Tayba Research Centre

Tayba Research Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tayba Research Centre, pallimukke, Kollam.

പ്രവാചക പഠന ഗവേഷണങ്ങൾക്ക് മാത്രമായി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഗവേഷണ സംരംഭം. കൊല്ലം ഖാദിസിയ്യക്ക് കീഴിൽ പ്രവർത്തിക്കുന്നു. സീറത്തുന്നബിയിൽ നൂതന പഠനങ്ങൾ.. നബിചരിത്രം പഠിക്കാൻ വ്യത്യസ്ത കോഴ്സുകൾ..

Tweet 1417ഇമാം മുസ്‌ലിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: കുറച്ചുപേർ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ...
01/05/2026

Tweet 1417
ഇമാം മുസ്‌ലിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: കുറച്ചുപേർ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: "ഞങ്ങൾക്ക് ഖുർആനും സുന്നത്തും പഠിപ്പിച്ചുതരാൻ കുറച്ചുപേരെ ഞങ്ങളുടെ കൂടെ അയക്കണം." അങ്ങനെ തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട എഴുപത് പേരെ അവരോടൊപ്പം അയച്ചു. 'ഖുർറാഅ്' അഥവാ ഖുർആൻ പണ്ഡിതന്മാർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ശത്രുക്കൾ അവരെ ചതിയിൽപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. മരണത്തിന് തൊട്ടുമുമ്പ് ആ സ്വഹാബികൾ പ്രാർത്ഥിച്ചു: "അല്ലാഹുവേ, ഞങ്ങൾ നിന്നെ കണ്ടുമുട്ടിയെന്നും നിന്നിൽ ഞങ്ങൾ സംതൃപ്തരാണെന്നും നീ ഞങ്ങളിലും സംതൃപ്തനാണെന്നും ഞങ്ങളുടെ പ്രവാചകനെﷺ അറിയിക്കണമേ." തുടർന്ന് തിരുനബിﷺ സ്വഹാബികളോട് പറഞ്ഞു: "തീർച്ചയായും നിങ്ങളുടെ സഹോദരങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. അവർ ഇപ്രകാരം പ്രാർത്ഥിച്ചിട്ടുണ്ട്: അല്ലാഹുവേ, ഞങ്ങൾ നിന്നെ കണ്ടുമുട്ടിയെന്നും ഞങ്ങൾ നിന്നിൽ തൃപ്തരാണെന്നും നീ ഞങ്ങളിലും തൃപ്തനാണെന്നും ഞങ്ങളുടെ പ്രവാചകനെ അറിയിക്കണമേ."

ഇമാം ബൈഹഖി(റ) ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺ ഒരു സൈന്യത്തെ അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവിടുന്ന് എഴുന്നേറ്റുനിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: "നിങ്ങളുടെ സഹോദരങ്ങൾ മുശ്രിക്കുകളെ നേരിട്ടു. ശത്രുക്കൾ അവരെ വളയുകയും അവർ എല്ലാവരും രക്തസാക്ഷികളാവുകയും ചെയ്തു. അവർ ഇപ്രകാരം പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ നിന്നിൽ സംതൃപ്തരാണെന്നും നീ ഞങ്ങളിലും സംതൃപ്തനാണെന്നും ഞങ്ങളുടെ ജനതയെ അറിയിക്കണമേ.' അതിനാൽ ഞാനിതാ അവരുടെ ദൂതനായി നിങ്ങളോട് പറയുന്നു: അവർ സംതൃപ്തരാണ്, അല്ലാഹു അവരിലും സംതൃപ്തനാണ്."

ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) സഹൽ ബിൻ സഅദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
ഖൈബർ വിജയദിവസം തിരുനബിﷺ പറഞ്ഞു: "നാളെ ഞാൻ ഈ പതാക ഒരാൾക്ക് നൽകും; അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു വിജയം നൽകും." പ്രഭാതമായപ്പോൾ അവിടുന്ന് ചോദിച്ചു: "അലിയ്യ് ബിൻ അബീ ത്വാലിബ്(റ) എവിടെ?" അദ്ദേഹം കണ്ണ് വേദനയാൽ പ്രയാസപ്പെടുകയാണെന്ന് ആളുകൾ മറുപടി നൽകി. അവിടുന്ന് പറഞ്ഞു: "അദ്ദേഹത്തെ വിളിച്ച് വരുത്തൂ." അങ്ങനെ അദ്ദേഹം കൊണ്ടുവരപ്പെട്ടു. തിരുനബിﷺ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഉടൻ തന്നെ, യാതൊരു വേദനയും മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം അദ്ദേഹം സുഖം പ്രാപിച്ചു.

ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) സലമത്ത് ബിൻ അൽ-അക്‌വഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു.
അലിയ്യ്(റ) നേത്രരോഗം കാരണം ഖൈബർ യുദ്ധസമയത്ത് തിരുനബിﷺയിൽ നിന്ന് വിട്ടുനിന്നിരുന്നു. അപ്പോൾ അദ്ദേഹം സ്വയം പറഞ്ഞു: "ഞാൻ അല്ലാഹുവിന്റെ ദൂതരിﷺൽ നിന്ന് വിട്ടുനിൽക്കുകയോ?" അങ്ങനെ അദ്ദേഹം പുറപ്പെടുകയും പ്രവാചകനോﷺടൊപ്പം ചേരുകയും ചെയ്തു. വിജയം നടന്ന ദിവസത്തിന് തലേന്ന് രാത്രി തിരുനബിﷺ പറഞ്ഞു: "അല്ലാഹുവിനെയും അവന്റെ ദൂതരെﷺയും സ്നേഹിക്കുന്ന, അല്ലാഹുവും അവന്റെ ദൂതരുംﷺ സ്നേഹിക്കുന്ന ഒരാൾക്ക് നാളെ ഞാൻ പതാക നൽകും; അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നൽകും." അപ്രതീക്ഷിതമായി അലിയ്യ്(റ) അവിടെ എത്തിച്ചേർന്നു. ജനങ്ങൾ പറഞ്ഞു: "ഇതാ അലിയ്യ്(റ)!" തിരുനബിﷺ പതാക അദ്ദേഹത്തിന് നൽകുകയും അല്ലാഹു അദ്ദേഹത്തിലൂടെ വിജയം നൽകുകയും ചെയ്തു.

ഇമാം മുസ്‌ലിം(റ) മറ്റൊരു പരമ്പരയിലൂടെ സലമ(റ)വിൽ നിന്ന് ഇതേ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഹാരിസും(റ) അബൂ നുഐമും(റ) റിപ്പോർട്ട് ചെയ്ത നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അലിയ്യ്(റ) പതാകയുമായി പുറപ്പെടുകയും കോട്ടയ്ക്ക് താഴെ അത് നാട്ടുകയും ചെയ്തു. അപ്പോൾ കോട്ടയുടെ മുകളിൽ നിന്ന് ഒരു ജൂതൻ നോക്കി ചോദിച്ചു: "ആരാണ് നീ?" അദ്ദേഹം പറഞ്ഞു: "അലിയ്യ്(റ)." അപ്പോൾ ജൂതൻ പറഞ്ഞു: "മൂസാ(അ)യ്ക്ക് അവതരിപ്പിക്കപ്പെട്ട സത്യം തന്നെ സത്യം! നിങ്ങൾ വിജയിച്ചിരിക്കുന്നു." വിജയം കൈവരിക്കുന്നത് വരെ അദ്ദേഹം മടങ്ങിയില്ല.

ഇമാം ബൈഹഖി(റ)യും അബൂ നുഐമും(റ) ബുറൈദ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈബറിൽ വെച്ച് തിരുനബിﷺ പറഞ്ഞു. "നാളെ പതാക ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതരെﷺയും സ്നേഹിക്കുന്ന, ശത്രുക്കളെ കീഴടക്കി വിജയം നേടുന്ന ഒരാൾക്ക് നൽകും." അന്ന് അവിടെ അലിയ്യ്(റ) ഉണ്ടായിരുന്നില്ല. ഖുറൈശികളിൽ പലരും ആ പദവിക്കായി ആഗ്രഹിച്ചു. എന്നാൽ നേത്ര രോഗിയായ അലിയ്യ്(റ) ഒട്ടകപ്പുറത്ത് വന്നു അവിടെ എത്തിച്ചേർന്നു. തിരുനബിﷺ പറഞ്ഞു: "എന്റെ അടുത്തേക്ക് വരൂ." അവിടുന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉമിനീർ പുരട്ടുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് ആ കണ്ണുകളിൽ വേദനയുണ്ടായില്ല. ശേഷം തിരുനബിﷺ അദ്ദേഹത്തിന് പതാക കൈമാറി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1416മിഅ്റാജിന്റെ അധ്യായങ്ങളിൽ ഇപ്രകാരം വിവരിക്കുന്നു: മുശ്‌രിക്കുകൾ തിരുനബിﷺയോട് ചോദിച്ചു: "മുഹമ്മദേﷺ, ബൈത്തുൽ മുഖ...
30/04/2026

