02/10/2024
മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ ആർ സി എൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ സ്ഥാനാര്ഥിത്വത്തെ തുടർന്ന് നടക്കുന്ന ചർച്ചയിലൂടെ യൂക്കെയിൽ പുതു തലമുറയിലെ പല മലയാളി നഴ്‌സുമാരും ട്രേഡ് യൂണിയൻ മെമ്പർഷിപ് എടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു തുടങ്ങി. തൊഴിലിടത്തിൽ അച്ചടക്ക നടപടികൾക്കോ, നിയമ നടപടികൾക്കോ സിക്നസ് നടപടികൾക്കോ വിധേയരായി തൊഴിൽ നഷ്ടപ്പെടുന്ന നഴ്‌സുമാരുടെ എണ്ണം ഓരോ ദിവസം ചെല്ലുംതോറും കൂടി വരുകയാണ്. വര്ഷങ്ങളായി യൂക്കെയിൽ ജോലി ചെയ്യുന്ന പലരും ഇന്നും യൂണിയൻ മെംബെര്ഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ഓരോ ദിവസവും തൊഴിലിടങ്ങളിൽ വലിയ റിസ്ക് ആണ് എടുത്തു കൊണ്ടിരിക്കുന്നത്. എൻ എം സി റെഫെറലിലേക്കു വരെ നീണ്ടേക്കാവുന്ന നടപടി ക്രമങ്ങളിൽ പെട്ട് യൂണിയൻ മെമ്പർഷിപ് ഇല്ലാത്ത പല നഴ്‌സ് മാരും നട്ടം തിരിയുകയാണ്. ആർ സി എൻ മെംബെര്ഷിപ്പിലൂടെ യൂക്കെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഇൻ ഹൌസ് ലീഗൽ ടീമിന്റെ സൗജന്യമായി ലഭിക്കാവുന്ന നിയമ സഹായത്തിനായി ആയിരക്കണക്കിന് പൗണ്ട് വക്കീൽ ഫീസിനത്തിലും മറ്റും കൊടുക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് പലർക്കുമുള്ളത്. തൊഴിലിടങ്ങളിൽ നടന്നു വരുന്ന വർണ്ണ വിവേചനത്തിനും ചൂഷണങ്ങൾക്കുമെതിരെ ശബ്ദം ഉയർത്താനും യൂണിയൻ മെമ്പർഷിപ് വളരെ സഹായകരമാണ്.
അതോടൊപ്പം ആർ സി എൻ സംഘടിപ്പിക്കുന്ന പ്രത്യേക തുടർ പഠന പരിപാടികൾ, യൂറോപ്പിലെ ഏറ്റവും വലിയ നഴ്സിംഗ് ലൈബ്രറി റിസോഴ്സ്, എന്നിവയിലേക്കുള്ള ആക്സസ് കൂടിയാണ് യൂണിയൻ മെമ്പർഷിപ് വഴി തുറക്കുന്നത്.
RCN ടെലിഫോൺ കരിയർ കോച്ചിംഗ് ഉപയോഗിച്ച് കരിയറിലെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യാനുള്ള സഹായം, സിവി എഴുത്ത്, പുതിയ കരിയർ മാറ്റത്തിനുള്ള ആശയങ്ങൾ എന്നിവയൊക്കെ ആർ സി എൻ മെമ്പര്മാര്ക്ക് ലഭിക്കുന്നതാണ്
ഒരു RCN അംഗമെന്ന നിലയിൽ, വീട്ടിലും ജോലിസ്ഥലത്തും നഴ്‌സുമാരെയും ഹെൽത്ത്കെയർ അസിസ്റ്റന്റ് മാരെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ നിങ്ങൾക്ക് സൗജന്യ രഹസ്യ സഹായവും ഉപദേശവും ലഭിക്കും. കൂടാതെവില്പത്ര എഴുത്തു സംബന്ധിച്ച ഉപദേശങ്ങളും സാമ്പത്തിക ഉപദേശങ്ങളും മറ്റും ആർ സി എൻ സർവീസുകളിൽ കൂടെ ലഭ്യമാകും.
കൂടാതെ, യുകെ വിസ മാറ്റത്തിനും സെറ്റിൽമെൻ്റിനുള്ള അപേക്ഷകളും പോലുള്ള കാര്യങ്ങളിൽ ഇതിനകം തന്നെ യുകെയിലുള്ള അംഗങ്ങളെ സഹായിക്കാൻ RCN ഇമിഗ്രേഷൻ ഉപദേശക സേവനത്തിന് കഴിയും.
