Sfi ssmptc unit

Sfi  ssmptc unit Official page of
SFI SSM Polytechnic College Unit, Tirur പഠിക്കുക... പോരാടുക...

1973 ഡിസംബർ 10 ന് കേരളത്തിൽ  ആദ്യമായി തലശ്ശേരി ബ്രണ്ണൻ കോളേജിനകത്ത് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ അരിശം സഖാവ് ...
10/01/2022

1973 ഡിസംബർ 10 ന് കേരളത്തിൽ ആദ്യമായി തലശ്ശേരി ബ്രണ്ണൻ കോളേജിനകത്ത് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ അരിശം സഖാവ് അഷ്‌റഫിന്റെ ഇടനെഞ്ചിൽ കഠാര കുത്തിയിറക്കി തീർത്ത KSU ആ കൊലക്കത്തി താഴെ വെക്കാൻ 2022ലും തയ്യാറായിട്ടില്ല.ഇക്കഴിഞ്ഞ വർഷം കോട്ടയം IHRD കോളേജിലും ചങ്ങനാശ്ശേരി SN കോളേജിലും ഇടുക്കി പോളി ടെക്നികിലും ഏറ്റവും ഒടുവിൽ ആലുവ UC കോളേജിലും SFI പ്രവർത്തകർ KSU ക്കാരുടെ മൃഗീയമായ ആക്രമണങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ 2022പിറന്ന് പത്താം നാൾ കേരളത്തിലെ മുഴുവൻ എഞ്ചിനിയറിങ് കോളേജുകളും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം കാത്തിരിക്കുന്ന വേളയിലാണ് ഇടുക്കി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ KSU-യൂത്ത് കോണ്ഗ്രസ് ഗുണ്ടകൾ മൂന്ന് SFI പ്രവർത്തകരെ കുത്തുകയും ഒരു SFI പ്രവർത്തകനായ സഖാവ് ധീരജ് കൊല്ലപ്പെടുകയും ചെയ്തത്.
KSU ഗുണ്ടകളുടെ അക്രമണത്തിനിരയായി കൊല്ലപ്പെട്ട പ്രിയ സഖാവ് ധീരജിന് അന്ത്യാഭിവാദനം...

ക്യാമ്പസ്സിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് SFI യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  നോട്ട്പാഡ് വിതരണം ചെയ്തു.
29/10/2021

ക്യാമ്പസ്സിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് SFI യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോട്ട്പാഡ് വിതരണം ചെയ്തു.

SFI❤️
25/10/2021

SFI❤️

മാധ്യമ മുറികളിലല്ല, വിദ്യാർത്ഥി ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ❤️
23/10/2021

മാധ്യമ മുറികളിലല്ല,
വിദ്യാർത്ഥി ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ❤️

സൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യമാവശ്യപ്പെട്ട രാഷ്ട്രീയ പാർടി - സിപിഐ എംസൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യമാവശ്യപ്പെട്ട ...
07/06/2021

സൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യമാവശ്യപ്പെട്ട രാഷ്ട്രീയ പാർടി - സിപിഐ എം

സൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യമാവശ്യപ്പെട്ട രാഷ്ട്രീയ നേതാവ് - സ. സീതാറാം യെച്ചൂരി

സൗജന്യ വാക്സിനേഷൻ നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ട മുഖ്യമന്ത്രി - സ. പിണറായി വിജയൻ

സൗജന്യ വാക്സിനേഷനായി കോടതിയിൽ പോയ ആദ്യ വിദ്യാർഥി സംഘടന - എസ് എഫ് ഐ

കോവിഡ് കാലത്ത് ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയ രാഷ്ട്രീയ പാർടി - സിപിഐ എം

കോവിഡ് കാലത്ത് ആദ്യമായി കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയ സംസ്ഥാനം - കേരളം

കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് - കേരളം

കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ ഏക സംസ്ഥാനം - കേരളം

ഒടുവിൽ എസ് എഫ് ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ ഹർജിയിന്മേൽ വാദം കേൾക്കവെ സുപ്രീം കോടതിയുടെ വിമർശനങ്ങൾ ശക്തമായതോടെ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാമെന്ന് കേന്ദ്രം സമ്മതിക്കുമ്പോൾ അത് ജനങ്ങളുടെ അവകാശം നേടിയെടുക്കാൻ കോടതിയിൽ പോയ എസ് എഫ് ഐയുടെയും നിരന്തരം സൗജന്യ വാക്സിനേഷനായി ശബ്ദമുയർത്തിയ സിപിഐ എമ്മിൻ്റെയും കേരളത്തിലെ സർക്കാരിൻ്റെയും സർവോപരി ഈ നാട്ടിലെ ജനങ്ങളുടെയും വിജയമാണ്. ബിജെപി ഒരിക്കൽ കൂടി മുട്ടുകുത്തിയിരിക്കുന്നുവെന്നതിൽ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആശ്വസിക്കാം.

