University of Kerala

University of Kerala Official page of Kerala University , Re-accredited by NAAC with A++

21/08/2026
21/08/2026

20/08/2026

Heartiest congratulations to Dr. Viji Vijayan, Dr. Aadithye R. Nair, and Dr. Aishwarya Lekshman on receiving an Indian P...
20/08/2026

Heartiest congratulations to Dr. Viji Vijayan, Dr. Aadithye R. Nair, and Dr. Aishwarya Lekshman on receiving an Indian Patent for a novel method of producing nanovesicles from neuroblasts. The work was carried out at the Neurobiology Laboratory, Department of Biochemistry, University of Kerala.
The patented innovation offers new possibilities for understanding how brain cells communicate under stress and exploring nanovesicles as potential carriers of therapeutic molecules and tools for neurological research.
The patent was filed through the Patent Cell, TRIC-KU, University of Kerala, in association with TIPS-TIMED.
A proud moment for the University of Kerala and a remarkable contribution to innovative neuroscience research!
Nanovesicles ResearchAchievement TRICKU TIPST

19/08/2026
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട...
17/08/2026

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു (https://admissions.keralauniversity.ac.in/fyugp2026). അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ്‍വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ചവർക്ക് നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് (ആദ്യ ഘട്ടത്തിൽ ഏതെങ്കിലും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടക്കേണ്ടതില്ല) അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളേജിൽ ഹാജരാകാൻ സാധിക്കാത്തവർ അതത് കോളേജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
നിലവിൽ അഡ്മിഷൻ ഉള്ളവർ (കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, മാനേജ്മെന്റ് ക്വാട്ട അഡ്മിഷനുകൾ ഒഴികെ) പുതിയ അലോട്ട്മെന്റ് ലഭിച്ചാൽ പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക് മുൻപ് എടുത്ത അഡ്മിഷനിൽ തുടരാൻ സാധിക്കുന്നതല്ല. കമ്മ്യൂണിറ്റി ക്വാട്ട/സ്പോർട്സ് ക്വാട്ട/മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചവർ പ്രസ്തുത അഡ്മിഷനിൽ തൃപ്തരാണെങ്കിൽ അതിൽ തുടരാവുന്നതാണ്.
അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR) ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ആയതിനാൽ നിലവിൽ അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ (APAAR) ഐഡി ജനറേറ്റ് ചെയ്യേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് (https://admissions.keralauniversity.ac.in/fyugp2026) സന്ദർശിക്കുക. സംശയ നിവാരണത്തിനായി 8281883052 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

17/08/2026

തിരുവനന്തപുരം:​കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാലയുടെ സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ  ഇന്ത്യയ...
15/08/2026

തിരുവനന്തപുരം:​കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാലയുടെ സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തുകയും ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് വൈസ് ചാൻസലർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
2030 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസിനായി കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമായ യൂണിവേഴ്സിറ്റി സ്റ്റേഡിയം തുറന്നു കൊടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
​2047 ൽ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി നേതൃത്വം നൽകുന്ന യുവതലമുറയെ പിന്തുണയ്ക്കാനും, അവരെ വഴിതെറ്റിക്കുന്ന ശക്തികളെ നശിപ്പിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് എന്ന്
വൈസ് ചാൻസലർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. സർവകലാശാല ജീവനക്കാരുടെ ‘മ്യൂസിക് ലവേഴ്സ് ഫോറം’ ചടങ്ങിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ ക്യാമ്പസ് ഡയറക്ടർ
ഡോ. ജോസുകുട്ടി സി.എ. ദേശീയപതാക ഉയർത്തി.
ചടങ്ങിൽ സർവകലാശാലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ പങ്കെടുത്തു.

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ  🇮🇳
14/08/2026

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

Address

Senate House Campus
Thiruvananthapuram
695034

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+919188526671

Alerts

Be the first to know and let us send you an email when University of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to University of Kerala:

Shortcuts

Share