ABVP Calicut Official

Call Directions Website Contact the university

ABVP Calicut Official This is the Official facebook Page of the Akhil Bharatiya Vidyarthi Parishad-Calicut(ABVP Calicut)

സെപ്റ്റംബർ 28- വിപ്ലവകാരികളുടെ രാജകുമാരൻ ഭഗത് സിംഗിന്റെ ജന്മദിനം..ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന...
28/09/2026

സെപ്റ്റംബർ 28- വിപ്ലവകാരികളുടെ രാജകുമാരൻ ഭഗത് സിംഗിന്റെ ജന്മദിനം..

ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി...
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകർന്ന വിപ്ലവച്ചൂട് ചരിത്രമുള്ളടത്തോളം കാലം നിലനിൽകും.. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിംഗ്.

1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗലായപ്പൂരിലാണ് ഭഗത് സിംഗ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കിഷൻസിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് സമര വീര്യം പാരമ്പര്യമായി കിട്ടിയതാണ്..
കുട്ടിക്കാലത്തേ ധീരനായിരുന്നു ഭഗത്. ബ്രിട്ടീഷുകാർകെതിരെ ആയുധമേന്തി പോരാടണമെന്നുള്ള നിശ്ചയ ദാര്ഢ്യം ചെറുപ്പത്തിൽ തന്നെയുണ്ടായിരുന്നു.
തന്റെ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളിൽ ചേർന്നു. 1920-ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.

വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഭഗത് ഒളിച്ചോടി നൗജവാൻ ഭാരത് സമാജിൽ ചേർന്നു. 1926 ൽ നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരത് സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോയിയേഷൻ എന്ന വിപ്ലവ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വത്തോടെയുള്ള സ്വതന്ത്രഭരണം സ്ഥാപിക്കുക - ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി.
പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്. തുടർന്ന് ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിനാലാമത്തെ വയസ്സിൽ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു..

ഗുരുദേവ കോളേജ് എബിവിപി യൂണിറ്റ് ഇനി ഇവർ നയിക്കും 🧡🔥
19/09/2026

ഗുരുദേവ കോളേജ് എബിവിപി യൂണിറ്റ് ഇനി ഇവർ നയിക്കും 🧡🔥

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്  എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
16/09/2026

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

जहाँ हुआ तिरंगे का अपमान, वहीं करेंगे उसका सम्मान!On this day in 1990, thousands of ABVP Karyakartas marched to Kashmir ...
11/09/2026

जहाँ हुआ तिरंगे का अपमान, वहीं करेंगे उसका सम्मान!

On this day in 1990, thousands of ABVP Karyakartas marched to Kashmir under the movement, defying Pakistan-backed extremists and the divisive Articles 370 and 35A showcasing a resolute stand for national unity and respect for the Tiranga.

Despite facing hardships, ABVP’s Karyakartas resolve remains an enduring symbol inspiring generations in the service of national integrity.

1990-ലെ സെപ്റ്റംബർ 11, ഈ ദിവസം, ഭാരതത്തിന്റെ ദേശീയ പതാക കാശ്മീരിന്റെ മണ്ണിൽ ഉയർത്താൻ അനുവദിക്കില്ല എന്ന് തീവ്രവാദികൾ പ്രഖ്യാപിച്ചപ്പോൾ ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'സേവ് കശ്മീർ' പ്രസ്ഥാനത്തിന്റെ ഭാഗമായി ലാൽ ചൗക്കിൽ ത്രിവർണ്ണ പതാക ഉയർത്താൻ 'ചലോ കശ്മീർ' എന്ന മുദ്രാവാക്യം ഉയർത്തി ആയിരക്കണക്കിന് എബിവിപി പ്രവർത്തകർ ശ്രീനഗറിലേക്ക് മാർച്ച് ചെയ്തിരുന്നു. പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളെ വെല്ലുവിളിച്ച് ഭാരതത്തെ ഭിന്നിപ്പിക്കുന്ന ആർട്ടിക്കിൾ 370 ഉം 35A ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദേശീയ ഐക്യത്തിനും ത്രിവർണപതാകയോടുള്ള ബഹുമാനത്തിനും വേണ്ടിയുള്ള നിലപാട് സ്വീകരിച്ച ദേശീയ മുന്നേറ്റത്തിന് ഇന്ന് 35 വർഷം....