മെഡിക്കൽ ക്യാമ്പുകളും തൊഴിലാളി കിച്ചണുകളും കമ്മ്യൂണിറ്റി കിച്ചണുകളും സൗജന്യ മാർക്കറ്റുകളും സംഘടിപ്പിച്ചുകൊണ്ട് സാനിറ്റൈസറുകളുണ്ടാക്കി, മാസ്കുകളുണ്ടാക്കി, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ. ഈ കോവിഡ് കാലത്ത് ഇരുപതിലധികം സംസ്ഥാനങ്ങളിൽ സിപിഐ എം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോഴും മഹാരാഷ്ട്രയിലും കർണാടകയിലും ബംഗാളിലും തമിഴ്നാടിലും ആന്ധ്രയിലും തെലങ്കാനയിലുമടക്കം നമ്മൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ നടത്തുന്നുണ്ട്.

ഇതിനൊപ്പം നാം ഓർക്കണം, ലോക്ക്ഡൗണിൻ്റെ പേരുപറഞ്ഞ് അതിഥി സംസ്ഥാന തൊഴിലാളികളെ നരകത്തിലേക്ക് തള്ളിവിടാൻ കേന്ദ്രസർക്കാർ വെമ്പൽ കൊണ്ടപ്പോൾ റോഡരികിൽ ഭക്ഷണം വിതരണം ചെയ്യാനും തൊഴിലാളികളുടെ വീടുകളിൽ റേഷനെത്തിക്കാനും സിഐടിയുവിൻ്റെ സഖാക്കൾ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിരുന്നു. നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന് വിവിധ ഭാഷകളിൽ എഴുതിയ ബോർഡുകളുമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സഖാക്കൾ തെരുവിലിറങ്ങിയതും മോദി മരണത്തിലേക്ക് തള്ളിവിട്ട നിർധന തൊഴിലാളികളുടെ ജീവൻ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കടപ്പാട്

ഉറപ്പാണ് ഇടതുപക്ഷം ❤️
05/04/2021

ഉറപ്പാണ് ഇടതുപക്ഷം ❤️

പോളിയിലെ പഴയകാല SFI നേതാവും മുൻ ഏരിയാ ജോ.സെക്രട്ടറിയുമായ സ:സുദേവ് എഴുതുന്നു..വായിക്കണംഒരു നീണ്ട കാലയളവിന് ശേഷം SSM പോളിയ...
18/03/2021

പോളിയിലെ പഴയകാല SFI നേതാവും മുൻ ഏരിയാ ജോ.സെക്രട്ടറിയുമായ സ:സുദേവ് എഴുതുന്നു..
വായിക്കണം

ഒരു നീണ്ട കാലയളവിന് ശേഷം SSM പോളിയിൽ UDSF ൽ നിന്നും കോളേജ് യൂണിയൻ SFI പിടിച്ചെടുത്ത് ഇന്റർപോളി കലോത്സവം തിരൂർ കൊണ്ടുവന്ന 2012 ൽ, ഇന്റർപോളി കലോത്സവത്തിന് തലേന്ന് വൈകിട്ട് കലോത്സവത്തിന്റെ പ്രചരണ ചുമതലയുള്ള കുറച്ചു പോളി വിദ്യാർത്ഥികൾ പോളി പരിസരത്ത് കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സ്വാഗതം ചെയ്തു കൊണ്ടുള്ള വരകളും, തോരണങ്ങളുമെല്ലാമായി പ്രചരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