Tweet 1416
മിഅ്റാജിന്റെ അധ്യായങ്ങളിൽ ഇപ്രകാരം വിവരിക്കുന്നു: മുശ്‌രിക്കുകൾ തിരുനബിﷺയോട് ചോദിച്ചു: "മുഹമ്മദേﷺ, ബൈത്തുൽ മുഖദ്ദസിനെക്കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു തരൂ. അതിന്റെ നിർമ്മാണം എങ്ങനെയാണ്? അതിന്റെ രൂപം എങ്ങനെയാണ്? പർവതത്തോട് അത് എത്രത്തോളം അടുത്താണ് സ്ഥിതി ചെയ്യുന്നത്?"
അപ്പോൾ തിരുനബിﷺ അവർക്ക് മറുപടി നൽകി: "അതിന്റെ നിർമ്മാണം ഇങ്ങനെയൊക്കെയാണ്, അതിന്റെ രൂപം ഇങ്ങനെയൊക്കെയാണ്." വിവരണത്തിനിടയിൽ ചില കാര്യങ്ങളിൽ അവ്യക്തത അനുഭവപ്പെട്ടപ്പോൾ ജിബ്‌രീൽ(അ) ബൈത്തുൽ മുഖദ്ദസിനെ തിരുനബിﷺയുടെ മുന്നിൽ ഹാജരാക്കി. അവർ അതിന്റെ വാതിലുകളെക്കുറിച്ച് ചോദിച്ചു. തിരുനബിﷺ അവിടേക്ക് പോയിരുന്നില്ലെങ്കിലും അപ്പോൾ അത് നോക്കിക്കൊണ്ട് അവർക്ക് വിവരിച്ചു നൽകാൻ തുടങ്ങി. ഇത് കേട്ടുകൊണ്ടിരുന്ന അബൂബക്കർ(റ) പറഞ്ഞു: "അങ്ങ് സത്യമാണ് പറഞ്ഞത്, അങ്ങ് സത്യമാണ് പറഞ്ഞത്."

ഇമാം ബൈഹഖി(റ) അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ബാസ്(റ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ മുസ്ലിമായിരുന്നു." അപ്പോൾ തിരുനബിﷺ പറഞ്ഞു: "നിങ്ങളുടെ ഇസ്‌ലാമിനെക്കുറിച്ച് അല്ലാഹുവിന് നന്നായറിയാം. നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ! എന്നാൽ നിങ്ങളുടെ ബാഹ്യമായ അവസ്ഥ യുദ്ധത്തിൽ ഞങ്ങൾക്ക് എതിരായിരുന്നു. അതിനാൽ നിങ്ങൾക്കും, നിങ്ങളുടെ സഹോദരപുത്രന്മാരായ നൗഫൽ ബിൻ അൽ-ഹാരിസ്, അഖീൽ ബിൻ അബീത്വാലിബ് എന്നിവർക്കും നിങ്ങളുടെ സഖ്യകക്ഷിയായ ഉത്ബ ബിൻ അംറിനും വേണ്ടി നിങ്ങൾ മോചനദ്രവ്യം നൽകുക."

അബ്ബാസ്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേﷺ, അതിനുള്ള സ്വത്തൊന്നും എന്റെ പക്കലില്ല." അപ്പോൾ തിരുനബിﷺ ചോദിച്ചു: "എങ്കിൽ നിങ്ങളും ഉമ്മുൽ ഫദ്ലും കൂടി കുഴിച്ചിട്ട ആ സ്വത്തെവിടെ? 'യാത്രയിൽ എനിക്ക് വല്ലതും സംഭവിച്ചാൽ ഈ ധനം ഫദ്ല്, അബ്ദുല്ല, ഖുഥം എന്നീ മക്കൾക്കുള്ളതാണ്' എന്ന് ഉമ്മുൽ ഫദ്ലിനോട് നിങ്ങൾ പറഞ്ഞിരുന്നല്ലോ?" ഇത് കേട്ടപ്പോൾ അബ്ബാസ്(റ) പറഞ്ഞു: "അല്ലാഹുവാണെ സത്യം! അങ്ങ് അല്ലാഹുവിന്റെ ദൂതരാﷺണെന്ന് എനിക്കിപ്പോൾ ഉറപ്പായി. കാരണം എനിക്കും ഉമ്മുൽ ഫദ്ലിനുമല്ലാതെ മറ്റാർക്കും ഈ വിവരം അറിയില്ലായിരുന്നു. അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ പക്കൽ നിന്ന് നിങ്ങൾ പിടിച്ചെടുത്ത ഇരുപത് ഊഖിയ സ്വത്ത് ഇതിൽ കണക്കാക്കുമോ?" തിരുനബിﷺ പറഞ്ഞു: "ഇല്ല, അത് അല്ലാഹു ഞങ്ങൾക്ക് നൽകിയ യുദ്ധമുതലാണ്." തുടർന്ന് അദ്ദേഹം തനിക്കും സഹോദരപുത്രന്മാർക്കും സഖ്യകക്ഷിക്കും വേണ്ടി മോചനദ്രവ്യം നൽകി.

അപ്പോൾ അല്ലാഹു അൽ-അൻഫാൽ അധ്യായത്തിലെ എഴുപതാം സൂക്തം അവതരിപ്പിച്ചു: ആശയം ഇപ്രകാരമാണ്. "ഓ പ്രവാചകരെﷺ, തങ്ങളുടെ കൈവശമുള്ള തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല നന്മയും ഉള്ളതായി അല്ലാഹു അറിയുന്നുവെങ്കിൽ, നിങ്ങളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടതിനേക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുന്നതാണ്. അവൻ നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."

ഇമാം ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്ന് ഹാരിസ് ബിൻ സുവൈദ്, മുജദ്ദിർ ബിൻ സിയാദി(റ)നെ ചതിയിലൂടെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. പകരം ഹാരിസിനെ വധിക്കാൻ അല്ലാഹു കൽപ്പിച്ചതായും അറിയിച്ചു. അങ്ങനെ മുജദ്ദിറി(റ)ന് പകരമായി ഹാരിസ് ബിൻ സുവൈദിനെ വധിക്കാൻ തിരുനബിﷺ ഉത്തരവിട്ടു. തിരുനബിﷺയുടെ കൽപ്പനപ്രകാരം ഖുബാ മസ്ജിദിന്റെ വാതിൽക്കൽ വെച്ച് ഉവൈം ബിൻ സാഇദ(റ)യാണ് ഹാരിസിന്റെ ശിരഛേദം നടത്തിയത്.

ഇമാം ബുഖാരി(റ)യും ബൈഹഖി(റ)യും അബൂഹുറൈറ(റ)യിൽ നിന്നും, ഇബ്നു ശിഹാബി(റ)ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഖുബൈബ്(റ) ശത്രുക്കളുടെ പിടിയിലായി വധിക്കപ്പെടാൻ നേരത്ത് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, നിന്റെ റസൂലിﷺന് എന്റെ സലാം എത്തിച്ചു കൊടുക്കാൻ ഇവിടെ ആരുമില്ല. അതിനാൽ നീ അത് എത്തിക്കണമേ." ആ സമയത്ത് മദീനയിലായിരുന്ന തിരുനബിﷺ പറഞ്ഞു: "വ അലൈക്കസ്സലാം." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേﷺ, ആരോടാണ് അങ്ങ് സലാം മടക്കിയത്?" അവിടുന്ന് പറഞ്ഞു: "ഖുബൈബ്(റ) കൊല്ലപ്പെടുകയാണ്." മറ്റൊരു നിവേദന പ്രകാരം തിരുനബി ﷺ പറഞ്ഞു: "ഖുബൈബി(റ)ന് സലാം, ഖുറൈശികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1415 ഇബ്നു അബ്ദുൽ ഹകം(റ) 'ഫുതൂഹ് മിസ്റി'ൽ മക്ഹൂൽ(റ) വഴി മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ  മുആദ്(റ)വ...
29/04/2026

Tweet 1415
ഇബ്നു അബ്ദുൽ ഹകം(റ) 'ഫുതൂഹ് മിസ്റി'ൽ മക്ഹൂൽ(റ) വഴി മുആദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മുആദ്(റ)വിനെ യമനിലേക്ക് അയച്ച ദിവസം അദ്ദേഹത്തെ ഒരു ഒട്ടകപ്പുറത്ത് കയറ്റിയിട്ട് പറഞ്ഞു: "മുആദ്(റ), നീ യാത്ര തിരിക്കുക, 'ജുന്ദ്' എന്ന സ്ഥലത്തെത്തുന്നത് വരെ. ഈ ഒട്ടകം എവിടെയാണോ മുട്ടുകുത്തുന്നത്, അവിടെ നീ ബാങ്ക് വിളിക്കുകയും നിസ്കരിക്കുകയും ഒരു പള്ളി പണിയുകയും ചെയ്യുക."
മുആദ്(റ) യാത്ര തിരിക്കുകയും ജുന്ദിൽ എത്തുകയും ചെയ്തു. അവിടെ ഒട്ടകം ചുറ്റിത്തിരിഞ്ഞെങ്കിലും മുട്ടുകുത്താൻ വിസമ്മതിച്ചു. അദ്ദേഹം ചോദിച്ചു: "ഇതല്ലാതെ വേറെ 'ജുന്ദ്' ഉണ്ടോ?" അവർ പറഞ്ഞു: "അതെ, ജുന്ദ് റകാമ ഉണ്ട്." അവിടെ എത്തിയപ്പോൾ ഒട്ടകം ചുറ്റിത്തിരിയുകയും പിന്നീട് മുട്ടുകുത്തുകയും ചെയ്തു. മുആദ്(റ) അവിടെ ഇറങ്ങുകയും നിസ്കാരത്തിന് വിളിക്കുകയും പള്ളി പണിയുകയും ചെയ്തു.

