07/04/2022
പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമി: ഹുദവി കോഴ്സിന് അപേക്ഷിക്കാം
🕌🕌🕌🕌
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിലബസ് (ഹുദവി കോഴ്‌സ്) പ്രകാരം നടത്തപ്പെടുന്ന പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് കോളേജിലെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
🔵✍ സമസ്തയുടെ അഞ്ചാം ക്ലാസ് പാസ്സായവരോ ഈ വർഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ, 2010 ഏപ്രിൽ 22 നും 2012 ഏപ്രിൽ 22 നും ഇടയിൽ ജനിച്ച പന്ത്രണ്ട് വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് യോഗ്യത.
🔴✍ അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷാ പഠനവും പ്രസംഗ തൂലികാ പരിശീലനവും കമ്പ്യൂട്ടർ പരിജ്ഞാനവും ഇസ്‌ലാമിക വിഷയങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി പി. ജി. പഠനവുമടങ്ങുന്ന 12 വര്‍ഷത്തെ കോഴ്‌സാണിത്.
🔵✍ ഗവ. അംഗീകൃത സര്‍വകലാശാലാ ബിരുദവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
🔴✍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, താമസം, ഭക്ഷണം സൗജന്യമായിരിക്കും.
🔵✍ അപേക്ഷിക്കാൻ താഴെ ലിങ്ക് വഴി പോവുക
▶️✍▶️✍▶️✍▶️✍
🛑 അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✍ 1: ഫോട്ടോ: വിദ്യാര്‍ത്ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (300 KB കവിയാത്ത)യുടെ സോഫ്റ്റ് കോപ്പി കരുതുക.
✍ 2:വിശദ വിവരങ്ങൾ:
വിദ്യാര്‍ത്ഥിയുടെ പേര്, വീട്ടുപേര്, ജനനതിയ്യതി, പിതാവിന്റെ പേര്, രക്ഷിതാവ്, രക്ഷിതാവുമായുള്ള ബന്ധം, പൂര്‍ണമേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയാനുള്ള രണ്ട് അടയാളങ്ങള്‍, മഹല്ല്, മദ്‌റസ അംഗീകരണ നമ്പര്‍, പൊതുപരീക്ഷാ രജിസ്റ്റര്‍ നമ്പര്‍, മുന്‍വര്‍ഷമാണ് പൊതു പരീക്ഷ പാസ്സായതെങ്കില്‍ അതിന്റെ മാര്‍ക്ക്, സ്‌കൂളിന്റെ പേര്, പൂര്‍ത്തിയാക്കിയ വര്‍ഷം എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്.
✍ 3: രേഖ:
ഈ വര്‍ഷമാണ് അഞ്ചാം ക്ലാസ് എഴുതിയതെങ്കില്‍ പൊതുപരീക്ഷാ രജിസ്‌ട്രേഷന്‍ നമ്പറും മുന്‍ വര്‍ഷം/സ്‌കൂള്‍വര്‍ഷമാണ് പാസായതെങ്കില്‍ മാര്‍ക്ക് ലിസ്റ്റും കൈവശം വെക്കുക.
✍ 4: ഓപ്ഷൻസ്: രണ്ടാം സെക്ഷനില്‍ വരുന്ന ഒന്നാമത്തെ ഒപ്ഷന്‍, ടെസ്റ്റില്‍ പാസാവുന്ന വിദ്യാര്‍ത്ഥിക്ക് ദാറുല്‍ ഹുദാ സിലബസിലുള്ള ഏത് സ്ഥാപനത്തില്‍ പഠിക്കണമെന്ന ചോദ്യമാണ്. ഇവിടെ ഒന്ന് മുതല്‍ ഏഴ് വരെ ഒപ്ഷന്‍ ഉണ്ടായിരിക്കും. ഒന്ന് മാത്രം മതിയെങ്കില്‍ രണ്ടാമത്തേതില്‍ "Done" എന്ന ഒപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.
✍ 5: പരീക്ഷാ സെന്റര്‍: വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനുള്ള കേന്ദ്രം ഏത് എന്നുള്ളതാണ്.
✍ 6: അപേക്ഷയിലെ തിരുത്ത്:
ചെയ്ത് കഴിഞ്ഞ അപേക്ഷയില്‍ വല്ല തിരുത്തലുകളും ആവശ്യമെങ്കില്‍ സ്റ്റാറ്റസ് പേജില്‍ കാണുന്ന "Edit Application Form" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് എക്‌സാം സെന്റര്‍ അല്ലാത്ത എല്ലാ ഡാറ്റയും തിരുത്താവുന്നതാണ്. ഈ സൗകര്യം റമദാന്‍ 20 വരെ മാത്രമേ ലഭിക്കുകയുള്ളൂ.
✍ 7: റഫറന്‍സ് നമ്പര്‍: വിദ്യാര്‍ത്ഥിയുടെ അപേക്ഷാ തിരുത്ത്, ഹാള്‍ടിക്കറ്റ് ലഭിക്കല്‍, റിസല്‍ട്ട്, സെക്കന്റ് അലോട്ട്മെന്റ്, അഡ്മിഷന്‍ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഈ നമ്പറാണ് ഉപയോഗപ്പെടുത്തേണ്ടത്.
✍ 8: കൊണ്ടു വരേണ്ടത്:
പൂരിപ്പിച്ച് അറ്റസ്റ്റ് ചെയ്ത അപേക്ഷാഫോമിന്റെ കൂടെ ജനനതിയ്യതിയുടെ കോപ്പിയും മുന്‍വര്‍ഷമാണ് പൊതുപരീക്ഷ പാസ്സായതെങ്കില്‍ മദ്‌റസ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഇന്റർവ്യൂവിന് വരുമ്പോൾ പരീക്ഷാ സെന്ററില്‍ എത്തിക്കേണ്ടതാണ്.
✍ 9: ഇന്റര്‍വ്യൂ: സ്വീകരിച്ച അപേക്ഷയുടെ ഹാള്‍ടിക്കറ്റ് റമദാന്‍ അവസാന വാരത്തോടെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് സൈറ്റില്‍ നിന്ന് (സ്റ്റാറ്റസ് പേജ്) ഡൗണ്‍ലോഡ് ചെയ്താണ് ഇന്റര്‍വ്യൂവിനു വരേണ്ടത്. ഇന്റര്‍വ്യൂ തിയ്യതിയും സമയവും പരീക്ഷാ സെന്ററിന്റെ വിവരവും ഹാള്‍ടിക്കറ്റിലുണ്ടാവും.
✍ 10: അഡ്മിഷന്‍: അഡ്മിഷന്‍ ടെസ്റ്റ് പാസ്സായി, ഒപ്ഷന്‍ അനുസരിച്ചുള്ള സ്ഥാപനത്തിലേക്ക് റാങ്ക് അടിസ്ഥാനത്തില്‍ അലോട്ട് ചെയ്യപ്പെട്ടവര്‍ അതതു സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ സ്റ്റാറ്റസ് പേജില്‍ നിന്നും ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡുമായാണ് പോകേണ്ടത്.
👇👇👇👇👇👇
CLICK HERE TO APPLY ONLINE
http://portal.dhiu.in/PreAdmission/Application/Create
🔴 Help Desk Numbers 🔴
☎ +91 9447973393
☎ +91 9207568480