Beevi Fathima Women's Academy

Beevi Fathima Women's Academy 1)+1,+2 (Commerce & Humanities) With Hadiya
2) One Year Hadiya With PPTTC

06/10/2022
പെൺകുട്ടികൾക്ക് ഇസ്ലാമിക അന്തരീക്ഷത്തിൽ പഠിക്കാൻ സുവർണ്ണാവസരം.കോഴ്‌സുകൾ 1) +1 with Hadiya ( Humanities & Commerce)2)One ...
26/08/2022

പെൺകുട്ടികൾക്ക് ഇസ്ലാമിക അന്തരീക്ഷത്തിൽ പഠിക്കാൻ സുവർണ്ണാവസരം.

കോഴ്‌സുകൾ
1) +1 with Hadiya ( Humanities & Commerce)
2)One Year Hadiya with PPTTC ( Optional: Fashion Designing)

Contact
9947106189

WhatsApp
9895831326

22/08/2022

1)+1,+2 (Commerce & Humanities) With Hadiya
2) One Year Hadiya With PPTTC

പഠനക്ലാസ് സംഘടിപ്പിച്ചു.ഉന്നത പഠനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കോട്ടപ്പുറം ബീവി ഫാത്തിമ വുമൻസ് അക...
22/08/2022

പഠനക്ലാസ് സംഘടിപ്പിച്ചു.

ഉന്നത പഠനം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കോട്ടപ്പുറം ബീവി ഫാത്തിമ വുമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'മാറുന്ന ലോകം, മാറേണ്ട രക്ഷിതാക്കൾ' എന്ന വിഷയത്തെ ആസ്പദമാക്കി പഠനക്ലാസ് സംഘടിപ്പിച്ചു. ബീവി ഫാത്തിമ വുമൻസ് അക്കാദമി ക്യാമ്പസിൽ വെച്ച് നടന്ന പഠനക്ലാസിൽ സത്താർ അഹ്‌സനി മുതുകോട് നേതൃത്വം നൽകി. സമകാലീക സാമൂഹിക അന്തരീക്ഷത്തിൽ പെൺകുട്ടികളുടെ ധാർമീക വിദ്യാഭ്യാസത്തിന്റെ പ്രസക്തി കൂടി പരിഗണിച്ചാകണം രക്ഷിതാക്കൾ കോഴ്‌സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കേണ്ടത് എന്ന് അഹ്‌സനി ഉത്‌ബോധിപ്പിച്ചു.

വിദ്യാർത്ഥികളായ പെൺകുട്ടികളും രക്ഷിതാക്കളുമടക്കം നൂറോളം പേര് പങ്കെടുത്ത പരിപാടിയിൽ ബീവി ഫാത്തിമ വുമൻസ് അക്കാദമി മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ പദ്ധതികളെ കുറിച്ച്
അധ്യക്ഷ ഭാഷണത്തിലൂടെ കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പുറം യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് വിവരിച്ചു. വിദ്യാർത്ഥികളുടെ ധാർമീക അപചയത്തിന് സാഹചര്യങ്ങളെ പഴിക്കുന്നതിന് പകരം ബദൽ സംവിധാനമൊരുക്കുകയാണ് വേണ്ടത് എന്ന് കേരള മുസ്‌ലിം ജമാഅത്ത് തൃക്കരിപ്പൂർ സോൺ ഫിനാൻഷ്യൽ സെക്രട്ടറി ഇ കെ അബൂബക്കർ കല്ലായി ഉദ്ഘാടനം പ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.

എസ് എസ് എൽ സി കഴിഞ്ഞ പെൺകുട്ടികൾക്ക് +1 നോടപ്പം ഇസ്ലാമിക്ക് സ്റ്റഡീസും, +2 കഴിഞ്ഞ പെൺകുട്ടികൾക്ക് ഇസ്ലാമിക്ക് സ്റ്റഡീസിനോടപ്പം പ്രീ പ്രൈമറി ടീച്ചേർസ് ട്രൈനിംഗ് കോഴ്സുമാണ് ബീവി ഫാത്തിമ വുമൻസ് അക്കാദമിയിൽ ആരംഭിക്കുന്നത്. കോഴ്സ് പൂർത്തിയാവർക്ക് മർകസിന്റെ ഹാദിയ ഡിപ്ലോമ/ ബിരുദം കൂടി ലഭിക്കും. നിലവിൽ അഡ്മിഷൻ പുരോഗമിക്കുകയാണ്. കോട്ടപ്പുറത്ത് നിന്നും ഇതരപ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥിനികൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഷിക് അമാനി, ഭാര്യ ഹുസ്ന എം ടി പി എന്നിവർ അടങ്ങിയ കഴിവുറ്റ ടീച്ചർസ് ആയിരിക്കും ക്ലാസിന് നേതൃത്വം നൽകുക.

