DB College Thalayolaparambu

DB College Thalayolaparambu Beautiful DB College Thalayolaparambu

www.facebook.com/dbcollegethala The foundation stone was laid by Sri. Patto Thanupillai.

Started with pre-degree only and upgraded in 1972 with degree courses in Politics and Malayalam. Now PG courses are affiliated with MG University of Kottayam

18/07/2019

➡️എം.ജി.യിൽ ഈ വർഷം നാല്
പുതിയ പഠനവകുപ്പുകൾ തുടങ്ങും

- കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന്
- പി.ജി.ക്ക് ഔട്ട് കം ബേസ്ഡ് ഓൺലൈൻ ചോദ്യബാങ്ക്

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഈ അധ്യയന വർഷം നാല് പുതിയ പഠനവകുപ്പുകൾ കൂടി ആരംഭിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ്, സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സ്‌കൂൾ ഓഫ് ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് എന്നീ പഠനവകുപ്പുകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്.
വിവിധ വിഷയങ്ങളിൽ പുതുതായി 70 അധ്യാപകർക്ക് ഗവേഷണ ഗൈഡ്ഷിപ്പ് നൽകും. സർവകലാശാലയ്ക്ക് കീഴിലുള്ള പഠനവകുപ്പുകളിലേയും സെന്ററുകളിലേയും ഗവേഷണ കേന്ദ്രങ്ങളിൽ അഫിലിയേറ്റഡ് എയ്ഡഡ്, ഗവൺമെന്റ് കോളേജുകളിലെ അധ്യാപകർക്ക് ഗൈഡ്ഷിപ്പ് നൽകും. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് നടക്കും. ഓഗസ്റ്റ് ഒൻപതിന് തീരുമാനിച്ച തെരഞ്ഞെടുപ്പാണ് 14ലേക്ക് മാറ്റിയത്.
ഐ.ഐ.ആർ.ബി.എസിലെ ഈ അധ്യയന വർഷത്തെ പ്രവേശനം, പാഠ്യപദ്ധതി, ഫെലോഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈസ് ചാൻസലർ, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ, സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ എന്നിവർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു.
അടുത്ത അധ്യയന വർഷം മുതൽ പിഎച്ച്.ഡി.ക്ക് ഓൺലൈനായി പ്രവേശന പരീക്ഷ നടത്തും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഒന്നാം സെമസ്റ്റർ മുതൽ ഔട്ട് കം ബേസ്ഡ് ഓൺലൈൻ ചോദ്യബാങ്ക് സംവിധാനം നടപ്പാക്കും. സർവകലാശാല പഠനവകുപ്പുകളിലും ഇത് നടപ്പാക്കും. സർവകലാശാല ഹോസ്റ്റലിൽ അനധികൃതമായി ആരും താമസിക്കുന്നില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. കാലാവധി പൂർത്തിയാക്കിയ സിൻഡിക്കേറ്റംഗം ഡോ. കെ. കൃഷ്ണദാസിന് യാത്രയയപ്പ് നൽകി.

➡️തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് ജൂലൈ 21 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിലെ 15 പുതിയ തൊഴിലധിഷ്ഠിത, ന്യൂജനറേഷൻ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്‌ടൈം സർട്ടിഫിക്കറ്റ്, പി.ജി. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല, റഗുലർ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ചേരാം. ക്ലാസുകൾ ഞായറാഴ്ചകളിലും രണ്ടാംശനിയാഴ്ചകളിലുമാണ്.
ഉയർന്ന പ്രായപരിധിയില്ലാത്ത എല്ലാവർക്കും പഠിക്കാൻ കഴിയുന്ന നിലയിലാണ് റഗുലർ-പാർട്ട്ടൈം ഓൺ കാമ്പസ് പ്രോഗ്രാമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും പ്രോഗ്രാമിന് ചേരാം. അവധിക്കാലത്ത് നിശ്ചിത മണിക്കൂർ ക്ലാസുകളുള്ള ക്രാഷ് കോഴ്‌സ് രീതിയിലുള്ള പ്രോഗ്രാമുകളുമുണ്ട്. പ്രഗത്ഭരായ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകൾ എടുക്കുക.
സർട്ടിഫിക്കറ്റ് കോഴ്സുകൾ (ആറു മാസം): ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ), എക്സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ലിക്കേഷൻ, ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്നോളജീസ്, ഫിലിം-കൾച്ചർ ആന്റ് സൊസൈറ്റി, വേസ്റ്റ് മാനേജ്മെന്റ്, വാട്ടർ ഹാർവെസ്റ്റിംഗ് ആന്റ് മാനേജ്മെന്റ്, പേരന്റിംഗ് സൈക്കോളജി, ഇവന്റ് മാനേജ്മെന്റ്്. യോഗ്യത: 10/12ാം ക്ലാസ്/തത്തുല്യ വിജയം.
പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾ(ആറു മാസം): ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, ഇൻസ്ട്രുമെന്റൽ മെതേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, ഇമോഷണൽ ഇന്റലിജൻസ്. യോഗ്യത: അംഗീകൃത ബിരുദം.
ഡിപ്ലോമ കോഴ്സ് (ഒരു വർഷം): കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ. പ്ലസ്ടു/തത്തുല്യ വിജയമാണ് യോഗ്യത. പി.ജി. ഡിപ്ലോമ കോഴ്സ് (ഒരു വർഷം): ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ. യോഗ്യത: അംഗീകൃത ബിരുദം.
www.dasp.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 21ന് വൈകീട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.

