28/08/2020
കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2020-21 അധ്യയന വര്‍ഷത്തെ ഏകജാലക ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 14 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: 280 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിശദവിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍.
രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്‌വേര്‍ഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. രണ്ടാം ഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. ഫീസടച്ചതിന് ശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.
അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന തിയതിയോടടുപ്പിച്ച് അവസരം നല്‍കും. വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക്‌ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടേയോ രക്ഷിതാവിന്റേയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. അലോട്ട്‌മെന്റ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ല. അഡ്മിഷന്‍ സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധ രേഖകള്‍ക്കൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ്, വിഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.
മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് 10 ഓപ്ഷന്‍ നല്‍കാം. പുറമേ വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ മൂന്ന് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാവുന്നതാണ്. ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാത്ഥികള്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
The University of Calicut is the largest University in Kerala. Established in the year 1968, it is the second University to be set up in Kerala. The University aims to nurture excellence in education and research in its catchment areas of Northern Kerala, historically consigned to the periphery of K...