03/09/2022
*ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിൻ്റെ മകനെ നിയമിച്ചത് ചട്ടം ലംഘിച്ച്:*
*രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിലെ അനധികൃത നിയമനം റദ്ദാക്കണം - കാംപസ് ഫ്രണ്ട്*
*തിരുവനന്തപുരം:* കേന്ദ്ര സര്‍ക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണനെ ടെക്നിക്കല്‍ ഓഫീസർ തസ്തികയിൽ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും അനധികൃത നിയമനം റദ്ദാക്കണമെന്നും കാംപസ്ഥ്രണ്ട് സംസ്ഥാന സെക്രട്ടറി ടി.മുജീബ് റഹ്മാൻ. ബി.ജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ മകന് വേണ്ടി ഒരു തസ്തിക തന്നെ സൃഷ്ടിച്ചാണ് ഹരികൃഷ്ണനെ തിരുകികയറ്റിയത്.
നിയമന നടപടികളിലുടനീളം അനധികൃത ഇടപെടലുകൾ വ്യക്തമാണ്. ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനത്തെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അധികൃതർക്ക് കൃത്യമായ വിശദീകരണം നല്‍കാൻ പോലും സാധിക്കുന്നില്ല. 2021 ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം.ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. നിയമനം നടന്നിട്ടുണ്ടെന്ന് ആര്‍.ജി.സി.ബി ചീഫ് കണ്‍ട്രോളര്‍ സ്ഥിരീകരിച്ചെങ്കിലും റാങ്ക് പട്ടികയെ കുറിച്ചോ മറ്റ് കാര്യങ്ങളോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അന്വേഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു വിവരവും നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
ഹരികൃഷ്ണനു വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ചതും മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും ഉദ്യോഗാര്ഥികളോട് ചെയ്യുന്ന ദ്രോഹമാണ്. ചട്ടവിരുദ്ധമായി നടത്തിയ നിയമനം റദ്ദാക്കണമെന്നും ഉദ്യോഗാർഥികളുടെ റാങ്ക് വിവരങ്ങൾ പരസ്യപ്പെടുത്തി പ്രസ്തുത തസ്തികയിൽ യോഗ്യരായ ഉദ്യോഗാർഥികളെ നിയമിക്കണമെന്നും മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു.
https://www.instagram.com/p/CiDCdmvo7eI/?igshid=YmMyMTA2M2Y=