07/12/2025
*_റാണിപുരത്ത് പഠന ക്യാംപ് സംഘടിപ്പിച്ചു_*
*റാണിപുരം:* ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം സാമൂഹിക പ്രവർത്തക വിഭാഗം റാണിപുരത്ത് പഠന ക്യാംപ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തക വിഭാഗം അധ്യാപിക ഡോ.എ. അനിത ഉദ്ഘാടനം ചെയ്തു. സ്‌റ്റുഡന്റ് കോ ഓർഡിനേറ്റർ കെ. ശ്രീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ പി.ശ്രീഗയ സോഷ്യൽ വർക്ക് സ്‌റ്റുഡന്റ്സ് ഓർഗനൈസേഷൻ
ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഫാക്കൽറ്റി കോഓർഡിനേറ്റർ ഡോ.എ.എസ്.സ്വസ്തിക്, പ്രസിഡന്റ് കെ.എസ്. ഷഹിൻഷ, ഇ.എം.ജസ്‌ലിൻ, സാമൂഹിക പ്രവർത്തക വിഭാഗം അധ്യാപകൻ ഡോ.സുനിൽ കുമാർ യെമ്മൻ എന്നിവർ പ്രസംഗിച്ചു.
Dept. of Social Work SSUS RC Payyanur
Anitha Arumugham