*അംഗത്വത്തിന് പ്രതിമാസം £16.82- അല്ലെങ്കിൽ NMC-യിൽ രജിസ്റ്റർ ചെയ്ത ആദ്യ വർഷത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്ക് പ്രതിമാസം £8.41. നഴ്‌സുമാർക്ക് തന്നെയല്ല നഴ്‌സുമാരുടെ നേരിട്ടുള്ള മേല്നോട്ടത്തിലോ ടീം ഗൈഡൻസിലോ ആശുപതികളിലോ നഴ്സിങ് ഹോമുകളിലും ജോലി ചെയ്യുന്ന ഹെൽത്ത് കെയർ അസ്സിസ്റ്റണ്ട്മാർക്കും ആർസിഎൻ മെംബേർസ് ആകാവുന്നതാണ്. നഴ്സിങ് സപ്പോർട് വർക്കേഴ്സിനുള്ള മെമ്പർഷിപ്പ് പ്രതി മാസം വെറും £8.41ഉം ആദ്യവർഷം വെറും £4 .21ഉം മാത്രമേ ചിലവാകുന്നുള്ളൂ. അതിനു മുടക്കുന്ന തുകയുടെ ടാക്സ് റിട്ടേണും ക്ലെയിമും ചെയ്യാവുന്നതാണ്. ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ 3,000-ത്തിലധികം ചില്ലറ വ്യാപാരികളിൽ നിന്നുള്ള ആർ സി എൻ മെമ്പേഴ്സിനുള്ള പ്രത്യേക ഡിസ്കൗണ്ടുകളിലൂടെ അംഗത്വത്തിനു ചെലവാകുന്ന തുകയോ അതിലധികമോ തിരിച്ചു മുതലാക്കാവുന്നതാണ്. സ്റ്റുഡന്റ് നഴ്സസ് , മറ്റേർണിറ്റി ലീവ് അല്ലെങ്കിൽ കരിയർ ബ്രെക് ലീവിലുള്ള നഴ്‌സ്മാർക്ക് വാർഷിക വരിസംഖ്യ ആയി വെറും £10 മാത്രമേ നൽകേണ്ടതുള്ളൂ.*
*മലയാളികളുടെ ആർ സി എൻലുള്ള പ്രാതിനിത്യമില്ലായ്മയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ബാൻഡ് 8 നു മുകളിലേക്കുള്ള മലയാളി നഴ്‌സുമാരുടെ സംഘടനയായ അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറി ആയും യൂക്കെയിൽ ജോലി ചെയ്യുന്ന ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന, ഫ്ലോറൻസ് നൈറ്റിങ്ഗേൽ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്റര്നാഷനലി എഡ്യൂക്കേറ്റഡ് നഴ്‌സസിന്റെയും മിഡ്‌വൈഫ്‌മാരുടെയും സംഘടനകളുടെ നെറ്റ് വർക്കിന്റെ ചെയർ ആയും സേവനം അനുഷ്ഠിക്കുന്ന ബിജോയിക്ക് മലയാളി നഴ്‌സുമാരുടെയും പൊതു നഴ്സിങ് സമൂഹത്തിന്റെ ഇടയിലും പിന്തുണയേറുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി യൂണിയൻ മെമ്പർഷിപ്പില്ലാത്ത ഒട്ടേറെ നഴ്‌സുമാരുടെയും ഹെൽകെയർ അസിസ്റ്റന്റ്സിന്റെയും അവസ്ഥ കണ്ടറിഞ്ഞു അവരെ മെമ്പർഷിപ് എടുക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം സൃഷ്ടിക്കാൻ വേണ്ടി കൂടിയാണ് തന്റെ സ്ഥാനാർത്വിത്വം എന്ന് ബിജോയ് പറയുന്നത്. വാർഡുകളിലും നഴ്സിങ് ഹോമുകളിലും നേരിട്ടുള്ള രോഗീ പരിചരണം ചെയ്യുന്ന സാധാരണ നഴ്‌സുമാരുടെ ശബ്ദം ആർ സി എൻ വേദികളിൽ ഉയത്തുകയും നിത്യജീവിതത്തിലെ തൊഴിലിടങ്ങളിലും നഴ്‌സുമാർ നേരിടുന്നെന്ന തൊഴിൽ പരവും വ്യക്തിപരവുമായ പ്രശ്ങ്ങൾക്കു മതിയായ സഹായം ഉറപ്പു വരുത്തുക, ശമ്പള വര്ധനവിനുള്ള കാമ്പെയിൻ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആർ സി എന്നിൽ ഉന്നയിക്കുമെന്നും ബിജോയ് പറയുന്നു.*
