12/07/2023
ജൂലൈ 13
സ: പ്രദീപ് കുമാർ
രക്തസാക്ഷി ദിനം
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ ഹൈസ്കൂൾ എസ്. എഫ്. ഐ യൂണിറ്റ് പ്രസിഡന്റും കക്കോടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സ: പ്രദീപ് കുമാർ. വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം ഏറ്റവും വലിയ പ്രശ്നമായി നിൽക്കുന്ന ഈ മേഖലയിൽ വിദ്യാർത്ഥികളെ കയറ്റാതെ ബസ്സുകൾ പോകുന്നത് പതിവ് രീതിയായിരുന്നു.
1981 ജൂലൈ 13 ന് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കയായിരുന്ന സ: പ്രദീപിനോട് ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ വന്നു. അവരോടൊപ്പം റോഡിലിറങ്ങി ബസ്സുകൾ തടഞ്ഞു നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നതിനിടെ ക്രൂരനായ ഒരു ബസ് ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് സഖാവ് പ്രദീപിനെയുൾപ്പെടെ തട്ടിവീഴ്ത്തി നിർത്താതെ ഓടിച്ചുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും സഖാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.