Kollam Islamiya College

Call Directions Contact the university

Kollam Islamiya College Kollam Orphanage & Islamiya College

കെ. കെ. മമ്മുണ്ണി മൗലവി അല്ലാഹുവിലേക്ക് യാത്രയായി...إنا لله وإنا إليه راجعون.​നെറ്റിത്തടത്തിൽ കഠിനാധ്വാനത്തിന്റെ വിയർപ്പ...
23/09/2026

കെ. കെ. മമ്മുണ്ണി മൗലവി അല്ലാഹുവിലേക്ക് യാത്രയായി...
إنا لله وإنا إليه راجعون.
​നെറ്റിത്തടത്തിൽ കഠിനാധ്വാനത്തിന്റെ വിയർപ്പുതുള്ളികളുമായി, കർമ്മസാഫല്യത്തിന്റെ പ്രസന്നവദനത്തോടെയാണ് ധന്യമായ അന്ത്യ യാത്ര.

​അനാഥ മക്കളുടെ പിതാവ്, അഗതികളുടെയും അശരണരുടെയും അത്താണി, രക്ഷിതാക്കളില്ലാതെപോയ ആയിരങ്ങളുടെ 'വലിയ്യ്' അഥവാഏക രക്ഷാധികാരി, തലമുറകളുടെയും ഗുരുപരമ്പരകളുടെയും ഗുരുനാഥൻ! ​പ്രശാന്തസുന്ദരമായ മൗനത്താൽ വാക്കുകൾക്കപ്പുറം ഭക്തിയുടെയും അറിവിന്റെയും കനിവിന്റെയും കരുണയുടെയും അമരസ്മാരകങ്ങൾ പടുത്തുയർത്തിയ മഹാമനീഷി. ​ദക്ഷിണ കേരളം — വിശിഷ്യ, കൊല്ലം ഇസ്ലാമിയ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മൗലവിക്ക് ഒരു വികാരമായിരുന്നു. അതിനുമപ്പുറം, ദക്ഷിണ കേരളത്തിലെ 'അൽ ജാമിഅ' എന്നതായിരുന്നു അദ്ദേഹത്തിന്റെ മഹാസ്വപ്നം.

​കൊല്ലം ഇസ്‌ലാമിയ കോളേജ്, നവജീവൻ അഭയകേന്ദ്രം, ഗ്രെയ്‌സ് ഇന്റർനാഷണൽ സ്കൂൾ, അൽ ബയാൻ ഖുർആൻ അക്കാദമി... തുടങ്ങി എല്ലാത്തിലും മൗലവിയുടെ പകലിലെ വിയർപ്പുതുള്ളികളും പാതിരാവിലെ പ്രാർത്ഥനാമന്ത്രങ്ങളുമുണ്ട്.
​അസ്ഥികളിലെ മാംസത്തേക്കാൾ പതിന്മടങ്ങ് ഹൃദയത്തിൽ സ്വപ്നങ്ങൾ കൊണ്ടുനടന്ന പ്രചോദകമായ ജീവിതം! ചെറുപുഞ്ചിരി കൊണ്ട് ഹൃദയം കീഴടക്കുന്ന മാസ്മരിക വ്യക്തിത്വം.
​"എന്റെ മക്കളേ..." എന്ന, ലുഖ്മാൻ അലൈഹിസ്സലാമിന്റെ "യാ ബുനയ്യ" എന്ന തനിമയാർന്ന വിളി. ​എട്ടു പതിറ്റാണ്ടിന്റെ ജീവിതം കൊണ്ട് എട്ടു നൂറ്റാണ്ടിന്റെ കർമ്മഗോപുരം തീർത്ത പ്രശാന്തസുന്ദര സാഗരം. പടപ്പുകൾക്കു വേണ്ടി പടച്ചവൻ സൃഷ്ടിച്ച കരുണയുടെ പൂമരം!
കാലത്തിനുമേൽ അത്യപൂർവ്വമായി മാത്രം പടർന്നുപന്തലിക്കുന്ന വിശുദ്ധദർശനത്തിന്റെ ' *ആൾമരം* '.​മമ്മുണ്ണി മൗലവി എന്ന കടൽ അടങ്ങി; പക്ഷേ, ഓർമ്മകളിൽ ആ തിരമാലകൾ അടങ്ങില്ല...
​അർഹമുർറാഹിമീനായ നാഥാ,
ഞങ്ങളുടെ മൗലവിയെ
നീ സ്വീകരിക്കേണമേ... സ്വർഗ്ഗം നൽകി അനുഗ്രഹിക്കേണമേ...
​اللهم ادخله الجنة مع النبيين و الصديقين و الشهداء و الصالحين.

