Malayalam University Library

Directions Website

Malayalam University Library തുഞ്ചത്തെഴുത്തച്ഛൻ മലയാള സര്‍വകലാശശാല ലൈബ്രറി
സ്ഥാപിതം : 2013 ജൂൺ
ആസ്ഥാനം : അക്ഷരം ക്യാമ്പസ്‌, വക്കാട്, തിരൂർ

ഓണാശംസകൾ 💐
25/08/2026

ഓണാശംസകൾ 💐

പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്റെ താളിയോലഗ്രന്ഥശേഖര കൈമാറ്റവും ഏകദിന സെമിനാറും സംഘടിപ്പിച്ചു​തിരുവനന്തപുരം: ഭാഷാഗവേഷകനും ക...
24/07/2026

പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്റെ താളിയോലഗ്രന്ഥശേഖര കൈമാറ്റവും ഏകദിന സെമിനാറും സംഘടിപ്പിച്ചു

​തിരുവനന്തപുരം: ഭാഷാഗവേഷകനും കവിയും വിവർത്തകനുമായ പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്റെ അമൂല്യമായ താളിയോല ഗ്രന്ഥശേഖരം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയ്ക്ക് കൈമാറി. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പ്രൊഫ. എൻ. കൃഷ്ണപിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിൽ വെച്ച് പുതുശ്ശേരിയുടെ മക്കളായ ശ്രീമതി.ഗീത ആർ. പുതുശ്ശേരി, ശ്രീ. പി. ആർ. ഉണ്ണികൃഷ്ണൻ, ശ്രീ. പി. ആർ. പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് താളിയോല ശേഖരം വൈസ് ചാൻസലർ ഡോ. സി. ആർ.പ്രസാദിന് കൈമാറി.
​ഉദ്ഘാടന സമ്മേളനത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ. (ഡോ.) കെ. എം. ഭരതൻ അധ്യക്ഷത വഹിച്ചു.
മലയാളസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി. ആർ. പ്രസാദ്, രാമചന്ദ്രൻ പുതുശ്ശേരിയുടെ കുടുംബത്തിനുള്ള ആദരസമർപ്പണം നിർവഹിച്ചു. ഡോ. പി. പവിത്രൻ പുതുശ്ശേരി അനുസ്മരണ പ്രഭാഷണവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. തുടർന്ന് പി.ആർ ഉണ്ണികൃഷ്ണൻ, ഡോ. എം.ജി ശശിഭൂഷൺ, ഡോ.ശ്രീകല ആർ. ബി, ഡോ. സജിന.ജി, ജാബിർമോൻ എം.പി എന്നിവർ സംസാരിച്ചു.

​തുടർന്ന് വിവിധ വിഷയങ്ങളിലായി അക്കാദമിക് സെഷനുകൾ സംഘടിപ്പിച്ചു. 'ഭാഷാഗവേഷണം' എന്ന വിഷയത്തിൽ നടന്ന സെഷൻ ഡോ. ഇ. ദിനേശൻ മോഡറേറ്ററായി. പ്രൊഫ. (ഡോ.) എം. ശ്രീനാഥൻ വിഷയം അവതരിപ്പിച്ചു.
​ 'പുതുശ്ശേരി - കവിതയും വിവര്ത്തനവും' എന്ന വിഷയത്തിൽ നടന്ന സെഷൻ ഡോ. നിത്യ പി. വിശ്വം, പ്രൊഫ. (ഡോ.) നൗഷാദ് എസ്. എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
​ 'മലയാളഭാഷാ സാങ്കേതികത' എന്ന വിഷയത്തിൽ ശ്രീ. ആർ. നന്ദകുമാർ, ശ്രീ. സന്തോഷ് തോട്ടുങ്ങൽ എന്നിവരും പ്രബന്ധാവതരണം നടത്തി.

