Calicut Adarsha Sanskrit Vidyapeetha Balussery

Calicut Adarsha Sanskrit Vidyapeetha Balussery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Calicut Adarsha Sanskrit Vidyapeetha Balussery, Balussery .P.O, Kozhikode (Calicut).

08/06/2023
31/12/2015
സ്വാതന്ത്ര്യദിനാശംസകള്‍
14/08/2015

സ്വാതന്ത്ര്യദിനാശംസകള്‍

26/02/2015

സംസ്‌കൃതത്തില്‍ പ്രസംഗിച്ച്‌ ൈകയടിനേടി ഋഷിരാജ്‌സിങ്‌

തിരൂര്‍: സംസ്‌കൃതാധ്യാപകര്‍ക്കുമുന്നില്‍ സംസ്‌കൃതത്തില്‍ പ്രസംഗിച്ച്‌ ൈകയടിനേടി കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ്ഓഫീസര്‍ ഋഷിരാജ്‌സിങ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ 37-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനമാണ് സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ഋഷിരാജ്‌സിങ് ഉദ്ഘാടനംചെയ്തത്. 10 മിനിേറ്റാളം തന്റെ ടാബ്ലറ്റില്‍ നോക്കിയായിരുന്നു അദ്ദേഹം സംസ്‌കൃതത്തില്‍ പ്രസംഗിച്ചത്.
മുന്‍കാലങ്ങളില്‍ സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ മഹാന്മാര്‍ പലരുമുണ്ടായിരുന്നു. ഇന്നു സംസ്‌കൃതത്തിന് വേണ്ടത്ര പ്രോത്സാഹനംലഭിക്കുന്നില്ല. ഈ ചുമതല സംസ്‌കൃതാധ്യാപകര്‍ ഏറ്റെടുക്കണമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു. തന്റെ വിദ്യാഭ്യാസകാലത്ത് പത്താംക്ലൂസ്വരെ സംസ്‌കൃതം പഠിച്ചിരുന്നുവെന്നും ഋഷിരാജ്‌സിങ് പറഞ്ഞു.

സാംസ്‌കാരികമൂല്യങ്ങളെ സീരിയലുകള്‍ നശിപ്പിക്കുന്നു -ഋഷിരാജ്‌സിങ്‌ തിരൂര്‍: ആയിരംവര്‍ഷംകൊണ്ട് നമ്മള്‍ നേടിയെടുത്ത സാംസ്‌ക...
26/02/2015

സാംസ്‌കാരികമൂല്യങ്ങളെ സീരിയലുകള്‍ നശിപ്പിക്കുന്നു -ഋഷിരാജ്‌സിങ്‌

തിരൂര്‍: ആയിരംവര്‍ഷംകൊണ്ട് നമ്മള്‍ നേടിയെടുത്ത സാംസ്‌കാരികമൂല്യങ്ങളും പൈതൃകവും സമീപകാലത്തെ സീരിയലുകള്‍ നശിപ്പിക്കുകയാണെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിങ് പറഞ്ഞു.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേരള സംസ്‌കൃതാധ്യാപകഫെഡറേഷന്റെ 37-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ അധ്യക്ഷതവഹിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച സി. സാന്ദീപനിയുടെ 'മൃഗപുരാണം' എന്ന പുസ്തകത്തിന്റെ സംസ്‌കൃതപരിഭാഷ വേണു ചൊവ്വല്ലൂര്‍, ഋഷിരാജ്‌സിങ്ങിന് കോപ്പിനല്‍കി പ്രകാശനംചെയ്തു. പി.കെ. രാജേഷ്, സി. സാന്ദീപനി, പുളിയലില്‍ രമേശ്, സി. സുരേഷ്‌കുമാര്‍, എ.കെ. സൈനുദ്ദീന്‍, പി. ശ്രീധരന്‍, എ. മുഹമ്മദ്, പി. രമേശ് നമ്പീശന്‍, കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസസമ്മേളനം സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനംചെയ്തു. ടി. നാരായണദാസ് അധ്യക്ഷതവഹിച്ചു. ഹരി എസ്. കര്‍ത്താ, ഡോ. ലക്ഷ്മി ശങ്കര്‍, എം.ബി. ഹരികുമാര്‍, പി. രമേശ് നമ്പീശന്‍, തങ്കരാജന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
യാത്രയയപ്പുസമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട് ഉദ്ഘാടനംചെയ്തു. വേണു ചൊവ്വല്ലൂര്‍ അധ്യക്ഷതവഹിച്ചു. സര്‍വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. എന്‍. രാജഗോപാല്‍, എം.ജി. അശോക്കുമാര്‍, പത്മനാഭന്‍, പി.കെ. മഹാദേവന്‍, കെ.കെ. പരമേശ്വരന്‍ നമ്പൂതിരി, എന്‍.കെ. ഗിരിജ, സഞ്ജീവന്‍ കളത്തില്‍, ജിനേഷ് താനൂര്‍, ശിവകുമാര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

01/01/2015

नवा कान्तिः नवोत्साहो नवा द्युतिः नवा प्रभा।
नवं बलं नवोद्योगः समेधयन्तु वः श्रियम्।।

Address

Balussery .P.O
Kozhikode (Calicut)
673 612

Alerts

Be the first to know and let us send you an email when Calicut Adarsha Sanskrit Vidyapeetha Balussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share