26/01/2024
നന്ദി...!!
മഹത്തായ ഈ രണ്ടക്ഷരങ്ങളെക്കാൾ വലുതായൊന്നും ഇവിടെ പ്രകടിപ്പിക്കാനില്ല.
എൻഎഎം അലുംമ്‌നി യുഎഇയുടെ ബാനറിൽ ഒരു ഫാമിലി മീറ്റ് പ്ലാൻ ചെയ്യുമ്പോൾ എങ്ങിനെയാണ് സംഘടിപ്പിക്കുക എന്ന ഉൾഭയം ശക്തമായിരുന്നു. എന്നാൽ പേടിച്ചു കൊണ്ട് തുടങ്ങിയ പ്ലാനിങ് ശക്തമായ ഒരു ടീമിന്റെ പിൻബലത്തോടെ വളരെ എളുപ്പത്തിൽ വൻവിജയമാക്കാനായി എന്നതിന് ആദ്യമായി നന്ദി പറയുന്നത് പടച്ചവനാണ്...!!
ശക്തമായ ഒരു ടീമിനെ നൽകിയതിന്....!!
പിന്നെ ടീം മെംബേർസ് ഓരോരുത്തർക്കും....!!
പിന്നീട് പരിപാടി ഇത്രയും ഭംഗിയോയായി നടത്താൻ സഹായിച്ചു കൊണ്ട് മുന്നോട്ട് വന്ന സ്പോൺസേർസ് ഓരോരുത്തർക്കും. പ്രത്യേകിച്ചും വിലയേറിയ ഒരു ഡയമണ്ട് റിങ് നൽകിയ അൽ ഹിന്ദ് ഗോൾഡ് ആൻഡ് ഡയമണ്ട് , മറ്റ് സമ്മാനദാതാക്കളായ ഹോട്ട് പാക്ക്, അൽ റാഹി റോസ്‌റ്ററി, ഹോംവേ, ഒയാസിസ് ക്യൂസിൻസ്, മംഗോ ഹൈപ്പർമാർക്കറ്റ്, നാഷണൽ പ്രിന്റിങ് പ്രസ് തുടങ്ങി എല്ലാവർക്കും നന്ദി...!!
അതിലധികം പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ആപ്പിളും മുന്തിരിയും വത്തക്കയുമെന്നല്ല വരിക്കച്ചക്കയടക്കം ഫ്രൂട്ട്സ് വയറു നിറയെ നൽകിയ നൗഷാദ്, ഹോട്ട് പാക്കിൽ നിന്നും സമ്മാനങ്ങൾ എത്തിച്ചു നൽകിയ ഫായിസ്. പേരെടുത്തു പറയുന്നില്ല എല്ലാവർക്കും നന്ദി...!!
പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ട് അയച്ച മെസ്സേജിൽ അലുംനി കമ്മിറ്റി നൽകിയ ഉറപ്പ് കൈനിറയെ സമ്മാനങ്ങളും, വയറു നിറയെ ഭക്ഷണവും, മനസ്സ് നിറയെ ഓർമ്മകളുമായിരുന്നു. ഉച്ചയൂണും ചായയും ഡിന്നറുമടക്കം വയറുനിറയെ ഭക്ഷണവും ഡയമണ്ട് മോതിരമടക്കം കൈനിറയെ സമ്മാനങ്ങളും നൽകാൻ ദൈവ സഹായത്താൽ കഴിഞ്ഞു. കൂടാതെ വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലുകളും കളിയുമായി മനസ്സും നിറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.
അതിനേക്കാളെല്ലാം ഉയരെ മുഴുവൻ ആളുകളുടെയും മനസ്സ് നിറച്ചതായി മാറി പരിപാടിയുടെ ഏറ്റവും അവസാനം നടന്ന ലക്കി ഡ്രോ.... പങ്കെടുത്ത മുഴുവൻ അംഗങ്ങളുടെയും പേരെഴുതി നിക്ഷേപിച്ച ഗ്ലാസ് ബൗളായിരുന്നു രാത്രി വൈകിയും മരം കോച്ചുന്ന തണുപ്പിലും കുട്ടികളും കുടുംബവുമായി എല്ലാവരെയും അവസാന നിമിഷം വരെ പിടിച്ചിരുത്തിയത്. ആരായിരിക്കും ആ ഭാഗ്യവാൻ / ഭാഗ്യവതി എന്നൊരു ചോദ്യം ഇടയ്ക്കിടെ ഉയർന്നു കേട്ടെങ്കിലും സംഘാടകരുടെ കർശന നിയന്ത്രണം അവസാന നിമിഷം വരെ മനോഹരമാക്കി....
എന്നാൽ വലിയ വിലയേറിയ രത്ന മോതിരം കിട്ടിയ വ്യക്തി, അത്രയും നേരം കാത്തിരുന്ന സ്ത്രീജനങ്ങൾക്ക് വേണ്ടി തന്റെ ഭാഗ്യം നൽകാൻ തയ്യാറായപ്പോൾ ആയൊരു നന്മയിൽ ഏവരുടെയും മനസ്സും നിറഞ്ഞു...!!
നന്ദി നുഫൈൽ....!!
ഇനിയും നന്ദി പറയേണ്ടതായി ഒരുപാടുപേരുണ്ട്...!!
ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതൽ രാത്രി പത്തരമണിവരെ പരിപാടിയിൽ പങ്കെടുത്തവർ... j കൈ മെയ് മറന്ന് പരിപാടിയുടെ ഓരോ സ്റ്റേജിലും വളണ്ടിയര്മാരായ അലുംനി അംഗങ്ങൾ..... അലുംനി മെമ്പർമാരുടെ ഭാര്യമാർ .... അലുംനി അംഗങ്ങളല്ലെങ്കിലും അംഗങ്ങളെപ്പോലെ അല്ലെങ്കിൽ അതിലുമധികം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച അംഗങ്ങളുടെ ഭർത്താക്കന്മാർ....
നന്ദി....ഏവർക്കും...!!