30/06/2017
.
മാർച്ച് 31 നകം തന്നെ 2016 -17 അധ്യയന വർഷത്തെ കലാലയ മാഗസിന്റെ പ്രവർത്തങ്ങൾ പൂർത്തീകരിച്ചിരുന്നെങ്കിലും സമർപ്പിച്ച കോപ്പി തിരുത്തലുകൾക്ക് വിധേയമായി അത് നീണ്ടു പോവുകയും മാഗസിൻ ഫണ്ട് റീലീസ് ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല എന്ന് ഓഫീസിൽ നിന്നും അറിയിക്കുക ഉണ്ടായി..
എന്നാൽ പിന്നീട് ഓഫീസിൽ നിരന്തരം കയറിയിറങ്ങിയിട്ടും ഫണ്ട് റീലീസ്സ് ചെയ്യുന്നതിൽ സ്ഥാപന മേധാവിയും പരിവാരങ്ങളും തീർത്തും ബാലിശമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല.
വിദ്യാർത്ഥി യൂണിയന്റെ നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ടെക്നിക്കൽ എഡ്യൂക്കേഷന്റെ ഡയറക്ടറേറ്റിലേക്ക് ലെറ്റർ അയക്കുകയും എന്നാൽ 2 ആഴ്ചയോളമായി അതിനു യാതൊരു വിധ മറുപടിയും വന്നില്ല.
വിദ്യാർത്ഥികളുടെ ,കോളേജിന്റെ തുടിക്കുന്ന ഹൃദങ്ങളായ കലാലയ മാസികകൾ പോളി ടെക്നിക്കുകളിൽ ഇറങ്ങാതെ പോവുന്നതിന്റെ കാരണം അധികാരികളുടെയും BTE യുടെയും അനാസ്ഥ തന്നെയാണ്.
മാഗസിൻ ഫണ്ട് എന്നാൽ ഒരു വിദ്യാഭാസ സ്ഥാപനത്തിന്റെ നിയന്ത്രണത്തിൽ കലാലയ മാഗസിൻ ഇറക്കുന്നതിലേക്ക്നൽകപ്പെടുന്ന ഫണ്ട് ആണ്.ഒരു വിദ്യാർത്ഥി അഡ്മിഷൻ എടുക്കുന്ന സമയത്തു അനുപാതത്തിൽ അത് വാങ്ങുന്നുമുണ്ട്.അതിന്റെ പൂർണ നിയന്ത്രണം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
അപ്പോൾ പിന്നെ ഡയറക്ടറേറ്റിന്റെ അനുവാദം ആവശ്യമില്ലെന്ന സാഹചര്യം നിലനിൽക്കെ അനുവാദത്തിനായി ലെറ്റർ അയച്ചിട്ടുണ്ട് എന്ന് പറയുന്നതിലെ വൈരുദ്ധ്യം മനസിലാക്കാം.
പല ക്രമക്കേടുകൾ വിദ്യാർത്ഥികൾ അയ ഞങ്ങൾക്ക് മനസ്സിലായ സ്ഥിതിക്ക്
മാഗസിൻ ഫണ്ട് ഉടൻ തന്നെ അനുവദിച്ചു തന്നില്ലെങ്കിൽ ശക്തമായ സമരങ്ങളിലേക്ക് വിദ്യാർത്ഥി യൂണിയൻ നീങ്ങുമെന്നു അധികാരികളോടായി സൂചിപ്പിക്കുന്നു.
.
ആഗ്നേയ വിദ്യാർത്ഥി യൂണിയൻ