ബൈഹഖി(റ), അബൂ നുഐം(റ) തുടങ്ങിയവർ വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്യുന്നു: മുസ്‌ലിംകൾക്കെതിരെയുള്ള മക്കയിലെ ബഹുദൈവാരാധകരുടെ പീഡനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. മുസ്‌ലിംകൾ നജ്ജാഷി രാജാവിന്റെ അടുത്തേക്ക് ഹിജ്റ പോയതും അദ്ദേഹം അവരെ ആദരിച്ചതും അറിഞ്ഞ ഖുറൈശികൾ തിരുനബിﷺയെ പരസ്യമായി വധിക്കാൻ തീരുമാനിച്ചു.
ഇതറിഞ്ഞ അബൂത്വാലിബ് ബനൂ അബ്ദുൽ മുത്വലിബ് കുടുംബത്തെ വിളിച്ചുകൂട്ടി പ്രവാചകനെﷺ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്‌ലിംകളും അല്ലാത്തവരുമായ ആ കുടുംബാംഗങ്ങൾ പ്രവാചകനെﷺ തങ്ങളുടെ താവളമായ 'ശിഅ്ബ് അബീത്വാലിബിൽ' സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഖുറൈശികൾ അവർക്കെതിരെ സാമൂഹിക ഉപരോധം ഏർപ്പെടുത്തി. അവരുമായി സദസ്സുകൾ പങ്കിടില്ലെന്നും കച്ചവടം നടത്തില്ലെന്നും അവരുടെ വീടുകളിൽ പ്രവേശിക്കില്ലെന്നും അവർ തീരുമാനിച്ചു. തിരുനബിﷺയെ വധിക്കാൻ വിട്ടുകൊടുക്കുന്നത് വരെ ബനൂ ഹാഷിം കുടുംബവുമായി യാതൊരു സന്ധിയുമില്ലെന്ന് കാണിച്ച് അവർ ഒരു കരാർ പത്രം എഴുതി കഅബയുടെ ഉള്ളിൽ തൂക്കിയിട്ടു.

മൂന്ന് വർഷത്തോളം ബനൂ ഹാഷിം കുടുംബം ആ താവളത്തിൽ കഠിനമായ പട്ടിണിയും പ്രയാസവും അനുഭവിച്ചു. പ്രവാചകത്വത്തിന്റെ ഏഴാം വർഷം മുഹറം മാസത്തിലാണ് ഈ ഉപരോധം തുടങ്ങിയത്. മൂന്ന് വർഷം പൂർത്തിയായപ്പോൾ ഖുറൈശികളിലെ തന്നെ മാന്യരായ ചിലർക്ക് ഈ കുടുംബബന്ധം മുറിക്കുന്നതിൽ വിഷമം തോന്നി. ആ രാത്രിയിൽ അവർ ഈ കരാർ ലംഘിക്കാൻ തീരുമാനിച്ചു.

അതേസമയം, അല്ലാഹു ആ കരാർ പത്രത്തിന്മേൽ ചിതലിനെ അയച്ചു. ആ കരാറിലെ വഞ്ചനയും അനീതിയും നിറഞ്ഞ കാര്യങ്ങളെല്ലാം ചിതൽ തിന്നുതീർത്തു, അല്ലാഹുവിന്റെ പേര് ഉള്ള ഭാഗങ്ങളൊഴികെ. മറ്റൊരു റിപ്പോർട്ട് പ്രകാരം അല്ലാഹുവിന്റെ പേര് മാത്രം ബാക്കി വെച്ച് മറ്റെല്ലാം, അതിലെ അനീതിയും കുടുംബബന്ധം തകർക്കുന്നതുമായ കാര്യങ്ങളെല്ലാം ചിതൽ നശിപ്പിച്ചു കളഞ്ഞു.

മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: പിന്നീട് തിരുനബിﷺക്ക് ആ കരാർ പത്രത്തിന്റെ അവസ്ഥ വെളിപ്പെടുത്തി നൽകി. അതിലെ അക്രമവും അനീതിയും അതിക്രമവും നിറഞ്ഞ വരികളെല്ലാം ചിതൽ തിന്നുതീർത്തുവെന്നും അല്ലാഹുവിനെ പരാമർശിക്കുന്ന ഭാഗങ്ങൾ മാത്രം ബാക്കിയായെന്നും അവിടുന്ന് അറിഞ്ഞു. തിരുനബിﷺ ഈ വിവരം അബൂത്വാലിബിനോട് പറഞ്ഞു. അപ്പോൾ അബൂത്വാലിബ് പറഞ്ഞു: "തിളങ്ങുന്ന നക്ഷത്രങ്ങളെയാണെ സത്യം! അദ്ദേഹം എന്നോട് കള്ളം പറഞ്ഞിട്ടില്ല."
ഉടൻതന്നെ അബൂത്വാലിബ് ബനൂ അബ്ദുൽ മുത്വലിബ് കുടുംബത്തിലെ ഒരു സംഘത്തോടൊപ്പം മസ്ജിദുൽ ഹറാമിലേക്ക് നടന്നു. അപ്പോൾ ഖുറൈശികൾ അവിടെ ഒത്തുകൂടിയിട്ടുണ്ടായിരുന്നു. അബൂത്വാലിബും സംഘവും വരുന്നത് കണ്ടപ്പോൾ ഖുറൈശികൾ അത് അത്ഭുതത്തോടെ നോക്കി. ഉപരോധത്തിന്റെ കഠിനമായ പ്രയാസം സഹിക്കവയ്യാതെ റസൂലിﷺനെ വിട്ടുകൊടുക്കാൻ വേണ്ടി വന്നതാകാം ഇവരെന്നവർ കരുതി.

അബൂത്വാലിബ് അവരോട് സംസാരിച്ചു: "നിങ്ങൾക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്, അത് ഞങ്ങൾ നിങ്ങളോട് പറഞ്ഞിട്ടില്ല. നിങ്ങൾ ഒപ്പിട്ടുണ്ടാക്കിയ ആ കരാർ പത്രം ഇങ്ങോട്ട് കൊണ്ടുവരൂ, നമുക്കിടയിൽ ഒരുപക്ഷേ സന്ധി ഉണ്ടായേക്കാം." ചിതൽ പത്രം തിന്ന വിവരം അവർ മുൻകൂട്ടി അറിഞ്ഞു പത്രം പരിശോധിക്കാതിരിക്കാനാണ് അബൂത്വാലിബ് ഇപ്രകാരം തന്ത്രപരമായി പറഞ്ഞത്.

ഖുറൈശികൾ തങ്ങളുടെ കരാർ പത്രത്തിൽ അത്യന്തം അഹങ്കരിച്ചുകൊണ്ട് അത് ഹാജരാക്കി. പ്രവാചകനെﷺ തങ്ങൾക്ക് വിട്ടുകിട്ടുമെന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. അവർ അത് നടുവിൽ വെച്ചപ്പോൾ അബൂത്വാലിബ് പറഞ്ഞു: "ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് നിങ്ങൾക്ക് നീതിപൂർവ്വമായ ഒരു കാര്യം പറയാനാണ്. എന്റെ സഹോദരപുത്രൻ എന്നോട് പറഞ്ഞിരിക്കുന്നത്, നിങ്ങളുടെ കയ്യിലുള്ള ഈ കരാറിൽ നിന്ന് അല്ലാഹു ഒഴിവായെന്നും, അതിൽ അല്ലാഹുവിന്റേതായിട്ടുള്ള എല്ലാ നാമങ്ങളും മായ്ക്കപ്പെട്ടുവെന്നുമാണ്. നിങ്ങളുടെ വഞ്ചനയും കുടുംബബന്ധം മുറിക്കലും അക്രമവും മാത്രമേ അതിൽ ബാക്കിയുള്ളൂ എന്നാണ് അറിയിച്ചത്. എന്റെ സഹോദരപുത്രൻ പറഞ്ഞത് സത്യമാണെങ്കിൽ നിങ്ങൾ ഈ നിലപാട് മാറ്റണം. അല്ലാഹുവാണെ സത്യം! ഞങ്ങളിൽ അവസാനത്തെ ആൾ മരിക്കുന്നത് വരെ സഹോദര പുത്രനെ ഞങ്ങൾ വിട്ടുകൊടുക്കില്ല. ഇനി ആ പറഞ്ഞത് അസത്യമാണെങ്കിൽ, ഞാൻ നിങ്ങൾക്ക് വിട്ടുതരാം. നിങ്ങൾക്ക് വധിക്കുകയോ ജീവിക്കാൻ അനുവദിക്കുകയോ ചെയ്യാം."

