TMG College Old Students Association - TOSA

TMG College Old Students Association - TOSA Bring the old students of TMG College under one forum for exchange of experience, dissemination knowledge and talents amongst its members.No:MPM/CA/88/2016

*കെ.ഐ.ആര്‍.എഫ് 2025:* *തുഞ്ചന്‍ ഗവ. കോളേജിന് മികച്ച നേട്ടം; ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ തുടര്‍ച്ചയായ രണ്ടാം തവണയു...
03/03/2026

*കെ.ഐ.ആര്‍.എഫ് 2025:*
*തുഞ്ചന്‍ ഗവ. കോളേജിന് മികച്ച നേട്ടം; ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഒന്നാമത്*

തിരൂര്‍: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (കെ.ഐ.ആര്‍.എഫ്) 2025-ലെ റാങ്കിങ്ങില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിന് മികച്ച നേട്ടം. ഈ വര്‍ഷത്തെ റാങ്കിങ് പ്രകാരം കോളേജിന് സംസ്ഥാനതലത്തില്‍ 64-ാം സ്ഥാനവും മലപ്പുറം ജില്ലാ തലത്തില്‍ ആറാം സ്ഥാനവും ലഭിച്ചു. കൂടാതെ ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും തുഞ്ചന്‍ കോളേജ് കരസ്ഥമാക്കി. ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നാം സ്ഥാനം നേടുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. കെ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യ നൂറില്‍ സ്ഥാനം പിടിച്ച മലപ്പുറം ജില്ലയിലെ ഏക സര്‍ക്കാര്‍ കോളേജും ടി.എം.ജി. യാണ്.
ദേശീയ റാങ്കിങ് ആയ എന്‍.ഐ.ആര്‍.എഫ് മാതൃകയില്‍ പഠനനിലവാരം, ഭൗതിക സാഹചര്യങ്ങള്‍, ഗവേഷണ മികവ് തുടങ്ങിയ വിവിധ സൂചികകള്‍ അടിസ്ഥാനമാക്കിയാണ് കെ.ഐ.ആര്‍.എഫ് റാങ്കിങ് നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായി റാങ്ക് ചെയ്യുന്ന ഈ പരിശോധനയിലാണ് കോളേജ് ഈ ഉന്നതവിജയം നേടിയത്.
കോളേജിന്റെ ഈ മികച്ച നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കെ.ഐ.ആര്‍.എഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.പി. ജല്‍സിയ, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. അബ്ദുള്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനും അധ്യാപകർക്കും അനധ്യാപർക്കും വിദ്യാര്‍ത്ഥികൾക്കും
അഭിവാദ്യങ്ങൾ

ഡോ.അജിത്ത് എം.എസ്.
പ്രിൻസിപ്പൽ ഇൻ ചാർജ്
തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ്, തിരൂർ.

ടി.എം.ജിക്ക് നാലാം യൂണിവേഴ്സിറ്റി കിരീടം.....🛑🛑🛑🛑കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഖൊ-ഖൊ ചാമ്പ്യൻഷിപ്പ്🛑🛑🛑🛑*തിരൂർ തുഞ്ചൻ മെമ്മ...
28/02/2026

