06/08/2021
Dr Vivek PK
ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന ഈ കുട്ടിസഖാവ് വിയ്യൂർ സെൻട്രൽ ജയിലിന്റെ സമീപത്ത് നിന്നും MBBS സ്വപ്നവുമായി ജന്മനാടായ കണ്ണൂരിന്റെ മണ്ണിലേക്കു തന്റെ passion pro -ൽ ചേക്കേറി..🏍️
കാഴ്ച്ചയിൽ വീരശൂര പരാക്രമിയായ ഇവൻ, MH ലെ സീനിയർച്ചേട്ടന്മാരുടെ അമിത സ്നേഹപ്രകടനങ്ങൾ താങ്ങാൻ ആവാതെ , ആദ്യ ആഴ്ചയിൽ തന്നെ MH ഇൽ നിന്നും പടിയിറങ്ങി.
തന്റെ LP സ്കൂളിലെ പിഞ്ചോമനകൾക്കു വേണ്ടി, തിരക്കേറിയ first year ജീവിതത്തിൽ നിന്നും വിലപ്പെട്ട സമയം മാറ്റിവെച്ചു, chief guest ആയി മാതൃക നൽകിയ ടിയാനെ കണ്ട് anatomy lecturers അന്തംവിട്ടിട്ടുണ്ട്....😐
ഒഴിവു സമയങ്ങളിൽ സ്ത്രീകഥാപാത്രങ്ങളെ tiktok ഇൽ അവതരിപ്പിച്ച്, പരിയാരത്തെ യുവാക്കളെ പുളകം കൊള്ളിക്കുകയും🤩, അതു സ്വയം status ഇട്ടു പലതവണ കണ്ടു നിർവൃത്തി ആണയുകയും ആണ് ടിയാന്റെ ഹോബികൾ.
അറിയപ്പെടുന്ന body builder ഉം💪🏻 ഉരുക്കുകൈയകൾക്കുടമയുമായ ഈ Mr പോഞ്ഞിക്കര, ബാച്ചിന്റെ വടംവലി ടീമിന്റെ കരുത്തൂറ്റ സാനിധ്യമായിരുന്നു..
Third year ഇൽ UUC ആയും, house surgency ഇൽ HSA President ആയും സ്ഥാനം വഹിച്ചു കൊണ്ട് , പരിയാരം ഇന്നേ വരെ കണ്ടിട്ടില്ലാത്ത സമരങ്ങൾക്കു നേതൃത്വം നൽകിയ ടിയാനെ, ഒരേ സമയം സമരപന്തലിൽ നിരാഹാരം കിടക്കുകയും, കാന്റീനിൽ ബിരിയാണി കഴിക്കുകയും ചെയ്യുന്നതായി കണ്ടവർ ഉണ്ടത്രേ....🙄😵
ആംഗലേയ ഭാഷയിൽ ഉള്ള ഇവന്റെ പ്രാവീണ്യം കൊണ്ട്, oxford dictionary ലേക്ക് Salery, combra, nusea, headeake, എന്നി പദങ്ങൾ സംഭാവന ചെയ്യുകയും, ഇറക്കുന്ന എല്ലാ ഓർഡറുകളിലും ഇംഗ്ലീഷ് ഭാഷകൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ടിയാൻ പ്രത്യേകം ശ്രദ്ധചെലുത്താ റുമുണ്ട്...
തന്റെ ചിലവിന്റെ വലിയൊരു അംശം fair & lovely വാങ്ങി തേക്കുവാൻ ഉപയോഗിച്ച ഇദ്ദേഹം, first year ൽ നിന്നും final year ലേക്കുള്ള makeover ന് fair & lovely companyod എന്നും കടപെട്ടിരിക്കുന്നു...
മുൻ ബാച്ചുകൾക്ക് വർഷങ്ങളുടെ കാത്തിരിപ്പിന്റെ സുഖം സമ്മാനിച്ചുകൊണ്ടിരുന്ന caution deposit എന്ന കിട്ടാക്കനി നേടിയെടുക്കുന്നതിൽ ഇവൻ വഹിച്ച പങ്ക് ചെറുതല്ല...
GP ൽ ഒരേ ഒരു രാജാവ് 👑ആയി വിലസിക്കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ കൈ വെള്ളയിൽ ആയിരുന്നു ജില്ലയിലെ പല കോർപറേറ്റ് ഹോസ്പിറ്റലുകളും.
2K15 batch നെ തന്റെ ഉള്ളംകയ്യിൽ ഭദ്രമാക്കിയ കാവൽമാലാഖ......
ജൂനിയർ പെൺകുട്ടികളുടെ ആരാധനാപാത്രം...
പരിയാരത്തിന്റെ സ്വന്തം comrade.....
GP സിസ്റ്റർമാരുടെ സ്വന്തം വിവേക് സർ.....
കൂട്ടുകാർക്കിടയിൽ വായ തുറന്നാൽ മണ്ടത്തരം മാത്രം വിളമ്പുന്ന സ്വന്തം കരടിക്കുട്ടൻ...
വീട്ടുകാരുടെയും നാട്ടിലെ കുട്ടിപട്ടാളങ്ങളുടെയും സ്വന്തം Umbe...
ഏതൊരു പ്രതിസന്ധിയെപോലും തന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ടു നേരിടുന്ന 2K15 ന്റെ എല്ലാമെല്ലാം ആയ Dr Vivek PK ക്ക് എല്ലാവിധ ആശംസകളും നേരുന്നു..
Grad 15 presents ,Roll No 100.... The കലാശക്കൊട്ട്🥁📯 , Dr. Vivek PK...!!!!!!!!!!