24/03/2025
പ്രൊഫ: ടി. വിജയകുമാരി അനുസ്മരണവും ഇന്റർകോളേജിയേറ്റ് ഫിസിക്സ് ക്വിസ് കോമ്പറ്റീഷനും
21.03.2025, വെള്ളിയാഴ്ച
ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും പ്രൊഫ. ടി. വിജയകുമാരി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽകെഎസ്എം ഡിബികോളജിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. കെ. സി. പ്രകാശ് അധ്യക്ഷനായ ചടങ്ങിൽ ഫിസിക്സ് വിഭാഗം മേധാവി ഡോ. രമ്യ ജി. ആർ സ്വാഗതവും, പൂര്‍വാധ്യാപകരായ പ്രഫ. ജികെ പോറ്റി, ഡോ.സി.ഭുവനചന്ദ്രന്‍, ഡോ ബി.ശശി, പ്രഫ പി.കെ.റെജി,. ഡോ.ഗീത തുടങ്ങിയവർ അനുസ്മരണം നടത്തി. ചടങ്ങിൽ പ്രഫ.ശ്രീലക്ഷ്മി,
ഡോ.ബി പ്രേംലറ്റ്,ഡോ :അനിതാ ആനന്ദ്, ശരത് പ്രഭാവ്, ദുബായ് പൂർവ വിദ്യാർത്ഥി സംഘടനയുടെ( DEBCAS) ഭാരവാഹി ജിനേഷ്, അഡ്വ. ദീപക് അനന്തന്‍ എന്നിവര്‍ പ്രസംഗിച്ചു പൂർവ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായെത്തിയ 15 ടീമുകൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഡോ. ബി. പ്രേംലെറ്റ്*സാറിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ, ശാസ്താംകോട്ട KSMDB കോളേജ് ഒന്നാം സ്ഥാനവും,
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രണ്ടാം സ്ഥാനവും 🥈, തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മൂന്നാം സ്ഥാനവും നേടി.
കോളേജ് പ്രിൻസിപ്പൽ *ഡോ. കെ. സി. പ്രകാശ്* സമ്മാനദാനം നിർവഹിച്ചു.
#ട്രിവാൻഡ്രം
-