17/03/2020
ആരോഗ്യ പ്രവർത്തകരെ വരൂ... നാടിന്റെ സുരക്ഷയ്ക്കായി കൈകോർക്കാം
COVID- 19 വ്യാപനത്തിനെതിരെ ഫലപ്രദമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് കരുത്തേകാൻ നിങ്ങളുടെ ശക്തമായ പിന്തുണ കൂടിയേ തീരൂ. COVID-19 നെതിരായ പോരാട്ടത്തിൽ ജില്ലാ ഭരണകൂടവുമായി കൈകോർത്ത് പ്രവർത്തിക്കാൻ മെഡിക്കൽ, ഹെൽത്ത് വോളന്റിയർമാരെ ആവശ്യമാണ്. നിങ്ങളുടെ സേവനം ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ പരിചരണത്തിനും, വാർഡുകളിലെ രോഗികളുടെ പരിചരണത്തിനും, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതിനും ആവശ്യമാണ്. താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർക്ക് ഈ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാം. ജില്ലാ ഭരണകൂടം ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടട്ടും നിങ്ങൾക്ക് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
http://bit.ly/volunteer_covid19KKD
ആശംസകൾ
ജില്ലാ കലക്ടർ
കോഴിക്കോട്
#അതിജീവിക്കുകതന്നെചെയ്യും
Come on onboard Health professional.. let's work Hand in Hand to protect our state from COVID 19
The district administration is moving ahead with effective measures against the COVID-19 outbreak. Your strong support is essential to strengthen our efforts to prevent the spread of the virus.The kozhikode District Administration urgently requires the services of medical and health volunteers to work hand in hand with the district administration to fight against COVID-19. You may enroll using the link provided below for offering voluntary service at the Isolation facilities in hospitals/ homes, patient management in wards, screening at airports, seaports, railway stations and bus stations. Interested volunteers must
Submit their details in the form given below. The district administration will contact you shortly. You can also register your names by contacting District Control Room.
http://bit.ly/volunteer_covid19KKD
Greetings
District Administration, Kozhikode