➡️എം.ജി. സർവകലാശാല വനിത ഹോസ്റ്റലിൽ
ആധുനിക അടുക്കളയും മെസ് ഹാളും

മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിലെ വനിത ഹോസ്റ്റലിൽ ആരംഭിച്ച ആധുനിക അടുക്കളയുടെയും മെസ് ഹാളിന്റെയും ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കെ. കൃഷ്ണദാസ്, ഡോ. ആർ. പ്രഗാഷ്, ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, ഡോ. എസ്. സുജാത, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ്, പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ, വി.എസ്. പ്രവീൺകുമാർ, പ്രൊഫ. സന്തോഷ് പി. തമ്പി, രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു. 20.95 ലക്ഷം രൂപ മുടക്കിയാണ് ആധുനിക അടുക്കളയും മെസ് ഹാളും നിർമിച്ചത്.

➡️എം.ജി. യു.ജി. ഏകജാലകം ഫൈനൽ അലോട്മന്റ്;
ഓപ്ഷൻ രജിസ്‌ട്രേഷൻ ജൂലൈ 19 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള ഫൈനൽ അലോട്‌മെന്റിന് ജൂലൈ 19 വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും ഫൈനൽ അലോട്മന്റിൽ പങ്കെടുക്കാം. നിലവിൽ പ്രവേശനം നേടിയവർ ഫൈനൽ അലോട്‌മെന്റിൽ അപേക്ഷിക്കരുത്.
അപേക്ഷകൻ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്മന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ നിലവിലെ ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. ജൂലൈ 19ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ നൽകാം.
ഫൈനൽ അലോട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. അപേക്ഷയിൽ തെറ്റുകൾ പറ്റിയെങ്കിൽ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. ഫൈനൽ അലോട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

➡️പരീക്ഷഫലം

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ 2019 മെയിൽ നടന്ന നാലാം സെമസ്റ്റർ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യുമൻ റെറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്. - റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം.

നമ്മുടെ കോളേജ് ക്യാമ്പ്‌സിന് വര്ഷങ്ങളോളം തണൽ ഏകിയ മരം...ഒത്തിരി പ്രണങ്ങൾക്ക്,സൗഹൃദങ്ങൾക്ക്,പ്രതിഷേധങ്ങൾക്ക്,പരിഭവങ്ങൾക്ക...
16/07/2018

നമ്മുടെ കോളേജ് ക്യാമ്പ്‌സിന് വര്ഷങ്ങളോളം തണൽ ഏകിയ മരം...ഒത്തിരി പ്രണങ്ങൾക്ക്,സൗഹൃദങ്ങൾക്ക്,പ്രതിഷേധങ്ങൾക്ക്,പരിഭവങ്ങൾക്ക്,അതിലുപരി നമ്മളിൽ ഒരാൾ ആയിരുന്നു ഈ മരം..😥..മറക്കില്ല മരിക്കുവോളം...😭

ഈ വർഷത്തെ ഡിഗ്രി ക്ലാസുകൾ ജൂൺ4 തിങ്കളാഴ്ച്ച ആരംഭിക്കുന്നതാണ്
31/05/2018

ഈ വർഷത്തെ ഡിഗ്രി ക്ലാസുകൾ ജൂൺ4 തിങ്കളാഴ്ച്ച ആരംഭിക്കുന്നതാണ്

ഈ വർഷത്തെ കോളേജ് ഡേ....
09/03/2018

ഈ വർഷത്തെ കോളേജ് ഡേ....

To struggle..To study.....To live....DB COLLEGE FEST 2k18Jan 8 to 12...
06/01/2018

To struggle..
To study.....
To live....
DB COLLEGE FEST 2k18
Jan 8 to 12...

DB COLLEGE FEST.....2k18
05/01/2018

DB COLLEGE FEST.....2k18

DBC യുടെ ചരിത്രത്തിൽ ഇതാദ്യം .....
05/01/2018

DBC യുടെ ചരിത്രത്തിൽ ഇതാദ്യം .....

കോളേജ് യൂണിയൻ ആർട്‌സ് ഡേ "തട്ടകം" 2017 ഡിസംബർ 18,19 തീയതികളിൽ ......
15/12/2017

കോളേജ് യൂണിയൻ ആർട്‌സ് ഡേ "തട്ടകം" 2017 ഡിസംബർ 18,19 തീയതികളിൽ ......

Thalayolaparambu Db college ന് പുതിയ PrincipalEnglish വിഭാഗം മേധാവി Dr R.AnithaCONGRATULATIONS.....💐💐💐💐
04/12/2017

Thalayolaparambu Db college ന് പുതിയ Principal
English വിഭാഗം മേധാവി Dr R.Anitha
CONGRATULATIONS.....💐💐💐💐

01/12/2017

കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 2017-18 വർഷത്തെ കോളേജ് ആർട്ട്സ് ഡേ 2017 ഡിസംബർ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു .....

ഇന്ന് (O3-11-17) യൂണിയൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന 'നാടൻ പാട്ടും, നാട്ടറിവും' പരിപാടിയിൽ നിന്നും
03/11/2017

ഇന്ന് (O3-11-17) യൂണിയൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന 'നാടൻ പാട്ടും, നാട്ടറിവും' പരിപാടിയിൽ നിന്നും

Address

Medayikunnu (P. O. )
Thalayolaparambu
686605

Opening Hours

Monday 9am - 5pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 5pm
Friday 9am - 4pm

Telephone

+914829252000

Alerts

Be the first to know and let us send you an email when DB College Thalayolaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share