ഖുറൈശികൾ പറഞ്ഞു: "നീ ഈ പറഞ്ഞത് നീതിയുക്തമാണ്, ഞങ്ങൾക്കിത് സമ്മതമാണ്." അങ്ങനെ അവർ ആ പത്രം തുറന്നു നോക്കി. അപ്പോൾ സത്യസന്ധനും സത്യം മാത്രം വെളിപ്പെടുത്തുന്ന പ്രവാചകൻﷺ അറിയിച്ചത് പോലെ തന്നെ അവർ അതിൽ കണ്ടു. അബൂത്വാലിബ് പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങളെന്ന് കണ്ടപ്പോൾ ഖുറൈശികൾ പറഞ്ഞു: "അല്ലാഹുവാണെ സത്യം! ഇത് നിങ്ങളുടെ ആളുടെ മന്ത്രവാദം തന്നെയാണ്!" അപ്പോൾ അബൂത്വാലിബിന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു: "നുണ പറയുന്നതിനും മന്ത്രവാദത്തിനും ഏറ്റവും അർഹർ ഞങ്ങളല്ല നിങ്ങളാണ്. ഞങ്ങളുമായുള്ള ബന്ധം മുറിക്കാൻ നിങ്ങൾ കാണിച്ച ഈ നീചപ്രവൃത്തിയാണ് പിശാചിനോടും മന്ത്രവാദത്തോടും ഏറ്റവും അടുത്തത്. നിങ്ങൾ അത്തരം മന്ത്രവാദം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ കയ്യിലിരുന്നിട്ടും ഈ പത്രം ഇപ്രകാരം നശിച്ചുപോകുമായിരുന്നില്ല. അല്ലാഹു അതിലുണ്ടായിരുന്നവയെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




റിജുസബ പാട്ടുംപ്രവാചകരുടെ നൂറും.പാട്ടിൻ്റെ വരികളെക്കുറിച്ച്ഹാഫിള് അമീർ ജൗഹരിയുടെകൃത്യമായ വിശദീകരണം.
29/04/2026

റിജുസബ പാട്ടും
പ്രവാചകരുടെ നൂറും.
പാട്ടിൻ്റെ വരികളെക്കുറിച്ച്
ഹാഫിള് അമീർ ജൗഹരിയുടെ
കൃത്യമായ വിശദീകരണം.

6 likes, 1 comment. "രീഹു സ്വബാ പാട്ടും പ്രവാചകരുടെ നൂറും | Hafiz Ameer Jouhari "

tweet 1414ഉമ്മു സൽമ(റ)യിൽ നിന്ന് ബൈഹഖി(റ)യും അബു നുഐമും(റ) റിപ്പോർട്ട് ചെയ്യുന്നു: അവർ പറഞ്ഞു: "എനിക്ക് ഒരു കഷ്ണം മാംസം ...
28/04/2026

tweet 1414
ഉമ്മു സൽമ(റ)യിൽ നിന്ന് ബൈഹഖി(റ)യും അബു നുഐമും(റ) റിപ്പോർട്ട് ചെയ്യുന്നു: അവർ പറഞ്ഞു: "എനിക്ക് ഒരു കഷ്ണം മാംസം സമ്മാനമായി ലഭിച്ചു. ഞാൻ വേലക്കാരിയോട് പറഞ്ഞു: 'ഇത് തിരുനബിﷺക്ക് എടുത്തു വെക്കുക.' അപ്പോൾ ഒരു യാചകൻ വന്ന് വാതിൽക്കൽ നിന്നു പറഞ്ഞു: 'ദാനം ചെയ്യൂ, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.' യാചകൻ പോയിക്കഴിഞ്ഞപ്പോൾ തിരുനബിﷺ വീട്ടിലേക്ക് വന്നു. ഞാൻ വേലക്കാരിയോട് ആ മാംസം അവിടുത്തേക്ക് നൽകാൻ പറഞ്ഞു. അവൾ അത് കൊണ്ടുവന്നപ്പോൾ ആ മാംസം ഒരു കല്ലായി മാറിയിരിക്കുന്നു! അപ്പോൾ തിരുനബിﷺ ചോദിച്ചു: 'ഇന്ന് നിങ്ങളുടെ അടുക്കൽ ഒരു യാചകൻ വരികയും നിങ്ങൾ അയാളെ മടക്കി അയക്കുകയും ചെയ്തിരുന്നോ?' ഞാൻ പറഞ്ഞു: 'അതെ.' അവിടുന്ന് പറഞ്ഞു: 'അതിന്റെ ഫലമായാണ് ഇത് ഇങ്ങനെയുണ്ടായത്.' ഉമ്മു സൽമ(റ) മരിക്കുന്നത് വരെ ആ കല്ല് അവരുടെ വീടിന്റെ ഒരു മൂലയിൽ ഉണ്ടായിരുന്നു."

സൈദ് ബിൻ അർഖമി(റ)ൽ നിന്ന് ഇബ്നു സഅ്ദും(റ) സ്വഹീഹാണെന്ന് രേഖപ്പെടുത്തി, ഹാക്കിമും(റ) ബൈഹഖി(റ)യും റിപ്പോർട്ട് ചെയ്യുന്നു: "അൻസ്വാരികളിൽപ്പെട്ട ഒരാൾ തിരുനബിﷺയുടെ അടുക്കൽ വരുമായിരുന്നു, അവിടുന്ന് അദ്ദേഹത്തെ വിശ്വസിച്ചിരുന്നു. എന്നാൽ അയാൾ തിരുനബിﷺക്കായി ഒരു ആഭിചാരം ചെയ്യുകയും അത് ഒരു കിണറ്റിൽ ഇടുകയും ചെയ്തു. അതിനാൽ തിരുനബിﷺക്ക് അസുഖം ബാധിച്ചു. അപ്പോൾ രണ്ട് മലക്കുകൾ അവിടുത്തെ സന്ദർശിക്കാൻ വന്നു. ഇന്ന ആൾ അവിടുത്തേക്ക് സിഹ്‌ർ ചെയ്തിട്ടുണ്ടെന്നും അത് ഇന്നയാളുടെ കിണറ്റിലാണെന്നും അവർ അറിയിച്ചു. ആ മന്ത്രത്തിന്റെ കാഠിന്യം കാരണം കിണറ്റിലെ വെള്ളം മഞ്ഞനിറമായി മാറിയിരുന്നു. തിരുനബിﷺ ആളെ അയച്ച് അത് പുറത്തെടുപ്പിച്ചു. വെള്ളം മഞ്ഞനിറമായിരുന്നു. ആ കെട്ടുകൾ അഴിച്ചതോടെ തിരുനബിﷺ സുഖം പ്രാപിച്ചു. പിന്നീട് ആ വ്യക്തി തിരുനബിﷺയുടെ അടുക്കൽ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അവിടുന്ന് അതിനെക്കുറിച്ച് അദ്ദേഹത്തോട് ഒന്നും സൂചിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല."

ബുഖാരി(റ)യും മുസ്‌ലിമും(റ) ആയിശ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: "തിരുനബിﷺക്ക് ആഭിചാരം ചെയ്യപ്പെട്ടു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് അവിടുത്തേക്ക് തോന്നിപ്പോകുമായിരുന്നു. അവിടുന്ന് അല്ലാഹുവോട് പ്രാർത്ഥിച്ചു, ശേഷം പറഞ്ഞു: 'ആഇശാ(റ), ഞാൻ ചോദിച്ച കാര്യത്തിൽ അല്ലാഹു എനിക്ക് മറുപടി നൽകിയത് നീ അറിഞ്ഞോ?' ഞാൻ ചോദിച്ചു: 'അതെന്താണ്?' അവിടുന്ന് പറഞ്ഞു: 'രണ്ട് മലക്കുകൾ എന്റെ അടുക്കൽ വന്നു. ഒരാൾ എന്റെ തലയ്ക്കലും മറ്റേയാൾ കാല്ക്കലും ഇരുന്നു. ഒരാൾ ചോദിച്ചു: ഈ വ്യക്തിയുടെ അസുഖമെന്താണ്? മറ്റേയാൾ പറഞ്ഞു: ആഭിചാരം ചെയ്യപ്പെട്ടതാണ്. ആരാണ് ചെയ്തത്? ലബീദ് ബിൻ അഅ്സ്വമാണ്. എന്തിലാണ് ചെയ്തത്? ചീപ്പിലും മുടിയിലും ആൺ ഈന്തപ്പനപ്പൂക്കുലയുടെ പുറം തോടിലും. അത് എവിടെയാണ്? ദർവാൻ കിണറ്റിൽ.'

