Stella Maris College

Stella Maris College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stella Maris College, College & University, Kottapuram P. O. , Kodungallur, Thrissur.

27/01/2024

NATIONAL VOTER'S DAY CELEBRATION(NVD)

Stella Maris College celebrated 14th national voters day. The theme of NVD celebration for this year is "Nothing while Voting, I Vote for Sure". The logo for national voter’sday which reinforces the importance of voting. These events were coordinated under the guidence of CEO Prof.Dr. Somasekaran Unni and Principal Dr. Vimala P, HOD of BSC AFM. Asst.Professor Preethi Francis deliverd a speech regarding importance of NVD, and all the students and teachers participated the oath taking ceremony conducted in the college assembly hall 9.55 am 25th January 2024.

ക്രിസ്തുമസ് ആഘോഷം 2023സ്റ്റെല്ല മാരിസ് കോളേജ് 22/12/2023 ൽ ക്രിസ്തുമസ് ആഘോഷിച്ചു. സ്ഥാപക മാനേജറും കിഡ്സിന്റെ എക്സിക്യൂട്...
27/12/2023

ക്രിസ്തുമസ് ആഘോഷം 2023

സ്റ്റെല്ല മാരിസ് കോളേജ് 22/12/2023 ൽ ക്രിസ്തുമസ് ആഘോഷിച്ചു. സ്ഥാപക മാനേജറും കിഡ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബഹു. ഫാദർ പോൾ തോമസ് കളത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാ പകർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു. കൂടാതെ കിഡ്സ്‌ അസി. ഡയറക്ടർ ഫാദർ. ജാപ്സൺ, കോളേജ് സി.ഇ.ഒോ. ഡോ. സോമശേഖരൻ ഉണ്ണി, കോളേജ് പ്രിൻസിപ്പൽ ഡോ. വിമല പി. , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് കട്ടിങ്ങും ക്രിസ്മസ് കാർഡ് തയ്യാറാക്കലും ഉണ്ടായിരുന്നു. കുട്ടികൾ ഉണ്ടാക്കിയതിൽ നിന്നും മികച്ച കാർഡ് അദ്ധ്യാപകർ തെരഞ്ഞെടുക്കുകയും അവർക്കുള്ള സമ്മാന വിതരണവും നടത്തി. ക്രിസ്മസ് ഫ്രണ്ട് തെരഞ്ഞെടുത്തത്തിന്റെ ഭാഗമായി പരസ്പരം സമ്മാനങ്ങൾ സ്റ്റെല്ല മേരിസ് കുടുംബാഗങ്ങൾ കൈമാറുകയുണ്ടായി. "നമ്മുടെ ജീവിതത്തിൽ സന്തോഷം എല്ലാം ആസ്വദിച്ചു ഉന്നതിയിൽ നിൽക്കുമ്പോൾ ആവശ്യക്കാരന് സഹായം അരുളുവാൻ ഉയർച്ച ഉള്ളവരാവണം നാമോരോരുത്തരും."
"Merry Christmas and Happy New year".
Stella Maris Family❤️

Manager of Stella Maris College - Institute of Management & Technology and Director of KIDS Kottapuram Fr. Paul Thomas K...
18/10/2023

Manager of Stella Maris College - Institute of Management & Technology and Director of KIDS Kottapuram Fr. Paul Thomas Kalathil met with German Delegates of Skill training and placement cell and participated in the DIDAC INDIA exhibition at Bangalore- Asia's Largest and India's Only Exhibition and Conference
For Education and Skilling Resources.
Stella Maris College and KIDS focus on implementing new initiatives in skilling, language training, short term vocational courses of different countries, placement etc. to meet the needs of the time.
Thanks to Dr. Joseph Stanley, General Secretary of SKIP to coordinate the same.