തീവ്രവാദികളെ വെല്ലുവിളിച്ച് ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്താൻ പോവുകയായിരുന്ന ആയിരക്കണക്കിന് എബിവിപി പ്രവർത്തകരെ ഉധംപൂരിൽ നിന്ന് അൽപ്പം അകലെ സെക്ഷൻ 144 ലംഘിച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു.


133 വർഷം മുമ്പുള്ളൊരു സെപ്റ്റംബർ 11...കാവിയുടുത്ത് ആ യുവാവിൽ നിന്നും പ്രവഹിച്ച വാക്കുകൾക്ക് അഗ്നിപ്രഭാവം ഉണ്ടായിരുന്നു, ...
11/09/2026

133 വർഷം മുമ്പുള്ളൊരു സെപ്റ്റംബർ 11...

കാവിയുടുത്ത് ആ യുവാവിൽ നിന്നും പ്രവഹിച്ച വാക്കുകൾക്ക് അഗ്നിപ്രഭാവം ഉണ്ടായിരുന്നു, ഇന്നും അത് ജ്വലിച്ച് നിൽക്കുന്നു. ധീഷണതയുടെ ഉജ്ജ്വലത കൊണ്ടോ വാക്ചാതുരിയുടെ അനാദൃശ്യതകൊണ്ടോ പടിഞ്ഞാറിനെ ഒരു നേതാവിനും അടുക്കാൻ പോലും വയ്യാത്ത മഹായശസ്കന്റെ വരവ് അടയാളപ്പെടുത്തുകയായിരുന്നു അന്നവിടെ, ചിക്കാഗോയിലെ ആർട്ട്‌ മ്യൂസിയത്തിൽ ഭാരതീയതയുടെ അടിവേരുകൾ പിഴുതെറിയാൻ കണ്ണുനട്ടിരിക്കുന്നവർക്ക് ഒട്ടും ക്ഷാമമില്ലാത്ത കാലത്താണ് ലോകത്തിന് 'അഗ്നി' വഴികാട്ടിയ ദിനം വീണ്ടും ഓർമ്മിക്കപ്പെടുന്നത്.

വൈദികസംസ്കൃതിയിൽ നിന്നും കടഞ്ഞെടുത്ത ഭാരതമെന്ന വികാരം ധന്യമാക്കിയത് അറിഞ്ഞും അറിയപ്പെടാതെയും ആഘോഷിച്ചും ആഘോഷിക്കപ്പെടാതെയും പോയ അസംഖ്യം ഋഷിമാരുടെ ജീവിതങ്ങളാണ്. ഹിമാലയ പർവത നിരകളിലെന്ന പോലെ ജനക്കൂട്ടത്തിനിടയിലും ജീവിതസത്യം തേടിയലഞ്ഞ അവരിലൂടെയാണ് ഈ രാഷ്ട്രം നിർവചിക്കപ്പെട്ടത്. സമാജത്തിനായി സർവവും സമർപ്പിച്ചവരായിരുന്നു അവർ. തങ്ങളുടെ ജീവിതയജ്ഞം പൂർത്തിയാക്കിയത് നരേന്ദ്രനായി ജനിച്ച് രണ്ടാം അവതാരത്തിൽ വിവേകാനന്ദനായി രൂപാന്തരം കൊണ്ട്, ആയിരം സൂര്യന്മാരുടെ തേജസ്വിൽ ജ്വലിച്ച സ്വാമി വിവേകാനന്ദൻ അവരിൽ കാലാതീതനായി നിലകൊള്ളുമെന്ന് കാലം തന്നെ കുറിച്ചുവെച്ചിരുന്നു..

