണ്ട് കൂട്ടുകാരുടെ പെട്ടിയിൽ തിരയും ഈ പാവം.
ഒരു ദിവസത്തെ തൻറെ ഏറ്റവും time requiring വർക്കാണ് sleeping.calculate ചെയ്ത സ്ലീപ് planning, lights off പറഞ്ഞു roommates നെ വെറുപ്പിക്കുന്ന ambienceum, ചേട്ടൻ വാങ്ങിക്കൊടുത്ത tablefan നിൻറെ താരാട്ടു ഒക്കെ ഉണ്ടെങ്കിലും ഉറക്കം മതിയാവാറില്ല എന്ന വിഷമം ബാക്കി, roommate ൻ്റെ വായിൽനിന്ന് തറയിൽ വീണ വെള്ളത്തുള്ളി യുടെ ശബ്ദം കേട്ട് ഉണർന്നത് തൊട്ട് ഉറക്കത്തിൽ കഥകൾ പറയുന്നതും ഇവളുടെ sleep cycle ന്റെ പ്രത്യേകതയാണ് .
ശവാസനം എന്ന സിദ്ധി കൈവശം ആകാൻ അഹോരാത്രം പരിശ്രമിക്കുന്ന ഈ student ഒരു dedicated hs ഉം, തൻ്റെ കൂട്ടുകാരുടെ എന്ത് ആവശ്യത്തിനും വിളിപ്പുറത്ത് ഉണ്ടാകുന്ന ഒരു നല്ല സുഹൃത്തുമാണ്.
Presenting to you the charming, hardworking, sincere, kind hearted human being
Dr. Sreelakshmi M

GRAD 15
08/08/2021

GRAD 15

Dr. Sonia Babu

Omanile ആ വലിയ വീട്ടിൽ നിന്നും പെട്ടികണക്കിന് സാധനങ്ങളും ആയി പരിയാരത്ത് എത്തിയ ഇവൾ first yearil ഒരു kettleum ആയി വരാന്തയിലൂടെ നടക്കുന്നതായിരുന്നു സ്ഥിരം കാഴ്ച. തൃപ്പൂണിത്തറയിൽ ഇത്രയും പുച്ഛം😏😏 വിൽക്കപ്പെടാൻ ഉണ്ടോ എന്ന് ഇദ്ദേഹത്തെ കണ്ടാൽ തോന്നുമെങ്കിലും എന്തു സഹായത്തിനും ഏതു പാതിരാത്രിയിലും വിളിക്കാവുന്ന ഒരു ever dependable friend ആണ് ഇവൾ. Theory classൽ ഉറക്കം വരുന്നത് സ്വാഭാവികം ആണെങ്കിലും first benchil first ഇരുന്നും dissection table ൽ mam ന്റെ frontil നിന്നും ഉറങ്ങുന്നത് ഇവൾക്ക് മാത്രം ഉള്ള കഴിവുകൾ ആണ്😴😴. ഓരോ പ്രാവശ്യം omanil നിന്ന് വരുമ്പോഴും പെട്ടി നിറയെ chocolates🍫🍬🍭 ആയിട്ടാണ് പുള്ളികാരി വരുന്നത്. Academics ൽ ever sincere ആയിട്ടുള്ള ഇവൾ ഒരു workaholic hs ആവാനുള്ള transformation ൽ ആണ്. എത്ര hectic duty കഴിഞ്ഞ് വന്നാലും തിന്നുന്നതിനും ഉറങ്ങുന്നതിനും പകരം പുള്ളിക്കാരി nail polish 💅🏻 ഇട്ട് ഒരു ഇരിപ്പാണ്. സംസാരിച്ച് (തള്ള് ) തുടങ്ങിയാൽ പിന്നെ നിർത്തണമെങ്കിൽ ആര് വിചാരിച്ചാലും ഇവളെ തടുക്കാനാവില്ല. പക്ഷെ എന്തു കാര്യത്തിനും ആർക്കും ഇവളെ എപ്പോൾ വേണമെങ്കിലും വിളിക്കാം, no എന്ന വാക്ക് ഇവളുടെ dictionary ൽ ഇല്ല. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് ഉത്തര മലബാറിലേക്ക് വണ്ടി കയറിയ sonia ക്ക് അച്ഛനെ പോലെ ഒരു paediatrician ആവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Here we present before you ,the kind hearted and gorgeous lady ,
Dr. Sonia Babu❤️