പരിപാടിയിൽ എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് ജബീർ സഖാഫി സ്വാഗതം പറഞ്ഞു. മുഹമ്മദ് സാലിഹ്, ഫാറൂഖ് പുതിയാപ്പിള കല്ലായി, നാസർ തലക്കൽ എന്നിവർ സാന്നിധ്യം അറിയിച്ചു. റഫീഖ് കൊന്നക്കാട് നന്ദിയും പ്രകാശിപ്പിച്ചു.

*ബീവി ഫാത്തിമ വുമെൻസ് അക്കാദമി, കോട്ടപ്പുറം*------------------------പെൺകുട്ടികൾക്ക് മാത്രമായി മികവുറ്റ ഒരു ക്യാമ്പസ്‌ നബ...
20/08/2022

*ബീവി ഫാത്തിമ വുമെൻസ് അക്കാദമി, കോട്ടപ്പുറം*
------------------------
പെൺകുട്ടികൾക്ക് മാത്രമായി മികവുറ്റ ഒരു ക്യാമ്പസ്‌ നബി (സ) യുടെ പുന്നാരമകൾ ബീവി ഫാത്തിമ(റ)യുടെ പേരിൽ കോട്ടപ്പുറത്ത് ആരംഭിക്കുകയാണ്.

പ്രധാനമായി രണ്ട് കോഴ്സുകളാണ് ഈ വർഷം ആരംഭിക്കുന്നത്.

➖➖➖➖➖➖➖➖➖➖➖
1️⃣ SSLC കഴിഞ്ഞവർക്ക് +1 നോടപ്പം (Humanities & Commerce) ഇസ്ലാമിക് സ്റ്റഡീസ്
2️⃣+2 പൂർത്തിയായവർക്ക് ഇസ്ലാമിക് സ്റ്റഡീസും കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരമുള്ള പ്രീ പ്രൈമറി ടീച്ചേർസ് ട്രൈനിംഗ് കോഴ്സ്(PPTTC)‌.
➖➖➖➖➖➖➖➖➖➖➖

പഠനം പൂർത്തിയവർക്ക് മർകസ് ഹാദിയ ബിരുദം കൂടി ലഭിക്കുന്നതാണ്. തൊഴിൽ പരിശീലനം, ചൈൽഡ് സൈക്കോളജി, പ്രീമാരിറ്റൽ കൗൺസിലിംഗ്,മോട്ടിവേഷണൽ ക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, സ്പിരിറ്റ്വൽ പ്രാക്ടീസിങ് എന്നിവ കോഴ്‌സിനോടപ്പം നൽകുന്നതാണ്. തികച്ചും ഇസ്‌ലാമിക അന്തരീക്ഷത്തിലുള്ള
ക്യാമ്പസ്‌ ആയിരിക്കും. വിദഗ്ധരായ ഉസ്താദ്മാരും അധ്യാപികമാരുമായിരിക്കും ക്ലാസ്സിന് നേതൃത്വം നൽകുക.

*വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്*.

പെൺകുട്ടികളെ ഉത്തമയായ വനിതകളാക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പുവരുത്തുക.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക..

Call:9747280580
Call:8289854922

WhatsApp: wa.me/919895831326
WhatsApp: wa.me/96597678834

കാലം മാറുകയാണ്, പഴയ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ വലിയ ആകുലതയാണ്  മാതാപിതാക്കൾക...
20/08/2022

കാലം മാറുകയാണ്, പഴയ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ വലിയ ആകുലതയാണ് മാതാപിതാക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികളുടെ കാര്യത്തിൽ. ഓരോ രക്ഷിതാവിനെ സംബന്ധിച്ചെടത്തോളം, മാറുന്ന ഈ ലോകത്ത് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് വലിയ ഉത്തരവാദിത്വത്തമാണ്. ആകുലത ഇനി വേണ്ട, ധാർമീക വിദ്യാഭ്യാസ പദ്ധതിയിലൂടെ മാത്രമേ ഒരു മികച്ച തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്ന് ബോധ്യത്തിൽ നിന്ന് ഒരു മികച്ച സ്ഥാപനം കോട്ടപ്പുറത്ത് ആരംഭിച്ചു കഴിഞ്ഞു.

പഠനത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം എന്നാഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ് *നാളെ രാവിലെ 9:30ന്* *ബീവി ഫാത്തിമ അക്കാദമിയിൽ* നടക്കുന്നു (കൊയാമ്പുറം സിദ്ദീഖ് പള്ളിക്ക് അടുത്തായി).

സാദരം ക്ഷണിക്കുന്നു

Address

Kottappuram, Nileshwar
Kasaragod
671314

Telephone

+919947106189

Website

Alerts

Be the first to know and let us send you an email when Beevi Fathima Women's Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Beevi Fathima Women's Academy:

Share