ടി.എം.ജിക്ക് നാലാം യൂണിവേഴ്സിറ്റി കിരീടം.....
🛑🛑🛑🛑
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഖൊ-ഖൊ ചാമ്പ്യൻഷിപ്പ്
🛑🛑🛑🛑
*തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് ജേതാക്കൾ*
🛑🛑🛑🛑
തിരൂർ:
ടി.എം.ജി കോളേജ് ആദിത്യം വഹിച്ച *കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ പുരുഷ വിഭാഗം ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ ജേതക്കളായി ടി.എം.ജി കോളേജ് തിരൂർ.*
ഫൈനൽ മത്സര
രത്തിൽ ഗവ. വിക്ടോറിയ പാലക്കാടിനെ തോൽപ്പിച്ചാണ് ടി.എം.ജി ഖൊ- ഖൊ കിരീടത്തിൽ മുത്തമിടുന്നത്.ടൂർണമെന്റിൽ മൂന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലകുടയും നാലാം സ്ഥാനം യൂണിവേഴ്സിറ്റി ടീച്ചിംങ്ങ് ഡിപ്പാർട്ട്മെന്റും നേടി.ചമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി ടി.എം.ജിയുടെ അതുൽ വേണുവിനേയും മികച്ച ഡിഫന്റായി അശ്വിനെയും തെരെഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫി കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വകുപ്പ് ഉപമേധാവി ഡോ. ബിപിൻ , യൂനിവേഴ്സിറ്റി മുൻ കോച്ച് ഡോ. കേശവദാസൻ ,ടി.എം.ജി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ എന്നിവർ ചേർന്ന് നൽകി. *ഈ വർഷത്തെ നാലാമത്തെ യൂണിവേഴ്സിറ്റി ഇന്റർസോൺ കിരീടമാണ്* തീരദേശ സർക്കാർ കോളേജായ ടി.എം.ജി തിരൂർകരസ്ഥമാക്കുന്നത്.*ബേയ്സ്ബോൾ,റഗ്ബി(7s),സോഫ്റ്റ് ബാൾ* ചാമ്പ്യൻഷിപ്പികളിൽ TMG തിരൂർ ഇതിനകം കാലിക്കറ്റ് യൂനിവേഴ്സിറ്റി കിരീടം നേടി കഴിഞ്ഞു.കോളേജിന്റെ അപൂർവ്വ നേട്ടം കൈവരിച്ച കായിക താരങ്ങളെ കോളേജ് പ്രിൻസിപ്പൽ,കൗൺസിൽ, സ്റ്റാഫ് ക്ലബ്,വിദ്യാർത്ഥി യൂണിയൻ ,പി.ടി.എ, അലുംമിനി എന്നിവർ അഭിനന്ദിച്ചു.

25/01/2026

പ്രിയരെ,

എല്ലാവർഷവും ജനുവരി 26 ന് നടത്തിവരാറുള്ള ടി.എം. ജി കോളേജ് അലുമിനി മീറ്റ് ജൂലൈ മാസത്തിലേക്ക് മാറ്റിവച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. പ്രവാസികളുടെയും മറ്റും അഭ്യർത്ഥന മാനിച്ച് ഈ വർഷം അതിവിപുലമായി രണ്ട് ദിവസങ്ങളിലായി ഗ്ലോബൽ അലുമിനി സംഘടിപ്പിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

*ഗ്ലോബൽ അലൂമിനി* യുടെ ഭാഗമായി ആദ്യ അനുബന്ധ പരിപാടി എന്ന നിലയ്ക്ക് ഒരു പൊതുപരിപാടി തിരൂർ ടൗൺഹാളിൽ വച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഈ വിവരം എല്ലാവരെയും അറിയിക്കുന്നതോടൊപ്പം തുടർന്നുള്ള സഹകരണവും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി/ പ്രസിഡൻ്റ്

31/01/2025
ജനുവരി 26അലുമിനി ഡേ
31/01/2025

ജനുവരി 26
അലുമിനി ഡേ

ജനുവരി 26 അലുമിനി ഡേ
31/01/2025

ജനുവരി 26
അലുമിനി ഡേ

18/12/2024

TMG കോളേജ് അലുമിനി വാർഷികാഘോഷം സംഘാടകസമിതി യോഗം 20-12 -24 വെളളി 4 30 pm കോളേജ് ഓഡിറ്റോറിയത്തിൽ.
സ്നേഹിതർ പങ്കെടുക്കുക

അലുമിനി വാർഷികാഘോഷംസംഘാടക സമിതി രൂപീകരണംഡിസംബർ 13 വെള്ളിയാഴ്ച 3 മണിക്ക് കോളേജിൽ.. എല്ലാവരും എത്തിച്ചേരുക.
11/12/2024

അലുമിനി വാർഷികാഘോഷം
സംഘാടക സമിതി രൂപീകരണം
ഡിസംബർ 13 വെള്ളിയാഴ്ച 3 മണിക്ക് കോളേജിൽ.. എല്ലാവരും എത്തിച്ചേരുക.

Address

Administrative Block, TMG College, Vakkad (po), Tirur. Reg. No:MPM/CA/88/2016
Tirur
676502

Alerts

Be the first to know and let us send you an email when TMG College Old Students Association - TOSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share