12/05/2019
VTB കോളജിൽ പഠിച്ചിറങ്ങിയ ഒട്ട് മിക്കവാറും ആളുകളുടെ മനസ്സിൽ ഡിസംബർ ഒഴിവുകാലം ഓർക്കുമ്പോൾ മനസ്സിൽ വരുന്ന കുറെ ഓർമകൾ ഉണ്ട്, എൻഎസ്എസ് ക്യാമ്പിലെ ആ പത്തു ദിവസങ്ങൾ നമ്മൾ പണിത റോഡുകൾ, വൃത്തിയാക്കിയ കുളങ്ങൾ, ഗ്രൂപ്പ് വർക്ക്, ഒരുപത്രത്തിൽ നിന്നും ഉള്ള ഭക്ഷണം, നാടൻ പാട്ടുകൾ, ശിവെട്ടന്റെ കടുക്ക കാപ്പി, രാത്രി യുള്ള കലാപരിപാടികൾ, തണുത്തു വിറച്ചുകിടന്ന ക്ലാസ്സ് റൂം, ക്യാമ്പ് ഫയർ etc.... നാരായണൻ സാർ, കൃഷ്ണൻ സാർ, കുട്ടൻ സാർ,ചെറിയാൻ സാർ,രാജശേഖരൻ സാർ തുടങ്ങിയ പ്രോഗ്രാം ഓഫീസർ മാർ.. അങ്ങനെ എത്ര എത്ര ഓർമകൾ....... അവയെ ഒന്നു കൂടി അനുഭവിക്കാൻ കഴിഞ്ഞാലോ അതിനുള്ള അവസരം ഒരുക്കുന്നു.. VTB യിലെ പഴയ എൻഎസ്എസ് ടീം വീണ്ടും ഒന്നിക്കുന്നു പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കും ഗ്രൂപ്പിലേക്ക് സ്വാഗതം.... https://chat.whatsapp.com/DjuRmA9r0aq2V1mkSe570k
സുഹൃത്തുകളെ.. നമ്മുടെ ക്യാമ്പ് ജൂൺ 1 ന് വൈകുന്നേരം മുതൽ 2 ന് വൈകുന്നേരം വരെ കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. (കോളേജ് 3 ന് തുറക്കും എന്നതിനാലും, നമ്മൾ പ്രതീക്ഷിക്കുന്ന അധ്യാപകരുടെ സൗകര്യം കൂടി കണക്കിലെടുത്ത് കൊണ്ടാണ് . നോമ്പ് ഉളളവർ ദയവായി ക്ഷമിക്കുക). ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉളളവർ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക.
1.എൻഎസ്എസ് തുടങ്ങിയ കാലം മുതൽ കഴിഞ്ഞ വർഷം ഇറങ്ങിയ വളണ്ടിയർ മാർ അടങ്ങുന്നതാണ് ഇൗ ഗ്രൂപ്പ് അതുകൊണ്ട് ഒരു വിവര ശേഖരണം ആവശ്യമായി വന്നിരിക്കുന്നു.
2.ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
3. മെയ് 12 ന് വൈകുന്നേരം 4 pm ന് കോളജിൽ വെച്ച് ഒരു സ്വാഗതസംഘം രൂപീകരണത്തിന് വളണ്ടിയർ സെക്രട്ടറി മാരെയും, അന്ന് പങ്കെടുക്കാൻ കഴിയുന്ന എല്ലാവരെയും ക്ഷണിക്കുന്നു.
മുരളി 9961242055.
അജയൻ 9567721391.