പൊയ്യ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റിയുടെ (കിഡ്സ്) മാനേജ്മെന്റി...
20/09/2023

പൊയ്യ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റിയുടെ (കിഡ്സ്) മാനേജ്മെന്റിനു കീഴിൽ പുതിയതായ് ആരംഭിച്ചിട്ടുള്ളതും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തതു മായ സ്റ്റെല്ല മാരിസ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2023 സെപ്തംബർ 20 ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല പൊയ്യയിലെ സ്റ്റെല്ല മാരിസ് ക്യാമ്പസ്സിൽ നിർവഹിച്ചു. സ്റ്റെല്ല മാരിസ്കോളേജ്സ്ഥാപകനും മാനേജറും കിഡ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ.ഫാ. പോൾ തോമസ് കളത്തിൽഎല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. കോളേജ് സ്ഥാപക പ്രിൻസിപ്പലും ഇപ്പോൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പ്രൊ. ഡോ. സോമശേഖരൻ ഉണ്ണി നന്ദി അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ ജനപ്രതിനിധികൾ , വൈദീകശ്രേഷ്ടർ , കോളേജ് പ്രിൻസിപ്പൽ ഡോ. വിമല. പി, അധ്യാപകർ, അനധ്യാപകർ, കിഡ്സ്‌ സ്റ്റാഫ്‌ അംഗങ്ങൾ, ,മറ്റു അഭ്യൂദയകാംഷീകളും ചടങ്ങിൽ പങ്കെടുത്തു. കോളേജിൽ കൂടുതൽ ജോലി സാധ്യതയുള്ള B. Sc അക്വാ കൾച്ചർ ആൻഡ്‌ ഫിഷറിമൈക്രോബയോളജി, BCA,.B.Com ഫിനാൻസ്, എന്നീ കോഴ്സുകൾ നടത്തുന്നതിനോടൊപ്പം കമ്പ്യൂട്ടർ സയൻസ് ലെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് -മെഷീൻ ലേണിംഗ് &ഡാറ്റാ
സയൻസ് , ഹോട്ടൽ മാനേജ്മെന്റ് , BSW എന്നീ കോഴ്സുകൾ തുടങ്ങുന്നതുമാണ്

18/09/2023

കോട്ടപ്പുറം രൂപതയുടെ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡവലപ്മെൻറ് സൊസൈറ്റി (കിഡ്സ്) മാനേജ്മെന്റിനു കീഴിൽ പുതിയതായ് ആരംഭിച്ചിട്ടുള്ള സ്റ്റെല്ല മാരിസ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2023 സെപ്തംബർ 20 ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല നിർവഹിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്റ്റെല്ല മേരിസ്  കോളേജ്ഓണാഘോഷ പരിപാടി 25/08/23 ഇൽ  കിഡ്സ്‌സ്റ്റാഫ്‌ അംഗങ്ങൾ , കിഡ്സ്‌ ഐ ടി ഐ എന്നിവർക്കൊപ്പം സം യുക്തമാ...
25/08/2023

സ്റ്റെല്ല മേരിസ് കോളേജ്ഓണാഘോഷ പരിപാടി 25/08/23 ഇൽ കിഡ്സ്‌സ്റ്റാഫ്‌ അംഗങ്ങൾ , കിഡ്സ്‌ ഐ ടി ഐ എന്നിവർക്കൊപ്പം സം യുക്തമായി നടന്നു. സ്ഥാപക മാനേജറും കിഡ്സ്‌ ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബഹു.ഫാദർ പോൾ തോമസ് കളത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ഓണസന്ദേശം നൽകി.സ്റ്റെല്ല മേരിസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിമല പി ഓണ ആശംസകൾ നേർന്നു. യോഗത്തിന് ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കായി ക മത്സരങ്ങൾക്ക് കിഡ്സ്‌ അസി. ഡയറക്ടർസ് ആയ ഫാ. ജോജോ, ഫാ. ജാപ്സൺ മറ്റു സ്റ്റാഫുകൾ ചേർന്ന് നേതൃത്വം നൽകി. വടം വലി മത്സരത്തിൽ കോളേജ് വിദ്യാർഥികൾ ഫസ്റ്റ് പ്രൈസ്സ് കരസ്ഥമാക്കി കുട്ടികൾ വർണ മനോഹരമായ പൂക്കളം ഇട്ടു. ഓണസദ്യ യോടെ ഈ വർഷത്തെ സ്റ്റെല്ല മാരിസ് കോളേജിന്റെ ഓണാഘോഷത്തിന് തിരശീ ല വീണു.