GRAD 15
08/08/2021

GRAD 15

Dr. Shweta Hemjith

പരിയാരം മെഡിക്കൽ കോളേജിന്റെ നടനവിസ്മയം.💃🏻 തന്റെ നൃത്തച്ചുവടുകൾ കൊണ്ട് പരിയാരത്തെ ഓരോ മണൽത്തരിയെയും രോമാഞ്ചം കൊള്ളിച്ചവൾ. Intermedicos 'elementa' യിൽ solo dance ൽ First prize വാങ്ങി ചരിത്രം സൃഷ്ടിച്ച ഇവൾക്ക് ഡാൻസ് prepare ചെയ്യാൻ മടി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. 😯Last minute choreo ആണ് ഇവളുടെ main. പക്കാ കണ്ണൂർ slang പറയുന്ന ഇവൾ പക്ഷെ നാലാളെ കണ്ടാൽ അച്ഛടിഭാഷ സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെടാറുണ്ട് (കാറ്റു വീശൽ എന്ന് ഈ style അറിയപ്പെടുന്നു ). First yearil seniorsinte main ഇരയായിരുന്നു ഇവൾ, ഒന്നുകിൽ seniorsinte റൂമിൽ അല്ലെങ്കിൽ വരാന്തയിലൂടെ phone കുലുക്കി നടക്കുന്നുണ്ടാവും.House surgency ആയപ്പോൾ over sincere ആയി എല്ലാ പണികളും എടുക്കുന്ന ഇവൾ ബാച്ചിലെ തന്നെ അറിയപ്പെടുന്ന ചാത്തൻ ആണ്. ഊണും ഉറക്കവും ഉപേക്ഷിച്ചു youtube ൽ makeup tutorials💄 കാണൽ ആണ് ഇവളുടെ main hobby. ലോകത്തുള്ള സകലമാന actors ചെയ്ത plastic surgeries by heart അറിയുന്ന ഇവൾക്ക് ഭാവിയിൽ ഒരു Cosmetologist ആവണം എന്നാണ് ആഗ്രഹം. അത്യാവശ്യ കാര്യങ്ങൾക്കു (ഭക്ഷണം, വെള്ളം ) വാങ്ങാൻ അറുപിശുക്കിയാണെങ്കിലും myntra, nykayil ഇവളൊരു ധൂർത്ത പുത്രിയാണ്💄💅🏻💁🏻‍♀️👗. ഒരുപാട് tripകൾ പോവണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അതിനേക്കാൾ ഏറെ മടിയുള്ളതിനാൽ എല്ലാം bucket listil തന്നെ കിടപ്പാണ്. മടിയെല്ലാം മാറി താൻ ആഗ്രഹിക്കുന്ന പോലെ എല്ലാ ട്രിപ്പുകളും പോയി ഒരു അടിപൊളി life ആവട്ടെ എന്ന് ആശംസിക്കുന്നു.

Here we present before you this gorgeous, talented young lady ,the dancing sensation of 2k15, Dr. Shweta Hemjith

GRAD 15
08/08/2021

GRAD 15

Dr Sharoon Santhosh

നാലമ്പലയാത്ര🛕 പൂർത്തിയാക്കുന്ന തൃപ്പയാറിന്റെ മണ്ണിൽ നിന്നും കണ്ണൂർക്ക് കൂടുമാറിയ Sharoon Santhosh

