09/02/2026
*NEET UG 2026: മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം*
# മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്–യുജി 2026) ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 08.
# നീറ്റ് പരീക്ഷക്കുള്ള ഓൺലൈൻ അപേക്ഷ https://neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്. മെയ് 3 നാണ് പ്രവേശന പരീക്ഷ. ജനറൽ ₹ 1700 EWS/OBC ₹1600 SC/ST/ THIRD GENDER ₹ 1000 (GST extra) രൂപയാണ് പരീക്ഷാ ഫീസ്.
# അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, 10 വിരലുകളുടെയും വിരലടയാളം, കാറ്റഗറി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയും ലൈവ് ഫോട്ടോയും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
# കേരളത്തിലെ 16 പട്ടണങ്ങളിലും 14 വിദേശ രാജ്യങ്ങളിലും പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
# കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പ്രത്യേകം പ്രവേശന പരീക്ഷ ഇല്ല. സംസ്ഥാനത്ത് എം. ബി. ബി. എസ്, ബി. ഡി. എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ 2026 ലെ പ്രവേശനത്തിന‌് (KEAM 2026) നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു.
# എം. ബി. ബി. എസ്/ ബി. ഡി. എസ്, മറ്റ് മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് നാഷണൽ ടെസ‌്റ്റിങ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌് (NEET UG 2026) റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള
പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌് കേരളത്തിൽ പ്രവേശനം.
# കേരളത്തിൽ എം. ബി. ബി. എസ് / ബി. ഡി. എസ്, മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ KEAM ന് അപേക്ഷിക്കുകയും പിന്നീട‌് നീ്റ്റ‌് സ‌്കോർ KEAM ൽ അപ് ലോഡ് ചെയ്യുകയും വേണം.