2023-24 ലേക്ക് ഡിഗ്രി അഡ്മിഷൻ  എടുത്ത കുട്ടികളെ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങ് സ്റ്റെല്ല മേരിസ്  കോളേജ് യൂണിയന്റെ നേത...
09/08/2023

2023-24 ലേക്ക് ഡിഗ്രി അഡ്മിഷൻ എടുത്ത കുട്ടികളെ ഔപചാരികമായി സ്വീകരിക്കുന്ന ചടങ്ങ് സ്റ്റെല്ല മേരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 07/08/23 ഇൽ കോളേജിൽ വച്ച് നടന്നു. സ്ഥാപക മാനേജറും കിഡ്സ്‌ ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബഹു.ഫാദർ പോൾ തോമസ് കളത്തിൽ ഉദ്ഘാ ടനകർമ്മം നിർവ്വഹിച്ചു. സ്റ്റെല്ല മേരിസ് കോളേജ് സിഇഒ പ്രൊഫ. ഡോ. പി കെ സോമശേഖരൻ ഉണ്ണി, പ്രിൻസിപ്പൽ ഡോ.. വിമല പി, അക്വാകൾച്ചർ വിഭാഗം അദ്ധ്യാപിക മിസ്സ്‌. പ്രീതി, യൂണിയൻ ചെയർ പേഴ്സൺ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് ശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

വായനദിനാചാരണത്തോടനുബന്ധിച്ചു  നടത്തിയ മത്സരത്തിൽ വിജയിച്ചു മികവ്  തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം SMC CEO prof...
26/06/2023

വായനദിനാചാരണത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തിൽ വിജയിച്ചു മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം SMC CEO prof. Dr. Somasekharan unni sir ന്റെ നേതൃത്വത്തിൽ നടത്തപെട്ടു.

ഡെങ്കി അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനാൽ കോട്ടപ്പുറം സ്റ്റെല്ല മാരിസ് കോളേജ്  യൂണിയന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപക...
26/06/2023

ഡെങ്കി അടക്കമുള്ള രോഗങ്ങൾ പെരുകുന്നതിനാൽ കോട്ടപ്പുറം സ്റ്റെല്ല മാരിസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പുകളായി തിരിഞ്ഞു കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഏഴാം വാർഡിലെ വീടുകൾ സന്ദർശിച്ചു ബോധവൽകരണം നടത്തുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. കിഡ്സ്‌ എക്സിക്യൂട്ടീവ് ഡയറക്ടറും, സ്റ്റെല്ല മാരിസ് കോളേജിന്റെ ഫൗണ്ടറും മാനേജറുമായ ഫാ. പോൾ തോമസ് കളത്തിലിന്റെ ആശിർവാദ പ്രസംഗത്തോടെ ഭവന സന്ദർശനം തുടങ്ങി. വാർഡ് കൗൺസിലർ ശ്രീ. വി. എം ജോണി അവർകൾ സന്നിഹിതനായിരുന്നു

26/06/2023INTERNATIONAL ANTI DRUG DAY
26/06/2023

26/06/2023
INTERNATIONAL ANTI DRUG DAY

വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി....
23/06/2023

വായനവാരത്തോട് അനുബന്ധിച്ചു ജൂൺ 23 നു സ്റ്റെല്ല മാരിസ് കോളേജിൽ പത്രവായന, കവിത രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷകളിലായി കുട്ടികൾ പത്രവായന നടത്തി, കൂടാതെ ഒരു വിഷയം കുട്ടികൾക്കു നൽകിയതിന് ശേഷം കവിത രചനയും സംഘടിപ്പിച്ചു. കോളേജിന്റെയും അധ്യാപകരുടെയും സ്റ്റാഫുകളുടെയും കുട്ടികളുടെയും പൂർണ പിന്തുണ പരിപാടികൾക്കുണ്ടായിരുന്നു.

Address

Kottapuram P. O. , Kodungallur
Thrissur
680667

Alerts

Be the first to know and let us send you an email when Stella Maris College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Stella Maris College:

Share