All Kerala Research Scholars Association_mgu

All Kerala Research Scholars Association_mgu കേരളത്തിലെ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടന.

ഒരു വർഷത്തിൽ അധികമായി എം. ജി. സർവ്വകലാശാലയിലെ ഗവേഷകരുടെ ഫെല്ലോഷിപ്പ് വിതരണം നിലച്ചിട്ട്. 2022ൽ AKRSA - SFI സമരം ചെയ്ത് ന...
03/10/2023

ഒരു വർഷത്തിൽ അധികമായി എം. ജി. സർവ്വകലാശാലയിലെ ഗവേഷകരുടെ ഫെല്ലോഷിപ്പ് വിതരണം നിലച്ചിട്ട്. 2022ൽ AKRSA - SFI സമരം ചെയ്ത് നേടിയെടുത്ത എല്ലാവർക്കും ഫെല്ലോഷിപ്പ് എന്നത് ഇവിടെ സർവ്വകലാശാലയുടെ അനാസ്ഥ കാരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഗവേഷകർ നേരിടുന്ന ഈ അനീതിക്കെതിരെ AKRSA - SFI വീണ്ടും സമരത്തിലേക്ക് നീങ്ങുകയാണ്. ഈ പ്രക്ഷോഭങ്ങളുടെ തുടക്കം എന്ന നിലയിൽ ക്യാംപസിൽ ഇന്ന് AKRSA പോസ്റ്റർ പ്രചാരണം ആരംഭിച്ചു

11/08/2023

ജൂലൈ നാലിന് University Research commite യുമയുള്ള ചർച്ചയിൽ AKRSA മുന്നോട്ട് വച്ച ആവശ്യങ്ങൾ m അഭിപ്രായങ്ങൾ പങ്ക് വെക്കുക

1. University Fellowship - Fellowship Pending, Fellowhsip Hike, SRF
2. Implementation of new UGC regulations
3. Research Portal
4. PhD Reservation Policy - SC/ST/ others
5. Administrative reforms - affidavit submission for fellowship, document submissions,etc
6. Adjunct Faculties and their guideship
7. Insurance Coverage
8. AMC of Instruments
9. Sevana Avakasha Niyamam
10. Medical Insurance
11. Special programmes to deal with stress, anxiety, and depression
12. Career and professional linkage programmes
13. Research Publication Assistance: New Journals and training
14. Academic Writing Assistance
15. Programmes for International Exposure and Experience
16. Purchasing online software like Quilbot, Grammarly, Wordtune, etc

11/08/2023

ജൂൺ മാസം 21 ന് വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ AKRSA മുന്നോട്ട് വച്ച ആവശ്യങ്ങൾ താഴെ ചേർക്കുന്നു, അഭിപ്രായങ്ങൾ പറയുമല്ലോ...

1. UJRF
2. Research Portal
3 Renovation of university guest house - dormitory renovation -
4. Public seating arrangements across campus -
5. Sign boards across campus -
6. Parking area -
7. Open air theatre at Roy Junction
8. Establishment of a good restaurant and 24 hours snacks kiosks in campus and renovation of all existing food vending establishments in campus.
9. Public toilets
10. Toilet renovation hostels -
11. Drinking water facilities at common points - outside library, main gate, ashtadhalam, roy junction
12. EV charging points across campus
13. Public road maintenance - panchayath roads
14. Public wifi
15. Increasing bandwidth of university internet
16. System for regular maintenance and waste disposal at hostels.
17. Chemical science auditorium renovation
18. Streetlights
19. Reading room renovation and installation of internet facilities
20. Chemical waste disposal from labs
21. Ergonomically designed furniture for scholars
22. Renovation of scholars rooms of all departments.
23. Establishment of a mini super market inside campus.
24. Appoint librarians at all department libraries
25. Sanitary pad vending and disposal machines across departments
26. Ensure print out and photo copying services for research scholars in all departments.

11/08/2023

പി.എച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷ
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ 2021 അഡ്മിഷൻ(ഫുൾടൈം,പാർട്ട്‌ടൈം) 2020 അഡ്മിഷൻ (പാർട്ട് ടൈം) റിസർച്ച് സ്‌കോളർമാരുടെ പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷകൾ ഓഗസ്റ്റ് 21ന് തുടങ്ങും.
ഇൻറേണൽ മാർക്കും ഹാജർ വിവരങ്ങളും അപ്‌ലോഡ് ചെയ്ത് അപേക്ഷകൾ പരീക്ഷാ രജിസ്‌ട്രേഷന് അയയ്ക്കുന്നതിന് ഓഗസ്റ്റ് 11 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ടൈം ടേബിളും വിശദ വിവരങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 04812733568,

for more
[email protected]

സഖാക്കളെ,SFI സംസ്ഥാന -ജില്ലാ കമ്മറ്റികളുടെ ക്യാംപയിനായ "നമുക്കൊരുക്കാം അവർ പഠിക്കട്ടെ" എന്ന സ്കൂൾ ഏറ്റെടുക്കൽ ക്യാമ്പയിന...
11/08/2023