തിരുനബിﷺ അവിടേക്ക് പോയി. തിരിച്ചു വന്ന ശേഷം പറഞ്ഞു: 'ആ കിണറ്റിലെ ഈന്തപ്പനകൾ പിശാചുക്കളുടെ തലകൾ പോലെയായിരുന്നു. വെള്ളം മൈലാഞ്ചി കലക്കിയതുപോലെയും.' അവിടുന്ന് കൽപ്പിക്കുകയും അത് പുറത്തെടുക്കുകയും ചെയ്തു."

ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു: "തിരുനബിﷺക്ക് കഠിനമായ രോഗം ബാധിച്ചു. അപ്പോൾ രണ്ട് മലക്കുകൾ വന്നു. ഒരാൾ പറഞ്ഞു: ഇത് സിഹ്‌ർ ചെയ്യപ്പെട്ടതാണ്. ലബീദ് ബിൻ അഅ്സ്വം എന്ന ജൂതനാണ് അത് ചെയ്തത്. അത് ഇന്ന കുടുംബത്തിന്റെ കിണറ്റിൽ ഒരു കല്ലിനടിയിലുണ്ട്. നിങ്ങൾ ആ കിണറ്റിലെ വെള്ളം വറ്റിക്കുകയും കല്ല് മാറ്റുകയും ആ സിഹ്‌ർ എടുത്തു നശിപ്പിക്കുകയും ചെയ്യുക.
പ്രഭാതമായപ്പോൾ തിരുനബിﷺ അമ്മാർ ബിൻ യാസിറി(റ)നെയും കൂട്ടി അവിടേക്ക് പോയി. ആ വെള്ളം മൈലാഞ്ചി വെള്ളം പോലെയായിരുന്നു. അവർ വെള്ളം വറ്റിച്ചു കല്ല് മാറ്റി ആ മന്ത്രം പുറത്തെടുത്തു. അതിൽ പതിനൊന്ന് കെട്ടുകളുള്ള ഒരു ചരടായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ അല്ലാഹു ഖുർആനിലെ സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് അധ്യായങ്ങൾ അവതരിപ്പിച്ചു. തിരുനബിﷺ ഓരോ സൂക്തം ഓതുമ്പോഴും ഓരോ കെട്ടുകൾ വീതം അഴിഞ്ഞുപോയി."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1413സഹൽ ബിൻ സഅദ് അൽ സാഇദി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു:തിരുനബിﷺയും മുശ്രിക്കുക...
27/04/2026

Tweet 1413
സഹൽ ബിൻ സഅദ് അൽ സാഇദി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു:
തിരുനബിﷺയും മുശ്രിക്കുകളും തമ്മിൽ ഏറ്റുമുട്ടി, അവർ യുദ്ധം ചെയ്തു. പിന്നീട് തിരുനബിﷺ സ്വന്തം സൈനിക താവളത്തിലേക്കും ശത്രുക്കൾ അവരുടെ സൈനിക താവളത്തിലേക്കും തിരിച്ചുപോയി. തിരുനബിﷺയുടെ അനുചരന്മാരുടെ കൂട്ടത്തിൽ ഒരാളുണ്ടായിരുന്നു; ശത്രുക്കളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരാളെപ്പോലും വിടാതെ അദ്ദേഹം വാളുകൊണ്ട് വെട്ടിവീഴ്ത്തുമായിരുന്നു.

അപ്പോൾ ആളുകൾ പറഞ്ഞു: "ഇന്ന് ഇന്ന ആൾ ചെയ്തതുപോലെ നമ്മളിൽ മറ്റാരും ശത്രുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല." എന്നാൽ തിരുനബിﷺ പറഞ്ഞു: "തീർച്ചയായും അയാൾ നരകാവകാശിയാണ്."
അപ്പോൾ ജനങ്ങളിൽ ഒരാൾ പറഞ്ഞു: "ഞാൻ അദ്ദേഹത്തെ പിന്തുടരാം." അദ്ദേഹം ആ പോരാളിയോടൊപ്പം പുറപ്പെട്ടു. അയാൾ നിൽക്കുമ്പോൾ ഇദ്ദേഹവും നിൽക്കും, അയാൾ വേഗത്തിൽ നടക്കുമ്പോൾ ഇദ്ദേഹവും വേഗത്തിൽ നടക്കും. അവസാനം ആ പോരാളിക്ക് കഠിനമായി പരിക്കേറ്റു. മരണവേദന സഹിക്കാനാവാതെ അയാൾ വേഗത്തിൽ മരിക്കാൻ ആഗ്രഹിച്ചു. അയാൾ തന്റെ വാളിന്റെ പിടുത്തം നിലത്തുവെച്ചു, അതിന്റെ മൂർച്ചയുള്ള അറ്റം തന്റെ നെഞ്ചിന് നേരെ വെച്ചു. ശേഷം വാളിന്മേൽ ഭാരം നൽകി അയാൾ ആത്മഹത്യ ചെയ്തു.

ഇത് കണ്ട ആ മനുഷ്യൻ തിരുനബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: "അങ്ങ് അല്ലാഹുവിന്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു." പ്രവാചകൻﷺ ചോദിച്ചു: "എന്താണ് കാര്യം?" അദ്ദേഹം പറഞ്ഞു: "അങ്ങ് നരകാവകാശിയാണെന്ന് പറഞ്ഞ ആ മനുഷ്യന്റെ കാര്യം തന്നെ. ജനങ്ങൾ അത് കേട്ട് അത്ഭുതപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, 'ഞാൻ നിങ്ങൾക്ക് വേണ്ടി അയാളെ നിരീക്ഷിക്കാം' എന്ന്. അങ്ങനെ ഞാൻ അയാളെ പിന്തുടർന്നു. അയാൾക്ക് കഠിനമായി പരിക്കേറ്റപ്പോൾ വേഗത്തിൽ മരിക്കാനായി വാളിന്റെ മുന നെഞ്ചത്ത് വെച്ച് അയാൾ ആത്മഹത്യ ചെയ്തു." അപ്പോൾ തിരുനബിﷺ പറഞ്ഞു: "തീർച്ചയായും ചിലർ ജനങ്ങളുടെ ദൃഷ്ടിയിൽ സ്വർഗ്ഗാവകാശികളുടെ കർമ്മങ്ങൾ ചെയ്തേക്കാം, എന്നാൽ അയാൾ നരകാവകാശിയായിരിക്കും. അതുപോലെ മറ്റുചിലർ പ്രത്യക്ഷത്തിൽ നരകാവകാശികളുടെ കർമ്മങ്ങൾ ചെയ്തേക്കാം, എന്നാൽ അയാൾ സ്വർഗ്ഗാവകാശിയും ആയേക്കാം."

അബൂഹുറൈറ(റ) നിവേദനം ചെയ്ത മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ തിരുനബിﷺയോടൊപ്പം ഖൈബർ യുദ്ധത്തിൽ പങ്കെടുത്തു. അന്ന് ഇസ്‌ലാം അവകാശപ്പെട്ടിരുന്ന ഒരാളെക്കുറിച്ച് തിരുനബിﷺ പറഞ്ഞു: "ഇയാൾ നരകാവകാശിയാണ്." യുദ്ധം തുടങ്ങിയപ്പോൾ അയാൾ അതിശക്തമായി പോരാടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേﷺ, അങ്ങ് നരകാവകാശിയാണെന്ന് പറഞ്ഞ ആൾ ഇതാ അതിശക്തമായി പോരാടി മരണപ്പെട്ടിരിക്കുന്നു."

അപ്പോൾ തിരുനബിﷺ പറഞ്ഞു: "അയാൾ നരകത്തിലേക്കാണ്." ഇത് കേട്ടപ്പോൾ ചിലർക്ക് സംശയമായി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു: പരിക്കിന്റെ വേദന സഹിക്കവയ്യാതെ അയാൾ തന്റെ ആവനാഴിയിൽ നിന്ന് ഒരു അമ്പെടുത്ത് അത് ഉപയോഗിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നു. ഇതറിഞ്ഞ മുസ്‌ലീംകൾ തിരുനബിﷺയുടെ അടുക്കലേക്ക് ഓടിച്ചെന്ന് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേﷺ, അല്ലാഹു അങ്ങയുടെ വാക്ക് സത്യമാക്കിയിരിക്കുന്നു, അയാൾ ആത്മഹത്യ ചെയ്തിരിക്കുന്നു." അപ്പോൾ തിരുനബിﷺ പറഞ്ഞു: "ബിലാൽ(റ), എഴുന്നേറ്റ് വിളംബരം ചെയ്യുക: സത്യവിശ്വാസിയല്ലാതെ ആരും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. തീർച്ചയായും അല്ലാഹു ഈ ദീനിനെ ചിലപ്പോൾ പാപിയായ മനുഷ്യനെക്കൊണ്ടും സഹായിച്ചേക്കാം."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1412ജാബിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയും അനുചരന്മാരും ഒരു സ്ത്രീയുടെ അരികിലൂടെ കടന്നുപോയി. അവർ അവർക്കായി ഒരു ആ...
26/04/2026

Tweet 1412
ജാബിർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയും അനുചരന്മാരും ഒരു സ്ത്രീയുടെ അരികിലൂടെ കടന്നുപോയി. അവർ അവർക്കായി ഒരു ആടിനെ അറുത്ത് ഭക്ഷണം തയ്യാറാക്കി. തിരിച്ചു വന്നപ്പോൾ അവർ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ നിങ്ങൾക്കായി ഒരു ആടിനെ അറുത്ത് ഭക്ഷണം ഒരുക്കിയിട്ടുണ്ട്, അത് കഴിച്ചാലും."