“പ്രിയ കേൽക്കർ ജിനമ്മുടെ പ്രേരണാ ശ്രോതസ്സ്”എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ പ്രൊഫ. യശ്വന്ത്രാവു കേൽക്കറുടെ ജന്മശതാബ്ദി ആഘോഷങ...
26/07/2026

“പ്രിയ കേൽക്കർ ജി
നമ്മുടെ പ്രേരണാ ശ്രോതസ്സ്”

എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ പ്രൊഫ. യശ്വന്ത്രാവു കേൽക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിക്കുന്ന "പ്രിയ കേൽക്കർജി സ്മൃതി സംഗമം" 2026 ആഗസ്റ്റ് 5-ന് വൈകുന്നേരം 4.00 മണിക്ക് കോഴിക്കോട് കേസരി ഭവനിൽ വെച്ച് നടക്കുന്നു.
ദേശീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആശയരൂപീകരണത്തിലും സംഘടനാ വികാസത്തിലും നിർണായക പങ്കുവഹിച്ച പ്രൊഫ. യശ്വന്ത്‌റാവു കേൽക്കറുടെ ജീവിതവും ദർശനവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ശ്രീ. സുനിൽ ആംബേക്കർ മുഖ്യാതിഥിയാകും. യശ്വന്ത്‌റാവു കേൽക്കറുടെ ജീവിതം, ദർശനം, സംഘടനാ സംഭാവനകൾ എന്നിവയെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം നടത്തും.

ഹൃദയങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്ന..പുതു തലമുറക്ക് വഴികാട്ടുന്ന..ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന സംഗമത്തിലേക്ക് കോഴിക്കോടിന്റെ പൂർവ്വസൂരികൾക്ക് സ്വാഗതം..🙏🏻

എബിവിപി കോഴിക്കോട്

20/06/2026

വിദ്യാർത്ഥികളോടൊപ്പമാണെന്നും,
പി.എം ശ്രീ യിൽ പിന്നോട്ടില്ല…


ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം ; എബിവിപി കേരള സർക്കാർ ...
17/06/2026

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം ; എബിവിപി

കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ എബിവിപി നടത്തിയത്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയെ എതിർത്തപ്പോൾ എബിവിപി മാത്രമാണ് പി. എം ശ്രീ നടപ്പിലാക്കണം എന്ന നിൽപാട് സ്വീകരിച്ചത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പല തവണ ആവശ്യമുന്നയിക്കുകയും നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് പോലീസ് മർദനങ്ങളും ലാത്തിച്ചാർജും നേരിട്ടു. സമരങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചിലധികം പ്രവർത്തകരാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജയിൽവാസം അനുഷ്ഠിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് നേരെ ഗുണ്ടാ ആക്രമണം പോലുമുണ്ടായി. എടുത്ത നിലപാടിൽ ഉറച്ച് നിന്ന് എബിവിപി മുന്നോട്ട് വച്ച സമ്മർദ്ദത്തിന്റെ ഫലം കൂടിയാണ് ഈ അനുകൂല തീരുമാനം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുമ്പോൾ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിദ്യാർത്ഥികളെ ഈ അവസരങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻകാല സമീപനം നിർഭാഗ്യകരമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസ പുരോഗതിയും മുൻനിർത്തി സർക്കാർ യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ കൂടുതൽ വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് എ.ബി.വി.പി വിശ്വസിക്കുന്നു.

പി.എം.ശ്രീ പദ്ധതിയെ കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ നിലവാര വർധനയ്ക്കും ഉപകരിക്കുന്ന എല്ലാ പദ്ധതികൾക്കും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവണം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ നേരിൽ കണ്ട് എബിവിപി പ്രതി...
17/06/2026

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവണം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ നേരിൽ കണ്ട് എബിവിപി പ്രതിനിധി സംഘം. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ആർ ശ്രീഹരി, എസ് അശ്വിൻ, ബി എസ് അഭിനന്ദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സി എം കിഡ്സ് സ്കോളർഷിപ്പിലെ കോടികളുടെ കുടിശ്ശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു…

എബിവിപി സംസ്ഥാന പഠനശിബിരം 2026 ജൂൺ 12,13,14 - ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ പാറശാല, തിരുവനന്തപുരം
11/06/2026

എബിവിപി സംസ്ഥാന പഠനശിബിരം
2026 ജൂൺ 12,13,14 -
ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ പാറശാല, തിരുവനന്തപുരം

Address

ABVP Office, Kallai Road
Kozhikode

Alerts

Be the first to know and let us send you an email when ABVP Calicut Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to ABVP Calicut Official:

Shortcuts

Share