ഒരു ഏഴു മണി സമയത്തു കുറച്ചു പേർ ഗേറ്റ്ന് മുൻപിലെ റോഡിൽ വരയ്ക്കാൻ തുടങ്ങുമ്പോൾ സെക്യൂരിറ്റി ചുമതലയുള്ളതെന്ന് അവകാശപ്പെടുന്ന പോളിയിലെ ഒരു സ്റ്റാഫ് വെളിയിൽ വന്ന് അവിടെ എഴുതാൻ പറ്റില്ലെന്നും, കോളേജിനകത്തു പൊളിറ്റിക്സ് അനുവദനീയമല്ലാത്തതിനാൽ അതിർത്തിക്ക് പുറത്തു മതി പ്രചരണപരിപാടികളെന്നും അറിയിക്കുന്നു. അവർ മാന്യമായി അതിനെ അംഗീകരിച്ചു തിരിച്ചു പോകുന്നു.
ഇതേ വ്യക്തിയുടെ സന്നിധ്യത്തിൽ തന്നെ രാത്രി ഒരു പത്തു മണി സമയത്ത് കുറച്ചു KSU ക്കാരും MSF കാരും ഇതേ സ്ഥലത്ത് 'പച്ചക്കോട്ടയിലേക്ക് സ്വാഗതം' എഴുതാൻ വരുന്നു. കലോത്സവം പ്രചരണ ചുമതലയിലുണ്ടായിരുന്ന പോളിയിലെ SFI ക്കാർ ഇതിനെ ചോദ്യം ചെയ്തപ്പോൾ 'ഞാൻ എഴുതേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, റോഡിൽ നടക്കുന്നത് ഞങ്ങളറിയേണ്ടെന്നും' പറഞ്ഞു ഗേറ്റ് പൂട്ടി നൈസ് ആയിട്ട് പുള്ളി എസ്‌കേപ്പ് ആയി.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പോളിടെക്‌നിക് വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ, അധ്യാപകർ, പരിശീലകർ, കോളേജ് യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ
നാലായിരത്തിലധികം പേരുടെ ഒരു വർഷത്തെ അധ്വാനം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കിക്കൊണ്ട് കലോത്സവം നിർത്തി വച്ചു രാഷ്ട്രീയ വിരോധം തീർക്കാനുള്ള ലീഗിന്റെ മാസ്റ്റർ പ്ലാനാണ് അവിടെ നടന്നതെന്ന് വ്യക്തം.
യാതൊരു വിധ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ ഏകപക്ഷീയമായ ഇടപെടലിൽ കലോത്സവം നിർത്തി വയ്പ്പിച്ചു.

അന്നന്നത്തെ കൂലിയിൽ നിന്ന് മിച്ചം പിടിച്ചും, കടം വാങ്ങിയും, കഷ്ടപ്പെട്ട് അഡിഷണൽ മാർക്കിൽ പ്രതീക്ഷയർപ്പിച്ചു രക്ഷിതാക്കൾ കലോത്സവത്തിനയച്ച വിദ്യാർത്ഥികൾ പോളിക്ക് മുന്നിലും റോഡിലും ഒപ്പനയും, തിരുവാതിരക്കളിയും, പൂരക്കളിയും ഉൾപ്പെടെ കലാപരിപാടികൾ നടത്തി പ്രതിഷേധിച്ചു.
തുടർന്ന് അധികാരത്തിന്റെ പിൻബലത്തിൽ പോലീസും, ലീഗ് മാനേജ്മെന്റ് ലെ കുറച്ചു സ്റ്റാഫും ചേർന്ന് പിന്നീട് നടത്തിയ നരനായാട്ടിൽ നൂറിലധികം പേർക്കാണ് പരിക്കേറ്റത്. റിഹേഴ്സലിനും, താമസത്തിനും വിട്ടു കൊടുത്ത ക്ലാസ്സ്‌ റൂമിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ റൂം ലോക്ക് ചെയ്തു സ്റ്റാഫ് പട്ടികകൾ കൊണ്ടടിച്ചതിനെ തുടർന്ന് വട്ടിയുർക്കാവ് പോളി യിലെ നിപിൻ ഒരു വശം തളർന്നു മൂന്നു മാസത്തിൽ അധികം എണ്ണതോണിയിൽ കിടന്നതിന് ശേഷമാണ് എണീറ്റ് നടന്നത്. നിപിനടക്കം ഇരുപതിലധികം പേർക്ക് ഗുരുതര പരിക്കുകളായിരുന്നു.

