Bishop Jesudasan CSI Arts & Science College, Mulayara, Thiruvananthapuram

Bishop Jesudasan CSI Arts & Science College, Mulayara, Thiruvananthapuram Bishop Jesudasan CSI Arts & Science College, Mulayara,Thiruvananthapuram
|Estd: 2017|Aided

Admission 2026
05/05/2026

Admission 2026

22/10/2025
27/08/2025
*മുളയറ, കാട്ടാക്കട കോളേജുകളിൽ 2025- ൽ ഡിഗ്രി അഡ്മിഷന് വേണ്ടിയുള്ള മാനേജ്‌മെന്റ് കോട്ടയിലേക്കുള്ള ആപ്ലിക്കേഷൻ ഫോം അതാത് ക...
07/06/2025

*മുളയറ, കാട്ടാക്കട കോളേജുകളിൽ 2025- ൽ ഡിഗ്രി അഡ്മിഷന് വേണ്ടിയുള്ള മാനേജ്‌മെന്റ് കോട്ടയിലേക്കുള്ള ആപ്ലിക്കേഷൻ ഫോം അതാത് കോളേജുകളിൽ നിന്നും ലഭിക്കുന്നതാണ്.*

*അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജുകളുടെ നിർദ്ദേശമനുസരിച്ചു നിശ്ചിത തിയതിക്ക് മുൻപായി ആപ്ലിക്കേഷൻ ഫോം സമർപ്പിക്കേണ്ടതാണ്.*

* മുളയറ ബിഷപ്പ് യേശുദാസൻ സി എസ് ഐ ആർട്ട്സ് & സയൻസ് കോളേജ് ലൈബ്രറിയിൽ, മുളയറ കോളേജിൻ്റെ മാനേജ്മെൻ്റ് ആപ്ലിക്കേഷൻ ഫോം 09/06/2025 (തിങ്കൾ) മുതൽ ലഭ്യമാണ്...

ഫോമിൻ്റെ വില : ₹300/-

_Nb: Degree Admission Online registration കൂടെ ചെയ്യേണ്ടതുണ്ട്.._

31/05/2025
നമ്മുടെ കുട്ടികളുടെ നാടൻ പാട്ട് മത്സര ചിത്രം പത്രത്തിൽ 👏🏻👏🏻👏🏻അഭിമാന നിമിഷം👍🥰
30/05/2025

നമ്മുടെ കുട്ടികളുടെ നാടൻ പാട്ട് മത്സര ചിത്രം പത്രത്തിൽ 👏🏻👏🏻👏🏻

അഭിമാന നിമിഷം👍🥰

**കേരള സർവകലാശാല: നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു** കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, സ...
27/05/2025

**കേരള സർവകലാശാല: നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു**

കേരള സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേക്കും സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യു.ഐ.ടി (UIT) കേന്ദ്രങ്ങളിലേക്കും 2025-26 അധ്യയന വർഷത്തേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (FYUGP) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ വെബ്സൈറ്റായ **www.admissions.keralauniversity.ac.in** വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം

* ജനറൽ, സംവരണം, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട തുടങ്ങി എല്ലാ വിഭാഗക്കാരും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്
* ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം
* ബിരുദ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല

**പുതിയ ബിരുദ ഘടന**
* പുതിയ ഘടനയനുസരിച്ച്, വിദ്യാർത്ഥികൾക്ക് മൂന്നു വർഷം (6 സെമസ്റ്റർ) പൂർത്തിയാക്കി 133 ക്രെഡിറ്റുകൾ നേടുന്ന മുറയ്ക്ക് ബിരുദം (Bachelors Degree) കരസ്ഥമാക്കി പുറത്തിറങ്ങാൻ അവസരമുണ്ട്
* നാലു വർഷം (8 സെമസ്റ്റർ) പൂർത്തിയാക്കി 177 ക്രെഡിറ്റുകൾ നേടുന്നവർക്ക് ബിരുദം (ഓണേഴ്സ്) അല്ലെങ്കിൽ ബിരുദം (ഓണേഴ്സ് വിത്ത് റിസർച്ച്) എന്നിവ ലഭിക്കും
* ആദ്യ ആറ് സെമസ്റ്ററുകളിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടുന്നവർക്കാണ് നാലാം വർഷം ഓണേഴ്സ് വിത്ത് റിസർച്ച് തിരഞ്ഞെടുക്കാൻ അർഹത

**അപേക്ഷാ ഫീസും ഓപ്ഷനുകളും**
* ജനറൽ/SEBC വിഭാഗങ്ങൾക്ക് 900 രൂപയും SC/ST വിഭാഗങ്ങൾക്ക് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്
* വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം
* കോളേജ് തലത്തിലെ പ്രവേശനത്തിന് APAAR ഐഡി നിർബന്ധമാണ്

**പ്രവേശന നടപടികൾ**
കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും
ഇത് വിദ്യാർത്ഥികൾക്ക് തങ്ങളുടെ സാധ്യതകൾ വിലയിരുത്താനും ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കും. ആദ്യ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ സർവകലാശാലാ ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഉറപ്പാക്കണം

*പ്രത്യേക ശ്രദ്ധയ്ക്ക്*
* ബി.എ മ്യൂസിക്, ബി.പി.എ പ്രോഗ്രാമുകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് സമർപ്പിക്കണം.
* ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ബി.എഫ്.എ, ബി.പി.എഡ്,
* കൂടാതെ നിഷ്-ലെ (NISH) കോഴ്സുകളിലേക്കും പ്രവേശന പരീക്ഷയുള്ള മറ്റ് പ്രോഗ്രാമുകളിലേക്കും സർവകലാശാല ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നതല്ല. താൽപര്യമുള്ളവർ കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം

**സംവരണം**
ഗവൺമെന്റ്/യു.ഐ.ടി കോളേജുകളിൽ SEBC (20%), SC/ST (20%), EWS (10%) എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്

* ഭിന്നശേഷിക്കാർക്ക് 5% സീറ്റുകൾ അധികമായി നീക്കിവെച്ചിട്ടുണ്ട്
* കായിക താരങ്ങൾക്കും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കും പ്രത്യേക സംവരണമുണ്ട്.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.

അവസാന തിയതി : June 7, 2025.....

Address

Mulayara
Thiruvananthapuram
695543

Alerts

Be the first to know and let us send you an email when Bishop Jesudasan CSI Arts & Science College, Mulayara, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Bishop Jesudasan CSI Arts & Science College, Mulayara, Thiruvananthapuram:

Share