അങ്ങ് ദൂരെ ബഹ്‌റൈനിൽ ബാല്യം പിന്നിട്ട ഷാരോൺ, തന്റെ തനതായ തൃശൂർ ഭാഷ യുമായി പരിയാരത്തിന്റെ പടികൾ ചവിട്ടി ഏവരുടെയും പ്രിയപെട്ടവനാവാൻ ❤അധിക കാലം വേണ്ടി വന്നില്ല,

Frst year ബാച്ച് rep ആയി സ്ഥാനമേറ്റ ഇദ്ദേഹം co rep നു മുഴുവൻ ജോലിയും കൈമാറി ക്ലാസ്സിലെ chronic latecomer ആയി പരിണമിച്ചു😇

ബാചിന് വേണ്ടി പോരാടിയ ഫുട്ബോൾ മാച്ചുകൾ,⚽ ഇവന്റെ കലാകായിക കഴിവുകളിലെ പൊൻ‌തൂവലുകൾ ആയി മാറി

അവധികൾക്ക് വീട്ടിൽ പോയി വരുമ്പോൾ അമ്മയുടെയും അമ്മാമ്മയുടെയും കൈപ്പുണ്യം 🥘കാരണം ഫുഡ്‌അടിച്ചു രൂപമാറ്റം 🐈 സംഭവിക്കാറുള്ള ഇവന് പരീക്ഷയുടെ ദിവസങ്ങളിൽ ബ്രേക്ഫാസ്റ്റ് മെനുവിൽ ക്രീം bun um 🥖 orange juice um🍊നിർബന്ധമാണ്

കഠിനധ്വാനി ആയ, ദൃഢഭക്തിയുള്ള,അമ്മാമ്മയുടെ ചെല്ലക്കുട്ടി ആയ, ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാരന് എല്ലാ ഭാവുകങ്ങളും നേരുന്നു,ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..❤

GRAD15 proudly presents Dr. Sharoon Santhosh

GRAD 15
08/08/2021

GRAD 15

Dr Sarath Chandran

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിന്നും പാലായിൽ പോയി വിദ്യ അഭ്യസിച്ച് ഡോക്ടർ ആവാനായി പരിയാരത്ത് എത്തിപെട്ട നവോദയയുടെ വീരപുത്രൻ.

First year IL ഒരു മിണ്ടാപൂച്ച ആയിട്ടാണ് തുടക്കം കുറിച്ചത് എങ്കിലും തൻ്റെ ആരെയും അസൂയപ്പെടുത്തുന്ന കേശഭാരം വെട്ടിത്തെളിച്ച് കൊണ്ട് ഇവൻ seniors inte 'ബംഗാളി' ആയി തീർന്നു.
എന്നാൽ കൂട്ടുകാർക്ക് ഇടയിൽ ഇവൻ അന്നും ഇന്നും പ്രിയങ്കരനായ അതേ ചന്ദ്രേട്ടൻ തന്നെ ആയിരുന്നു.

Multi talented എന്ന വാക്കിന് പകരം വെക്കാൻ ഇല്ലാത്ത ഉദാഹരണം ആയ ഇവൻ കൈ കടത്താത്ത മേഖലകൾ ഇല്ല.
Volleyball court IL ഇടിവെട്ട് smash ukal 🏐ഉതിർത്ത് ഇവൻ കയറി പറ്റിയ ഹൃദയങ്ങൾ ചില്ലറ അല്ല.
സ്കൂളിൽ solo band നയിച്ച ഇവൻ്റെ സംഗീത പ്രതിഭ പരിയാരം അറിയാതെ പോയി....☹️
പാട്ടിന് പാട്ട് , athletics IL ഇവൻ ബോൾട്ട്😌
അധികം ആരും അറിയാത്ത rider ആയ ടിയാൻ ൻ്റെ അഭ്യാസ പ്രകടനങ്ങളുടെ കഥ ' ചന്ദ്ര മുക്ക് ' എന്ന ആ വളവും മുഖത്തെ ആ കലയും പറയും.