*കഴിഞ്ഞ ആർ സി എൻ സമരത്തിൽ എല്ലാ ദിവസവും തൊഴിൽ മുടക്കി സമരം ചെയ്ത ബിജോയ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെ ഇലക്ടീവ് ക്രിട്ടിക്കൽ കെയർ പാത്ത് വെയ് യുടെ ചുമതലയുള്ള സീനിയർ നഴ്‌സ് ആണ്. ക്രിട്ടിക്കൽ കെയറിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ കമ്മിറ്റിയുടെ കോ ചെയർ കൂടിയാണ് ബിജോയ്. ചാൾസ് മൂന്നാമൻ രാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച കഴിഞ്ഞ വര്ഷം യൂക്കെയിൽ ഇന്റര്നാഷനലി എഡ്യുക്കേറ്റഡ് നഴ്സസിനും മിഡ്‌വൈഫ് മാർക്കുമായി സംഘടിപ്പിച്ച വിരുന്നു സത്കാരത്തിലും ബിജോയ്‌ക്കു ക്ഷണം ലഭിച്ചിരുന്നു. ഒരു നഴ്സിന്റെ ഒരു ദിവസത്തിലെ വ്യത്യസ്ത ചിത്രങ്ങളെ കോർത്തിണക്കി ബിജോയിയുടെ ഒരു ദിവസത്തെ കുറിച്ച പ്രമുഖ പത്രമായ ഗാർഡിയനിൽ പ്രശസ്ത ഫോട്ടോ ജേര്ണലിസ്റ് ടോം പിൽസ്റ്റൻ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധ നേടിയിരുന്നു.*
കൂടുതൽ പേർക്ക് ആർസി എന്നിൽ അംഗത്വമെടുക്കുന്നതിനായും പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനും ആവിശ്യമായ ചില വിവരങ്ങൾ താഴെ ചേർക്കുന്നു.
*നിങ്ങൾ മെമ്പർ അല്ലെങ്കിൽ ഉടൻ മെമ്പർ ആവുക, അടുത്ത രണ്ടു ആഴ്ച കൂടി മെമ്പർ ആകുന്നവർക്കു തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവസരം ഉണ്ട്.*
*മെമ്പർ ആകാനുള്ള ലിങ്ക്- https://www.rcn.org.uk/membership*
- *മെമ്പർ ആണെങ്കിൽ ആർ സി എന്നിൽ ഉള്ള നിങ്ങളുടെ അഡ്രസ് ശരി ആണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ ആർ സി എൻ അകൗണ്ട് രെജിസ്റ്റർ ചെയ്യാനും അഡ്രസ്സും മറ്റു വ്യക്തിഗത വിവരങ്ങളും പരിശോദിക്കുവാനുള്ള മൈ ആർ സി എൻ ലിങ്ക് - https://my.rcn.org.uk/Login*
- *ഒരാഴ്ചക്ക് ശേഷം അഡ്രസ് ചേർക്കുകയോ അംഗമാവുകയോ ചെയ്യുന്നവർ നിങ്ങളുടെ ഡീറ്റെയിൽസ് എലെക്ഷൻ നടത്തുന്ന ബോഡിക്കു ആർ സി എൻ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്താൻ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടു നിങ്ങൾ പുതിയ അംഗം അല്ലെങ്കിൽ അഡ്രസ് അപ്‌ഡേറ്റ് ചെയ്ത ആൾ ആണ് നിങ്ങൾക്കും പ്രസിഡന്റ് ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടുക - [email protected]*
*ഒക്ടോബർ 14 ആം തീയതിയോടുകൂടി ബാലറ്റ് പേപ്പറുകൾ പോസ്റ്റൽ ആയി ലഭിച്ചു തുടങ്ങും.17 -18 തീയതികൾക്കുള്ളിൽ ബാലറ്റ് ലഭിച്ചിട്ടില്ലെങ്കിൽ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ മെമ്പർഷിപ്പ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങൾ നൽകി പുതിയ ബാലറ്റ് അയക്കാൻ ആവശ്യപ്പെടുക. [email protected]*
- *ബാലറ്റ് ലഭിച്ചാൽ ലാസ്‌റ്റ് ഡെയ്റ്റിന് കാത്ത് നില്കാതെ അന്നുതന്നെ വോട്ടു ചെയ്തു തിരിച്ചു പോസ്റ്റ് ചെയ
BEJOY SEBASTIAN
23 batch CNK