സഖാക്കളെ,
SFI സംസ്ഥാന -ജില്ലാ കമ്മറ്റികളുടെ ക്യാംപയിനായ "നമുക്കൊരുക്കാം അവർ പഠിക്കട്ടെ" എന്ന സ്കൂൾ ഏറ്റെടുക്കൽ ക്യാമ്പയിന്റെ ഭാഗമായി SFI എം.ജി. സർവകലാശാല യൂണിറ്റ് ഏറ്റെടുത്തത് കാഞ്ഞിരപ്പള്ളി കൊമ്പുകുത്തിയിലെ Govt. Tribal സ്കൂളുകളാണ്. 200ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 08.06.2023 വ്യാഴാഴ്ച്ച നമ്മൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ ക്യാമ്പയിൻ AKRSA യൂണിറ്റ് കമ്മറ്റി വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നമുക്ക് ലഭിച്ചിരുന്ന ക്വട്ടാ 15 ആയിരുന്നു, എന്നാൽ 53 വിദ്യാർത്ഥികൾക്ക് വേണ്ട പഠനോപകരണങ്ങൾ വാങ്ങുന്നതിന് ആവശ്യമായ 34700 രൂപ സമാഹരിച്ച് SFI യൂണിറ്റ് കമ്മറ്റിയ്ക്ക് കൈമാറാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമാണ്. നമ്മുടെ ഓരോരുതരുടെയും ആത്മാർഥമായ സഹകരണവും കൂട്ടായ പ്രവർത്തനവുമാണ് ഈ തുക സമാഹരിക്കാൻ നമ്മെ സഹായിച്ചത്. ഈ ക്യാമ്പയിൻ വിജയിപ്പിച്ച മുഴുവൻ കമ്മറ്റി സഖാക്കളെയും, ഗവേഷക-വിദ്യാർത്ഥി സുഹൃത്തുക്കളെയും, ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു. വരും ദിവസങ്ങളിൽ സർവകലാശാല ക്യാമ്പസിലെ ഗവേഷകരുടെ സംഗമം നടത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിലും ഇതേ സഹകരണവും, കൂട്ടായ പ്രവർത്തനവും പ്രതീക്ഷിക്കുന്നു.

അഭിവാദ്യങ്ങളോടെ,
AKRSA-SFI MGU
09.06.2023

ശാസ്ത്രം മുന്നോട്ട്... നാം എങ്ങോട്ട്! All Kerala Research Scholars Association (AKRSA) സംസ്ഥാന കൺവൻഷനോട് അനുബന്ധിച്ച് AK...
25/11/2022

ശാസ്ത്രം മുന്നോട്ട്... നാം എങ്ങോട്ട്!

All Kerala Research Scholars Association (AKRSA)
സംസ്ഥാന കൺവൻഷനോട് അനുബന്ധിച്ച് AKRSA മഹാത്മ ഗാന്ധി സർവ്വകലാശാല യൂണിറ്റ് സംഘടിപ്പിക്കുന്ന ചർച്ചയും സംഗീതസദസ്സും.
28.11.2022 തിങ്കൾ പകൽ 3 മണിക്ക് അഷ്‌ടദളത്തിൽ.

ഏവർക്കും സ്വാഗതം

SFI അഖിലേന്ത്യാ ജാഥക്ക് അക്ഷര നഗരിയിലേക്ക് സ്വാഗതം ✊🏾രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും രക്ഷിക്കുക ...
14/08/2022

SFI അഖിലേന്ത്യാ ജാഥക്ക് അക്ഷര നഗരിയിലേക്ക് സ്വാഗതം ✊🏾

രാജ്യത്തെയും ഭരണഘടനയെയും നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി SFI ദേശീയ പ്രസിഡന്റ് സ. വി. പി സാനു ക്യാപ്റ്റനും സ. നിതീഷ് നാരായണൻ വൈസ് ക്യാപ്റ്റനും ആയി നയിക്കുന്ന ഓൾ ഇന്ത്യ ജാഥക്ക് മഹാത്മാ ഗാന്ധി സർവകലാശാല ഗവേഷക സമൂഹത്തിന്റെ വിപ്ലവാഭിവാദ്യങ്ങൾ.. ✊🏾✊🏾✊🏾

AKRSA - SFI നിരന്തരം സർവകലാശാല അധികൃതരോട് ഉന്നയിച്ച ഏറ്റവും സുപ്രധാന ആവശ്യമായിരുന്ന 24 മണിക്കൂർ റീഡിങ് റൂമിന്റെ നിർമാണ പ...
08/08/2022

AKRSA - SFI നിരന്തരം സർവകലാശാല അധികൃതരോട് ഉന്നയിച്ച ഏറ്റവും സുപ്രധാന ആവശ്യമായിരുന്ന 24 മണിക്കൂർ റീഡിങ് റൂമിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. മെയിൻ ലൈബ്രറിയുടെ ഗ്രൗണ്ട് ഫ്ലോർ ഇതിനായി ഉപയോഗിക്കും. ബാത്റൂം, ഡെയിനിങ് റൂം എന്നിവ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവുമുള്ള വായന മുറിയാണ് സജ്ജമാക്കുന്നത്.

