22/05/2025
ലോഗോ പ്രകാശനം ചെയ്തു
കൊല്ലം : കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മെയ് 28 മുതൽ 31 വരെ കൊല്ലം നഗരത്തിൽ വച്ച് നടക്കുന്ന കലോത്സവത്തിന്റെ ലോഗോ ശ്രീ എം മുകേഷ് എം എൽ എ പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറൽ കൺവീനർ ആർ ഗോപീകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കാർത്തിക് ആനന്ദ്,സംഘാടകസമിതി അംഗങ്ങളായ ആദർശ്,ഷിനുമോൻ, നജീബ്, കാർത്തിക് എന്നിവർ പങ്കെടുത്തു.പത്തു വേദികളിലായി ഇരുന്നൂറിലധികം കോളേജുകളിൽ നിന്നും മൂവായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി റായിസാണ് ലോഗോ രൂപകല്പന ചെയ്തത്.