എത്ര വെള്ളം വീണാലും നനയാത്ത ആ മുടിയുടെ water proof fibre technology യുടെ പിന്നിലെ രഹസ്യം അറിയാൻ പല multi national company കളും ഇന്ന് തല പുകക്കുകയാണ്😵

എന്ത് task um complete ചെയ്യാൻ ഉള്ള അസാധ്യ determination ഉണ്ടെങ്കിലും മടി മച്ചാൻ്റെ ഒരു വീക്നെസ് ആണ്. അതിന് ഉദാഹരണങ്ങൾ ആണ് വെറും ഒരു ആഴ്ച നീളുന്ന ഇവൻ്റെ gym സന്ദർശനങ്ങൾ.🥱

ഒരു online shopaholic ആയ ഇവന് subscription ഇല്ലാത്ത websites ഇല്ല. കോടികളുടെ വില ഉള്ള ഉരുക്കിൽ തീർത്ത ഫോൺ case ine ഉന്മൂലനം ചെയ്ത കഥ പറയാൻ ആ phone screen ile ഓട്ട യും ആ കല്ലും മാത്രം ബാക്കി.

House surgeon ആയപ്പോൾ gp അടിക്കാനുള്ള ഇവൻ്റെ അതിയായ ആഗ്രഹം ടിയാൻ ഉറങ്ങി തീർത്തെങ്കിലും😴 , ചെയ്യുന്ന കാര്യങ്ങളിലെ ആത്മാർത്ഥയും കൃത്യനിഷ്ഠയും ഏതൊരു emergency യും 'no scene' എന്ന് പറഞ്ഞ് കൂൾ ആയി handle ചെയ്യാൻ ഉള്ള ഇവൻ്റെ കഴിവും co HS മാരും Pg സും ഇന്നും പ്രശംസിക്കുന്നു.

Hereby we proudly present before you,this cool, handsome, and highly optimistic lad,an upcoming Cardiologist ... Dr.Sarath Chandran

GRAD 15
08/08/2021

GRAD 15

Dr Sarath C ❤️ (ചാലി)

"ടെസ്സ തൃശൂർ പൂരം കണ്ടിട്ടുണ്ടോ? പൂരത്തിന് ഞാനും ഉണ്ടാവും.." പക്ഷേ അങ്ങനെ ഒരാൾക്കും അവനെ പിടിക്കാൻ പറ്റിയിട്ടില്ല.
ചാ (ർ) ലി.. അതൊരു ജിന്നാണ് ബഹൻ.🎆🎆

ഇരിങ്ങാലക്കുടയിൽ നിന്ന് ഈ ആറടി പൊക്കമുള്ള ജിന്ന് ഓടി കയറിയത് പരിയാരത്തിൻ്റെ ഇതിഹാസ താളുകളിലേക്കാണ്.
സൗന്ദര്യവും കരുത്തും ആവോളം കൊടുത്ത ദൈവം ശ്രവണ ശേഷിയുടെ കാര്യത്തിൽ എന്തിനാണ് പിശുക്കിയത് എന്നുള്ളത് ഇന്നും അജ്ഞാതം. ആ കരുത്ത് കൊണ്ട് തൻ്റെ പ്ലേറ്റിൽ കയ്യിട്ട് വാരാൻ വരുന്നവരെ നഖശികാന്തം എതിർത്തും, ചൊറിയാൻ വന്ന സീനിയേർസിൻ്റെ അടുത്ത് 'കമ്പിളി ' പൊതപ്പ് കളിച്ച് അവരെ തിരിച്ച് ചൊറിഞ്ഞും ഇദ്ദേഹം ചരിത്രം സൃഷ്ടിച്ചു.