ടി. ഇ. എം. റാഫി വടുതല
കൊല്ലം ഇസ്‌ലാമിയ കോളേജ്.

"IRW" TRAINING CAMP
18/09/2026

"IRW" TRAINING CAMP

AGRICULTURAL CLUB INAUGURATION
18/09/2026

AGRICULTURAL CLUB INAUGURATION

16/09/2026
🌙 illumine26 – An Immersion into Prophet’s LifeLearn. Reflect. Discover. ✨A quiz journey through the life and teachings ...
03/09/2026

🌙 illumine26 – An Immersion into Prophet’s Life

Learn. Reflect. Discover. ✨
A quiz journey through the life and teachings of Prophet Muhammad ﷺ.

College Level

illumine26 – An Immersion into Prophet’s LifeLearn. Reflect. Discover. A quiz journey through the life and teachings of ...
01/09/2026

illumine26 – An Immersion into Prophet’s Life

Learn. Reflect. Discover.
A quiz journey through the life and teachings of Prophet Muhammad ﷺ.

College Level
2 September 2026 | Wednesday

കൊല്ലം ഇസ്‌ലാമിയ കോളേജിൽ ഓണം സൗഹൃദ മീറ്റ് സംഘടിപ്പിച്ചു കൊല്ലം: കൊല്ലം  ഇസ്‌ലാമിയ കോളേജിൽ ഓണം സൗഹൃദ മീറ്റും വിവിധ കലാ-വി...
22/08/2026

കൊല്ലം ഇസ്‌ലാമിയ കോളേജിൽ ഓണം സൗഹൃദ മീറ്റ് സംഘടിപ്പിച്ചു

കൊല്ലം: കൊല്ലം ഇസ്‌ലാമിയ കോളേജിൽ ഓണം സൗഹൃദ മീറ്റും വിവിധ കലാ-വിനോദ പരിപാടികളുമായി ഓണാഘോഷവും സംഘടിപ്പിച്ചു. പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ മീറ്റിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ തൻസീർ സ്വാഗതം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ. അൽഹാഫിദ് സഫീർ കെ. എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഓണം സൗഹൃദ മീറ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വേണുഗോപാൽ, കോളേജ് പ്രതിനിധി സൽമാൻ എന്നിവർ ആശംസകൾ നേർന്നു. കോളേജ് സെക്രട്ടറി റാഫി വടുതല സമാപനവും നന്ദിയും നിർവഹിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ കലാ-വിനോദ പരിപാടികൾ അരങ്ങേറി. ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി കസേരകളി, ചാക്കിലോട്ടം, ബിസ്ക്കറ്റ് തീറ്റ മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

കോളേജ് TAP കോർഡിനേറ്റർ ഷിബിലി, കോളേജ് മെന്റർ ഇർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഓണം സൗഹൃദ മീറ്റ് മത-സാമൂഹിക സൗഹാർദത്തിന്

ഖുതുബ മികവുറ്റതാകാൻ ‘പാഠശാല’ സംഘടിപ്പിച്ചുകൊല്ലം: ഖുതുബ പ്രഭാഷണങ്ങളെ കൂടുതൽ മികവുറ്റതും ഫലപ്രദവുമാക്കുന്നതിനായി ‘ഖുതുബ മ...
20/08/2026

ഖുതുബ മികവുറ്റതാകാൻ ‘പാഠശാല’ സംഘടിപ്പിച്ചു

കൊല്ലം: ഖുതുബ പ്രഭാഷണങ്ങളെ കൂടുതൽ മികവുറ്റതും ഫലപ്രദവുമാക്കുന്നതിനായി ‘ഖുതുബ മികവുറ്റതാകാൻ – പാഠശാല’ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ പാഠശാലയ്ക്ക് നേതൃത്വം നൽകി.