നിരവധിയായ ഗവേഷകരെ പ്രതിസന്ധിയിൽ ആക്കുന്ന രീതിയിൽ വിവിധ ഗവേഷക ഫെലോഷിപ്പുകൾ തടഞ്ഞു വച്ചിരിക്കുന്ന നിലാപട് ആണ് കേന്ദ്ര സർക്...
08/08/2022

നിരവധിയായ ഗവേഷകരെ പ്രതിസന്ധിയിൽ ആക്കുന്ന രീതിയിൽ വിവിധ ഗവേഷക ഫെലോഷിപ്പുകൾ തടഞ്ഞു വച്ചിരിക്കുന്ന നിലാപട് ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
PwD, SC,OBC എന്നീ വിഭാഗക്കാർക്ക് ഉളള പ്രത്യേക ഫെല്ലോഷിപ്പ് കേന്ദ്ര ധനകാര്യ വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ് .
ഈ സാഹചര്യത്തിൽ AKRSA MGU പ്രതിഷേധം അറിയിക്കുന്നു.

AKRSA-യുടെ 2022-23 വർഷത്തെ അക്കാദമിക പ്രഭാഷണ പരമ്പരയുടെ ആദ്യ ലെക്ച്ചർ ഇന്നലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് സെമിനാർ ഹാളിൽ വെ...
15/07/2022

AKRSA-യുടെ 2022-23 വർഷത്തെ അക്കാദമിക പ്രഭാഷണ പരമ്പരയുടെ ആദ്യ ലെക്ച്ചർ ഇന്നലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് "ഹൈ ഇമ്പാക്ട് ജേണലുകളിലെ പബ്ലിക്കേഷൻ" എന്ന വിഷയത്തിൽ സംസാരിച്ചു.

സുഹൃത്തുക്കളെ,AKRSA മഹാത്മാ ഗാന്ധി സർവകലാശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   14-7-2022,  3 മണിക്ക് സ്കൂൾ ഓഫ് ടൂറിസം സ്‌റ്റഡ...
13/07/2022

സുഹൃത്തുക്കളെ,
AKRSA മഹാത്മാ ഗാന്ധി സർവകലാശാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14-7-2022, 3 മണിക്ക് സ്കൂൾ ഓഫ് ടൂറിസം സ്‌റ്റഡീസിന്റെ സെമിനാർ ഹാളിൽ വെച്ച് 2022-23 വർഷത്തെ AKRSA അക്കാദമിക് ലെക്ചർ സീരീസിന്റെ ആദ്യ പ്രഭാഷണം നടക്കുകയാണ്. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് നയിക്കുന്ന ടെക്‌നിക്കൽ സെഷൻ അക്കാദമിക് പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സംബന്ധിക്കുന്നതാണ്. ഗവേഷകർക്ക് ഹൈ ഇമ്പാക്ട് ജേർണലുകളിൽ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനോടൊപ്പം അക്കാദമിക് പേപ്പർ പബ്ലിഷിങ്ങും മറ്റനുബന്ധ ഗവേഷണ വിഷയങ്ങളെയും സംബന്ധിച്ചു നിലനിൽക്കുന്ന മുഴുവൻ യഥാർഥ്യങ്ങളെയും തെറ്റിധാരണകളെയും സംബന്ധിച്ച വസ്തുതകൾ ഗവേഷകരിലേക് എത്തിക്കുന്നു. പ്രസ്തുത അക്കാദമിക് ലെക്ചർ പരിപാടിയിലേക്ക് എല്ലാ ഗവേഷക - വിദ്യാർത്ഥി സുഹൃത്തുക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

അഭിവാദനങ്ങളോടെ
അശ്വിൻ രാജൻ വർഗ്ഗീസ്‌
കൺവീനർ
AKRSA MGU
13.07.2022

ഇ ഗ്രാന്റ്സുമായി ബന്ധപ്പെട്ട് നിലവിൽ നിരവധി പരാതികൾ ക്യാമ്പസിലെ വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ട്. അതുമായി ബന്ധപ്പെട്...
11/07/2022

ഇ ഗ്രാന്റ്സുമായി ബന്ധപ്പെട്ട് നിലവിൽ നിരവധി പരാതികൾ ക്യാമ്പസിലെ വിദ്യാർത്ഥികളിൽ നിന്നും ഉയരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനും അടിയന്തിര പ്രാധാന്യം ഉള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും AKRSA MGU ഘടകം ഒരു ഹെല്പ് ഡെസ്ക് തുറന്നിട്ടുണ്ട്. ബന്ധപ്പെട്ട വിദ്യാർത്ഥികൾ ശ്രദ്ധിക്കുമല്ലോ.

അശ്വിൻ രാജൻ വർഗീസ്
കൺവീനർ
AKRSA MGU
11.07.2022

Address

P. D. Hills, Athirampuzha
Kottayam
686560

Telephone

+919884489543

Website

Alerts

Be the first to know and let us send you an email when All Kerala Research Scholars Association_mgu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to All Kerala Research Scholars Association_mgu:

Share