ഇനിയാണ് കഥ ആരംഭിക്കുന്നത്. 🔥🔥
നിങ്ങൾ ജൂനിയർ തരുണീമണികളുടെ മനസ്സിൽ മഞ്ഞു പെയ്യിക്കുന്നവനെ കണ്ടിട്ടുണ്ടോ??
സ്പോർട്സ് ഇനങ്ങളിൽ ഗാലറിയെ ത്രസിപ്പിക്കുന്നവനെ കണ്ടിട്ടുണ്ടോ?
ഒരേ സമയം സ്പോർട്സ് ക്യാപ്റ്റനും MH dayile MVPയും ആയവനെ കണ്ടിട്ടുണ്ടോ??
അക്ഷയപാത്രം പോലും തിന്ന് തീർക്കാൻ കെല്പുള്ളവനെ കണ്ടിട്ടുണ്ടോ?
ഉറങ്ങുമ്പോൾ ഒക്കെ പൊക്കിയിട്ടും വീണ്ടും ഉളുപ്പില്ലാതെ ഉറങ്ങാൻ കഴിയുന്നവനെ കണ്ടിട്ടുണ്ടോ?
Carroms ൽ തോറ്റിട്ട് ബോർഡ് എടുത്ത് തലയ്ക്കടിച്ചവനെ കണ്ടിട്ടുണ്ടോ?
HS ആയപ്പോൾ തന്നെ സിസ്റ്റർമാരുടെ ഇടയിൽ കൺസൾട്ടൻ്റായവനെ കണ്ടിട്ടുണ്ടോ???

പ്രൊഫസർമാരുടെ ലിസ്റ്റിൽ റൗഡി ആയവൻ സ്‌റ്റുടെന്റ്സിൻ്റെ ഇടയിൽ രാജാവായിരുന്നു.👑👑
സീനിയേർസിന് ചാലി തൻ്റെ വൃത്തിയുള്ള കൈപ്പട വെച്ച് റെക്കോർഡ് എഴുതി കൊടുക്കുന്ന മാന്ത്രികൻ ആയിരുന്നുവെങ്കിൽ ജൂനിയർ ഗേൾസിന് അവൻ കൊതിപ്പിച്ചു കടന്നുകളയുന്ന കുഞ്ഞൂഞ്ഞ് ആയിരുന്നു.
സ്വന്തം ബാച്ച്കാർക്ക് ആകട്ടെ, സുഹൃത്തുക്കളെ തേച്ചിട്ടാണെങ്കിലും സ്ത്രീജനങ്ങളെ കൃത്യമായി സിനിമയ്ക്ക് കൊണ്ടുപോവുന്ന ഹിറ്റ്‌ലർ മാധവൻ കുട്ടിയും.

വാലൻ്റൈൻ ദിനത്തിൽ LH ൽ നിന്ന് ആണെന്ന വ്യാജേന കൂട്ടുകാർ അയച്ച റോസാപ്പൂക്കൾ കണ്ട് വണ്ടർ അടിച്ചവൻ ചാലി. Nucleus ന് ചുറ്റുമുള്ള membrane ന്റെ പേര് ചോദിച്ചപ്പോൾ കിട്ടാതെ പകച്ച് നിന്ന്, അത് nuclear membrane ആണെന്ന് പറഞ്ഞ Mam നോട് അത് obvious അല്ലേ എന്ന് ചോദിച്ച് മാസ്സ് കാണിച്ചവൻ ചാലി.. മെസ്സിലെ ചോർ തീർന്നു പോയാലോ എന്ന് പേടിച്ച് ഫോറൻസിക് ക്ലാസ്സിന് പോലും കയറാതെ ഇരുന്നവൻ ചാലി.

ചാലിയെ തോൽപിക്കാൻ ഒരു kuhs നും ആവില്ല മക്കളെ.
വിസ്മയങ്ങളുടെ അക്ഷയ ഖനിയാണയാൾ.😍😍 ഒരേ സമയം അത്ഭുതവും അവതാരവുമാണയാൾ.🤩🤩
🎶"ആരോ അവനേതോ മായാജാലം... ആരോ ഇവനാരോ കാണും സ്വപ്നം"🎶...
Presenting the dashing and charismatic unassailable empuraan of 2k15.🔥❤️