22/07/2026
പുസ്തക പരിചയം ഇതൾ -3ചിലമ്പടക്കം,ശുഭ കെ.ആത്മവത്തയിലേക്ക് മുങ്ങാംകുളിയിട്ടു പ്രവേശിക്കുന്ന ചിന്താബന്ധുരമായ ഭാവമുദ്രകളാണ് ശ...
14/07/2026

പുസ്തക പരിചയം ഇതൾ -3
ചിലമ്പടക്കം,
ശുഭ കെ.

ആത്മവത്തയിലേക്ക് മുങ്ങാംകുളിയിട്ടു പ്രവേശിക്കുന്ന ചിന്താബന്ധുരമായ ഭാവമുദ്രകളാണ് ശുഭയുടെ കവിതകൾ. പ്രകൃതിയുടെ നിശബ്ദസൗന്ദര്യംമുതൽ മനുഷ്യഹൃദയത്തിൻ്റെ നുലാമാലകളിലേക്കുള്ള യാത്ര, സമൂഹത്തിൻ്റെ സ്‌പന്ദനങ്ങളിൽനിന്ന് വ്യക്തിപരമായ അനുഭവങ്ങളിലേക്കുള്ള ദർശനം തുടങ്ങിയവയെല്ലാം ഈ സമാഹാരത്തിലെ കവിതകളിൽ ഒത്തുചേരുന്നുണ്ട്. യുക്തിയുടെയും ഭാവനയുടെയും അപരിചിത അനുപാതങ്ങളാൽ വായനക്കാരെ അദ്ഭുതപ്പെടുത്തുന്ന ശൈലി ഈ കവിതകളെ വ്യതിരിക്തമാക്കുന്നു. നിറങ്ങളുടെ വിസ്‌മയവും വാക്കുകളുടെ ശക്തിയും കടലിൻ്റെ ആഴവും ധ്വനിപ്പിക്കുന്ന നാൽപ്പത്തിരണ്ടു കവിതകളിലൂടെ ചിലമ്പടക്കം കാവ്യാസ്വാദകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുന്നതാണ്. ഡോ. എൻ. അജയകുമാറിന്റെ പ്രൗഢമായ പഠനം കവിതയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു.

📖 പുസ്തക പരിചയം 🍃 ഇതൾ 2 📚മലയാളഗവേഷണംകണ്ടതും കേട്ടതും📚✒️ഡോ. അശോക് ഡിക്രൂസ്✒️💎മികച്ച ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്...
08/07/2026

📖 പുസ്തക പരിചയം
🍃 ഇതൾ 2

📚മലയാളഗവേഷണം
കണ്ടതും കേട്ടതും📚
✒️ഡോ. അശോക് ഡിക്രൂസ്✒️
💎മികച്ച ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മോശം പ്രവണതകളെ തുറന്നു കാട്ടുകയും ചെയ്യുന്ന പുസ്തകം. ഗവേഷകർക്കും ഗവേഷകരാകാൻ താല്‌പര്യപ്പെടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.

📖ഇന്ത്യൻ ഭരണഘടനയും സ്ത്രീശബ്ദങ്ങളും📖✒️ഡോ. ശ്രീജ എൽ. ജി.✒️ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണചരിത്രം പരിശോധിക്കുമ്പോൾ പലപ്പോഴും മറ...
06/07/2026