ഖുതുബയുടെ ലക്ഷ്യം, വിഷയ തിരഞ്ഞെടുപ്പ്, ഖുർആൻ-ഹദീസ് അടിസ്ഥാനത്തിലുള്ള ഉള്ളടക്ക അവതരണം, ഭാഷാശൈലി, ശ്രോതാക്കളുടെ മനസ്സിലേക്ക് ആശയം ഫലപ്രദമായി എത്തിക്കുന്ന രീതികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ പാഠശാലയിൽ അവതരിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി കൊല്ലം ജില്ലാ പ്രസിഡന്റ് വാഹിദ് നദ്‌വി അധ്യക്ഷത വഹിച്ചു. കൊല്ലം ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ ഡോ. സഫീർ കെ. എ., സെക്രട്ടറി റാഫി വടുതല എന്നിവർ സംസാരിച്ചു.

ഖുതുബ നിർവഹിക്കുന്നവരുടെ വൈജ്ഞാനികവും അവതരണപരവുമായ കഴിവുകൾ വികസിപ്പിക്കുകയും സമൂഹത്തിൽ ഖുതുബയുടെ സ്വാധീനം കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പാഠശാല സംഘടിപ്പിച്ചത്.

കൊല്ലം ഇസ്‌ലാമിയാ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചുകൊല്ലം ഇസ്‌ലാമിയാ കോളേജ് ഹയർസെക്കൻഡറി...
20/08/2026

കൊല്ലം ഇസ്‌ലാമിയാ കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ പി.ടി.എ മീറ്റിംഗ് സംഘടിപ്പിച്ചു

കൊല്ലം ഇസ്‌ലാമിയാ കോളേജ് ഹയർസെക്കൻഡറി വിഭാഗത്തിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ പി.ടി.എ (Parent-Teacher Association) മീറ്റിംഗ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതി, പഠന നിലവാരം, പരീക്ഷാ തയ്യാറെടുപ്പുകൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

പരിപാടിയുടെ ഭാഗമായി സബ്ജക്ട് അധ്യാപകരും ക്ലാസ് ടീച്ചർ, മെന്റർമാരും രക്ഷിതാക്കളെ പ്രത്യേകം കണ്ടുമുട്ടി വിദ്യാർത്ഥികളുടെ പഠന പുരോഗതിയും മെച്ചപ്പെടുത്തേണ്ട മേഖലകളും വിലയിരുത്തി. രക്ഷിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകി.

തുടർന്ന് നടന്ന പൊതുയോഗത്തിൽ വൈസ് പ്രിൻസിപ്പാൾ തൻസീർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ മുഖ്യപ്രഭാഷണം നിർവഹിച്ച് വിദ്യാർത്ഥികളുടെ അക്കാദമിക മികവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത പങ്കാളിത്തത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

പരിപാടിയുടെ സമാപനം സ്ഥാപന സെക്രട്ടറി റാഫി വടുതല നിർവഹിച്ചു. വിദ്യാർത്ഥികളുടെ ഭാവി വിജയത്തിനായി രക്ഷിതാക്കളും അധ്യാപകരും കൈകോർക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പി.ടി.എ മീറ്റിംഗ് ശ്രദ്ധേയമായി.

Address

Nedumpana (PO)
Kollam
691576

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 474 2562773

Website

Alerts

Be the first to know and let us send you an email when Kollam Islamiya College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Kollam Islamiya College:

Shortcuts

Share