13/08/2026
ആഫ്രിക്കൻ ഭീമൻ ഒച്ച് നിയന്ത്രണത്തിനായുള്ള ബോധവത്കരണ പരിപാടി
ICAR–KVK മലപ്പുറം, KCAEFT തവനൂരിലെ NSS യൂണിറ്റ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ആഫ്രിക്കൻ ഭീമൻ ഒച്ചിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടി നന്നമ്മുക്കിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തിനി നിർവഹിച്ചു.
KVK മലപ്പുറത്തെ അസിസ്റ്റന്റ് പ്രൊഫസർ (കീടശാസ്ത്രം) ഡോ. വിശാഖ് എൻ. യു. ആഫ്രിക്കൻ ഭീമൻ ഒച്ചിന്റെ നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ് നയിക്കുകയും തത്സമയ നിയന്ത്രണ രീതികളുടെ പ്രദർശനം നടത്തുകയും ചെയ്തു. പരിപാടിയുടെ ഏകോപനം KVK മലപ്പുറം പ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രിയ ജി. നായർ നിർവഹിച്ചു.