GRAD 15
08/08/2021

GRAD 15

Dr.Shana Parveen

ആർക്കും മനസ്സിലാവാത്ത നല്ല അസ്സൽ കണ്ണൂർ slang-മായി പരിയാരത്തേക്ക് വണ്ടി കേറിയ പാനൂരിന്റെ സ്വന്തം മൊഞ്ചത്തി.🧕🏻 പല്ലുകാട്ടിയുള്ള നിഷ്കളങ്കചിരിയും നുണക്കുഴിയും ഉണ്ടക്കണ്ണും കൈമുതലായുള്ള ഇവൾക്ക് ടീച്ചേഴ്സിനെ പോലും തിരിച്ചു ചോദ്യം ചെയ്ത് പേടിപ്പിക്കാനുള്ള തന്റേടമുണ്ട്.🤭
തന്റെ ഇഷ്ട വിഭാഗമായ മെഡിസിൻ വാർഡിൽ ചെന്ന് patient നെ സ്വന്തമായി കണ്ടുപിടിച്ചു positive findings കിട്ടുമ്പോഴുള്ള ഇവളുടെ ഒരു psycho ചിരി ഉണ്ട്😁. എന്റെ സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.
അന്യ സംസ്ഥാന രോഗികൾക്ക് തന്റെ കെയർ കിട്ടുന്നില്ലെന്ന് തോന്നിയ ഈ dedicated doctor കുറച്ചുകാലം ഭാഷ മനസ്സിലാക്കാൻ ഹിന്ദി സിനിമകൾ കാണാൻ ആരംഭിച്ചെങ്കിലും ഇതുവരെ ഹിന്ദിയുടെ A B C D പോലും പഠിച്ചിട്ടില്ല .
രണ്ടര മണിക്കൂർ സിനിമകൾ വെറും അര മണിക്കൂർ കൊണ്ട് തീർക്കുകയും emotional രംഗങ്ങൾ കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് പുള്ളിക്കാരിയുടെ ഒരു ഹോബി ആണ്.
തികച്ചും ഒരു family girl ആയ ഇവൾ വീട്ടിൽ പോയി വരുമ്പോൾ കൊണ്ട് വരുന്ന കല്ലുമ്മക്കായേം പത്തിരിയും ചിക്കനും കൂട്ടുകാർക്കിടയിൽ വൻ famous ആണ്😋.
ഉറക്കവും തീറ്റയും കൂടുതൽ ഇഷ്ടപ്പെടുന്നുവെങ്കിലും exams അടുക്കുമ്പോൾ സ്വയം പഠിപ്പിസ്റ്റായി മാറാനും മറ്റുള്ളവരെ പേടിപ്പിച്ചു പഠിപ്പിക്കാനും അസാമാന്യ കഴിവ് ഇവൾക്കുണ്ട്.🤓 തനിക്ക് അറിയാത്ത ചോദ്യം ആണ് question paperil ഉള്ളതെങ്കിൽ പോലും താൻ "ബുദ്ധിമുട്ടി" പഠിച്ച എല്ലാ ഉത്തരങ്ങളും അനാവശ്യമായി കുത്തി കേറ്റി പരീക്ഷക്ക് എഴുതി വെക്കുന്നത് പുള്ളിക്കാരിയുടെ ഒരു പ്രധാന വിനോദമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും മുഖത്തു നോക്കി ഉള്ള കാര്യങ്ങൾ തുറന്നു പറയുന്ന ഒരു trustworthy and caring friend ആണ് "Shana P. V".
2nd year ഇൽ തന്നെ യൂനസ്സ് ഇക്കക്ക് സ്വന്തമായ ഈ തട്ടമിട്ട സുന്ദരി ഇപ്പോൾ തന്റെ home ഡ്യൂട്ടിയും hospital ഡ്യൂട്ടിയും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരു സൂപ്പർ mom കൂടിയാണ്.
Wishing the "First Mom" of 2k15 batch all the very best for a wonderful future.💐

Grad 15 presents Dr.Shana Parveen

Address

College Union, Pariyaram Medical College
Kannur
670503

Alerts

Be the first to know and let us send you an email when Adrenaline 2019 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Adrenaline 2019:

Share