തിരുനബിﷺയും അനുചരന്മാരും അകത്തു പ്രവേശിച്ചു. തിരുനബിﷺ തുടങ്ങാതെ അവർ ഭക്ഷണം കഴിക്കാറില്ലായിരുന്നു. തിരുനബിﷺ ഒരു ഉരുള എടുത്തു, എന്നാൽ അത് തൊണ്ടയിറക്കാൻ അവിടുത്തേക്ക് സാധിച്ചില്ല. അപ്പോൾ തിരുനബിﷺ പറഞ്ഞു: "ഇത് അതിന്റെ ഉടമസ്ഥരുടെ അനുവാദമില്ലാതെ അറുക്കപ്പെട്ടതാണ്."
അപ്പോൾ ആ സ്ത്രീ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങൾ മുആദിന്റെ കുടുംബത്തിൽ നിന്ന് ഒന്നും മറച്ചുവെക്കാറില്ല അത്ര അടുപ്പമാണ്. ഞങ്ങൾ അവരിൽ നിന്ന് എടുക്കാറുണ്ട്, അവർ ഞങ്ങളിൽ നിന്നും എടുക്കാറുണ്ട്."

അബൂ മൂസ(റ) നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട ഒരു വീട്ടുകാരെ സന്ദർശിച്ചപ്പോൾ അവർ ഒരു ആടിനെ അറുത്തു. തിരുനബിﷺ മാംസത്തിൽ നിന്ന് ഒരു കഷ്ണം കഴിക്കാൻ എടുത്തു. കുറെ നേരം അത് ചവച്ചെങ്കിലും തൊണ്ടയിറക്കാൻ കഴിഞ്ഞില്ല. അവിടുന്ന് ചോദിച്ചു: "ഈ മാംസത്തിന്റെ കാര്യമെന്താണ്?" അവർ പറഞ്ഞു: "ഇത് ഇന്ന ആളിന്റെ ആടാണ്, അദ്ദേഹം വരുമ്പോൾ വില നൽകി തൃപ്തിപ്പെടുത്താം എന്ന് കരുതി ഞങ്ങൾ അറുത്തതാണ്." അപ്പോൾ തിരുനബിﷺ പറഞ്ഞു: "ഇത് തടവുകാർക്ക് നൽകുക."

ത്വബ്റാനി(റ) ഹസൻ ബിൻ യഹ്‌യ അൽ-ഖുശാനി(റ) വഴി റിപ്പോർട്ട് ചെയ്യുന്നു: മുആദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുനബിﷺ ഇപ്രകാരം അരുളി:
"നിങ്ങൾ 'ജാബിയ' അല്ലെങ്കിൽ 'ജുവൈബിയ' എന്ന് വിളിക്കപ്പെടുന്ന ഒരിടത്ത് ഇറങ്ങും. അവിടെ വെച്ച് ഒട്ടകത്തിന്റെ മുഴയ്ക്ക് സമാനമായ ഒരു രോഗം നിങ്ങളെ ബാധിക്കും. അതിലൂടെ അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും രക്തസാക്ഷിത്വം നൽകുകയും നിങ്ങളുടെ കർമ്മങ്ങളെ വിശുദ്ധീകരിക്കുകയും ചെയ്യും."
പ്ലേഗ് ബാധയെ കുറിച്ചുള്ള തിരുനബിﷺയുടെ മുന്നറിയിപ്പായിരുന്നു അത് സംഭവിക്കുകയും ചെയ്തു.

ത്വബ്റാനി(റ) ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അവിടുന്ന് ചോദിച്ചു: "ശദ്ദാദ്(റ), നിനക്ക് എന്തുപറ്റി?" അദ്ദേഹം പറഞ്ഞു: "ദുനിയാവ് എനിക്ക് ഇടുങ്ങിയതായി തോന്നുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "വിഷമിക്കേണ്ട, ശാം കീഴടക്കപ്പെടും, ബൈത്തുൽ മുഖദ്ദസും കീഴടക്കപ്പെടും. നീയും നിന്റെ മക്കളും അവിടെ നേതാക്കളായിരിക്കും."
ഈ പ്രവചനം കാലം തെളിയിക്കുകയും സ്വഹാബികളും താബിഉകളും അനുഭവിക്കുകയും ചെയ്തൂ.

ഇബ്നു അസാക്കിർ(റ) റിപ്പോർട്ട് ചെയ്യുന്നു: ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) അടിമയായിരുന്ന ആൾ പറഞ്ഞു: തിരുനബിﷺ ഉസ്മാന്റെ(റ) അടുത്തേക്ക് ഒരു സമ്മാനം കൊടുത്തുവിട്ടു. ദൂതൻ മടങ്ങിവരാൻ വൈകി. അദ്ദേഹം വന്നപ്പോൾ പ്രവാചകൻﷺ ചോദിച്ചു: "നീ എന്താണ് വൈകിയത്? നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വൈകാനുള്ള കാരണം ഞാൻ പറഞ്ഞുതരാം. നീ ഉസ്മാന്റെ(റ)യും റുഖിയ(റ)യുടെയും സൗന്ദര്യം മാറി മാറി നോക്കി നിൽക്കുകയായിരുന്നു, അവരിൽ ആരാണ് കൂടുതൽ ഭംഗിയുള്ളതെന്ന് ചിന്തിക്കുകയായിരുന്നു. അല്ലേ?"
അദ്ദേഹം പറഞ്ഞു: "അതെ, അങ്ങയെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണെ സത്യം! അതുതന്നെയായിരുന്നു എന്നെ വൈകിപ്പിച്ചത്."

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം. തിരുനബിﷺ ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) അടുത്തേക്ക് ഒരാളെ അയച്ചു. ആ മനുഷ്യൻ വൈകിയപ്പോൾ പ്രവാചകൻﷺ പറഞ്ഞു: "നീ ഉസ്മാനെ(റ)യും റുഖിയ(റ)യെയും നോക്കി നിൽക്കുകയായിരുന്നു. അവരുടെ സൗന്ദര്യത്തിൽ നീ അത്ഭുതപ്പെട്ടുപോയി അല്ലേ. എന്ന്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1411അബൂ സഈദ് അൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: "ഒരിക്കൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അത്രത്തോളം വലിയൊരു...
25/04/2026

Tweet 1411
അബൂ സഈദ് അൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നു: "ഒരിക്കൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അത്രത്തോളം വലിയൊരു ദാരിദ്ര്യം മുമ്പ് ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അപ്പോൾ എന്റെ സഹോദരി എന്നോട് പറഞ്ഞു: 'നിങ്ങൾ തിരുനബിﷺയുടെ അടുക്കൽ പോയി വല്ലതും ചോദിക്കൂ.' അങ്ങനെ ഞാൻ അവിടെ ചെന്നപ്പോൾ അവിടുന്നു പ്രസംഗിക്കുകയായിരുന്നു. കൂട്ടത്തിൽ പറഞ്ഞു 'ആരാണോ മാന്യത പുലർത്തുന്നത്, അല്ലാഹു അവനെ മാന്യനാക്കും. ആരാണോ ഐശ്വര്യം ആഗ്രഹിക്കുന്നത്, അല്ലാഹു അവനെ ഐശ്വര്യവാനാക്കും." അപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു: അല്ലാഹുവാണെ സത്യം! എന്നെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് എനിക്ക് തോന്നി, അതിനാൽ ഞാൻ അവിടുത്തോട് ഒന്നും ചോദിച്ചില്ല.

ഞാൻ എന്റെ സഹോദരിയുടെ അടുക്കൽ തിരിച്ചെത്തി വിവരം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു: 'നിങ്ങൾ ചെയ്തത് നന്നായി.' പിന്നീട് അടുത്ത ദിവസമായപ്പോൾ, അല്ലാഹുവാണെ സത്യം! ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ അധ്വാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവിടെ നിന്ന് ജൂതന്മാരുടെ നാണയങ്ങൾ എനിക്ക് ലഭിച്ചു. ഞങ്ങൾ അതുകൊണ്ട് ആഹാരം വാങ്ങി കഴിച്ചു. പിന്നീട് ഐശ്വര്യം വന്നപ്പോൾ അൻസ്വാരികളിൽ ഞങ്ങളേക്കാൾ കൂടുതൽ സമ്പത്തുള്ള മറ്റൊരു കുടുംബവും ഇല്ലെന്ന അവസ്ഥയായി."