ഒറ്റ രാത്രി കൊണ്ട് സംസ്ഥാന ഭരണത്തിന്റെ അധികാരം ഉപയോഗിച്ച് സ്ഥലത്തില്ലാതിരുന്നവരുൾപ്പെടെ 19 പേരെ കള്ളകേസ്‌ ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ചു.
ഇതിൽ തന്നെ ആദ്യ വർഷ വിദ്യാർത്ഥികളായ ചിലരെ നട്ടപ്പാതിരക്ക് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ് ചെയ്തത്.
എന്നിട്ടൊന്നും അവിടെ SFI ഇല്ലാതാക്കാൻ ആയില്ല.

ഇത് ഓർക്കാൻ കാരണം, ഇന്ന് ഒരു പഴയ പോളി സുഹൃത്ത് അയച്ചു തന്ന വീഡിയോയും, ഫോട്ടോസും കണ്ടു.
വർഗീയതക്കെതിരെ SFI നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഗേറ്റിനു മുൻപിൽ റോഡിൽ "വർഗീയത തുലയട്ടെ" എന്ന മുദ്രാവാക്യം എഴുതിയതുമായി ബന്ധപ്പെട്ട് SFI ക്കാരായ വിദ്യാർത്ഥികളും സ്റ്റാഫും തമ്മിൽ തർക്കവും തുടർന്ന് SFI ക്കാരുടെ എഴുത്ത് മായ്ക്കുന്നതുമാണതിൽ.

വർത്തമാനകാലത്ത് പ്രത്യേകിച്ചും കലാലയങ്ങളിൽ പ്രസക്തമായ രാഷ്ട്രീയ മുദ്രാവാക്യമാണിതെന്ന് ബോധ്യമില്ലാത്തവരല്ല എതിർക്കുന്നവർ. ആ ബോധ്യം പുറത്ത് കാണിക്കില്ല കാരണം അവർക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്.

ഇന്നത്തെ ഈ ഉത്തരവാദിത്തവും, ഉത്സാഹവും ഒൻപതു വർഷം മുൻപ് കലോത്സവം കലക്കാൻ പെയിന്റ്മായി വന്ന MSF-KSU ക്കാരോട് കാണിച്ചിരുന്നെങ്കിൽ SSM ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഏടുകൾ ഉണ്ടാകുമായിരുന്നില്ല. ആയിരത്തോളം വിദ്യാർത്ഥികളുടെ കണ്ണീരും ചോരയും ആ മണ്ണിൽ വീഴുമായിരുന്നില്ല. നിരവധി പേരുടെ ഭാവി നഷ്ടമാകുമായിരുന്നില്ല.
പലയിടങ്ങളിലെ മനുഷ്യരുടെ മനസ്സിൽ മനോഹരമായി ആ സ്ഥാപനത്തെയും നാടിനെയും അടയാളപ്പെടുത്തുമായിരുന്നു.

അന്ന് MSF ന് പച്ചക്കോട്ട തെളിയിക്കാൻ എഴുതുന്നതിന് പ്രശ്നമില്ലാത്തിടത്ത് ഇന്ന് SFI ക്കാർ കാലിക പ്രസക്തമായൊരു മുദ്രാവാക്യമെഴുത്തുമ്പോൾ ചിലർക്ക് പൊള്ളും. മാനേജ്മെന്റിന്റെ പക്കാ ലീഗ് സിൽബന്ധികളായ ചിലർ കാലങ്ങളായി തുടരുന്ന ഈ പ്രഖ്യാപിത ഇരട്ടനീതിതന്നെയാണ് എല്ലാക്കാലത്തും അവിടത്തെ ഏറ്റവും വലിയ പ്രശ്നങ്ങളുടെയെല്ലാം തുടക്കം.

'മൂന്നു വർഷം തികക്കാമെന്ന് കരുതേണ്ടെന്ന് ' കൂട്ടത്തിലൊരാൾ വെല്ലുവിളിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. എന്തൊരു അശ്ലീലമാണത്.
ലീഗിന് നട്ടെല്ല് പണയം വച്ചു പഠിച്ചു പൊയ്ക്കോളാണമെന്ന്.
അതിനകത്തു മാത്രമാണ് ലോകമെന്ന് കരുതുന്നവർ ഇതൊക്കെക്കഴിഞ്ഞു പുറത്തിറങ്ങിയാൽ പൊളിറ്റിക്കൽ ഫ്രീഡത്തെ കുറിച്ചും, അഭിപ്രായ സ്വാതന്ത്ര്യം എന്നെല്ലാം ഘോരാഘോരം വാചാലരാകും.

