19/07/2026
ഓരോ വിജയത്തിന് പിന്നിലും വർഷങ്ങളുടെ കഠിനാധ്വാനമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന പോസ്റ്റർ..ഒരു ക്രിസ്മസ് തലേന്ന് 2020 ഡിസംബർ 24 ന് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ ഫേസ്ബുക് പേജിൽ പങ്ക് വെച്ച കുറിപ്പ്.. ഇന്ന് ആ സ്വപ്നം സത്യമായി ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനി ഡോ. ആതിര സുഗതൻ ഐ. എ. എസ് പരീക്ഷ പാസ്സായി ലക്ഷ്യത്തിലെത്തി നിൽക്കുമ്പോൾ അഭിമാനം മാത്രം..
തോൽക്കാൻ അവൾക്ക് മനസ്സില്ല, ഡോ. ആതിരയെക്കുറിച്ച് ഒരു പത്രത്തിൽ വന്ന ഫീച്ചറിന്റെ തലക്കെട്ടായിരുന്നു ഇത്...2016 ൽ അവിചാരിതമായുണ്ടായ ഒരു അപകടത്തെത്തുടർന്നു മൂന്നു ദിവസത്തോളം കോമയിലായിരുന്നു ആതിര.. മൂന്നു മാസത്തോളം ഓർമയില്ലാതെ ഐ. സി. യു വിലായിരുന്നുവെന്നുള്ളത് അമ്മ പറഞ്ഞ ഓർമ്മ ..കണ്ണു തുറക്കുമ്പോൾ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ശരീരത്തിൽ ജീവന്റെ തുടിപ്പ് മാത്രം..അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു ജീവിതം വീൽ ചെയറിൽ ആയിരിക്കുമ്പോഴും ജീവിതത്തോട് പോരാടുവാനാണ് ഡോക്ടർ ആതിരയുടെ തീരുമാനം..25 ഭിന്ന ശേഷിയുള്ള മിടുക്കരെ IAS/IFS എന്ന ലക്ഷ്യത്തിലെത്തിക്കുക എന്ന നിയോഗത്താൽ അബ്സൊല്യൂട്ട് ഐ. എ. എസ് അക്കാദമി തുടങ്ങി വെച്ച 'ചിത്ര ശലഭം 'പദ്ധതിയുടെ whtsup status കണ്ടാണ് ആതിര വിളിച്ചത്...25 ചിത്ര ശലഭങ്ങളിൽ രണ്ടാമത്തെ ശലഭമായി കേരളത്തിലെ ആദ്യത്തെ Bi Lingual ഐ. എ. എസ് അക്കാഡമിയായ അബ്സൊല്യൂട്ട് ഐ. എ. എസ് അക്കാദമിയിൽ ആതിര തന്റെ IAS കോച്ചിംഗ് പുതു വർഷത്തിൽ ആരംഭിക്കുകയാണ്..ഭിന്ന ശേഷിക്കാരായ 25 IAS/IFS ഓഫീസർമാരെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം..ഇവർക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്.. 'ലോകോ സമസ്താഃ സുഖിനോ ഭവന്തു' എന്ന ആർഷ ഭാരത മന്ത്രം ഒരുവിടുന്ന നമുക്ക് അതിർവരമ്പുകൾ ഇല്ലാതെ എല്ലാവരെയും ഉൾകൊള്ളുന്ന ഒരു പുതിയ സമൂഹത്തെ സ്രഷ്ടിക്കാം..അന്ധതയെ അതി ജീവിച്ച ശ്രീരാജിന് ശേഷം രണ്ടാമത്തെ ചിത്ര ശലഭമായി, ഒരു IAS ഓഫീസറായി ആതിരയും പറന്നുയരട്ടെ.. ആശംസകൾ.. പ്രാർത്ഥനകൾ.. ഇനിയും 23 പേരെക്കൂടി നമുക്ക് തിരഞ്ഞെടുക്കുവാനുണ്ട്.. ഭിന്ന ശേഷിയുള്ള 25 പേരുടെ സിവിൽ സർവീസ് പരിശീലനത്തിനുള്ള മുഴുവൻ ചിലവും അബ്സൊല്യൂട്ട് ഐ. എ. എസ് അക്കാദമിയും, ജീവകാരുണ്യ-സാമൂഹിക -സാംസ്‌കാരിക സംഘടനയായ ശാന്തി നികേതനും ഏറ്റെടുക്കുകയാണ്.
സാധിക്കുന്നവർ ഈ വിവരം പങ്കു വെച്ചാൽ ചിത്ര ശലഭങ്ങളെപ്പോലെ പറന്നുയരുവാൻ ആഗ്രഹിക്കുന്നു ആർക്കെങ്കിലുമൊക്കെ പ്രയോജനം ചെയ്തേക്കാം..നമുക്ക് ചെയ്യാൻ പറ്റുന്ന നന്മകളിൽ നമുക്കും പങ്കാളികളാവാം.. ഏവർക്കും നന്മകൾ നേരുന്നു.. സസ്നേഹം ജോബിൻ എസ് കൊട്ടാരം..
www.absoluteiasacademy.com
https://t.me/absoluteiasacademy