ജാബിർ ബിൻ അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു: ഒരാൾ തിരുനബിﷺയെ സമീപിച്ച് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ പിതാവ് എന്റെ സമ്പത്ത് എടുക്കാൻ ആഗ്രഹിക്കുന്നു." അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ചു വരുത്തി. ആ സമയം ജിബ്‌രീൽ(അ) ഇറങ്ങിവന്ന് തിരുനബിﷺയോട് പറഞ്ഞു: "ഈ വൃദ്ധൻ തന്റെ മനസ്സിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ കാതുകൾ പോലും കേട്ടിട്ടില്ല."

തിരുനബിﷺ ആ പിതാവിനോട് ചോദിച്ചു: "താങ്കളുടെ കാതുകൾ പോലും കേൾക്കാത്ത ചില കാര്യങ്ങൾ താങ്കൾ മനസ്സിൽ പറഞ്ഞോ?" അദ്ദേഹം പറഞ്ഞു: "അല്ലാഹു അങ്ങയിലൂടെ ഞങ്ങൾക്ക് ഉൾക്കാഴ്ചയും ഉറപ്പും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. അതെ, ഞാൻ പറഞ്ഞിട്ടുണ്ട്." തിരുനബിﷺ പറഞ്ഞു: "അതൊന്നു പറയൂ." അപ്പോൾ ആ പിതാവ് ഇപ്രകാരം കവിത ചൊല്ലി:
"നീ ശിശുവായിരുന്നപ്പോൾ ഞാൻ നിനക്ക് ഭക്ഷണം നൽകി, നീ യുവാവായപ്പോൾ നിന്റെ കാര്യങ്ങൾ ഞാൻ ഏറ്റെടുത്തു. ഞാൻ അധ്വാനിച്ചുണ്ടാക്കുന്നത് നീ ആസ്വദിച്ചുകൊണ്ടിരുന്നു.
ഏതെങ്കിലും രാത്രിയിൽ നിനക്ക് രോഗം ബാധിച്ചാൽ, നിന്റെ രോഗം കാരണം ഞാൻ ഉറക്കമില്ലാതെ വേവലാതിയോടെ രാത്രി കഴിച്ചുകൂട്ടി.
മരണം നിശ്ചയിക്കപ്പെട്ട ഒന്നാണെന്ന് അറിഞ്ഞിട്ടും, നിനക്ക് മരണം സംഭവിക്കുമോ എന്ന് എന്റെ മനസ്സ് ഭയപ്പെട്ടുകൊണ്ടിരുന്നു.
നിനക്ക് ബാധിച്ച പ്രയാസങ്ങൾ എനിക്കാണ് ബാധിച്ചതെന്ന് തോന്നിപ്പോയി, അതിനാൽ എന്റെ കണ്ണുകൾ കണ്ണീർ വാർത്തു.

> ഒടുവിൽ നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന പ്രായത്തിലും ലക്ഷ്യത്തിലും നീ എത്തിയപ്പോൾ, നീ എനിക്ക് നൽകിയ പ്രതിഫലം പരുഷതയും ക്രൂരതയുമായിരുന്നു.

> നീയല്ലേ എനിക്ക് ഔദാര്യം ചെയ്യുന്നവൻ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു നിന്റെ പെരുമാറ്റം.

> എന്റെ സ്നേഹത്തിന്റെ അവകാശം നിനക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും, ചുരുങ്ങിയ പക്ഷം ഒരു അയൽവാസി മറ്റൊരു അയൽവാസിയോട് പെരുമാറുന്നതു പോലെയെങ്കിലും നിനക്ക് പെരുമാറാമായിരുന്നു!"

ഇത് കേട്ടപ്പോൾ തിരുനബിﷺ കരയുകയും ആ മകനെ ശകാരിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: "നീയും നിന്റെ സമ്പത്തും നിന്റെ പിതാവിനുള്ളതാണ്."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1410മുസദ്ദദ്(റ), ബസ്സാർ(റ), അസ്വ്‌ബഹാനി(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:...
24/04/2026

Tweet 1410
മുസദ്ദദ്(റ), ബസ്സാർ(റ), അസ്വ്‌ബഹാനി(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞാൻ മസ്ജിദുൽ ഖൈഫിൽ തിരുനബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു അൻസ്വാരിയും സഖഫി ഗോത്രക്കാരനായ ഒരാളും അവിടെ വന്നു. സലാം പറഞ്ഞതിന് ശേഷം അവർ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങയോട് ചില കാര്യങ്ങൾ ചോദിക്കാനാണ് ഞങ്ങൾ വന്നത്."
തിരുനബിﷺ പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചോദിക്കാനിരുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം. അതല്ല, ഞാൻ മിണ്ടാതിരിക്കുകയും നിങ്ങൾ തന്നെ ചോദിക്കുകയുമാണ് വേണ്ടതെങ്കിൽ അങ്ങനെയാവാം."

അവർ പറഞ്ഞു: "അല്ല, അങ്ങ് തന്നെ പറഞ്ഞുതന്നാലും. അത് ഞങ്ങളുടെ ഈമാനും ദൃഢവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കുമല്ലോ." ശേഷം അൻസ്വാരി സഖഫി ഗോത്രക്കാരനോട് പറഞ്ഞു: "നീ തിരുനബിﷺയോട് ചോദിച്ചോളൂ." അദ്ദേഹം പറഞ്ഞു: "അല്ല, താങ്കൾ തന്നെ ചോദിച്ചോളൂ, താങ്കളുടെ അവകാശം എനിക്കറിയാം." അങ്ങനെ അദ്ദേഹം ചോദിച്ചു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "നീ നിന്റെ വീട്ടിൽ നിന്ന് ബൈത്തുൽ ഹറാമിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ത്വവാഫിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്തിനെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും സഫാ-മർവക്കിടയിലെ സഅ്‌യിനെക്കുറിച്ചും അറഫയിലെ നിർത്തത്തെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചും ജംറയിലെ കല്ലേറിനെക്കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചും ബലിയറുക്കുന്നതിനെക്കുറിച്ചും തല മുണ്ഡനം ചെയ്യുന്നതിനെക്കുറിച്ചും ത്വവാഫുൽ ഇഫാദയെക്കുറിച്ചും അതിന്റെ പ്രതിഫലത്തെക്കുറിച്ചും ചോദിക്കാനാണ് നീ വന്നത്." അദ്ദേഹം പറഞ്ഞു: "അങ്ങയെ സത്യവുമായി നിയോഗിച്ചവൻ സാക്ഷി! ഇതുതന്നെയാണ് ചോദിക്കാൻ ഞാൻ വന്നത്."

തിരുനബിﷺ പറഞ്ഞു: "നീ ബൈത്തുൽ ഹറാം ലക്ഷ്യമാക്കി വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ, നിന്റെ ഒട്ടകം അതിന്റെ ഓരോ കുളമ്പ് വെക്കുമ്പോഴും ഉയർത്തുമ്പോഴും അല്ലാഹു നിനക്ക് ഓരോ പുണ്യം രേഖപ്പെടുത്തുകയും ഓരോ പാപം മായ്ച്ചു കളയുകയും ഓരോ പദവി ഉയർത്തുകയും ചെയ്യും. ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്കാരം ഇസ്മാഈൽ നബി(അ)യുടെ സന്തതികളിൽപ്പെട്ട ഒരാളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് തുല്യമാണ്. സഫാ-മർവക്കിടയിലെ സഅ്‌യ് എഴുപത് അടിമകളെ മോചിപ്പിക്കുന്നതിന് തുല്യമാണ്.

അറഫയിലെ സംഗമം തീർച്ചയായും അല്ലാഹു ഒന്നാം ആകാശത്തേക്ക് നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനപൂർവ്വം ഇപ്രകാരം പറയുകയും ചെയ്യും: 'ഇതാ എന്റെ ദാസന്മാർ! എന്റെ കാരുണ്യവും പാപമോചനവും കൊതിച്ചുകൊണ്ട് ദൂരദിക്കുകളിൽ നിന്ന് മുടി ജടപിടിച്ചും പൊടിപുരണ്ടും അവർ എന്റെ അടുക്കൽ വന്നിരിക്കുന്നു. നിങ്ങളുടെ പാപങ്ങൾ മണൽത്തരികളോളമോ കടലിലെ നുരയോളമോ ഉണ്ടെങ്കിൽപ്പോലും ഞാനത് പൊറുത്തുതരുന്നതാണ്. പാപമോചനം ലഭിച്ചവരായി നിങ്ങൾ മടങ്ങിക്കൊള്ളുക, നിങ്ങൾ ആർക്കുവേണ്ടി ശുപാർശ ചെയ്യുന്നുവോ അവർക്കും പാപമോചനമുണ്ട്.