മാറ്റി വച്ച കലോത്സവവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ ചെന്ന ഇന്റർപോളി ഭാരവാഹി മിഥുനോട് അന്ന് വിദ്യാഭ്യാസമന്ത്രി കസേരയിലിരുന്ന് അബ്ദുറബ്ബ് പറഞ്ഞത് "ഇങ്ങളൊക്കെ തലകുത്തി മറഞ്ഞിട്ടും കാര്യമില്ല അത് ഞമ്മളെ പച്ചക്കോട്ട തന്നെയാണെന്നാണ് ".

അപ്പോൾ പിന്നെ വർഗീയത തുലയട്ടെ എന്ന് മുദ്രാവാക്യം എഴുതിയാൽ എങ്ങനെയാ ഞമ്മക്ക് പറ്റ്വോ??
പഴയ പോലെയൊന്നും അല്ല ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ട്.

പോളിയിലെ SFI ക്കാരോടാണ് ഇന്ന് അതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ, ഒരു കാലത്ത് അതിനു പോലും നാലാള് തികച്ചുണ്ടായിരുന്നില്ല. മുന്നോട്ടു പോവുക.
കാര്യങ്ങൾ ബോധ്യപ്പെടുന്ന ഒരു സമൂഹം നിങ്ങൾക്കൊപ്പമുണ്ട്.

17/03/2021

പോളിയിലെ SFI പ്രവർത്തകർക്ക് നേരെ മുസ്ലിം ലീഗ് മാനേജ്മെന്റ് ഗുണ്ടായിസം..
*പ്രതിഷേധിക്കുക പ്രതികരിക്കുക*
പ്രിൻസിപ്പലും സംഘവും ചേർന്ന് കേട്ടാൽ അറക്കുന്ന അസഭ്യം വിളിച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്..

SSM പോളിടെക്നിക് പൂർവ്വ കാല നേതൃ സംഗമം.പോളിയിലെ പൂർവ്വ കാല സഖാക്കൾ വീണ്ടും ഒത്തു ചേരുകയാണ്.വർഗീയതയുടെ കുടില രാഷ്ട്രീയത്ത...
03/03/2021

SSM പോളിടെക്നിക് പൂർവ്വ കാല നേതൃ സംഗമം.

പോളിയിലെ പൂർവ്വ കാല സഖാക്കൾ വീണ്ടും ഒത്തു ചേരുകയാണ്.
വർഗീയതയുടെ കുടില രാഷ്ട്രീയത്തിന് മുന്നിൽ മുട്ടു മടക്കാത്തവർ,മാനേജ്മെന്റിന്റെ തിട്ടൂരങ്ങളോട് പടപൊരുതിയവർ, മുൻപേ നടന്നവർ വഴികാട്ടിയായവർ..

✊️✊️
20/01/2021

✊️✊️

*വിദ്യാർത്ഥികൾക്കായ്‌ SFI*💗*ITI മുഖേനെയുള്ള ലാറ്ററൽ എൻട്രി നിർബന്ധമായും നടത്തണമെന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് നടത...
13/09/2020

*വിദ്യാർത്ഥികൾക്കായ്‌ SFI*💗

*ITI മുഖേനെയുള്ള ലാറ്ററൽ എൻട്രി നിർബന്ധമായും നടത്തണമെന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് നടത്താതെ , വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട സീറ്റുകൾ തടഞ്ഞുവെച്ച മാനേജ്മെന്റിനെതിരെ SFI SSMPTC ഉന്നത വിദ്യാഭ്യാസ മന്ത്രി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കോളേജ് പ്രിൻസിപ്പൾ എന്നിവർക്ക് പരാതി നൽകി...*✉️

♥️ *SFI SSMPTC*♥️

🌟 *അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി, അറിവിൻ ലോകങ്ങൾ തുറന്നുതന്ന എല്ലാ അദ്ധ്യാപകർക്കും,അദ്ധ്യാപക ദിനാശംസകൾ...*🌟🪁 *HAPPY TEA...
05/09/2020

🌟 *അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി, അറിവിൻ ലോകങ്ങൾ തുറന്നുതന്ന എല്ലാ അദ്ധ്യാപകർക്കും,അദ്ധ്യാപക ദിനാശംസകൾ...*🌟

🪁 *HAPPY TEACHERS DAY*🪁

♥️ *SFI SSMPTC*♥️

Address

Police Line
Tirur

Alerts

Be the first to know and let us send you an email when Sfi ssmptc unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sfi ssmptc unit:

Share