📖ഇന്ത്യൻ ഭരണഘടനയും സ്ത്രീശബ്ദങ്ങളും
📖

✒️ഡോ. ശ്രീജ എൽ. ജി.✒️

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണചരിത്രം പരിശോധിക്കുമ്പോൾ പലപ്പോഴും മറവിയിലാണ്ടു പോകുന്നതാണ് സ്ത്രീകളുടെ പങ്കാളിത്തം. രാജ്യത്തിനുവേണ്ടി അവർ മുന്നോട്ടുവെച്ച വിലയേറിയ നിർദ്ദേശങ്ങളും ആലോചനകളും സങ്കല്പങ്ങളും ചില പേരുകളുടെ നിഴലിൽ ഒതുങ്ങിപ്പോയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ അവതരിപ്പിച്ചിരിക്കുന്ന സമത്വം, നീതി, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലേക്ക് ഈ സ്ത്രീകളുടെ ചിന്തകളും ഇടപെടലുകളും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഭരണഘടനാശില്പികളായ സ്ത്രീകളുടെ വിസ്മരിക്കപ്പെട്ട സംഭാവനകളെ ഓർമ്മപ്പെടുത്തുകയും അവരുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും പ്രാധാന്യം പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. ഇന്ത്യയെ സ്നേഹിക്കുന്ന, ഭരണഘടന ആഴത്തിൽ ബോധ്യപ്പെടാൻ ആഗ്രഹിക്കുന്ന, സ്ത്രീമുന്നേറ്റങ്ങൾ അന്വേഷിക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാനാവാത്ത പുസ്തകം.

🟥പുസ്തകങ്ങൾക്ക് 👇
9656184109
https://wa.me/qr/DREOGWXUATVMO1

മലയാളസർവകലാശാലാ ലൈബ്രറിയും റീഡേഴ്‌സ് ഫോറവും സംയുകതമായി സംഘടിപ്പിച്ച വായന മാസാചാരണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വി...
01/07/2026

മലയാളസർവകലാശാലാ ലൈബ്രറിയും റീഡേഴ്‌സ് ഫോറവും സംയുകതമായി സംഘടിപ്പിച്ച വായന മാസാചാരണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വിതരണവും വൈസ് ചാൻസ്‌ലർ ഡോ. സി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തച്ഛൻ പഠനസ്കൂൾ ഡയറക്ടർ ഡോ. കെ എം അനിൽ, മദർ മേരി കംസ് ടു മി എന്ന പുസ്തകം പരിചയപ്പെടുത്തി. റീഡേഴ്‌സ് ഫോറം കൺവീനർ ഡോ. മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫഷണൽ അസിസ്റ്റന്റ് എം പി ജാബിർമോൻ സ്വാഗതവും ഗവേഷകൻ ഷിജോ വിൽസൺ നന്ദിയും പറഞ്ഞു. എം പി ദിലീപ്, ഷെറിനാസ് വി, അയന ടി, നിഖിൽ എ, ജുമൈലത്ത് എൻ എന്നിവർ നേതൃത്വം നൽകി.

വായന മസാചരണവും മികച്ച വായനക്കാർക്കുള്ള പുരസ്‌കാര വിതരണവും. 30.06.2026 ചൊവ്വ 2.30 ന് ചിത്രശാലയിൽ
29/06/2026

വായന മസാചരണവും മികച്ച വായനക്കാർക്കുള്ള പുരസ്‌കാര വിതരണവും. 30.06.2026 ചൊവ്വ 2.30 ന് ചിത്രശാലയിൽ

വായനവാരാചരണത്തോടനുബന്ധിച്ച് മലയാളസർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. മലയാ...
19/06/2026

വായനവാരാചരണത്തോടനുബന്ധിച്ച് മലയാളസർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. മലയാളസർവകലാശാലാ ലൈബ്രറി സംഘടിപ്പിച്ച പ്രദർശനം നിർവാഹകസമിതി അംഗവും എഴുത്തുകാരനുമായ ഡോ. അശോക് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സാഹിത്യപഠന സ്കൂൾ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. രോഷ്നി സ്വപ്ന, ലൈബ്രറി ജീവനക്കാരായ ജാബിർമോൻ എം. പി., ദിലീപ് എം. പി., ഷെറിനാസ് വി., അയന ടി., ജുമൈലത്ത് എൻ., എഴുത്തുകാരും വിദ്യാർത്ഥികളുമായ വിഷ്ണു കെ. പി, അമൽസാബു എന്നിവരും പങ്കെടുത്തു. പ്രദർശനം ജൂൺ 24 വരെ ഉണ്ടായിരിക്കുന്നതാണ്.

ജൂൺ 19, ദേശീയ വായനദിനം
18/06/2026

ജൂൺ 19, ദേശീയ വായനദിനം

Address

Tirur
Tirur
676307

Alerts

Be the first to know and let us send you an email when Malayalam University Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share