ജംറയിലെ കല്ലേറിനെ സംബന്ധിച്ചിടത്തോളം, നീ എറിയുന്ന ഓരോ കല്ലിനും പകരമായി നാശമുണ്ടാക്കുന്ന വൻപാപങ്ങളിൽ നിന്ന് ഓരോന്ന് വീതം മായ്ക്കപ്പെടുന്നതാണ്. നിന്റെ ബലികർമ്മം നിന്റെ രക്ഷിതാവിങ്കൽ നിനക്കായി കരുതിവെക്കപ്പെട്ട നിക്ഷേപമാണ്. നിന്റെ തല മുണ്ഡനം ചെയ്യുന്നതിനെ സംബന്ധിച്ചിടത്തോളം, നീ നീക്കം ചെയ്യുന്ന ഓരോ രോമത്തിനും പകരമായി ഓരോ പുണ്യം രേഖപ്പെടുത്തുകയും ഓരോ പാപം മായ്ക്കപ്പെടുകയും ചെയ്യും." അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെﷺ, പാപങ്ങൾ അതിലും കുറവാണെങ്കിലോ?" നബിﷺ പറഞ്ഞു: "എങ്കിൽ അത് നിന്റെ പുണ്യങ്ങളുടെ കൂട്ടത്തിൽ ശേഖരിച്ചുവെക്കും. ശേഷമുള്ള നിന്റെ ബൈത്തുള്ളാഹ് പരിക്രമണം അഥവാ ത്വവാഫു നീ ചെയ്യുന്നത് പാപങ്ങളൊന്നുമില്ലാത്ത അവസ്ഥയിലായിരിക്കും. അപ്പോൾ ഒരു മലക്ക് വന്ന് നിന്റെ രണ്ട് തോളുകൾക്കിടയിൽ കൈവെച്ച് ഇപ്രകാരം പറയും: 'ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിച്ചുകൊള്ളുക, നിന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു'."

തുടർന്ന് സഖഫി ഗോത്രക്കാരൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേﷺ, ഇനി എനിക്കുള്ളത് പറഞ്ഞുതന്നാലും." തിരുനബിﷺ പറഞ്ഞു: "നീ വന്നത് നിസ്കാരത്തെക്കുറിച്ച് ചോദിക്കാനാണ്. നീ നിന്റെ മുഖം കഴുകുമ്പോൾ നിന്റെ കൺപീലികളിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു. നീ കൈകൾ കഴുകുമ്പോൾ നിന്റെ നഖങ്ങൾക്കിടയിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു. നീ തല തടവുമ്പോൾ നിന്റെ തലയിൽ നിന്ന് പാപങ്ങൾ നീങ്ങുന്നു. നീ കാലുകൾ കഴുകുമ്പോൾ നിന്റെ കാൽനഖങ്ങൾക്കിടയിലൂടെ പാപങ്ങൾ ഉതിർന്നുവീഴുന്നു."

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Tweet 1409ഇബ്നു അബി ശൈബ(റ), അബു യഅ്‌ല(റ), ബസ്സാർ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. സ്വഹാബികൾ തി...
23/04/2026

Tweet 1409
ഇബ്നു അബി ശൈബ(റ), അബു യഅ്‌ല(റ), ബസ്സാർ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. സ്വഹാബികൾ തിരുനബിﷺയുടെ അടുത്ത് വെച്ച് ഒരാളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ കരുത്തിനെക്കുറിച്ചും ആരാധനകളിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചും അവർ പുകഴ്ത്തി.

അപ്പോൾ ഇതാ ആ മനുഷ്യൻ അങ്ങോട്ട് വരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: "അവന്റെ മുഖത്ത് പിശാചിന്റെ ഒരു അടയാളം ഞാൻ കാണുന്നു." അദ്ദേഹം അടുത്തുവന്നു സലാം പറഞ്ഞപ്പോൾ തിരുനബിﷺ ചോദിച്ചു: "ഈ കൂട്ടത്തിൽ നിന്നെക്കാൾ മികച്ചവരായി ആരുമില്ലെന്ന് നിന്റെ മനസ്സ് നിന്നോട് പറഞ്ഞുവോ?" അദ്ദേഹം പറഞ്ഞു: "അതെ." ശേഷം അദ്ദേഹം അവിടെനിന്ന് പോയി ഒരു നിസ്കാരസ്ഥലം നിശ്ചയിച്ച് അവിടെ നിന്ന് നിസ്കരിക്കാൻ തുടങ്ങി. അപ്പോൾ തിരുനബിﷺ ചോദിച്ചു: "ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?" ഉടനെ അബൂബക്കർ(റ) എഴുന്നേറ്റു ചെന്നു. എന്നാൽ അദ്ദേഹം നിസ്കരിക്കുന്നത് കണ്ട് മടങ്ങി വന്നു പറഞ്ഞു: "അദ്ദേഹം നിസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തെ വധിക്കാൻ എനിക്ക് പേടി തോന്നി."

അപ്പോൾ തിരുനബിﷺ വീണ്ടും ചോദിച്ചു: "നിങ്ങളിൽ ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?" അപ്പോൾ ഉമർ(റ) എഴുന്നേറ്റു ചെന്നു. അദ്ദേഹവും അബൂബക്കർ(റ) ചെയ്തതുപോലെ തന്നെ മടങ്ങി വന്നു. വീണ്ടും തിരുനബിﷺ ചോദിച്ചു: "നിങ്ങളിൽ ആരാണ് അവന്റെ അടുത്തേക്ക് ചെന്ന് അവനെ വധിക്കുക?" അപ്പോൾ അലി(റ) പറഞ്ഞു: "ഞാൻ പോകാം." തിരുനബിﷺ പറഞ്ഞു: "നീ അവനെ അവിടെ കണ്ടുമുട്ടുകയാണെങ്കിൽ നീ തന്നെ അതിന് യോഗ്യൻ." അലി(റ) ചെന്നപ്പോൾ അദ്ദേഹം അവിടെനിന്നു പോയിക്കഴിഞ്ഞിരുന്നു. അലി(റ) മടങ്ങി വന്നപ്പോൾ തിരുനബിﷺ പറഞ്ഞു: "ഇത് എന്റെ സമുദായത്തിൽ നിന്ന് പുറത്തുപോകുന്ന ആദ്യത്തെ കക്ഷിയാണ്. നീ അവനെ വധിച്ചിരുന്നെങ്കിൽ എനിക്ക് ശേഷം എന്റെ സമുദായത്തിൽ രണ്ട് പേർ പോലും ഭിന്നിക്കുമായിരുന്നില്ല."

ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും വിശ്വസ്തരായ നിവേദകർ വഴി വാബിസ ബിൻ മഅ്ബദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
"പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിച്ചറിയാൻ ആഗ്രഹിച്ചുകൊണ്ടാണ് ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്നത്. ഞാൻ എത്തിയപ്പോൾ ചുറ്റും മുസ്‌ലീംകളുടെ ഒരു സംഘമുണ്ടായിരുന്നു. അവിടുത്തോട് അടുക്കാനായി ഞാൻ ആളുകൾക്കിടയിലൂടെ കടന്നുപോയി. അപ്പോൾ ചിലർ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു: 'വാബിസാ, തിരുനബിﷺയിൽ നിന്ന് മാറി നിൽക്കൂ.' ഞാൻ പറഞ്ഞു: 'എനിക്ക് അവിടുത്തെ അടുത്തിരിക്കാനാണ് ഇഷ്ടം.' അപ്പോൾ തിരുനബിﷺ പറഞ്ഞു: 'വാബിസയെ വിടൂ, വാബിസാ നീ അടുത്തേക്ക് വരൂ.'

ഞാൻ തൊട്ടുമുന്നിൽ എത്തുംവരെ എന്നെ അടുപ്പിച്ചു. ശേഷം ചോദിച്ചു: നീ ചോദിക്കുകയാണോ വേണ്ടത്, അതോ ഞാൻ പറയണോ?' ഞാൻ പറഞ്ഞു: 'അല്ല, അവിടുന്നു പറഞ്ഞുതന്നാലും.' അപ്പോൾ പറഞ്ഞു: പുണ്യത്തെക്കുറിച്ചും പാപത്തെക്കുറിച്ചും ചോദിക്കാനല്ലേ നീ വന്നത്?' ഞാൻ പറഞ്ഞു: 'അതെ.'
അപ്പോൾ വിരലുകൾ ചേർത്തുപിടിച്ച് എന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് പറഞ്ഞു: 'പുണ്യമെന്നത് ആത്മാവിനും ഹൃദയത്തിനും ശാന്തി നൽകുന്നതാണ്. പാപമെന്നത് നിന്റെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുന്നതും നെഞ്ചിൽ സംശയം ജനിപ്പിക്കുന്നതുമാണ്, ജനങ്ങൾ നിനക്ക് അത് ചെയ്യാമെന്ന് വിധി നൽകിയാലും ശരി.'

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി




Address

Pallimukke
Kollam
691010

Alerts

Be the first to know and let us send you an email when Tayba Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Tayba Research Centre:

Share